Go to full page →

ഒരു രക്തസാക്ഷിയുടെ മരണം വീച 297

ഇതിൽ തങ്ങളെക്കൂടാതെ പുരോഹിതന്മാരും ഭരണാധികാരികളും കുപിതരായിരുന്നു. പല്ലുകടിച്ചുകൊണ്ട് അവർ സ്തേഫാനോസിന്മേൽ ചാടി വീണു. ദുഷ്ടമൃഗം ഇരയെ പിടിക്കുന്നതുപോലെ മാനുഷിക പരിഗണനയില്ലാതെ പെരുമാറി. അവന്‍റെ മുഖം ശാന്തമായിരുന്നു. ഒരു ദൈവദൂതന്‍റെ മുഖംപോലെ ശോഭിച്ചു. രോക്ഷാകുലരല്ലാത്ത പുരോഹിതന്മാരും വികാരഭരിതരായ ജനാവലിയും അവനു ഭയമുണ്ടാക്കിയില്ല. “അവനോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്ക് ഉറ്റു നോക്കി. ദൈവമഹത്വവും ദൈവത്തിന്‍റെ വലത്തുഭാഗത്തു യേശു നിൽക്കുന്നതും കണ്ടു” “ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്‍റെ വലത്തുഭാഗത്ത് നിൽക്കുന്നതും ഞാൻ കാണുന്നു എന്ന് അവൻ പറഞ്ഞു.” വീച 297.1

സ്വർഗ്ഗകവാടം തുറന്നിരിക്കുന്നത് സ്തേഫാനോസ് കണ്ടു. അവൻ അകത്തേക്കുനോക്കി ദൈവസന്നിധിയുടെ മഹത്വം ദർശിക്കുകയും തന്‍റെ നാമത്തിനുവേണ്ടി രക്തസാക്ഷിയാകാൻ പോകുന്ന ദാസനെ ശക്തീകരിക്കാൻ ക്രിസ്തു തയ്യാറായി തന്‍റെ സിംഹാസനത്തിൽനിന്ന് എഴുന്നേൽക്കുന്നതും കണ്ടു; അവന്‍റെ ഈ ദർശനം മങ്ങി. തന്‍റെ മുമ്പിൽ മഹത്വകരമായ കാഴ്ച തുറന്നിരിക്കുന്നു എന്ന് അവൻ പ്രസ്താവിച്ചപ്പോൾ അത് അവനെ പീഡിപ്പിക്കുന്നവർക്കു സഹിപ്പാൻ കഴിഞ്ഞില്ല. അവർ ചെവി പൊത്തിക്കൊണ്ട് വലിയ ശബ്ദത്തോടെ എല്ലാവരും കുപിതരായി അവങ്കലേക്കുപാഞ്ഞു ചെന്നു; സ്തേഫാനോസിനെ അവർ കല്ലെറിഞ്ഞു. കർത്താവായ യേശുവേ എന്‍റെ ആത്മാവിനെ കൈക്കൊളേളണമെ, എന്ന് അവൻ വിളിച്ചപേക്ഷിച്ചു. അവൻ മുട്ടുകുത്തി. “കർത്താവേ, അവർക്ക് ഈ പാപം നിർത്തരുതേ എന്നുച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ട് അവൻ പ്രാണനെ വിട്ടു.” വീച 297.2

ഈ വിശ്വസ്ത രക്തസാക്ഷി ക്രൂരമരണത്തിന്‍റെ കഷ്ടതയുടെ ഇടയിൽ തന്‍റെ ദിവ്യ ഗുരുവിനെപ്പോലെ തന്‍റെ കൊലയാളികൾക്കുവേണ്ടി പ്രാർത്ഥിച്ചു. സ്തേഫാനോസിനെ കുറ്റം വിധിച്ചവർ സാക്ഷികളായി ആദ്യത്തെ കല്ലെറിയുവാൻ ആവശ്യപ്പെട്ടു. ഈ ജയിൽപുള്ളിയുടെ മരണത്തിനു അനുകൂലിക്കയും പ്രധാന പങ്കുവഹിക്കുകയും ചെയ്ത ശൗലിന്‍റെ കാൽക്കൽ സാക്ഷികളുടെ വസ്ത്രം വച്ചു. വീച 298.1

