Loading...
Larger font
Smaller font
Copy
Print
Contents

അന്ത്യകാല സംഭവങ്ങൾ

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    14 - ആർപ്പുവിളി

    എല്ലാ സഭകളിലും ദൈവത്തിനു മുത്തുകളുണ്ട്.

    ദൈവത്തിനു എല്ലാ സഭകളിലും മുത്തുകളുള്ളതുകൊണ്ട് മതപരമായ ലോകത്തെ സംബന്ധിച്ച് മൊത്തത്തിലുള്ള കുറ്റം ചുമത്തൽ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകുവാൻ പാടില്ല. - 4 BC11 84 (1893).LDEMal 145.1

    ദൈവത്തിനു അവന്റെ പ്രതിനിധികൾ എല്ലാ സഭകളിലുമുണ്ട്. അവരുടെ ഹൃദയത്തെയും മനസ്സിനെയും സ്പർശിക്കത്തക്ക ഈ പ്രത്യേക അന്ത്യകാല സന്ദേശം കേൾക്കുവാൻ അവർക്ക് ഇടയായിട്ടില്ല, അതുകൊണ്ട് വെളിച്ചത്തെ തള്ളിക്കളയുന്നതിലൂടെ ദൈവവുമായി അവരുടെ ബന്ധം വിഛേദിക്കപ്പെട്ടിട്ടില്ല. -6T 70, 31 (1900).LDEMal 145.2

    കത്തോലിക്കരുടെയിടയിൽ ശ്രദ്ധയോടും സത്യസന്ധതയോടുമുള്ള വരും അവരുടെമേൽ പതിക്കുന്ന സകല വെളിച്ചത്തിനനുസരിച്ച് ജീവിക്കുന്ന വരുമായ അനേകരുണ്ട്. അവർക്കുവേണ്ടി ദൈവം പ്രവർത്തിക്കും.-9 T 243 (1909).LDEMal 145.3

    വെളിപ്പാടു പുസ്തകം 18-ാമദ്ധ്യായത്തിൽ ദൈവജനത്തോടു ബാബിലോണിൽനിന്നു പുറത്തുവരുവാൻ ആവശ്യപ്പെടുന്നു. ഈ വേദഭാഗമനുസരിച്ച്, ദൈവജനത്തിൽ അനേകം പേർ ഇപ്പോഴും ബാബിലോണിൽ ആയിരിക്കുകയാണ്. ഏതു മതവിഭാഗത്തിലാണ് ഏറ്റവും വലിയ കൂട്ടം (ക്രിസ്തുവിന്റെ അനുയായികൾ കാണപ്പെടുന്നത്? പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിലായിരിക്കുകയാണെന്ന് നടിക്കുന്ന വിവിധ സഭകളിലാണെന്നുള്ളതിന് സംശയമില്ല.-GC 383 (1911). - ബാബിലോൺ ആയ സഭകളിൽ ആത്മീയ അന്ധകാരവും ദൈവത്തിൽ നിന്നുള്ള അന്യപ്പെടലും നിലനിൽക്കുന്നു എങ്കിലും ക്രിസ്തുവിന്റെ വലിയ ശരീരത്തിന്റെ യഥാർത്ഥ അനുയായികൾ അവരുടെ കൂട്ടായ്മയിൽ ഇപ്പോഴു മുണ്ട്.-Gc390 (1911).LDEMal 145.4

    ബാബിലോണിന്റെ വീഴ്ച പൂർണ്ണമായിട്ടില്ല

    “അവളുടെ ദുർന്നടപ്പിന്റെ ക്രോധമദ്യം സകല ജാതികളെയും കുടിപ്പിച്ചു”. (വെളി. 14:6-8). ഇത് ചെയ്തത് എങ്ങനെയാണ്? ഒരു വ്യാജ ശബ്ബത്തിനെ സ്വീകരിക്കുവാൻ മനുഷ്യരെ നിർബ്ബന്ധിച്ചുകൊണ്.-8 T94 (1904).LDEMal 145.5

    “അവളുടെ ദുർന്നടപ്പിന്റെ ക്രോധമദ്യം സകല ജാതികളും അവൾ കുടിപ്പിച്ചു എന്ന് എങ്ങനെയായിരുന്നാലും പറയുവാൻ കഴിയുമോ? സകല ജാതികളെയും അവൾ ഇത് കുടിപ്പിച്ചിട്ടില്ല.... LDEMal 145.6

    ഈ അവസ്ഥ എത്തുകയും ക്രിസ്തീയ ലോകത്തിലുടനീളം സഭ ലോകത്തോട് ഒത്തുചേരുകയും ചെയ്യുന്നതുവരെയും ബാബിലോണിന്റെ വീഴ്ച പൂർണ്ണമാകുകയില്ല. ഈ മാറ്റം ഒരു പുരോഗമനപരമായ ഒന്നാണ്. വെളി പ്പാട് 14:8-ലെ സമ്പൂർണ്ണ നിറവേറൽ ഭാവിയിൽ സംഭവിക്കേണ്ടിയിരിക്കു ന്നു.-GC389, 390(1911). LDEMal 146.1

    അവളുടെ പാപം ആകാശത്തോളം കുന്നിക്കുന്നതെപ്പോഴാണ്: (വെളി. 18:2-5)? നിയമം മൂലം ദൈവകല്പനയെ അന്തിമമായി ഇല്ലായ്മ ചെയ്യു മ്പോൾ.-ST June 12, 1893.LDEMal 146.2

    ദൈവത്തിന്റെ അന്ത്യ മുന്നറിയിപ്പ്

    വെളിപ്പാട് 14-ലെ സന്ദേശങ്ങൾക്ക് പ്രവചനത്തിന്റെ നിരയിൽ ദൈവം ഒരു സ്ഥാനം കൊടുത്തിട്ടുണ്ട്. ഈ ഭൂമിയുടെ ചരിത്രത്തിന്റെ അന്ത്യംവരെ അവരുടെ വേല നിർത്തലാക്കുവാൻ പാടില്ല.-EGW, 88 804(1890).LDEMal 146.3

    വെളിപ്പാട് 14:6-12 വരെയുള്ള ത്രിവിധ മുന്നറിയിപ്പ് തള്ളിക്കളയുന്നതിന്റെ ഫലമായി രണ്ടാം ദൂതൻ മുൻകൂട്ടി പറഞ്ഞ അവസ്ഥയിലേക്കു സഭ പൂർണ്ണമായി എത്തുകയും അപ്പോഴും ബാബിലോണിൽ തന്നെയായിരിക്കുന്ന അവളുടെ കൂട്ടായ്മയിൽനിന്നും വേർപെട്ടുവരുവാൻ വിളിക്കപ്പെടുകയും ചെയ്യുന്ന സമയത്തെ വെളിപ്പാട് 18 ചൂണ്ടിക്കാണിക്കുന്നു. ലോകത്തിനുLDEMal 146.4

    കൊടുക്കപ്പെടുന്ന സന്ദേശങ്ങളിൽവെച്ച് ഏറ്റവും അവസാനത്തേതാണ് ഇത്.-GC390(1911). LDEMal 146.5

    രണ്ടാമത്തെ ദൂതൻ അറിയിച്ചതുപോലെ, ബാബിലോണിന്റെ വീഴ്ചയെ സംബന്ധിച്ച് 1844 വേനൽക്കാലത്ത് ആദ്യമായി ഘോഷിച്ചതുമുതൽ ബാബിലോൺ ആയി മാറിയിരിക്കുന്ന വിവിധ സംഘടനകളിൽ കടന്നുകൂടിയിരി ക്കുന്ന ദുഷിച്ച അവസ്ഥ ഒന്നുകൂടി പരാമർശിച്ചുകൊണ്ട് ബാബിലോണിന്റെ വീഴ്പയെ സംബന്ധിച്ച് പ്രഘോഷിക്കുന്ന ഒരു സമയത്തെയാണ് വെളിപ്പാട് 18:1, 2, 4 എന്നീ വാക്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മൂന്നാം ദൂതന്റെ ദൂതിനോടൊപ്പം ചേർന്നു കൊടുക്കുന്ന ഈ അറിയിപ്പുകൾ ഭൂലോകവാസികൾക്കു കൊടുക്കുന്ന അന്ത്യ മുന്നറിയിപ്പാണ്... LDEMal 146.6

