Go to full page →

പുത്രോചിതമായ ഒരു സ്നേഹത്തിന്‍റെ പാഠം വീച 248

തന്‍റെ മരണം കാണാൻ വന്നുകൂടിയ ജനങ്ങൾക്കിടയിൽ യേശു നോക്കിയപ്പോൾ ക്രൂശിന്‍റെ ചുവട്ടിൽ തന്‍റെ അമ്മയായ മറിയയും സഹായത്തിനു യോഹന്നാനും നിൽക്കുന്നതു കണ്ടു തന്‍റെ പുത്രനിൽനിന്ന് അധികസമയം പിരിഞ്ഞിരിക്കാൻ കഴിയാതെ ഈ ഭയങ്കരദൃശ്യത്തിലേക്ക് അവൾ മടങ്ങിവന്നു. യേശുവിന്‍റെ അവസാനപാഠം തന്‍റെ പുത്രോചിതമായ സ്നേഹമായിരുന്നു. സങ്കടം നിറഞ്ഞുനിൽക്കുന്ന തന്‍റെ മാതാവിന്‍റെ മുഖത്ത് യേശു നോക്കി, പിന്നെ യോഹന്നാനെയും നോക്കി. എന്നിട്ടു “സ്ത്രീയെ ഇതാ, നിന്‍റെ മകൻ” എന്നു അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോടു: “ഇതാ, നിന്‍റെ അമ്മ എന്നും പറഞ്ഞു.” യോഹ. 19:27, യേശുവിന്‍റെ വാക്കുകൾ യോഹന്നാൻ ശരിയായി ഗ്രഹിച്ചു തന്നിൽ ഭരമേല്പിച്ച ഉത്തരവാദിത്വവും അവൻ മനസ്സിലാക്കി. ഏറ്റം ഭയങ്കരമായ കാൽവറിയിലെ ദൃശ്യത്തിൽനിന്നും ക്രിസ്തുവിന്‍റെ അമ്മയെ ഉടനെതന്നെ മാറ്റി. ആ സമയം മുതൽ ഉത്തരവാദിത്വമുള്ള ഒരു മകനെപ്പോലെ അവളെ തന്‍റെ വീട്ടിൽ കൈക്കൊള്ളുകയും പരിചരിക്കുകയും ചെയ്തു. ക്രിസ്തുവിന്‍റെ പുത്രോചിതമായ സ്നേഹത്തിന്‍റെ പരിപൂർണ്ണ മാതൃക കാലപ്പഴക്കത്തിൽ മങ്ങലേല്ക്കാതെ എന്നും പ്രകാശിക്കുന്നു. അതിവേദനയും ക്ലേശവും സഹിക്കുന്നതിനിടയിൽ തന്‍റെ മാതാവിനെ വിസ്മരിക്കാതെ അവളുടെ ഭാവിക്കു വേണ്ടതൊക്കെയും ചെയ്തു. വീച 248.1

ക്രിസ്തുവിന്‍റെ ഭൗമിക ജീവിത ദൗത്യം ഇപ്പോൾ മിക്കവാറും തീർന്നു. അവന്‍റെ നാക്കു ദാഹം കൊണ്ടുണങ്ങി, എന്നിട്ടു പറഞ്ഞു. “എനിക്കു ദാഹിക്കുന്നു.” കയ്പു കലർത്തിയ വിന്നാഗിരി ഒരു സ്പോഞ്ചിൽ നിറച്ച് അവനു കുടിപ്പാൻ കൊടുത്തു. അതവൻ രുചിച്ചിട്ട് നിരസിച്ചു. ഇപ്പോൾ ജീവന്‍റെയും മഹത്വത്തിന്‍റെയും ഉടയവനായ കർത്താവു മനുഷ്യവർഗ്ഗത്തിനു പകരക്കാരനായി മരിക്കയായിരുന്നു. പാപത്തെക്കുറിച്ചുള്ള ബോധമായിരുന്നു മനഷ്യന്‍റെ പകരക്കാരനായതിൽ വീച 248.2

പിതാവിന്‍റെ കോപം അവന്‍റെമേൽ വരുത്തിയത്. ആ പാനപാത്രം കൈപ്പോടെ കുടിച്ചു. ദൈവപുത്രന്‍റെ ഹൃദയം പൊട്ടി. വീച 249.1

