Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    വചനപരിജ്ഞാനവും സ്നേഹവും

    സത്യത്തിൽ ദീർഘനാളായി നില്ക്കുന്ന പലരുടെയും ഹൃദയങ്ങളിൽ കഠിനമായ ന്യായാധികാര മനോഭാവം കടന്നുകൂടിയിട്ടുണ്ട്. അവർ നിശിത വിമർശകരും കുറ്റാരോപണക്കാരുമത്രെ. അവരുടെ ആശയത്തോടു യോജിക്കാത്തവരെയൊക്കെ കുറ്റം വിധിക്കാനുള്ള ന്യായാസനത്തിലാണവർ ഇരിക്കുന്നതെന്നു ചിന്തിക്കുന്നു. താണിറങ്ങി, മാനസാന്തരപ്പെട്ടു പാപങ്ങളെ ഏറ്റുപറയുവാൻ ദൈവം അവരോടു പറയുന്നു. “നിന്റെ ആദ്യനേഹം വിട്ടു കളഞ്ഞു എന്ന ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ട്. നീ ഏതിൽ നിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽ നിന്നു നീക്കുകയും ചെയ്യും.” വെളി. 2:4,5. പ്രഥമ സ്ഥാനത്തിനുവേണ്ടി യത്നിക്കുകയും വാചാകർമ്മണാ അനേക ഹൃദയങ്ങളെ വേദനിപ്പിക്കുകയും ചെയ്യുന്നു.സആ 443.3

    തന്റെ വചനം വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും ക്രിസ്തു തന്റെ ജനത്ത ആഹ്വാനം ചെയ്യുന്നു. വചനം സ്വീകരിച്ച്, ഉൾക്കൊണ്ട്, അതിനെ ഓരോ സ്വഭാവഗുണത്തിന്റെയും ഭാഗമാക്കുന്നവർ ശക്തിയിൽ പുഷ്ടിയായി വളരും. അവരുടെ വിശ്വാസം സ്വർഗ്ഗീയമാണെന്നു കാണപ്പെടുകയും ചെയ്യും. അപരിചിതമാർഗ്ഗത്തിൽ അലഞ്ഞുനടക്കുകയില്ല. ചിത്തോദ്യോഗവും വൈകാരികവുമായ മതത്തിലേക്കു തിരിയുകയില്ല. മനുഷ്യരുടെയും ദൂതന്മാരുടെയും മുമ്പാകെ അവർ സുശക്തരും സുസ്ഥിരന്മാരുമായി നില്ക്കും.സആ 444.1

    ക്രിസ്തുവിന്റെ ഉപദേശങ്ങളിൽ ഉണ്ടായിരുന്നതുപോലെ സത്യത്തിന്റെ സ്വർണ്ണ ധൂപകലശത്തിൽ പാപബോധം വരുത്തി മാനസ്സാന്തരപ്പെടുത്തുന്ന സത്യം നമുക്കുണ്ട്. ക്രിസ്ത ഈ ലോകത്തിൽ ഘോഷിച്ച സത്യം അതേ ലാഘവത്തോടും ശക്തിയോടും പ്രദാനം ചെയ്യുമ്പോൾ നിങ്ങളുടെ ദൂതിന്റെ ശക്തി ദൂതിനെ സ്പർശനയോഗ്യമാക്കും. ബൈബിൾ അടിസ്ഥാനമല്ലാത്തതും ക്രിസ്തു ഒരിക്കലും അരുളിച്ചെയ്തിട്ടില്ലാത്തതുമായ സിദ്ധാന്ത ങ്ങളോ പ്രമാണങ്ങളോ ഒരിക്കലും പ്രസംഗിക്കരുത്. പ്രഗത്ഭവും ഭക്തി നിർഭരവുമായ സത്യങ്ങൾ പ്രസംഗിക്കുവാൻ “എഴുതിയിരിക്കുന്നു” എന്ന് തെളി വാണു ഓരോ ആത്മാവിനും ബോദ്ധ്യം വരുത്തേണ്ടത്.സആ 444.2

    മാർഗ്ഗദർശനത്തിനുവേണ്ടി നമുക്കു ദൈവവചനത്തെ സമീപിക്കാം. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്നുള്ളതു അന്വേഷിക്കാം. മാനുഷിക രീതികൾ നമുക്കാവശ്യത്തിനുണ്ട്. ലൗകിക ശാസ്ത്രങ്ങളിൽ മാത്രം പരിശീലിക്കപ്പെട്ട് മനസ്സു ദൈവിക കാര്യങ്ങൾ ഗ്രഹിക്കാൻ പരജായ പ്പെടുന്നു. എന്നാൽ മാനസാന്തരപ്പെട്ട് വിശുദ്ധീകരിക്കപ്പെടുമ്പോൾ അതേ മനസ്സു വചനത്തിന്റെ ദിവ്യശക്തിയെ കാണും. ആത്മാവിന്റെ വിശുദ്ധീകരണ ത്താൽ ശുദ്ധമാക്കപ്പെട്ട ഹൃദയത്തിനും മനസ്സിനും മാത്രമേ സ്വർഗ്ഗീയ സംഗ തികളെ വിവേചിപ്പാൻ കഴിയൂ. (8T 298-301)സആ 444.3