    ബാബിലോണിന്റെ പാപങ്ങൾ തുറന്നു കാട്ടപ്പെടും. രാഷ്ട്രീയ അധികാരംകൊണ്ട് സഭയുടെ ആചാരാനുഷ്ഠാനങ്ങളെ അടിച്ചേൽപിക്കുന്നതിന്റെ ഭയാനകമായ അനന്തരഫലങ്ങളായ പ്രേതാത്മവാദവും കപടമായ, എന്നാൽ അതിവേഗത്തിലുള്ള പാപ്പാത്വ ശക്തിയുടെ വളർച്ച എന്നു തുടങ്ങി സകലവും തുറന്നു കാട്ടപ്പെടും. പരിപാവനമായ ഈ മുന്നറിയിപ്പുകളാൽ ജനം ഇളകിമറിയും. ഇങ്ങനെയുള്ള വചനങ്ങൾ ഒരിക്കലും കേട്ടിട്ടില്ലാത്ത ആയിരം പതിനായിരക്കണക്കിനു മനുഷ്യർ അവ ശ്രദ്ധിക്കും.-GC 603, 604, 606 (1911).LDEMal 146.7

    ദൈവത്തിന്റെ അന്ത്യ ദൂതിന്റെ കേന്ദ്രഭാഗം

    മൂന്നാം ദൂതന്റെ ദൂത് വിശ്വാസത്താലുള്ള നീതീകരണത്തിന്റെ ദൂതാണോ എന്ന് അന്വേഷിച്ചുകൊണ്ട് അനേകരും എനിക്ക് എഴുതിയിട്ടുണ്ട്. “സത്യമായും അത് മൂന്നാം ദൂതന്റെ ദൂതാണ്” എന്ന് ഞാൻ ഉത്തരം കൊടുത്തി ട്ടുണ്ട്.-ISM372(1890),LDEMal 147.1

    മൂപ്പന്മാരായ ഇ.ജെ. വാഗ്നർ, ഏ.റ്റി. ജോൺസ് എന്നിവരിലൂടെ ദൈവം തന്റെ കരുണയിൽ ഏറ്റവും വിലയേറിയ ഒരു ദൂത് അയച്ചിട്ടുണ്ട്. ഉയർത്തപ്പെട്ട രക്ഷകനെയും മുഴുലോകത്തിന്റെയും പാപങ്ങൾക്കുവേണ്ടിയുള യാഗത്തെയും ലോകത്തിനു മുമ്പിൽ കൂടുതൽ മുഖ്യമായ രീതിയിൽ കൊണ്ടുവരുന്നതിനുവേണ്ടിയായിരുന്നു ഈ ദൂത്. ഇത് പകരക്കാരനിലുള വിശ്വാസത്തിലൂടെയുള്ള നീതീകരണം അവതരിപ്പിച്ചു; ദൈവത്തിന്റെ എല്ലാ കല്പനകളും അനുസരിക്കുന്നതിലൂടെ പ്രകടമാകുന്ന ക്രിസ്തുവിന്റെ നീതി സ്വീകരിക്കുവാൻ ഇത് ജനത്തെ ക്ഷണിച്ചു.LDEMal 147.2

    അനേകർക്കും യേശുവിന്റെ ദൃശ്യം നഷ്ടമായി. അവന്റെ ദിവ്യ വ്യക്തിത്വം, യോഗ്യതകൾ എന്നീവയിലേക്കും മാനവ കുലത്തിനുവേണ്ടിയുള്ള അവന്റെ മാറ്റമില്ലാത്ത സ്നേഹത്തിലേക്കും അവരുടെ കണ്ണുകളെ തിരിക്കേണ്ടിയിരിക്കുന്നു. നിസ്സഹായരായ മനുഷ്യരിലേക്കു വിലയില്ലാത്തെ അവന്റെ സ്വന്തനീതിയുടെ ദാനം പകർന്നുകൊടുത്തുകൊണ്ട് മനുഷ്യർക്ക് സമൃദ്ധിയായ ദാനങ്ങൾ പകർന്നുകൊടുക്കത്തക്കവിധം സർവ്വ അധികാരവും അവന്റെ കരങ്ങളിൽ കൊടുത്തിരിക്കുകയാണ്. ലോകത്തിനു കൊടു ക്കുവാൻ ദൈവം കല്പിച്ചിരിക്കുന്ന ദുതിതാണ്. അതച്ചത്തിലും ഒരു വലിയ അളവിലുള്ള ആത്മമാരിയോടുകൂടിയും ഘോഷിക്കപ്പെടേണ്ടതാണ് മൂന്നാം ദൂതന്റെ ദൂത്.-TM 91, 92 (1895).LDEMal 147.3

    ദൈവത്തിന്റെ വഴിയൊരുക്കുന്നതിന് ലോകത്തിന്റെ ഒരറ്റം മുതൽ മറ്റേ യറ്റം വരെ മുഴങ്ങേണ്ടതാണ് ക്രിസ്തുവിന്റെ നീതിയിൻ സന്ദേശം. മൂന്നാം ദൂതന്റെ വേല അവസാനിപ്പിക്കുന്ന ദൈവത്തിന്റെ മഹത്വമാണീത്.-6 T 19 (1900).LDEMal 147.4

    അവന്റെ സ്നേഹ സ്വഭാവത്തിന്റെ ഒരു വെളിപ്പാടാണ് ലോകത്തിനു കൊടുക്കേണ്ട അന്ത്യകൃപാദൂത്. ദൈവമക്കൾ അവന്റെ മഹത്വം വെളിപ്പെടുത്തണം. ദൈവകൃപ അവരുടെ ജീവിതത്തിൽ ചെയ്തതിനെ അവരുടെ സ്വന്ത ജീവിതത്തിലും സ്വഭാവത്തിലും കൂടെ വെളിപ്പെടുത്തണം.--COL. 415, 416(1900).LDEMal 147.5

    ദൂത് മഹാശക്തിയോടുകൂടെ പ്രസംഗിക്കപ്പെടും

    മൂന്നാം ദൂത് ഒരു ആർപ്പുവിളിയിലേക്കു നീങ്ങുകയും മഹാശക്തിയോടും മഹത്വത്തോടും വേല അവസാനിപ്പിക്കുന്നതിന് ശ്രദ്ധ കൊടുക്കുമ്പോൾ വിശ്വസ്തരായ ദൈവജനം ആ മഹത്വത്തിന് പങ്കാളികളാകും. കഷ്ടകാല ത്തിലൂടെ കടന്നുപോകുവാൻ അവരെ ജീവസ്സുറ്റവരാക്കുന്നതും ബലപ്പെടുത്തുന്നതും പിന്മഴയാണ്.-7 BC984 (1862), LDEMal 147.6

    അന്ത്യം സമീപിക്കുന്തോറും, ദൈവമക്കളുടെ സാക്ഷ്യങ്ങൾ കൂടുതൽ നിർണ്ണായകവും ശക്തിയേറിയതും ആയിത്തീരും.-3 SM407 (1892).LDEMal 148.1

    മുമ്പുള്ള രണ്ടു ദൂതുകളെ ഇത് ആശ്ലേഷിക്കുന്നു (വെളി. 14:9-12). ഒരു അതച്ചനാദത്തോടുകൂടി അതായത് പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, കൊടുക്കപ്പെടുന്നതായിട്ടാണ് ഇത് പ്രതിനിധീകരിക്കുന്നത്‌ -7 BC980(1900). LDEMal 148.2

