Go to full page →

യേശു പീലാത്തോസിന്‍റെ മുമ്പില്‍ വീച 239

ആരംഭം മുതലേ യേശു സാധാരണക്കാരൻ അല്ലെന്നു പീലാത്തോസിന് ബോദ്ധ്യം ഉണ്ടായിരുന്നു. അവൻ ശ്രേഷ്ഠ സ്വഭാവമുള്ളവൻ ആണെന്നും അവന് എതിരായിട്ടുള്ള ആരോപണങ്ങളിൽ അവൻ തെറ്റുകാരൻ അല്ലെന്നും അവൻ വിശ്വസിച്ചു. ഈ ദൃശ്യത്തിന് സാക്ഷ്യം വഹിച്ച സ്വർഗ്ഗീയ ദൂതന്മാർ റോമാഗവർണറുടെ ദൃഢവിശ്വാസം രേഖപ്പെടുത്തുകയും ക്രിസ്തുവിനെ ക്രൂശിക്കുന്നതിന് ഏല്പ്പിക്കുന്ന ഭയങ്കര കൃത്യത്തിൽനിന്ന് അവനെ തടയുവാൻ ഒരു സ്വർഗ്ഗീയ ദൂതനെ പീലാത്തോസിന്‍റെ ഭാര്യയുടെ അടുക്കൽ അയച്ച് പീലാത്തോസ് വിസ്തരിക്കുന്നത് ദൈവ പുത്രനെ ആണെന്നും അവൻ നിഷ്ക്കളങ്കനായി കഷ്ടപ്പെടുകയാണെന്നും അറിയിക്കുകയും ചെയ്തു. അവൾ ഉടൻതന്നെ ഒരാളെ അയച്ച് തനിക്ക് സ്വപ്നത്തിൽ വളരെ ക്ലേശങ്ങൾ സഹിക്കേണ്ടിവന്നു എന്നും അതിനാൽ ആ വിശുദ്ധന്‍റെ കാര്യത്തിൽ ഒന്നും ചെയ്യരുത് എന്നും പീലാത്തോസിനെ അറിയിപ്പാൻ ബദ്ധപ്പെട്ടു. അവൾ അയച്ച് ഭൂത്യൻ ജനത്തിന്‍റെ ഇടയിൽകൂടെ പെട്ടെന്ന് കടന്നുപോയി ഭാര്യയുടെ കത്ത് പീലാത്തോസിനെ ഏല്പ്പിച്ചു. അവൻ അത് വായിച്ചപ്പോൾ ഭയപ്പെട്ടു വിളറി ക്രിസ്തുവിനെ കൊല്ലുന്നതിൽ താൻ ഒന്നും ചെയ്യുകയില്ലെന്ന് ഉടൻതന്നെ തീരുമാനിച്ചു. യെഹൂദന്‍മാര്‍ക്ക് യേശുവിന്‍റെ രക്തം വേണമെന്നുവച്ചാൽ അതിന് അനുകൂലമായി തന്‍റെ പ്രേരണ ഉണ്ടായിരിക്കില്ല എന്നും അവനെ വിട്ടുകിട്ടാൻ പ്രവർത്തിക്കുമെന്നും നിശ്ചയിച്ചു. വീച 239.1