Go to full page →

ഒരു ദൈവദൂതനാൽ വിടുവിക്കപ്പെട്ടു വീച 285

അപ്പൊസ്തലന്മാരെ പിടിച്ച് തടവിലാക്കിയിട്ട് അവരെ വിസ്തരിപ്പാൻ സൻഹെദ്രീൻ സംഘത്തെ വിളിച്ചു. സൻഹെദ്രീൻ സംഘത്തെക്കുടാതെ ഒരു വലിയകൂട്ടം വിദ്യാസമ്പന്നരെയും ക്ഷണിച്ചിരുന്നു; സമാധാനത്തിനു കുഴപ്പമുണ്ടാക്കുന്നവരോട് എന്തുചെയ്യണമെന്ന് അവർ കൂടിയാലോചിച്ചു. “രാത്രിയിലോ കർത്താവിന്‍റെ ദൂതൻ കാരാഗൃഹവാതിൽ തുറന്നു അവരെ പുറത്തുകൊണ്ടുവന്നു. നിങ്ങൾ ദൈവാലയത്തിൽ ചെന്ന് ഈ ജീവന്‍റെ വചനം എല്ലാജനത്തോടും പ്രസ്താവിപ്പിൻ എന്നുപറഞ്ഞു. അവർ അതു കേട്ട് പുലർച്ചെയ്ക്കു ദൈവാലയത്തിൽ ചെന്ന് ഉപദേശിച്ചുകൊണ്ടിരുന്നു.” വീച 285.1

അപ്പൊസ്തലന്മാർ വിശ്വാസികളുടെ അടുക്കൽ പ്രത്യക്ഷപ്പെട്ടു ദൈവദൂതൻ അവരെ ജയിലിൽനിന്ന് പുറത്തുകൊണ്ടുവന്ന്‍, പുരോഹിതന്മാരും ഭരണാധികാരികളും തടസ്സം ചെയ്ത ജോലി തുടരുവാൻ ആവശ്യപ്പെട്ടു സഹോദരന്മാർ ഇതുകേട്ട് സന്തോഷിക്കയും അത്ഭുതപ്പെടുകയും ചെയ്തു. വീച 285.2

അനന്യാസിനെയും സഫിറയെയും കൊലചെയ്ത കുറ്റം അവരുടെമേൽ ചുമത്തണമെന്നും പുരോഹിതന്മാരുടെ അധികാരത്തെ എടുത്തുകളയുന്ന ഇവരെ കൊല്ലണമെന്നും അവർ ഗൂഢാലോചന നടത്തി. ജനം കോപിഷ്ടരായി. ഈ കാര്യം അവർ കയ്യിലെടുത്ത് യേശുവിനോടു ചെയ്തതുപോലെ അപ്പൊസ്തലന്മാരോടും ചെയ്യുമെന്ന് അവർ ഉറച്ചു. ക്രിസ്തുവിന്‍റെ ഉപദേശം അനേകരും സ്വീകരിച്ചിട്ടില്ലെന്ന് അവർക്കറിയാമായിരുന്നു. യെഹൂദാ നേതാക്കന്മാരുടെ സ്വേഛാധിപത്യഭരണവും അവർക്കിഷ്ടമില്ലാതിരുന്നതിനാൽ അതിനും വ്യതിയാനം ഉണ്ടാകാൻ ജനം ആകാംക്ഷയുള്ളവരാണെന്ന് അവർ അറിഞ്ഞിരുന്നു. അപ്പൊസ്തലന്മാരുടെ ഉപദേശത്തിൽ ജനങ്ങൾ തല്പരരായി യേശുവിനെ മശിഹയായി അംഗീകരിച്ചാൽ ജനത്തിന്‍റെയെല്ലാം കോപത്തിനു പുരോഹിതന്മാർ പാത്രരാവുകയും ക്രിസ്തുവിനെ കൊലചെയ്തതിനവർ ഉത്തരം പറയേണ്ടിവരുമെന്നും അവർ ഗ്രഹിച്ചു. അതിനെ തടയുവാൻ ശക്തമായ നടപടി എടുപ്പാൻ അവർ തീരുമാനിച്ചു. ജയിലിലക്കപ്പെട്ടവരെ അവരുടെ മുമ്പിൽ ഹാജരാക്കുവാൻ അവർ ആവശ്യപ്പെട്ടു. ജയിലിന്‍റെ കവാടം ഭ്രദമായി പൂട്ടിയിരുന്നു എന്നും കാവൽക്കാർ അവിടെ കാവൽ ചെയ്തിരുന്നു എന്നും എന്നാൽ ജയിലിലടയ്ക്കപ്പെട്ടിരുന്നവർ അവിടെ ഇല്ലെന്നുമുള്ള വാർത്തയിൽ അവരെല്ലാം അതിശയിച്ചു. വീച 285.3

പെട്ടെന്നു വാർത്ത അവരുടെ അടുക്കൽ എത്തി: “നിങ്ങൾ ജയിലിലടച്ച പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ട്ജ നത്തെ പഠിപ്പിക്കുന്നു.” അപ്പൊസ്തലന്മാർ അത്ഭുതകരമായി വിടുവിക്കപ്പെട്ടു എങ്കിലും അവർ പരിശോധനയ്ക്കും ശിക്ഷയ്ക്കും വിധേയരാകണം. ക്രിസ്തു അവരോടുകൂടെ ഉണ്ടായിരുന്നപ്പോൾ ഇപ്രകാരം പറഞ്ഞിരുന്നു: “നിങ്ങൾ സ്വയം സൂക്ഷിച്ചുകൊൾക; അവർ നിങ്ങളെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കും.” ദൈവത്തിന്‍റെ ഉറപ്പിന്‍റെയും കരുതലിന്‍റെയും ഒരടയാളമായി ഒരു ദൂതനെ അവരുടെ അടുക്കൽ അയച്ച് അവരെ വിടുവിച്ചു. അവർ യേശുവിനെക്കുറിച്ച് പ്രസംഗിക്കുന്നതിൽ അവരുടെ പങ്ക് കഷ്ടതകൾ സഹിക്കുകയെന്നതായിരുന്നു. ജനം കാണുകയും കേൾക്കുകയും ചെയ്യുന്നതിനെതിരായി പുരോഹിതന്മാർക്കും ഭരണാധികാരികൾക്കും അപ്പൊസ്തലന്മാർക്കുമെതിരെ ജനത്തെ പ്രേരിപ്പിക്കാൻ സാദ്ധ്യമല്ലെന്ന് അവർ ഗ്രഹിച്ചു. വീച 286.1