    മൂന്നാം ദൂതന്റെ ദൂത് ഒരു ആർപ്പുവിളിയിലേക്കു നീങ്ങുമ്പോൾ, അതിന്റെ ഘോഷണത്തിൽ മഹാശക്തിയും മഹത്വവും ഉണ്ടായിരിക്കും. സ്വർഗ്ഗീയ വെളിച്ചത്താൽ ദൈവമക്കളുടെ മുഖം പ്രശോഭിതമാകും.-7T17 (1902).LDEMal 148.3

    ഭൂമിയിലെ അന്ത്യ പ്രതിസന്ധിയുടെ ആഴമേറിയ നിഴലിനു മദ്ധ്യേ, ദൈവത്തിന്റെ വെളിച്ചം അതിശോഭയോടെ പ്രകാശിക്കുകയും പ്രത്യാശയുടെയും ആശയത്തിന്റെയും ഗീതങ്ങൾ വ്യക്തമായും സംഗീതാത്മകമായും കേൾക്ക പ്പെടുകയും ചെയ്യും ,-Ed 166 (1903).LDEMal 148.4

    വെളിപ്പാട് പതിനെട്ടാമദ്ധ്യായത്തിൽ മുൻകൂട്ടി പറയപ്പെട്ടിരി ക്കുന്നതുപോലെ, മൃഗത്തിനും അതിന്റെ പ്രതിമയ്ക്കുമെതിരെ അന്ത്യ മുന്നറിയിപ്പു കൊടുക്കുന്നവരാൽ മഹാശക്തിയോടെ മൂന്നാം ദൂതന്റെ ദൂത് ഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു.-8 T 118 (1904).LDEMal 148.5

    1844-ലെ പ്രസ്ഥാനത്തെപ്പോലെ

    1844-ലെ പ്രസ്ഥാനത്തിൽ ജനത്തെ ഇളക്കിയ ശക്തി വീണ്ടും വെളിപ്പെടും. മൂന്നാം ദൂതന്റെ ദൂത് മർമ്മര സ്വരത്തിലല്ല, അത്യുച്ചസ്വരത്തിൽ ഘോഷിക്കപ്പെടും.-5T252 (1885). LDEMal 148.6

    അർദ്ധരാത്രിയിലെ ആർപ്പുവിളിയെ വെല്ലുന്ന അധികാരത്തോടും ശക്തിയോടുംകൂടെ ദൂത് അവസാനിക്കുന്നത് ഞാൻ കണ്ടു.-EW 278 (1858).LDEMal 148.7

    പെന്തെക്കൊസ്ത ദിനത്തെപ്പോലെ

    പെന്തെക്കൊസ്ത നാളിലെ സംഭവങ്ങൾ അന്നുണ്ടായതിനെക്കാളും ശക്തിയോടെ ഉണ്ടാകുന്ന സമയത്തെ ആത്മാർത്ഥമായ ഒരു വാഞ്ഛയോടെയാണ് ഞാൻ നോക്കിപ്പാർക്കുന്നത്. യോഹന്നാൻ പറയുന്നു, “അനന്തരം ഞാൻ വലിയ അധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്നതു കണ്ടു; അവന്റെ തേജസ്സിനാൽ ഭൂമി (പകാശിച്ചു” (വെളി. 18:1). പിന്നീട് പെന്തെക്കൊസ്തു നാളിലെന്നപോലെ ജനത്തോടു സംസാരിക്കുന്ന സത്യത്തെ ഓരോ മനുഷ്യനും അവന്റെ സ്വന്ത ഭാഷയിൽ കേൾക്കും,-6 BC 1055(1886).LDEMal 148.8

    രാത്രിയിലെ ദർശനങ്ങളിൽ ദൈവജനങ്ങളുടെയിടയിൽ മഹാനവീകരണത്തിന്റെ ഒരു ചലനം ഉണ്ടാകുന്നതിന്റെ ദൃശ്യം എനിക്കു മുന്നിലൂടെ കടന്നുപോയി. അനേകരും ദൈവത്തെ സ്തുതിക്കുകയായിരുന്നു. രോഗി കൾക്കു സൗഖ്യമുണ്ടായി. മറ്റു അത്ഭുതങ്ങൾ നടന്നു. പെന്തെക്കൊസ്ത നാളിനുമുമ്പ് പ്രകടമായതുപോലെയുള്ള മദ്ധ്യസ്ഥതയുടെ ഒരു ദൃശ്യം കാണുവാനിടയായി.-9T 126 (1909). LDEMal 149.1

    മഹാ സുവിശേഷവേല, അതിന്റെ ആരംഭത്തിൽ ഉണ്ടായതിനെക്കാളും കുറഞ്ഞ ദൈവിക ശക്തിയുടെ വെളിപ്പെടലോടുകൂടി അവസാനിക്കേണ്ടതല്ല. സുവിശേഷം ആരംഭിച്ചപ്പോൾ മുന്മഴ ചൊരിഞ്ഞതിലൂടെ നിറവേറിയ പ്രവചനങ്ങൾ അതിന്റെ അവസാന സമയത്ത് പിന്മഴയിൽ വീണ്ടും നിറവേറേണ്ടിയിരിക്കുന്നു..... LDEMal 149.2

    കർത്തൃദാസന്മാരുടെ മുഖം വിശുദ്ധ സമർപ്പണത്താൽ പ്രകാശമാനമാകുകയും ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു സ്വർഗ്ഗീയ സന്ദേശം ഘോഷിക്കുകയും ചെയ്യും. ലോകമെങ്ങും ആയിരക്കണക്കിനുള്ള ശബ്ദങ്ങൾ മുന്നറിയിപ്പ് കൊടുക്കും. അത്ഭുതങ്ങൾ നടക്കും, രോഗികൾ സൗഖ്യം പ്രാപിക്കും, അടയാളങ്ങളും അത്ഭുതങ്ങളും വിശ്വാസികൾക്കു പിന്നാലെ ഉണ്ടായിരി ക്കും .-GC611,612 (1911).LDEMal 149.3

    നമ്മെ ആശ്ചര്യപ്പെടുത്തുന്ന പ്രതിനിധികളെ ദൈവം നിയോഗിക്കും

    ഈ അവസാന വേലയിൽ, സംഗതികളുടെ സാധാരണ ഗതിയിലുള്ള ക്രമം വിട്ടുള്ള രീതിയിലും മാനുഷിക പദ്ധതികൾക്കു വിപരീതമായും ദൈവം പ്രവർത്തിക്കുമെന്ന് ഞാൻ പറഞ്ഞുകൊള്ളട്ടെ. മൂന്നാം ദൂതന്റെ ദൂതിനോടു ചേർന്നു പ്രവർത്തിക്കുന്ന ദൂതന്റെ നിയന്ത്രണത്തിൻകീഴിൽ വേല മുന്നോട്ടു പോകുമ്പോഴും എന്തു ചലനങ്ങളാണുണ്ടാകുന്ന തെന്നുപോലും ആജ്ഞ കൊടുത്തുകൊണ്ട് ദൈവവേലയെ നിയന്ത്രിക്കു വാൻ ആഗ്രഹിക്കുന്നവർ നമ്മുടെ ഇടയിലുണ്ട്. ദൈവം തന്റെ സ്വന്ത കരങ്ങളിൽ ഭരണം ഏറ്റെടുത്തിരിക്കുകയാണെന്ന് തോന്നുംവിധം അവൻ വഴിക ളെയും മുഖാന്തിരങ്ങളെയും ഉപയോഗിക്കും. അവൻ കൊണ്ടുവരുകയും അവന്റെ നീതിയുടെ വേല പൂർത്തീകരിക്കുകയും ചെയ്യുന്ന ലളിതമായ മുഖാന്തിരങ്ങളാൽ വേലക്കാർ ആശ്ചര്യപ്പെട്ടുപോകും.-TM 300 (1885).LDEMal 149.4

