Go to full page →

വീണ്ടെടുപ്പിന്‍റെ ആദ്യഫലം വീച 258

യേശുക്രിസ്തു കൂശിൽ തൂങ്ങിക്കിടക്കുമ്പോൾ “നിവൃത്തിയായി” എന്നുച്ചത്തിൽ നിലവിളിച്ച സമയം പാറകൾ പിളർന്നു. ഭൂമി കുലുങ്ങി ചില കല്ലറകൾ “തുറക്കപ്പെട്ടു.” മരണത്തിൽ നിന്ന് ജയാളിയായി യേശു ഉയിർത്തെഴുന്നേറ്റപ്പോൾ സ്വർഗ്ഗത്തിന്‍റെ മഹത്വം ആ വിശുദ്ധ സ്ഥലത്തിനു ചുറ്റും മിന്നുകയും ഭൂമി കുലുങ്ങുകയും ചെയ്തു. നിദ്രയിലായിരുന്ന നീതിമാന്മാർ പലരും അവന്‍റെ വിളിക്കനുസരണമായി അവന്‍റെ ഉയിർപ്പിനു സാക്ഷികളായി എഴുന്നേറ്റു. ഉയിർത്തെഴുന്നേറ്റ പ്രത്യേക കൂട്ടം നീതിമാന്മാർ മഹത്വകരമായി പുറത്തുവന്നു. സൃഷ്ടിപ്പുമുതൽ ക്രിസ്തുവിന്‍റെ കാലംവരെ എല്ലാക്കാലത്തും ജീവിച്ചിരുന്ന നീതിമാന്മാരിൽനിന്നുള്ള ഒരു പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട കൂട്ടമായിരുന്നു അവർ, ക്രിസ്തുവിന്‍റെ ഉയിർപ്പിനെ മറച്ചുകളവാന്‍ യെഹൂദാ നേതാക്കൾ ശ്രമിക്കുമ്പോൾ, ദൈവം കല്ലറകളിൽ നിന്നും ഒരു കൂട്ടരെക്കൂടെ യേശുവിനോടൊത്തു ഉയിർപ്പിച്ചു എന്നു അവന്‍റെ മഹത്വത്തെക്കുറിച്ച് പ്രസ്ഥാവിക്കുവാനും തിരഞ്ഞെടുത്തു. വീച 258.2

ഉയിർത്തെഴുന്നേറ്റവർ വലിപ്പത്തിലും പ്രകൃതിയിലും വ്യത്യസ്തർ തന്നെ ആയിരുന്നു. ചിലർ കാഴ്ചയ്ക്കു കൂടുതൽ മാഹാത്മ്യം ഉള്ളവരായിരുന്നു. ഭൂമിയിൽ വസിക്കുന്നവരുടെ ശക്തിയും മനോഹരത്വവും അധപ്പതിച്ചുകൊണ്ടിരിക്കുകയാണെന്ന് എന്നെ അറിയിച്ചു. രോഗത്തിന്മേലും മരണത്തിന്മേലും സാത്താന് ശക്തിയുണ്ടെന്നും അതിനാൽ കാലം കഴിയും തോറും പാപത്തിന്‍റെ ഫലം കൂടുതൽ ദൃശ്യമായിത്തീരുകയും സാത്താന്‍റെ ശക്തി വർദ്ധിച്ചുവരികയും ചെയ്യുമെന്നും കാണപ്പെട്ടു. നോഹയുടെയും അബ്രഹാമിന്‍റെയും കാലത്ത് ജീവിച്ചിരുന്നവരിൽ മാലാഖമാരുടെ സൗന്ദര്യവും ശക്തിയും കാണപ്പെട്ടിരുന്നു. എന്നാൽ പിന്നീടുള്ള ഓരോ തലമുറയിലും ശക്തി കുറയുകയും രോഗത്തിന്‍റെ കാഠിന്യം കൂടുകയും ചെയ്തു. മനുഷ്യവർഗ്ഗത്തെ എങ്ങനെ ബലഹീനമാക്കുകയും അസഹ്യപ്പെടുത്തുകയും ചെയ്യാമെന്നും സാത്താൻ പഠിക്കുകയായിരുന്നു. വീച 259.1

യേശുവിന്‍റെ ഉയിർപ്പിനുശേഷം ഉയിർത്തവർ അനേകർക്കും പ്രത്യക്ഷപ്പെട്ടു പ്രസ്താവിച്ചതു മനുഷ്യനുവേണ്ടിയുള്ള യാഗം പരിപൂർണ്ണമായിരുന്നുവെന്നും യെഹൂദന്മാർ ക്രൂശിച്ച യേശു മരിച്ചവരിൽ നിന്നും ഉയിർത്തുവെന്നും ആയിരുന്നു. അതിനു തെളിവായി “ഞങ്ങൾ അവനോടു കൂടെ ഉയിർക്കപ്പെട്ടു” എന്നു കല്ലറയിൽ നിന്നു അവന്‍റെ ശക്തിയേറിയ വിളിയാൽ ഉയിർക്കപ്പെട്ടവർ സാക്ഷ്യം വഹിച്ചു. തെറ്റായ വാർത്ത പ്രചരിപ്പിച്ചെങ്കിലും ക്രിസ്തുവിന്‍റെ ഉയിർപ്പു മറച്ചുകളവാന്‍ സാത്താനും അവന്‍റെ ദൂതന്മാർക്കും മഹാപുരോഹിതന്മാർക്കും കഴിഞ്ഞില്ല. കല്ലറയിൽനിന്നു പുറത്തുവന്ന ഈ വിശുദ്ധക്കൂട്ടർ അത്ഭുതവും സന്തോഷപ്രദവുമായ വാർത്ത പ്രചരിപ്പിച്ചു. യേശു സങ്കടപ്പെട്ടിരിക്കുന്ന ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടു. അവരുടെ ഭയമെല്ലാം അകറ്റുകയും അവർക്ക് സന്തോഷവും ആനന്ദവും ഉളവാക്കുകയും ചെയ്തു. വീച 259.2