Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    അദ്ധ്യായം 61 - ആസന്ന വിപത്ഘട്ടം

    ദൈവത്തിന്റെ കല്പനയോടുള്ള അനാദരവു കൂടുതൽ വെളിവാകുന്തോറും കല്പന പ്രമാണിക്കുന്നവരും ലോകവും തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നു. ഒരു കൂട്ടർക്കു ദിവ്യകല്പനകളെക്കുറിച്ചുള്ള സ്നേഹം വർദ്ധിക്കുന്നതുപോലെ മറ്റൊരു കൂട്ടർക്കു പുശ്ചവുമായിരിക്കും. ആപത്ഘട്ടം അതിവേഗം സമീപിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തിന്റെ നാഴിക മിക്കവാറും അടുത്തിരിക്കുന്നുവെന്നാണ് അതിവേഗം വർദ്ധിച്ചുവരുന്ന കണക്കുകൾ കാണിക്കുന്നത്. ശിക്ഷിക്കുവാൻ മനസ്സില്ലെങ്കിലും അവൻ അതിവേഗം ശിക്ഷിക്കും.സആ 451.1

    ദൈവത്തിന്റെ പ്രതികാരദിവസം നമ്മുടെമേൽ വന്നിരിക്കുന്നു. ഭൂമിയിൽ ചെയ്തിരിക്കുന്ന നിന്ദ്യപവ്യത്തികളെച്ചൊല്ലി മുറവിളി കൂട്ടുകയും നെടുവീർപ്പിടുകയും ചെയ്യുന്നവരുടെ നെറ്റിമേലാണു ദൈവമുദ്ര പതിക്കുന്നത്. സഹതാപപൂർവ്വം ലോകത്തോടു ബന്ധിച്ചു മദ്യപാനികളോടുകൂടി തിന്നു കുടിക്കുന്നവരെ കണിശമായും പാപികളോടുകൂടെ നശിപ്പിക്കും. “കർത്താ വിന്റെ കണ്ണു നീതിമാന്മാരുടെമേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനയും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ മുഖം ദുഷ്പ്രവൃത്തിക്കാർക്കു പ്രതികൂലമായിത്തീരുന്നു.” (1 പതാ. 3:12.സആ 451.2

    നമുക്കു ജീവനുള്ള ദൈവത്തിന്റെ മുദ്ര ലഭിക്കുമോ അതോ നാം നശീകരണായുധങ്ങളാൽ വെട്ടി വീഴ്ത്തപ്പെടുമോ എന്നുള്ളതു നമ്മുടെ പ്രവർത്ത നത്തെ ആശ്രയിച്ചിരിക്കും. ദൈവകോപത്തിന്റെ ഏതാനും തുള്ളികൾ ഭൂമി യിൽ ഇതിനകം വീണിരിക്കുകയാണ്. ദൈവകോപത്തിന്റെ പാനപാത അത്തിൽ കലർപ്പില്ലാതെ അവസാന ഏഴു ബാധകൾ പകരുമ്പോൾ അനുത പിച്ചു സങ്കേതം പ്രാപിക്കാൻ സാധിക്കാതെ തീരെ വൈകിപ്പോകും. അപ്പോൾ യാതൊരു പാപപരിഹാര രക്തത്തിനും പാപക്കറയെ കഴുകിക്കള യാൻ സാധിക്കുകയില്ല.സആ 451.3

    ശബ്ബത്തനുഷ്ഠിക്കുന്നവരെന്നഭിമാനിക്കുന്നവർക്കെല്ലാം മുദ്ര ലഭിക്കുകയില്ല. സത്യം പഠിപ്പിക്കുന്നവരിൽ പലരും നെറ്റിയിൽ ദൈവമുദ്ര ഏല്ക്കുകയില്ല. സത്യവെളിച്ചം അവർക്കുണ്ടായിരുന്നു; അവരുടെ ഗുരുവിന്റെ തിരുഹിതം അറിഞ്ഞിരുന്നു; നമ്മുടെ വിശ്വാസത്തിന്റെ ഓരോ ഭാഗവും മനസ്സിലാ ക്കിയിരുന്നു; എന്നാൽ അതിനനുരൂപമായ പ്രവൃത്തി അവരിലില്ലായിരുന്നു. ദിവ്യജ്ഞാനത്തിന്റെ കലവറയും പവചനവുമായി സുപരിചിതരായിരുന്നവർ വിശ്വാസപകാരം പ്രവർത്തിക്കേണ്ടതായിരുന്നു. അവരുടെ കുടും ബ ഭംഗിയായി ഭരിക്കുകയും അതിന്റെ സൽപരണയോടുകൂടെ സത്യം മനുഷ്യഹൃദയത്തിനു നല്കയും ചെയ്യേണ്ടതായിരുന്നു.സആ 451.4