    ഭാവിക്കുവേണ്ടിയുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുവാൻ സാധിക്കുമെന്ന് സങ്കല്പിക്കരുത്. സദാസമയവും ഓരോ സാഹചര്യത്തിലും ചുക്കാൻ പിടിക്കുവാൻ നിൽക്കുന്നത് ദൈവമാണെന്നത് തിരിച്ചറിയുക. അനുയോജ്യമായ ഉപാധികളാൽ അവൻ പ്രവർത്തിക്കുകയും നിലനിർത്തുകയും വർദ്ധിപ്പിക്കുകയും അവന്റെ സ്വന്ത ജനത്തെ കെട്ടിപ്പടുക്കുകയും ചെയ്യും .-CW 31 (1895).LDEMal 149.5

    ആശ്വാസകൻ തന്നെത്താൻ വെളിപ്പെടുത്തേണ്ടത് ഒരു പ്രത്യേക തരത്തിലും മനുഷ്യൻ ശ്രദ്ധിക്കത്തക്കവഴിയിലും അല്ല എന്നാൽ ദൈവത്തിന്റെ നാമം മഹത്വപ്പെടേണ്ടതിന് അപതീക്ഷിതമായ സമയത്തിലും വഴികളിലും ദൈവത്തിന്റെ ക്രമപ്രകാരവും ആയിരിക്കണം.-EGW, 88 1478 (1896).LDEMal 149.6

    പഴയ കാലത്ത് ശിഷ്യന്മാരാകുവാൻ മീൻപിടിത്തക്കാരെ വിളിച്ചതു പോലെ അവന്റെ വേല ചെയ്യുവാൻ ദൈവം സാധാരണക്കാരുടെ ഇടയിൽ നിന്നും അവൻ സ്ത്രീപുരുഷന്മാരെ വിളിക്കും. അനേകരെ ആശ്ചര്യപ്പെടുത്തത്തക്കവിധം ഒരു വലിയ ഉണർവ്വ് ഉടൻതന്നെയുണ്ടാകും. ചെയ്യപ്പെടേണ്ടവയുടെ ആവശ്യകത തിരിച്ചറിയാത്തവർ അവഗണിക്കപ്പെടുകയും സാധാരണക്കാരെന്നു വിളിക്കപ്പെടുന്നവരും അനേക സ്ഥലങ്ങളിലേക്കു സത്യം വഹിച്ചു കൊണ്ടുപോകുവാൻ യോജിച്ചവരുമായവരോടൊപ്പം സ്വർഗ്ഗീയ മാലാഖമാർ വേലചെയ്യും .-15 MR 312 (1905),LDEMal 150.1

    പരിശുദ്ധാത്മാവ് യോഗ്യരാക്കുന്ന വേലക്കാർ

    അവസാനത്തേതും പരിപാവനവുമായ വേലയിൽ ചുരുക്കം ചില മഹാന്മാർ മാത്രം വ്യാപൃതരായിരിക്കും.... വളരെ ചുരുക്കം പേർ മാത്രം മുൻകൂട്ടി കാണുന്ന ഒരു വേല നമ്മുടെ കാലത്ത് ദൈവം ചെയ്യും. ശാസ്ത്ര സ്ഥാപന ങ്ങളുടെ ബാഹ്യമായ പരിശീലനം സിദ്ധിച്ചവരെക്കാളും പരിശുദ്ധാത്മാഭി ഷേകത്താൽ പരിശീലിപ്പിക്കപ്പെട്ടവരെന്നവിധം അവൻ നമ്മുടെ ഇട യിൽനിന്ന് വേലക്കാരെ എഴുന്നേല്പിക്കുകയും ഉയർത്തുകയും ചെയ്യും. ഈ സൗകര്യങ്ങൾ നിന്ദിക്കപ്പെടേണ്ടതോ, തള്ളിക്കളയേണ്ടതോ അല്ല; അവ ദൈവത്താൽ അഭിഷിക്തമായവയാണ്, എന്നാൽ അവയ്ക്കു ബാഹ്യമായ യോഗ്യതകൾ നൽകുവാൻ മാത്രമേ കഴിയുകയുള്ളൂ. പാണ്ഡിത്യമുള്ളവരും പ്രധാനപ്പെട്ടവർ എന്നു സ്വയം ചിന്തിക്കുന്ന നശ്വരവുമായവരിൽ ദൈവം ആശ്രയിക്കുന്നില്ല എന്ന് അവൻ വെളിപ്പെടുത്തും .-5T 80, 88 (1882). - ആത്മാർത്ഥതയോടെ വെളിച്ചത്തിനുവേണ്ടി അന്വേഷിക്കുകയും അവന്റെ വചനത്തിൽനിന്നുമുള്ള ദിവ്യപ്രകാശം സന്തോഷത്തോടുകൂടി സ്വീകരിക്കുകയും ചെയ്യുന്നവർക്കു മാത്രമേ വെളിച്ചം കൊടുക്കുകയുള്ളു. അവന്റെ തേജസ്സിനാൽ ഭൂമി പ്രകാശിതമാക്കപ്പെടുന്ന വെളിച്ചവും അധികാരവും ദൈവം വെളിപ്പെടുത്തുന്നത് ഈ ആത്മാക്കളിലൂടെയാണ്.-5T 129 (1889).LDEMal 150.2

    ആത്മാവിന്റെ ശിക്ഷണവും ചിന്തയുടെയും ഹൃദയത്തിന്റെയും ശുദ്ധിയു മാണ് ആവശ്യമായിരിക്കുന്നത്. അത്യുജ്ജ്വലമായ താലന്തുകളോ നയപര മായ പെരുമാറ്റമോ അല്ലെങ്കിൽ പരിജ്ഞാനമോ ഉള്ളതിനെക്കാളും കൂടുതൽ വിലപ്പെട്ടതാണീത്. “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്നതിനെ അനുസരിക്കുവാൻ പരിശീലിപ്പിക്കപ്പെട്ട ഒരു സാധാരണ മനസ്സുള്ളവരാണ്, കഴിവുകളുണ്ടെങ്കിലും അവയെ ശരിയായ വിധത്തിൽ ഉപയോഗിക്കാത്തവരെക്കാളും ദൈവവേലയ്ക്കു യോഗ്യരായവർ.-RHNov. 27 (1900). LDEMal 150.3

    വിദ്യാഭ്യാസ സംബന്ധമായ പരിശീലനത്തെക്കാളും ദൈവത്തിന്റെ ആത്മാഭിഷേകമാണ് വേലക്കാർ യോഗ്യരാക്കിത്തീർക്കുന്നത്. വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും മനുഷ്യർ, ദൈവം അവർക്കു കൊടുക്കുന്ന വചനം ഘോഷിക്കുവാൻ പരിശുദ്ധ തീക്ഷ്ണതയോടുകൂടി പോകുവാൻ നിർബ്ബന്ധിക്കപ്പെടും.-GC 606 (1911).LDEMal 151.1

    നിരക്ഷരരായവരെപ്പോലും ദൈവം ഉപയോഗിക്കുന്നു

    ക്രിസ്തുവിനെ സ്വന്തരക്ഷിതാവായി സ്വീകരിച്ചവർ ഈ അന്ത്യകാലത്തിലുണ്ടാകുന്ന ശോധനകളും പീഡനങ്ങളും അതിജീവിക്കും. ക്രിസ്തുവിലുള്ള ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസത്താൽ ബലപ്പെട്ടുകൊണ്ട് സംശയ ങ്ങളെയും നിരീശ്വരത്വം ഉന്നയിക്കുന്ന ചോദ്യങ്ങളെയും അതിജീവിക്കു വാനും പരിഹാസികളുടെ ചോദ്യങ്ങളെ ലജ്ജിപ്പിക്കുവാനും നിരക്ഷരർക്കു പോലും കഴിയും.LDEMal 151.2