മനുഷ്യന്‍റെ പകരക്കാരനും ജാമ്യവും എന്നനിലയിൽ മനുഷ്യരുടെ പാപമെല്ലാം ക്രിസ്തുവിന്മേൽ ചുമത്തി. ന്യായപ്രമാണത്തിന്‍റെ ശാപത്തിൽ നിന്ന് അവരെ വീണ്ടെടുക്കാൻ അവനെ പാപിയായി കണക്കാക്കി. ആദാം മുതൽ എല്ലാക്കാലത്തുമുള്ള അവന്‍റെ ഓരോ പിൻഗാമിയുടെയും പാപം അവന്‍റെ ഹൃദയത്തെ ഭാരപ്പെടുത്തുകയും ദൈവകോപവും പാപത്തിനെതിരായുള്ള ദൈവത്തിന്‍റെ അതിഭയങ്കര പ്രകടനവും ദൈവപുത്രന്‍റെ മനസ്സിൽ സംഭ്രമം ഉളവാക്കുകയും ചെയ്തു. ഇത്ര തീവ്രമാനസിക വേദനയുടെ വേളയിൽ ദൈവം തന്‍റെ മുഖം രക്ഷകനിൽ നിന്നും പിൻതിരിച്ചതിലുള്ള സങ്കടം ഹൃദയഭേദകമായതു പൂർണ്ണമായി ഗ്രഹിപ്പാൻ ഒരു മനുഷ്യനും സാദ്ധ്യമല്ല. ദൈവപുത്രൻ ക്രൂശിൽവെച്ച് സഹിച്ച മാനസിക യാതന, തലയിൽനിന്നും കൈകാലുകളിൽനിന്നും ഒഴുകിയ രക്തത്തുള്ളികൾ, തന്‍റെ ശരീരത്തെ ഉലച്ച സംക്ഷോഭം, തന്നിൽനിന്നും പിതാവ് മുഖം തിരിച്ചുകളഞ്ഞതിലുള്ള അവർണ്ണനീയ ക്ലേശം ഇതെല്ലാം മനുഷ്യനോടു പറയുന്നതു അവനോടുള്ള സ്നേഹം മൂലമാണ്. ദൈവപുത്രൻ ഹീനമായ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ തന്‍റെമേൽ ചുമത്തുന്നതിന് സമ്മതിച്ചത് എന്നും നമുക്കു വേണ്ടിയാണ്. മരണത്തിന്‍റെ ആധിപത്യം നശിപ്പിച്ച് പറുദീസയുടെയും നിത്യജീവന്‍റെയും കവാടം തുറന്നത് നിനക്കായിട്ടാണ്. അവന്‍റെ വചനത്താൽ ക്ഷോഭിച്ച കടലിനെ ശാന്തമാക്കി, കടലിന്മേൽ അവൻ നടന്നു. സാത്താൻ നടുങ്ങുവാനവൻ ഇടയാക്കി. അവന്‍റെ സ്പർശനത്താൽ രോഗങ്ങൾ അപ്രത്യക്ഷമായി, മരിച്ചവരെ ഉയിർപ്പിച്ചു. അന്ധന്‍റെ കണ്ണു തുറന്നു. കുശിന്മേൽ സ്വയം അവസാന ബലി അർപ്പിച്ചു. ഇതൊക്കെയും മനുഷ്യനുവേണ്ടിയാണ്. അവൻ പാപവാഹകൻ എന്ന നിലയിൽ കുറ്റകൃത്യങ്ങൾക്കു ശിഷാവിധി സഹിക്കുന്നു. മനുഷ്യനുവേണ്ടി പാപവാഹകനായിത്തീരുന്നു. വീച 249.2

സാത്താൻ അവന്‍റെ ഘോര പരീക്ഷകളാൽ യേശുവിന്‍റെ ഹൃദയത്തെ ഞെരുക്കി അവന്‍റെ സന്നിധിയിൽ ഏറ്റം വെറുപ്പുള്ള പാപം അവന്‍റെ മേൽ കുന്നിച്ചു. ഭാരംകൊണ്ട് അവൻ ഞരങ്ങുമാറാക്കി. ഈ ഭയങ്കര സമയത്ത് മനുഷ്യത്വം നടുങ്ങി. മനുഷ്യപുത്രന്‍റെ ഗത്യന്തരമില്ലാത്ത യാതന ദൈവദൂതന്മാർ അത്ഭുതത്തോടെ വീക്ഷിച്ചു. ശാരീരിക വേദനയെക്കാൾ വളരെ അധികമായിരുന്ന മാനസിക വേദനയാൽ കായികവേദന അറിഞ്ഞില്ല. സ്വർഗ്ഗീയ സൈന്യം ഈ ഭയാനകമായ ദൃശ്യത്തിൽ നിന്നും തങ്ങളുടെ മുഖം മറച്ചുകളഞ്ഞു. വീച 250.1

പ്രകൃതിയുടെ ഉടയവൻ നിന്ദിക്കപ്പെട്ടു മരിക്കുമ്പോൾ അത് സഹതാപം പ്രകടിപ്പിച്ചു. സൂര്യൻ ഈ ഭയങ്കരദൃശ്യത്തിലേക്കു നോക്കുവാൻ നിരസിച്ചു. മദ്ധ്യാഹ്നത്തിൽ സൂര്യൻ അതിന്‍റെ പ്രഭയേറിയ പ്രകാശരശ്മിയാൽ ഭൂമിയെ പ്രകാശിപ്പിച്ചിരുന്നതു പെട്ടെന്നു മറച്ചുകളയപ്പെടുന്നതായി തോന്നി. ക്രൂശിനെയും അതിന്‍റെ പരിസരത്തെയും ഒരു ചരമാവരണംപോലെ പരിപൂർണ്ണ അന്ധകാരത്താൽ മൂടി. അന്ധകാരം മൂന്നു മണിക്കൂർ നീണ്ടുനിന്നു. ഒൻപതാം മണിനേരത്തു ഘോരാന്ധകാരം ജനങ്ങളിൽനിന്നു മാറി. എന്നാൽ രക്ഷകനെ അത് ആവരണം ചെയ്തിരുന്നു. യേശു ക്രൂശിൽ കിടന്നപ്പോൾ ക്ഷോഭിച്ച ഇടിമിന്നൽ അവനിലേക്കു വീശി എറിയുന്നതുപോലെ തോന്നി. അപ്പോൾ യേശു: “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത് എന്നര്‍ത്ഥമുള്ള ആലോഹി എലോഹി ലമ്മാശബക്താനി എന്ന്‍അത്യുച്ചത്തില്‍ നിലവിളിച്ചു.” മാര്‍ക്കോ. 15:34. വീച 250.2