    ഭയഭക്തിയുടെ അഭാവത്താലും മത ജീവിതത്തിന്റെ ഉന്നത നിലവാരം പ്രാപിക്കുന്നതിലുള്ള പരാജയത്താലും അവർ മറ്റുള്ളവരെ തങ്ങളുടെ നിലയിൽ തൃപ്തരാകുവാൻ പ്രേരിപ്പിക്കുന്നു. കൂടെക്കൂടെ അവർക്കു ദൈവവച നത്തിലെ നിധിയെ തുറന്നു കാട്ടിയ ഈ മനുഷ്യരുടെ ഈ മാത്യക അനുകരിക്കുന്നതുമൂലം അവർ കണിശമായും തങ്ങളുടെ ആത്മാക്കളെ ആപത്തിലാക്കുമെന്നു പരിമിതബുദ്ധിയുള്ള മനുഷ്യർക്കു കാണുവാൻ കഴിയുകയില്ല. യേശുക്രിസ്തുവാണു യഥാർത്ഥ മാതൃക. ദൈവം തന്നിൽ നിന്നും ആവശ്യപ്പെടുന്നതെന്താണെന്നറിയുവാൻ ശിശുവിന്റെ പാനഹൃദയത്തോടും വിനയത്തോടും മുട്ടിന്മേൽ നിന്നു ഓരോരുത്തരും ഇപ്പോൾ വേദപുസ്തകം പരി ശോധിക്കണം. ഒരു ശുശൂഷകൻ ദൈവകൃപയിൽ എത്ര ഉയർന്ന നിലയിൽ നിന്നിരുന്നാലും ദൈവം നല്കിയ പ്രകാശത്തെ പിന്തുടരുവാനും ഒരു കൊച്ചുകുട്ടിയെപ്പോലെ പഠിപ്പിക്കപ്പെടാനും കൂട്ടാക്കാഞ്ഞാൽ, അവൻ അന്ധകാരത്തിലേക്കും സാത്താന്റെ വഞ്ചനയിലേക്കും പ്രവേശിച്ചു മറ്റുള്ളവരെയും അതേ മാർഗ്ഗത്തിലേക്കു നയിക്കും.സആ 452.1

    സ്വഭാവത്തിൽ എന്തെങ്കിലും കറവുണ്ടെങ്കിൽ അവർക്കാർക്കും ദൈവ മുദ ലഭിക്കുകയില്ല. നമ്മുടെ സ്വഭാവ ന്യൂനത പരിഹരിക്കുന്നതു നമ്മ ആശ്രയിച്ചിരിക്കുന്നു. സകല അശുദ്ധിയിൽ നിന്നും നമ്മുടെ ശരീര മന്ദി രത്തെ ശുദ്ധീകരിക്കേണ്ടതാണ്. അപ്പോൾ പൊന്തക്കൊസ്തു നാളിൽ ശിഷ്യന്മാരിൽ ആത്മവർഷം ഉണ്ടായതുപോലെ പിന്മഴ നമ്മുടെമേലും ചൊരിയും. ക്രിസ്ത്യാനിയായി ജീവിക്കാൻ സാദ്ധ്യമല്ലെന്നും തന്റെ നില തീരെ ആശാവഹമല്ലെന്നും ആരും പറയേണ്ട ആവശ്യമില്ല. ഓരോരുത്തർക്കും ക്രിസ്തുവിന്റെ മരണത്താൽ വേണ്ട. കരുതൽ ചെയ്തിട്ടുണ്ട്. സഹായിക്കുവാൻ സദാ സന്നദ്ധനായവൻ നിങ്ങളുടെ അഭ്യർത്ഥന കേട്ടു ഉത്തരം തരുമെന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ട്.സആ 452.2

