Go to full page →

നിവൃത്തിയായി വീച 250

ഈ ഭയങ്കരമായ ദൃശ്യത്തിന്‍റെ അവസാനത്തിനായി ജനം ശാന്ത രായി കാത്തുനിന്നു. വീണ്ടും സൂര്യൻ പ്രകാശിക്കുന്നു; എന്നാൽ ക്രൂശു അന്ധകാരാവൃതമായിരുന്നു. പെട്ടെന്ന് ക്രൂശിൽ നിന്നും ഇരുട്ടു മാറ്റപ്പെട്ടു കാഹളനാദംപോലെ വ്യക്തമായി അവന്‍റെ കരച്ചിൽ പ്രപഞ്ചം മുഴുവൻ പ്രതിധ്വനിച്ചു എന്ന് തോന്നുന്നു: “നിവൃത്തിയായി,“യേശു അത്യുച്ചത്തിൽ പിതാവേ, ഞാന്‍ എന്‍റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്‍പ്പിക്കുന്നു ” എന്ന് നിലവിളിച്ചു പറഞ്ഞു. ലൂക്കൊ. 23:46. ഒരു പ്രകാശം ക്രൂശിനു ചുറ്റും ഉണ്ടായി, സൂര്യനെപ്പോലെ രക്ഷകന്‍റെ മുഖം മഹത്വകരമായി പ്രകാശിച്ചു. അവൻ നെഞ്ചിലേക്കു തല ചായ്ച്ചു മരിച്ചു. വീച 250.3

ക്രിസ്തു മരിച്ച നിമിഷത്തിൽ ദൈവാലയത്തിൽ വിശുദ്ധസ്ഥലത്തെയും അതിപരിശുദ്ധ സ്ഥലത്തെയും വേർതിരിക്കുന്ന തിലശ്ശീലയ്ക്ക് അടുത്തു പുരോഹിതന്മാർ ശുശ്രൂഷ നടത്തിക്കൊണ്ടിരുന്നു. അവരുടെ താഴെയുള്ള ഭൂമി വിറയ്ക്കുന്നതായി അവർക്കു തോന്നി, പെട്ടെന്നു ദൈവാല യത്തിന്‍റെ തിരശ്ശീല നടുവെ മുകൾതൊട്ട് അടിവരെ രണ്ടായി ചീന്തിപ്പോയി. ഇതു ആണ്ടുതോറും പുതിയത് മാറിയിടുന്നതിനാൽ വളരെ ബലവത്തായിരുന്നു. ബേൽശസ്സറുടെ ഭിത്തിയിൽ എഴുതിയ രക്തരഹിതമായ കൈതന്നെയാണ് ഈ തിരശ്ശീല ചീന്തിയതും. വീച 251.1

യേശു വന്നതിന്‍റെ ഉദ്ദേശ്യം പൂർത്തിയാക്കാതെ താൻ മരിച്ചില്ല. തന്‍റെ അവസാനത്തെ ശ്വാസത്തോടെ ഉച്ചത്തിൽ പറഞ്ഞു: “നിവൃത്തിയായി”. ഈ വാക്കുച്ചരിച്ചപ്പോൾ വലിയ വീണ്ടെടുപ്പിൻ പദ്ധതി വിജയകരമാക്കിത്തീർത്തതിനാൽ ദൈവദൂതന്മാർ സന്തോഷിച്ചു. ആദാമിന്‍റെ മക്കൾക്ക് ഇപ്പോൾ അനുസരണത്തിന്‍റെ ജീവിതത്താൽ ദൈവസന്നിധിയിൽ ഉയർത്തപ്പെടാം. സാത്താനെ പരാജയപ്പെടുത്തുകയും അവന്‍റെ രാജത്വം നഷ്ടമായി എന്ന് അവനു മനസ്സിലാവുകയും ചെയ്തു. വീച 251.2