    എതിരാളികൾ മറുത്തു പറയുന്നതിനോ തടസ്സപ്പെടുത്തുന്നതിനോ കഴിയാതവണ്ണമുള്ള ഒരു നാവും ജ്ഞാനവും കർത്താവായ യേശുക്രിസ്തു തന്റെ ശിഷ്യന്മാർക്കു കൊടുക്കും. സാത്താന്യ വ്യാമോഹങ്ങളെ യുക്തിപൂർവ്വം ജയിക്കുവാൻ കഴിയാത്തവർ വിദ്യാസമ്പന്നരെന്ന് തോന്നുന്നവരെ ചിന്താക്കു ഴപ്പത്തിലാക്കുന്ന അംഗീകാര സ്വഭാവമുള്ള ഒരു സാക്ഷ്യം വഹിക്കും. സത്യ ത്തിലേക്കുള്ള മാനസാന്തരങ്ങൾ ഉണ്ടാകത്തക്കവിധം ശക്തിയോടും ജ്ഞാനത്തോടുമുള്ള വാക്കുകൾ വിദ്യാഹീനരുടെ നാവിൽനിന്നും പുറപ്പെ ടും. അവരുടെ സാക്ഷ്യത്തിലൂടെ ആയിരങ്ങൾ മാനസാന്തരപ്പെടും. LDEMal 151.3

    വിദ്യാസമ്പന്നനായ മനുഷ്യന് ഇല്ലാത്ത ഈ ശക്തി എന്തുകൊണ്ട് വിദ്യാ വിഹീനന് ഉണ്ടായിരിക്കണം? വിദ്യാസമ്പന്നൻ സത്യത്തിൽനിന്നും തിരി ഞ്ഞുപോയപ്പോൾ, വിദ്യാവിഹീനൻ കിസ്തുവിലുള്ള വിശ്വാസത്തിലൂടെ, വിശുദ്ധിയുടെയും വ്യക്തമായ സത്യത്തിന്റെയും അന്തരീക്ഷത്തിലേക്കു വന്നു. പാവപ്പെട്ട മനുഷ്യൻ ക്രിസ്തുവിന്റെ സാക്ഷിയാണ്. ചരിത്രത്തോടോ അല്ലെങ്കിൽ ഉന്നത ശാസ്ത്രമെന്നു വിളിക്കപ്പെടുന്നവയോടോ അപേക്ഷിക്കു വാൻ അവനു കഴിയുകയില്ല. എന്നാൽ അവൻ ദൈവത്തിന്റെ വചനത്തിൽ നിന്നും ശക്തിയേറിയ തെളിവുകൾ ശേഖരിക്കും. ആത്മാവിന്റെ പ്രേരണയാൽ അവൻ സംസാരിക്കുന്ന സത്യം അത്ര നിർമ്മലവും ശ്രദ്ധേയവും അവന്റെ സാക്ഷ്യം മറുത്തുപറയുവാൻ കഴിയാതവണ്ണം അത് അവിതർക്കിതമായ ഒരു ശക്തി വഹിക്കുന്നതുമാണ്.-8 MR 187, 188 (1905).LDEMal 151.4

    കുട്ടികൾ ദൂതു ഘോഷിക്കുന്നു

    വിദ്യാവിഹീനരായവരുടെ ഇടയിൽ നിന്നു പോലും അനേകരും ദൈവവചനം പ്രസംഗിക്കുന്നു. സ്വർഗ്ഗീയ ദൂതുമായി മുന്നോട്ടു പോകുവാൻ കുഞ്ഞുങ്ങൾ ദൈവാത്മാവിനാൽ പ്രേരിതരാകും. ആത്മാവിന്റെ പ്രചോദനത്തിനു കീഴപ്പെടുകയും മനുഷ്യന്റെ കെട്ടിവരിയുന്ന നിയമങ്ങളും താക്കീതു കളടങ്ങിയ രീതികളുമായ അവന്റെ തന്ത്രങ്ങളെ തകർത്തെറിഞ്ഞുകൊണ്ട് അവർ ആത്മാവിന്റെ ശക്തിയാൽ സത്യം പ്രസംഗിക്കും.-Ev700 (1895)LDEMal 151.5

    യേശു ചെയ്തതുപോലെ ലാളിത്യത്തോടുകൂടി മനുഷ്യൻ ഇനി ഒരിക്കലും സത്യം ഘോഷിക്കുകയില്ല എന്ന് സ്വർഗ്ഗീയ ബുദ്ധിശക്തികൾ കാണുമ്പോൾ, ദൈവത്തിന്റെ ആത്മാവിനാൽ കുഞ്ഞുങ്ങൾ നീങ്ങുകയും ഏതൽക്കാല സത്യം ഘോഷിക്കുകയും ചെയ്യും.-SW66 (1895).LDEMal 152.1

    ദൂതന്മാരുടെ ശുശ്രൂഷ

    ബൈബിളിലെ പ്രതിപാദ്യവിഷയങ്ങളുടെ ആഴങ്ങളിലേക്കു പോകുവാൻ മനുഷ്യമനസ്സുകളെ ഉണർത്തുന്നതിന് സ്വർഗ്ഗീയ മാലാഖമാർ അവരുടെമേൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ ചെയ്തതിൽവെച്ച് ഏറ്റവും വലിയൊരു വേല നടക്കുകയും അവയിലൊന്നിന്റെയും മഹത്വം മനുഷ്യരുടെ മേൽ വീഴുകയുമില്ല, കാരണം രക്ഷയ്ക്കവകാശികളായവരുടെ മേൽ ദൂതന്മാർ രാപ്പകൽ വേല ചെയ്തതുകൊണ്ടിരിക്കുന്നു.--CW 140 (1875). LDEMal 152.2

    നമ്മുടെ ലോകത്തിൽ കൊർന്നല്ല്യോസിനെപ്പോലുള്ള അനേകരുണ്ട്.... ദൈവം കൊർന്നല്ല്യോസിനുവേണ്ടി പ്രവർത്തിച്ചതുപോലെ ഈ വാസ്തവമായ മാനദണ്ഡം കാത്തുസൂക്ഷിക്കുന്നവർക്കുവേണ്ടി അവൻ പ്രവർത്തിക്കുന്നു. കൊർന്നല്ല്യോസ് ചെയ്തതുപോലെ സ്വർഗ്ഗത്തിലെ ദൂതന്മാരുടെ സന്ദർശനത്തിലൂടെ ദൈവത്തിന്റെ ഒരു പരിജ്ഞാനം പ്രാപിക്കും.-Letter 197 (1904).LDEMal 152.3

    മനുഷ്യന്റെ പ്രയത്നത്തോടൊപ്പം ദിവ്യശക്തി ചേരുമ്പോൾ കച്ചിക്കുറ്റിയിൽ അഗ്നി എന്നപോലെ വേല വ്യാപിക്കും. ആരംഭം എവിടെ നിന്നാണെന്ന് മനുഷ്യൻ വിവേചിച്ചറിയുവാൻ കഴിയാത്തവിധം പ്രതിനിധികളെLDEMal 152.4

    ദൈവം നിയോഗിക്കും. ദൈവത്തിന്റെ അവകാശങ്ങൾക്കു ഉത്തരം കൊടു ക്കുന്നതിൽ മനുഷ്യർ അവഗണന കാട്ടാതിരുന്നെങ്കിൽ അവർക്കു ആ വേല പൂർത്തിയാക്കുന്നതിൽ ഉണ്ടാകാമായിരുന്ന ഒരു വേല ദൂതന്മാർ ചെയ്യും,-1 SM118(1885),LDEMal 152.5

