Go to full page →

യൂദാ ഏറ്റുപറയുന്നു വീച 237

യേശുവിനെ ഒറ്റിക്കൊടുത്തതിലുള്ള വഞ്ചനയും മനസ്സാക്ഷിക്കുത്തും ലജ്ജയുംകൊണ്ട് അവൻ നിറഞ്ഞു. യേശു സഹിക്കേണ്ടിവന്ന അപമാനം അവനെ കീഴടക്കി. അവൻ യേശുവിനെ സ്നേഹിച്ചു. എന്നാൽ പണത്തെ കൂടുതൽ സ്നേഹിച്ചു. അവൻ നയിച്ച ജനാവലിക്ക് യേശു സ്വയം ഏല്പിച്ചു കൊടുത്ത് കഷ്ടപ്പെടും എന്ന് അവൻ കരുതിയില്ല. അവൻ ഒരു അത്ഭുതം പ്രവർത്തിച്ച് അവരിൽനിന്ന് രക്ഷപെടണമെന്ന് അവൻ പ്രത്യാശിച്ചു. എന്നാൽ കോപിഷ്ടരായ ജനക്കൂട്ടം ന്യായവിസ്താരത്തിൽ അവന്‍റെ രക്തത്തിനു ദാഹിച്ച് കണ്ടപ്പോൾ അവന്‍റെ തെറ്റ് അവൻ ഗ്രഹിച്ച് ജനത്തിന്‍റെ ഇടയിൽകൂടെ പെട്ടെന്ന് കടന്നു ചെന്ന് താൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തു എന്ന് ഏറ്റുപറഞ്ഞു. പുരോഹിതന്മാർ നല്കിയ പണം മടക്കിക്കൊടുത്തിട്ട് യേശുവിനെ മോചിപ്പിക്കുവാൻ അവൻ ആവശ്യപ്പെട്ടു യേശു യാതൊരു തെറ്റും ചെയ്തിട്ടില്ല എന്ന് അവൻ പറഞ്ഞു. വീച 237.2

അല്പസമയം അലട്ടലും സംഭ്രാന്തിയുംമൂലം പുരോഹിതന്മാർ ശാന്തമായിരുന്നു. അവനെ ഒറ്റിക്കൊടുക്കാൻ അവന്‍റെ ശിഷ്യനെന്ന് അഭിമാനിച്ച ഒരുവന് അവർ കൂലികൊടുത്തു എന്ന് ജനം അറിവാൻ അവർ ആഗ്രഹിച്ചില്ല. ഒരു കള്ളനെ പിടിക്കുംപോലെ യേശുവിനെ രഹസ്യമായി പിടിച്ചിട്ട് അവർ ഒളിച്ചുകളവാന്‍ ആഗ്രഹിച്ചു. എന്നാൽ യൂദായുടെ ഏറ്റുപറച്ചിലും അവന്‍റെ ക്ഷീണിച്ചതും കുറ്റബോധത്തോടെയുമുള്ള പ്രത്യക്ഷതയും പുരോഹിതന്മാരുടെ വെറിപ്പുമൂലമാണ് യേശുവിനെ പിടിച്ചത് എന്ന് ജനത്തിന് വ്യക്തമാക്കിക്കൊടുത്തു. യേശു നിഷ്ക്കളങ്കനാണെന്ന് ജനത്തിന് മനസ്സിലായി. യേശു നിഷ്ക്കളങ്കനാണെന്ന് യൂദാ ഉച്ചത്തിൽ പ്രസ്താവിച്ചപ്പോൾ പുരോഹിതന്മാർ “അത് ഞങ്ങൾക്ക് എന്ത്? നീതന്നെ നോക്കിക്കൊൾക എന്ന് അവർ പറഞ്ഞു.” മത്താ. 27:4. യേശു അവരുടെ അധികാരത്തിലാണെന്നും അവനെ എന്തു ചെയ്യണമെന്നു തീരുമാനിച്ചു എന്നും പറഞ്ഞു. യൂദാ തീവ്രവേദനയാൽ പണം കൊടുത്ത് അവനെ ഏർപ്പാട് ചെയ്തവരുടെ കാൽക്കൽ അത് എറിഞ്ഞിട്ട് പോയി സ്വയം കെട്ടി ഞാന്ന്‍ മരിച്ചു. വീച 238.1

യേശുവിന് ചുറ്റും നിന്നവരിൽ അനേകർക്കും അവനോട് സഹതാപം ഉണ്ടായിരുന്നു. അവനോട് ചോദിച്ച അനേക ചോദ്യങ്ങൾക്ക് അവൻ ഉത്തരം പറയാതിരുന്നപ്പോൾ അവർ അതിശയിച്ചു. ജനാവലിയുടെ പരിഹാസത്തിലും ആക്രമണങ്ങളിലും അവന്‍റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായില്ല. അവന്‍റെ ഭാവം മാന്യവും മഹത്വകരവും ആയിരുന്നു. കാണികൾ അത്ഭുതത്തോടെ അവനെ വീക്ഷിച്ചു. അവന്‍റെ മാന്യമായ ഉറച്ച മുഖം അവിടെ ന്യായാസനങ്ങളിൽ ഇരുന്നവരുടേതുമായി താരതമ്യം ചെയ്ത് അവർ പരസ്പരം പറഞ്ഞു: അവന്‍റെ മുഖം ഏതൊരു രാജാവിന്‍റേതിലും മെച്ചമാണ്. കുറ്റക്കാരന്‍റെ യാതൊരു ലക്ഷണവും അവനിൽ ഇല്ലായിരുന്നു. അവന്‍റെ കണ്ണ് ശാന്തവും വ്യക്തവും ഭയരഹിതവും ആയിരുന്നു. അവന്‍റെ നെറ്റിത്തടം ഉന്നതവും വിശാലവും ആയിരുന്നു. മുഖഭാവം ഓരോന്നും പരോപകാരം നിറഞ്ഞതും കുലീനത്വം ഉള്ളതും ആയിരുന്നു. അവന്‍റെ സഹിഷ്ണതയും അടക്കവും മനുഷ്യരുടേതുപോലെ അല്ലാത്തതിനാൽ എല്ലാവരും ഭയചകിതരായി. ഹെരോദാവും പീലാത്തോസും ദൈവത്തെപ്പോലെയുള്ള അവന്‍റെ മഹത്വത്തിൽ വിഷമിച്ചു. വീച 238.2