Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ദൈവത്തിന്റെ ഒരു സഹപ്രവർത്തകനായിരിക്കുന്ന പദവി

    ദൈവവേലയുടെ സംരക്ഷണത്തിനു അവൻ മനുഷ്യരെ ആശ്രയിച്ചിരിക്കുന്നില്ല. അങ്ങനെ ചെയ്യുന്നവരാണ് മനുഷ്യനു ഏറെ നല്ലതെന്നു കരുതുസആ 107.2

    ന്നെങ്കിൽ അവൻ സ്വർഗ്ഗത്തിൽ നിന്നു ഭൂമിയിലേക്കു തന്റെ ഖജനാവു നിറയെ ദ്രവ്യമയപ്പാൻ കഴിയുമായിരുന്നു. മനുഷ്യരെ മുഖാന്തിരമാക്കാതെ ദൂതന്മാർ മുഖേന തന്റെ രക്ഷണ്യ ദൂതു ലോകമെങ്ങും ഷോഷിപ്പാനുള്ള മാർഗ്ഗങ്ങൾ കണ്ടുപിടിപ്പാൻ അവന്നു കഴിയുമായിരുന്നു. ആകാശത്തിൽ തന്റെ സത്യം എഴുതി ജീവനുള്ള എഴുത്തുകളായിത്തന്നെ തന്റെ ആവശ്യകതകളെ ലോകത്തോടു അറിയിക്കാമായിരുന്നു. ദൈവം ഒരു മനുഷ്യന്റെ പൊന്നിനെയോ വെള്ളിയെയോ ആശ്രയിക്കുന്നില്ല. “കാട്ടിലെ മൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളതു. എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല. ഭൂലോകവും അതിന്റെ നിറവും എന്റേതത്രേ” എന്നു അവൻ പറയുന്നു (സങ്കീ. 50:10,12). അവന്റെ വേലയുടെ പുരോഗമനത്തിൽ നമ്മുടെ കൈകാര്യകർതൃത്വം എത്രമാത്രം ആവശ്യമുണ്ടോ അതു നമ്മുടെ ഗുണത്തിനുവേണ്ടി അവൻ ഏർപ്പെടുത്തിയിട്ടുള്ളതാണ്. അവന്റെ സഹപ്രവർത്തകരായിരിപ്പാൻ നിയമിക്കയാൽ അവൻ നമ്മെ മാനിച്ചിരിക്കുന്നു. മനുഷ്യർ തങ്ങളുടെ പരോപകാരശീലത്തെ ഉപയോഗത്തിൽ വരുത്തുന്നതിലേക്കു തന്റെ വേലയിൽ അവരുടെ സഹകരണം ആവശ്യമാണെന്നു അവൻ നിർണ്ണയിച്ചു. ത്തീരുന്നതല്ല. ദശാംശാർപ്പണ വ്യവസ്ഥയും അപ്രകാരംതന്നെ. അതിൽ നിന്നു വ്യതിചലിക്കുന്നവർക്കല്ലാതെ അതൊരു ഭാരമായിരുന്നില്ല. എബ്രായരോടു അതിനെ അനുശാസിച്ചവൻ അതിന്റെ ഉല്പാദകൻതന്നെ ആ പദ്ധതിയെ റദ്ദാക്കുകയോ ദുർബ്ബലപ്പെടുത്തുകയോ ചെയ്തിട്ടില്ല. നേരെ മറിച്ചു കിസമൂലമല്ലാതെ രക്ഷയില്ല എന്ന സദ്വർത്തമാനം ഭൂലോകത്തെങ്ങും ആഘോഷിക്കപ്പെടേണ്ട. ഇക്കാലത്തു ആ പദ്ധതി പൂർവ്വാധികം ശക്തി യോടും ഊർജ്ജിതമായും നിറവേറ്റേണ്ടതാകുന്നുസആ 107.3