    ലോകവ്യാപകമായ ദൂതു ഘോഷണം

    മൂന്നാം ദൂതന്റെ ദൂതുഘോഷണത്തോടു ചേരുന്ന ദൂതൻ ഭൂമി മുഴുവനും അവന്റെ തേജസ്സിനാൽ പ്രകാശപൂരിതമാക്കും. ലോകവ്യാപകവും പതിവ ല്ലാത്തതുമായ ഒരു ശക്തി ഇവിടെ മുൻകൂട്ടി പറയപ്പെട്ടിരിക്കുന്നു.... ദൈവത്തിന്റെ ദാസന്മാർ അവരുടെ പ്രകാശിക്കുന്ന മുഖത്തോടെയും വിശുദ്ധ സമർപ്പണത്താൽ തിളങ്ങിയുംകൊണ്ട് ത്വരിതഗതിയിൽ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു നീങ്ങി സ്വർഗത്തിൽനിന്നുള്ള ദൂത് ഘോഷിക്കും. ആയിരക്കണക്കിനു ശബ്ദത്താൽ ഭൂമി മുഴുവനും മുന്നറിയിപ്പു കൊടുക്കപ്പെ ടും.-GC611,612 (1911).LDEMal 152.6

    മൂന്നാം ദൂതന്റെ പിന്നാലെയുള്ള ദൂതന്റെ സന്ദേശം ഇപ്പോൾ ലോകം മുഴുവനും കൊടുക്കപ്പെടേണ്ടിയിരിക്കുന്നു. ഇത് കൊയ്ത്തിന്റെ സന്ദേശമാകേണ്ടിയിരിക്കുന്നു. ഭൂമി മുഴുവനും ദൈവത്തിന്റെ തേജസ്സിനാൽ പ്രകാശപൂരിതമാകും .-Letter 86, 1900.LDEMal 152.7

    പീഡനത്തിന്റെ കൊടുങ്കാറ്റ് നമ്മുടെമേൽ ആഞ്ഞടിക്കുമ്പോൾ,. മൂന്നാം ദൂതന്റെ ദൂത് ആർപ്പുവിളിയായി മാറുകയും ഭൂമി മുഴുവനും ദൈവത്തിന്റെ തേജസ്സിനാൽ പ്രകാശിക്കുകയും ചെയ്യും .-6T401 (1900).LDEMal 153.1

    അമേരിക്കയിലെ ഓരോ പട്ടണത്തിലും സത്യം ഘോഷിക്കപ്പെടണം. ലോകത്തിലെ എല്ലാ രാജ്യത്തിലും മുന്നറിയിപ്പിൻദൂത് കൊടുക്കപ്പെട ണം.-GCBMarch 30, 1903.LDEMal 153.2

    ഓരോ പട്ടണത്തിലും വെളിച്ചം പകരത്തക്കവിധം ആർപ്പുവിളിയുടെ കാലം സഭ അവളുടെ ഉയർത്തപ്പെട്ട കർത്താവിന്റെ ദിവ്യ ഇടപെടലിലൂടെ രക്ഷയുടെ പരിജ്ഞാനം പരത്തും .-Ev694 (1904).LDEMal 153.3

    ഒരു പ്രതിസന്ധി നമ്മുടെ മേൽ വന്നിരിക്കുകയാണ്. ഇപ്പോൾ നാം പരി ശുദ്ധാത്മാവിന്റെ ശക്തിയിലൂടെ ഈ അന്ത്യനാളുകളിലേക്കുള്ള മഹൽസ ത്യങ്ങളെ ഘോഷിക്കേണ്ടതാണ്. എല്ലാവരും മുന്നറിയിപ്പ് ശവിക്കും. അവ രുടെ തീരുമാനങ്ങൾ എടുക്കേണ്ട സമയം വിദൂരതയിലല്ല, അപ്പോൾ അവ സാനം വരും.-6T24(1900).LDEMal 153.4

    രാജാക്കന്മാരും നിയമജ്ഞരും ഉപദേശകരും ദൂത് ശ്രവിക്കും

    ഒറ്റയ്ക്കു നിൽക്കുക സാധ്യമെന്ന് നമുക്കു തോന്നുന്നില്ല, എന്നാൽ ദൈവം എപ്പോഴെങ്കിലും എന്നോടു സംസാരിച്ചിട്ടുണ്ടെങ്കിൽ, ഉപദേശക സമിതിയുടെയും ദൈവനാമ മഹത്വത്തിനുവേണ്ടി ആയിരക്കണക്കിനു ആളു കളുടെ മുമ്പിലും കൊണ്ടുവരപ്പെടുകയും ഓരോരുത്തരും അവരവരുടെ വിശ്വാസത്തിനു കാരണം ബോധിപ്പിക്കുകയും ചെയ്യേണ്ടിവരും. അപ്പോൾ സത്യത്തിനുവേണ്ടി എടുത്ത ഓരോ തീരുമാനത്തിന്റെ മേലും അതിഭയങ്കര മായ വിമർശനം ഉണ്ടാകും. നാം ഘോഷിക്കുന്ന ഉപദേശങ്ങൾ എന്തുകൊണ്ട് നാം വിശ്വസിക്കുന്നു എന്ന് അറിയുന്നതിന് ദൈവവചനം പഠിക്കേണ്ടിയിരി ക്കു ന്നു .-RHDec. 18 (1888).LDEMal 153.5

    അനേകരും കോടതിക്കുമുമ്പിൽ നിൽക്കേണ്ടിവരും; ചിലർക്ക് അവരുടെ വിശ്വാസത്തിന് ഉത്തരം കൊടുക്കേണ്ടതിന് രാജാക്കന്മാരുടെയും ഭൂമിയിലെ വിദ്യാസമ്പന്നരുടെയും മുമ്പിൽ നിൽക്കേണ്ടിവരും. സത്യത്തെ സംബ ന്ധിച്ച് എങ്ങും തൊടാതെ മാത്രം മനസ്സിലാക്കിയിട്ടുള്ളവർക്ക് തിരുവെഴു ത്തുകളെ ആധാരമാക്കി അവരുടെ വിശ്വാസത്തെക്കുറിച്ച് തക്കതായ കാരണം കൊടുക്കുവാൻ കഴിയാതെവരും. അവർ ആശയക്കുഴപ്പത്തിലാകും. ലജ്ജിതരാകേണ്ടതില്ലാത്ത വേലക്കാർ ആകുകയില്ല. വിശുദ്ധ പീഠത്തിൽ നിന്നുകൊണ്ട് പ്രസംഗിക്കേണ്ടതില്ലാത്തതു കൊണ്ട് അവർ പഠിക്കേണ്ടതില്ല. എന്ന് ആരും ചിന്തിക്കരുത്. എന്തായിരിക്കും ദൈവം നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്നതെന്ന് നിങ്ങൾ അറിയുകയില്ല.-FE 217 (1893).LDEMal 153.6

    അനേക അഡ്വന്റിസ്റ്റുകാരും വെളിച്ചത്തിനെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നു

    സഭകളിൽ (സെവന്ത്-ഡെ അഡ്വന്റിസ്റ്റ്) ദൈവശക്തിയുടെ അത്ഭുത വെളിപ്പാട് ഉണ്ടാകേണ്ടിയിരിക്കുന്നു, എന്നാൽ ദൈവസന്നിധിയിൽ അവരെത്തന്നെ താഴ്ത്തി ഏല്പിക്കുകയും അനുതപിക്കുന്നതിലും ഏറ്റുപറ യുന്നതിലും കൂടെ ഹൃദയകവാടം തുറക്കുകയും ചെയ്യാത്തവരുടെമേൽ അതുണ്ടാകുകയില്ല. ദൈവത്തിന്റെ തേജസ്സിനാൽ ഭൂമി പ്രകാശിക്കേണ്ട ആ ശക്തിയുടെ വെളിപ്പെടലിൽ അവരുടെ അന്ധത കാരണം അവർ അപകടകര മെന്ന് ചിന്തിക്കുന്നതും ഭയത്തെ ഉണർത്തുന്നതുമായവ മാത്രം കാണുകയും അതിനെ എതിർക്കുവാൻ അവർ തന്നെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്യും. അവരുടെ ആശയ്ക്കും പ്രതീക്ഷയ്ക്കുമൊത്തവണ്ണം ദൈവം പ്രവർത്തിക്കാ ത്തതുകൊണ്ട് അവർ വേലയെ എതിർക്കും. “എന്തുകൊണ്ട്”, “ഇത്രയും ദീർഘനാൾ ഞങ്ങൾ വേലയിൽ ആയിരുന്നിട്ടും ദൈവത്തിന്റെ ആത്മാവിനെ ഞങ്ങൾക്കറിഞ്ഞുകൂടെയോ? എന്ന് അവർ പറയും.-RHExtra, Dec. 23 (1890).LDEMal 154.1

