Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ദൈവത്തിന്റെ ന്യായവിധികൾ

    അവസാന സമയത്തോടു നാം സമീപിച്ചിരിക്കുന്നു. ദൈവത്തിന്റെ പ്രതികാര ന്യായവിധികൾ ദേശത്തു ഇപ്പോൾതന്നെ ഉണ്ടെന്നു എന്നെ കാണിച്ചു. സംഭവിക്കാനുള്ള സംഗതികളെക്കുറിച്ചു ദൈവം നമുക്കു മുന്നറിയിപ്പു നല്കീട്ടുണ്ട്. അവന്റെ വചനത്തിൽനിന്നു വെളിച്ചം പ്രകാശിക്കുന്നുവെങ്കിലും അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനങ്ങളെയും മൂടുന്നു. µ“അവർ സ മാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ... പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെറ്റി ഒഴിയാവതുമല്ല.µ” (5799)സആ 455.2

    ദൈവം ഭൂമിയിൽനിന്നു തന്റെ നിരോധനങ്ങളെ നീക്കിക്കൊണ്ടിരിക്കുന്നു. പെട്ടെന്നു മരണവും നാശവും വർദ്ധമാനമായ കുറ്റവും ക്രൂരതയും സാധുക്കൾക്കെതിരെ തന്നെത്താനുയർത്തിയ ധനവാന്മാർക്കെതിരായി സംഭവിക്കും. ദൈവസംരക്ഷണയില്ലാത്തവർക്കു ഏതു സ്ഥലത്തും ഏതു സ്ഥാനത്തും നിർഭയമായിരിക്കാൻ സാദ്ധ്യമല്ല. ക്ഷതമേല്പിച്ചു കൊല്ലാൻ ശക്തിയേറിയ യന്ത്രങ്ങളെ പ്രവർത്തിപ്പിക്കുന്നതിനു മനുഷ്യ ഏജന്റുമാർ കണ്ടുപിടിത്ത ശക്തി ഉപയോഗിക്കുകയും അതിനുവേണ്ടി പരിശീലനം നേടുകയും ചെയ്യുന്നു. (8T 50).സആ 455.3

    ദൈവത്തിന്റെ ന്യായവിധികൾ ഭൂമിയിലുണ്ട്, യുദ്ധങ്ങളും യുദ്ധശുതി കളും തീയാലും വെള്ളത്താലുമുള്ള നാശങ്ങൾ ഇവ വർദ്ധിച്ചു വരുന്നതു കഷ്ടകാലം വളരെ ആസന്നമായിരിക്കുന്നുവെന്നു വിളിച്ചു പറയുന്നു.സആ 456.1

    പെട്ടെന്നു രാഷ്ട്രങ്ങളുടെ ഇടയിൽ, ക്രിസ്തുവിന്റെ വരവുവരെയും അവ സാനിക്കാത്ത വിപ്ലവങ്ങൾ ഉണ്ടാകും. സ്വർഗ്ഗത്തിൽ സിംഹാസനം ഒരുക്കിയി രിക്കുന്നവനും സകലരെയും ഭരിക്കുന്നവനുമായ ദൈവത്തെ മുമ്പൊരിക്കലും ഇല്ലാത്തവിധം ഒത്തുചേർന്നു സേവിക്കാം. ദൈവം തന്റെ ജനത്തെ ഉപേക്ഷിച്ചിട്ടില്ല. നമ്മുടെ ശക്തി സ്ഥിതിചെയ്യുന്നതു അവനെ ഉപേക്ഷിക്കുന്നതിലല്ല. (3TT 286)സആ 456.2

    ****സആ 456.3

    Back pageസആ 457.1

    130 - ലധികം ഗ്രന്ഥങ്ങളുടെ രചയിതാവാണ് എലൻ ജി.വൈറ്റ്, അവയിലധികവും സമാഹരിക്കപ്പെട്ടവയും അവരുടെ മരണാനന്തരം തന്റെ അതിവ്യാപകമായ ലേഖനങ്ങ ളിൽ നിന്നും പ്രസിദ്ധീകരിച്ചിട്ടുള്ളതുമാണ്. ആഗോളമായി ഏറ്റവുമധികം പരിഭാഷപ്പെടുത്തിയിട്ടുള്ളത് അവരുടെ ഗ്രന്ഥങ്ങളാണ്. അവ 150 - ലധികം ഭാഷകളിൽ കാണപ്പെ ടുകയും ചെയ്യുന്നു. യേശുക്രിസ്തുവിനെ ആത്മപ്രചോദനത്തിലൂടെ ഉയർത്തിക്കാണിക്കുകയും വിശ്വാസത്തിനാധാരമായി നിരന്തരം തിരുവെഴുത്തുകളിലേക്കു വിരൽ ചൂണ്ടുകയുമാണ് തന്റെ എഴുത്തുകളുടെ ഒരു സവിശേഷത. എലന്റെ ജീവിത കാലയളവിൽ (ഗന്ഥങ്ങളിലും മാസികകളിലുമായി പ്രത്യക്ഷ പ്പെട്ടിട്ടുള്ള ആത്മപരിതമായ ലിഖിതങ്ങളുടെ ഒരു സമഗ്ര തിരഞ്ഞെടുപ്പാണ് സഭയ്ക്കുള്ള ആലോചന എന്ന ഈ ഗ്രന്ഥം. ഇതിലെ ഉപദേശങ്ങളും നിർദ്ദേശങ്ങളും വിപുലമായ വിഷയങ്ങളുടെ ഒരു നിരയെന്നവിധം 66 അദ്ധ്യായങ്ങളായി തരംതിരിക്കപ്പെട്ടിരിക്കുന്നു. സ്ഥലപരിമിതി കാരണം ഏറ്റവും പ്രധാനമായതും അർത്ഥമനുസരിച്ച് വിഷയങ്ങളിന്മേലുളള പ്രായോഗിക ഉപദേശങ്ങളും സഭയ്ക്കും വ്യക്തികൾക്കും പ്രായോഗിക മൂല്യങ്ങൾ ലഭ്യമാകത്തക്കയും മാത്രമാണ് സമാഹർത്താക്കൾ തിരഞ്ഞെടുത്തിരിക്കുന്നത് ദിനംതോറും അവന്റെ സ്നേഹത്തിലും കൃപയിലും എങ്ങനെ വളർന്നുവരാമെന്നതിന് ആഴമേറിയ ഉൾക്കാഴ്ച നൽകിക്കൊണ്ട് ക്രിസ്ത്യാനികളെ ദൈവത്തിങ്കലേക്കു അടുപ്പിക്കുന്നതിന് രൂപപ്പെടുത്തിയിട്ടുള്ളതുമാണ് ഈ ഗ്രന്ഥം.സആ 457.2

    Larger font
    Smaller font
    Copy
    Print
    Contents