    ക്രിസ്തുവിന്റെ മരണാനന്തര സംവത്സരങ്ങളിൽ സുവിശേഷത്തിന്റെ വ്യാപ്തിയും വിശാലതയും വർദ്ധിച്ചു വന്നതുകൊണ്ടു അതിനെ ആസപദമാക്കി വളരെ അധികം വിഭവങ്ങൾ ആവശ്യമായിരുന്നതിനാൽ ദാനധർമ്മാനുഷ്ഠാനിയമം കൂടുതൽ അന്യന്താപേക്ഷിതമായിത്തീർന്നിരിക്കുന്നു. ഇപ്പോൾ ദൈവം ലോക ചരിത്രത്തിലെ ഏതു കാലഘട്ടത്തെക്കാളും അധികാ മഹത്തായ ദാനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ക്രിസ്തു തത്സംബന്ധമായി നല്കിയ കല്പനയിൽ ദാനധർമ്മങ്ങളുടെ അളവ് ഓരോരുത്തർക്കും ലഭിക്കുന്ന വെളിച്ചത്തിന്നും അനുഗ്രഹങ്ങൾക്കും ഒത്തവണ്ണം ആയിരിക്കേണം എന്നാണ് അനുശാസിച്ചത്. അവൻ ഇങ്ങനെ അരുളിചെയ്തു: “വളരെ ലഭിച്ചവനോടു വളരെ ആവശ്യപ്പെടും. അധികം ഏറ്റുവാങ്ങിയവനോടു അധികം ചോദിക്കും” (ലൂക്കൊ . 12:48). 113T 390-392; സാന്മാർഗ്ഗിക പ്രമാണം ശബ്ബത്താചാരത്തെ അനുശാസിച്ചിരുന്നു. അതു ലംഘിച്ചതുമൂലം ശിക്ഷാർഹരായിത്തീരുമ്പോഴല്ലാതെ അതൊരു ഭാരമായി ദൈവവചനത്തിൽനിന്നു വെളിച്ചത്തിന്റെ ഒരു പ്രവാഹം പ്രകാശിക്കുന്നു. തൽഫലമായി അഗണ്യമാക്കിയ അവസരങ്ങളെക്കുറിച്ചു ഒരുണർവുണ്ടാകും. ദശാംശവും കാണിക്കകളുമായി ദൈവത്തിന്നു അവന്റെ സ്വന്തമായതു തിരിച്ചുകൊടുക്കുന്ന കാര്യത്തിൽ എല്ലാവരും വിശ്വസ്തതയുള്ളവരായിത്തീരുമ്പോൾ ഈ കാലത്തേക്കുള്ള ദൂതു ഭൂമുഖത്തെങ്ങും ഘോഷിപ്പാനുള്ള മാർഗ്ഗങ്ങൾ തുറന്നുകിട്ടും.സആ 108.1

    ദൈവജനത്തിന്റെ ഹൃദയം ക്രിസ്തുവിന്നായുള്ള സ്നേഹംകൊണ്ടു നിറയുകയും ഓരോ സഭാംഗവും സ്വയത്യാഗാത്മാവു കൊണ്ടു പ്രചോദിതനാകുകയും എല്ലാവരും പരിപൂർണ്ണമായ തീക്ഷണത പ്രകടമാക്കുകയും ചെയ്യുമെങ്കിൽ സ്വദേശത്തോ മിഷൻ രംഗങ്ങളിലോ പണ ത്തിനു ഒരു കുറവും ഉണ്ടാകുന്നതല്ല. നമ്മുടെ വിഭവങ്ങൾ വളരെ ഗുണീഭവിക്കും. ഉപയോഗത്തിന്റെ ആയിരം വാതിലുകൾ തുറന്നു കിട്ടുകയും നമ്മെ പ്രവേശനത്തിനു ക്ഷണിക്കുകയും ചെയ്യുമായിരുന്നു. ദൈവത്തിന്റെ ജനം ലോകത്തോടു അവന്റെ കൃപാദൂതുകൾ അറിയിപ്പാനുള്ള അവന്റെ ഉദ്ദേശം നിറവേറ്റിയിരുന്നെങ്കിൽ ക്രിസ്തു ഇതിനു മുമ്പേ ലോകത്തിൽ വരികയും വിശുദ്ധന്മാർ ദൈവനഗരത്തിലേക്ക് സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുമായിരുന്നു. 126T 449,450;സആ 108.2