    മൂന്നാം ദൂതന്റെ സന്ദേശത്തിന്റെ തേജസ്സേറിയ മുന്നേറ്റത്തിൽ നടക്കുവാൻ കൂട്ടാക്കാത്തവർ അത് ഗ്രഹിക്കാതെ ഭൂമിയെ അതിന്റെ മഹത്വത്താൽ പ്രകാശിപ്പിക്കുന്ന വെളിച്ചത്തെ ഒരു വ്യാജ വെളിച്ചമെന്ന് അവർ വിളിക്കും .-RHMay 27 (1890)LDEMal 154.2

    അഡ്വിസ്റ്റുകാരല്ലാത്തവരിലധികം പേരും മുന്നറിയിപ്പ് നിരസിക്കും

    ദൂത് കേൾക്കുന്നവരിൽ വലിയൊരു കൂട്ടം ഈ പരിപാവനമായ മുന്നറിയി പ്പിന് വില കല്പിക്കുകയില്ല. സ്വഭാവത്തിന്റെ പരിശോധനയ്ക്കുള്ള ദൈവ ത്തിന്റെ കല്പനയോട് അനേകരും അവിശ്വസ്തരായി കാണപ്പെടും. കർത്താ വിന്റെ ദാസന്മാരെ അത്യാസക്തർ എന്നു വിളിക്കും. അവരെ ശ്രദ്ധിക്കരു തെന്ന മുന്നറിയിപ്പു ശുശ്രൂഷകന്മാർ ജനത്തിനു കൊടുക്കും. ജനം ചെവി ക്കൊണ്ടാലും ഒഴിവാക്കിയാലും ദൂത് ഘോഷിക്കുവാൻ ദൈവത്തിന്റെ ആത്മാവ് നോഹയെ നിർബ്ബന്ധിക്കുകയും നോഹ ഇതേ പെരുമാറ്റം അനുഭ വിക്കേണ്ടിയും വന്നു.-TM 233 (1895).LDEMal 154.3

    ചിലർ ഈ മുന്നറിയിപ്പുകൾ ശ്രവിക്കും, എന്നാൽ ഭൂരിഭാഗം പേരും അതിനെ തള്ളിക്കളയും.-HP343 (1897).LDEMal 154.4

    പഴയ കാലത്ത് പരീശന്മാരുടെ അധികാരത്തെ ചോദ്യം ചെയ്തപ്പോൾ കോപംകൊണ്ട് നിറഞ്ഞതുപോലെ ജനസ്വാധീനമുള്ള ശുശൂഷയെ സംബ ന്ധിച്ച് ഇത് സാത്താന്റെ സന്ദേശമെന്ന് പറഞ്ഞുകൊണ്ട് തള്ളിക്കളയുകയും ഇത് ആഘോഷിക്കുന്നവരെ ഉപദ്രവിക്കുവാനും പീഡിപ്പിക്കുവാനുമായി പാപ സ്നേഹികളെ ഇളക്കിവിടുകയും ചെയ്യും .-GC 607 (1911).LDEMal 154.5

    അനേകരും വിളിക്കുത്തരം കൊടുക്കും

    വിവിധ മത സംഘടനകളിൽ ചിതറിക്കിടക്കുന്ന ആത്മാക്കൾ വിളിക്കുത്തരം കൊടുക്കുകയും ആ വിലയേറിയ ആത്മാക്കൾ, സൊദോമിന്റെ നാശ ത്തിനുമുമ്പ് അത് വിട്ടുപോരുവാൻ ലോത്ത് തിടുക്കം കാണിച്ചതുപോലെ, നാശത്തിനു വിധിക്കപ്പെട്ട സഭകളിൽനിന്ന് പുറത്തുവരുവാൻ തിടുക്കം കാണിക്കും .-EW 279 (1858). LDEMal 154.6

    അന്ത്യശോധനയിലൂടെ പാറപോലെ ഉറച്ചുനിൽക്കുന്ന വിശ്വാസികളുടെ ഒരു സൈന്യനിരതന്നെ ഉണ്ടായിരിക്കും.-3SM 390 (1888).LDEMal 155.1

    ലോകത്തിന്റെ നിരയിലും സഭകളിലും കത്തോലിക്ക സഭയിൽനിന്നു പോലും ഇതിനു മുമ്പ് സത്യം ഘോഷിക്കുന്ന നിരയിൽ നിൽക്കുന്നവരെക്കാളുമധികമായ തീക്ഷണതയുള്ള അനേക ആത്മാക്കൾ പുറത്തുവരേണ്ടതായിട്ടുണ്ട്.-3SM386,387(1889). LDEMal 155.2

    വലിയൊരു സമൂഹം വിശ്വാസം സ്വീകരിക്കുകയും കർത്താവിന്റെ സൈന്യത്തിൽ ചേരുകയും ചെയ്യും .-EV700 (1895).LDEMal 155.3

    യഥാർതഥ തൊഴുത്തിൽ നിന്നും അലഞ്ഞുതിരിഞ്ഞ അനേകരും മഹാ ഇടയനെ പിൻപറ്റുവാൻ മടങ്ങിവരും.-61 401 (1900).LDEMal 155.4

    ജാതികളുടെ ആഫ്രിക്ക, യൂറോപ്പിലെയും തെക്കെ അമേരിക്കയിലെയും കത്തോലിക്കാ പ്രദേശങ്ങൾ, ചൈന, ഇൻഡ്യാ, ദ്വീപുസമൂഹങ്ങൾ, ഭൂമിയിലെ ഇരുളടഞ്ഞ മൂലകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം അന്ധകാരത്തിനു മദ്ധ്യ പ്രകാശിക്കുന്ന നക്ഷത സമൂഹം ദൈവത്തിനുവേണ്ടി അവന്റെ കലവറയിലുണ്ട്. വിശ്വാസം ത്യജിച്ച ഈ ലോകത്തിൽ അവന്റെ കല്പന അനുസരിക്കുന്നതിന്റെ രൂപാന്തരപ്പെടുത്തുന്ന ശക്തി അവർ വ്യക്തമായി വെളിപ്പെടു ത്തും. ഇപ്പോൾതന്നെ അവർ എല്ലാ ദേശങ്ങളിലും എല്ലാ ഭാഷയുടെയും ജനത്തിന്റെയും ഇടയ്ക്ക് പ്രത്യക്ഷമാകുന്നു; ആഴമേറിയ വിശ്വാസത്യാഗത്തിന്റെ നാളുകളിൽ “ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രനും ദാസനും” ആയ എല്ലാവരെയും മരണശിക്ഷയിൻകീഴിൽ, വ്യാജവി ശ്രമദിവസത്തോടുള്ള ഭക്തിയുടെ അടയാളം സ്വീകരിക്കുവാൻ സാത്താൻ തന്റെ പരമാധികാരം ഉപയോഗിക്കുമ്പോൾ, “ദൈവത്തിന്റെ മക്കളും കുറ്റമറ്റവരും നിരുപദ്രവകാരികളുമായ ഈ വിശുദ്ധ ജനം ശകാരം കൂടാതെ, ലോകത്തിൽ വെളിച്ചങ്ങളായി ശോഭിച്ചുകൊണ്ടിരിക്കും - PK 188, 189 (c 1914).LDEMal 155.5