    സജീവ വിശ്വാസം! ഇതു നമുക്കാവശ്യം, നാം പാപിക്കണം. അല്ലെങ്കിൽ പരീക്ഷണ ദിവസത്തിൽ തളർന്നു തോൽവിയടയും. അപ്പോൾ നമ്മുടെ പാതയിൽ തങ്ങി നില്ക്കുന്ന അന്ധകാരം നമ്മെ അധൈര്യപ്പെടുത്തുകയോ നിരാ ശപ്പെടുത്തുകയോ അരുത്. സമ്യദ്ധമായ അനുഗ്രഹങ്ങൾ പ്രദാനം ചെയ്വാൻ ദൈവം വരുമ്പോൾ തന്റെ മഹത്വം മറയ്ക്കുവാൻ ഉപയോഗിക്കുന്ന മൂടുപടമാണിത്. ഇതു നമ്മുടെ കഴിഞ്ഞകാല അനുഭവത്താൽ മനസ്സിലാക്കണം. ദൈവവും ദൈവജനവുമായി നടക്കുന്ന വിവാദദിവസത്തിൽ ഈ അനുഭവം ആശ്വാസത്തിന്റെയും പ്രത്യാശയുടെയും ഉറവിടമായിരിക്കണം.സആ 452.3

    നമ്മളെയും കുഞ്ഞുങ്ങളെയും ലോകത്തിൽനിന്നും കളങ്കരഹിതരായി സൂക്ഷിക്കേണ്ടതിപ്പോഴാണ്. കുഞ്ഞാടിന്റെ രക്തത്തിൽ അങ്കി അലക്കി വെണ്മയാക്കേണ്ടതിപ്പോഴാണ്. അഹംഭാവം, ക്രോധം, ആത്മിക അലസത എന്നിവയെ കീഴടക്കേണ്ടതിപ്പോഴാണ്. സ്വഭാവ സൗഷ്ടവം പ്രാപിക്കുവാൻ ദൃഢതയോടെ പ്രയത്നിക്കുന്നതിനു ഉണർന്നെഴുന്നേല്ക്കേണ്ട സമയമിതു തന്നെ. “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ നിങ്ങളുടെ ഹൃദയങ്ങളെ കാഠിനമാക്കരുത്.” എബ്രാ . 3:7,8, 15.സആ 453.1

    ഒരുക്കസമയം ഇപ്പോഴാണ്. അശുദ്ധരായ സ്ത്രീപുരുഷന്മാരുടെ നെറ്റിയിൽ ദൈവമുദ്ര പതിക്കയില്ല. ലോകനേഹികളും ഐശ്വര്യകാംക്ഷികളു മായ സത്രീപുരുഷന്മാരുടെ നെറ്റികളിൽ ഒരിക്കലും പതിക്കയില്ല. വ്യാജാധ രവും വഞ്ചനാഹൃദയരുമായ സ്ത്രീപുരുഷന്മാരുടെ നെറ്റിയിലും പതിക്കയില്ല, സ്വർഗ്ഗീയ സ്ഥാനാർത്ഥികളായി ദൈവത്തിന്റെ മുദ ഏല്ക്കുന്നവർ ദൈവ സന്നിധിയിൽ കളങ്കരഹിതരായിരിക്കും. എന്റെ സഹോദരീ സഹോദരന്മാരേ, മുന്നോട്ടു നീങ്ങുക. സജ്ജീകരണത്തിന്റെ ആവശ്യകതയെക്കുറിച്ചു കേവലം നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. ഈ ആശയങ്ങളെക്കുറിച്ചു സംക്ഷിപ്തമായി മാതമേ എഴുതുവാൻ സാധിക്കൂ. ഈ സമയത്തിന്റെ ഭയാ നകമായ ഗൗരവത്തെ (ഗഹിക്കുന്നതിനു നിങ്ങൾതന്നെ തിരുവെഴുത്തുകളെ ശോധനചെയ്യുക. (5T 209, 212-216)സആ 453.2

    Larger font
    Smaller font
    Copy
    Print
    Contents