    ദിനന്തോറും ആയിരങ്ങൾ മാനസാന്തരപ്പെടുന്നു

    പതിനൊന്നാം മണിനേരത്ത് ആയിരങ്ങൾ സത്യം കണ്ടെത്തുകയും സ്വീകരിക്കുകയും ചെയ്യും.... സത്യത്തിലേക്കു തിടുക്കത്തിലുള്ള ഈ മാനസാന്തരങ്ങൾ സഭയെ ആശ്ചര്യപ്പെടുത്തുകയും ദൈവനാമം മഹത്വപ്പെടുകയും ചെയ്യും .-2SM 16 (1890).LDEMal 155.6

    പതിനൊന്നാം മണിനേരത്ത് ആയിരങ്ങൾ മാനസാന്തരപ്പെട്ട് സത്യത്തോടു ചേരുകയും സത്യത്തെയും ദൈവത്തിന്റെ ആത്മാവിന്റെ ചലനങ്ങളെയും അംഗീകരിക്കുകയും ചെയ്യും .-EGW, 88 75s (1890).LDEMal 155.7

    പെന്തെക്കൊസ്തനാളിൽ ശിഷ്യന്മാരുടെമേൽ പരിശുദ്ധാത്മാവ് വന്നപ്പോൾ ഒരു ദിവസത്തിൽ അനേകം മാനസാന്തരം ഉണ്ടായതുപോലെയുളള സമയം വരുന്നു.-EV 692 (1905),LDEMal 156.1

    ഹൃദയപരമാർത്ഥതയുളളവർ ദീർഘനാൾ അറച്ചുനിൽക്കയില്ല

    നല്ലൊരു കൂട്ടം അവരുടെ തീരുമാനം എടുക്കേണ്ടതിന്റെ ആവശ്യകത ഇപ്പോൾ കാണുകയില്ല. എന്നാൽ ഇവ അവരുടെ ജീവിതത്തെ സ്വാധീനിച്ചു കൊണ്ടിരിക്കുകയും അത്യുച്ചസ്വരത്തിൽ ദൂത് പ്രസംഗിക്കപ്പെടുമ്പോൾ അവർ അതിനുവേണ്ടി തയ്യാറെടുക്കുകയും ചെയ്യും, അധികനാൾ അറച്ചിരി ക്കുകയില്ല; അവർ പുറത്തുവന്ന് അവരുടെ നിലയുറപ്പിക്കും.-Ev 300, 301, (1890),LDEMal 156.2

    സകല ഭൂവാസികളുടെയും മേൽ അന്ത്യപരിശോധന വരേണ്ടിയിരിക്കുന്നു. ആ സമയത്ത് അനുയോജ്യമായ തീരുമാനങ്ങൾ എടുക്കപ്പെടും, ദൈവ വചനം ശ്രവിച്ച് കുറ്റബോധമുണ്ടായവർ ഇമ്മാനുവൽ രാജകുമാരന്റെ രക്തം പുരണ്ട കൊടിക്കീഴിൽ അണിനിരക്കും.-9T 149 (1909).LDEMal 156.3

    വാസ്തവമായും സത്യസന്ധതയുള്ള എല്ലാ ആത്മാക്കളും സത്യത്തിന്റെ വെളിച്ചത്തിലേക്കു വരും.-GC522 (1911).LDEMal 156.4

    അത്ര വാദപ്രതിവാദത്തിലൂടെയല്ല, പരിശുദ്ധാത്മാവിന്റെ ആഴമേറിയ ബോധം വരുത്തലിലൂടെയാണ് ദൂത് മുന്നോട്ടു പോകുന്നത്. വാദഗതികൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. വിത്തു വിതച്ചുകഴിഞ്ഞു. ഇപ്പോൾ അത് മുളച്ചു വന്ന് ഫലം കായ്ക്കും. മിഷനറി വേലക്കാർ വിതരണം ചെയ്ത പ്രസിദ്ധീകര ണങ്ങൾ അവയുടെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നിരുന്നാലും ആഴത്തിൽ പതിയപ്പെട്ട മനസ്സുകൾ സത്യം പൂർണ്ണമായി ഗ്രഹിക്കുന്ന തിൽനിന്നോ അല്ലെങ്കിൽ അനുസരിക്കുവാൻ കീഴപ്പെടുന്നതിൽനിന്നോ തടയപ്പെട്ടു. ഇപ്പോൾ സത്യത്തിന്റെ പ്രകാശകിരണങ്ങൾ എല്ലായിടത്തും തുളച്ചു കയറുകയാണ്. സത്യം അതിന്റെ വ്യക്തതയിൽ കാണപ്പെടുന്നു. സത്യസന്ധ്രായ ദൈവമക്കൾ അവരുടെ ബന്ധനങ്ങളെല്ലാം വിച്ഛേദിക്കുന്നു. കുടുംബബ ന്ധങ്ങൾ സഭാബന്ധങ്ങൾ എന്നിവ അവരെ പിടിച്ചുവയ്ക്കുവാൻ ശക്തിയില്ലാത്തവയായി മാറുന്നു. കൂടാതെ എല്ലാറ്റിനെക്കാളും സത്യം കൂടുതൽ വിലപ്പെട്ടതായിത്തീരുന്നു. ഏജൻസികൾ സത്യത്തിനെതിരെ ഒത്തുചേരുമെ ങ്കിലും ഒരു വലിയ കൂട്ടം കർത്താവിന്റെ വശത്ത് നിലയുറപ്പിക്കും. --GC 612 (1911).LDEMal 156.5

    അച്ചടിക്കപ്പെട്ട താളുകളുടെ സ്വാധീനം

    ആയിരത്തിലധികംപേർ പെട്ടെന്ന് ഒരു ദിവസത്തിൽ മാനസാന്തരപ്പെടും, അതിലധികം പേരും നമ്മുടെ പ്രസിദ്ധീകരണങ്ങൾ വായിച്ചതിലൂടെ ആദ്യം സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചവരാണെന്ന് കണ്ടെത്തും. - EV693(1885),LDEMal 156.6

    ഈ പുസ്തകം (വൻപോരാട്ടം) വിതരണം ചെയ്യുന്നതിന്റെ ഫലങ്ങളെ അവ ഇപ്പോൾ കാണപ്പെടുന്നതുപോലെ വിലയിരുത്തപ്പെടേണ്ടവയല്ല. ഈ പുസ്തകം വായിക്കുന്നതിലൂടെ ചിലർ എഴുന്നേറ്റ് ഉടൻതന്നെ ദൈവത്തിന്റെ കല്പന അനുസരിക്കുന്നവരുടെ ഗണത്തോടൊപ്പം ചേരും. എന്നാൽ ഇത് വായിക്കുന്നതിലധികംപേരും അതിൽ മുൻകൂട്ടി എഴുതിയിരിക്കുന്ന കാര്യങ്ങൾ സംഭവിക്കുന്നത് കാണുന്നതുവരെ തീരുമാനമെടുക്കുകയില്ല. അതിലെ പ്രവചനങ്ങളുടെ നിറവേറൽ വിശ്വാസം വർദ്ധിപ്പിക്കുകയും വേലയുടെ അന്ത്യത്തിൽ ഭൂമി മുഴുവനും ദൈവത്തിന്റെ തേജസ്സിനാൽ പ്രകാശപൂരിതമാകുകയും ചെയ്യുമ്പോൾ, ഈ പ്രവർത്തനത്തിലൂടെ ദൈവത്തിന്റെ കല്പ്പന അനുസരിക്കുന്നതിന് അനേകരും തീരുമാനമെടുക്കും .-CM 128, 129 (1890).LDEMal 157.1

    വലിയ അധികാരത്തോടുകൂടി മറ്റൊരു ദൂതൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങു കയും അവന്റെ തേജസ്സിനാൽ ഭൂമി പ്രകാശിക്കുകയും ചെയ്യും. ഈ ദൂതന്റെ ഒരു വലിയ അളവുവരെ പൂർത്തിയാക്കേണ്ടത് നമ്മുടെ പ്രസിദ്ധീകരണ ശാലകളിലൂടെയാണ് (വെളി. 18:1).-70 140 (1902).LDEMal 157.2

    Larger font
    Smaller font
    Copy
    Print
    Contents