സ്തേഫാനോസിന്‍റെ രക്തസാക്ഷി മരണം ദർശിച്ചവരുടെ ഹൃദയത്തെ അത് ആഴമായി സ്പർശിച്ചു. അത് സഭയ്ക്ക് ഒരു വലിയ ശോധനയായിരുന്നു; എന്നാൽ അതു ശൗലിന്‍റെ മാനസാന്തരത്തിനിടയാക്കി. രക്തസാക്ഷിയുടെ വിശ്വാസം, ഉറപ്പ്, മഹത്വീകരണം, ഇതൊക്കെ മറന്നു കളയുവാൻ കഴികയില്ല. അവന്‍റെ മുഖത്തും വാക്കുകളിലും ദൈവത്തിന്‍റെ മുദ്ര ഉണ്ടായിരുന്നതു അവന്‍റെ കേൾവിക്കാരിൽ പ്രകാശത്തോടെതിർത്തു കഠിനപ്പെട്ടവരൊഴികെയുള്ളവരുടെ ഉള്ളിലേക്ക് കടന്നുചെല്ലുകയും അവൻ പ്രസ്താവിച്ച സത്യത്തിനു സാക്ഷ്യം പറകയും ചെയ്തു. വീച 298.2

സ്തേഫാനോസിനെതിരായി കോടതിവിധി ഒന്നും ഇല്ലായിരുന്നു. എന്നാൽ റോമൻ അധികാരികൾക്കു വലിയ തുക അവർ കൈക്കൂലി കൊടുത്തു. ഈ കൊലയെക്കുറിച്ച് വലിയ അന്വേഷണമൊന്നും നടത്താ തിരുന്നു. സ്തേഫാനോസിന്‍റെ വിസ്താരത്തിലും ശൗൽ ഉത്തേജനം പ്രാപിച്ചതുപോലെ തോന്നി. മനുഷ്യർ സ്തേഫാനോസിനെ അപമാനിച്ച പ്പോൾ ദൈവം അവനെ മാനിച്ചതിൽ ശൗലിന്‍റെ രഹസ്യബോദ്ധ്യത്തിൽ അവൻ കുപിതനായതുപോലെ തോന്നി. വീച 298.3

സഭാംഗങ്ങളെ വീടുകളിൽനിന്നും തേടിപ്പിടിച്ച് പുരോഹിതന്മാരെയും ഭരണാധികാരികളെയും ഏല്പിക്കുകയും ജയിലിൽ അടയ്ക്കുകയും മരണത്തിനേല്പിക്കയും ചെയ്ത ദൈവസഭയെ പീഡിപ്പിക്കുന്നത് അവൻ തുടർന്നു. പീഡനം നടത്തുന്നതിനുള്ള അവന്‍റെ ആവേശം ഡയരുശലേമിലുള്ള ക്രിസ്ത്യാനികൾക്കൊരു ഭയമായി. റോമൻ അധികാരികൾ ഈ ക്രൂരകൃത്യം തടയാൻ ഒന്നും ചെയ്തില്ല. രഹസ്യമായി യെഹൂദന്മാരെ സഹായിച്ച് അവരുടെ പ്രീതി നേടാൻ ശ്രമിച്ചു. വീച 298.4

ദൈവപുത്രനോടുള്ള സാത്താന്‍റെ മത്സരം തുടരുവാൻ പഠിപ്പും കഴിവുമുള്ള ശൗലിനെ തന്‍റെ കയ്യിലെ ഉപകരണമായി ഉപയോഗിപ്പാൻ സാത്താൻ തീരുമാനിച്ചു എന്നാൽ സാത്താനെക്കാൾ ശക്തനായവൻ രക്തസാക്ഷിയായ സ്തേഫാനോസിന്‍റെ സ്ഥാനം ഏറ്റെടുക്കുവാനും വേല ചെയ്യുവാനും തന്‍റെ നാമത്തിനു വേണ്ടി കഷ്ടപ്പെടുവാനും ശൗലിനെ തിരഞ്ഞെടുത്തു. യെഹൂദന്മാരുടെ ഇടയിൽ വളരെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു ശൗൽ; വിശ്വാസികളെ പീഡിപ്പിക്കുന്നതിൽ അവനുള്ള ആവേശവും അവന്‍റെ പഠിപ്പും ആയിരുന്നു അതിനു കാരണം. സ്തേഫാനോസിന്‍റെ മരണം വരെയും അവൻ സന്‍ഹെദ്രീം സംഘത്തിന്‍റെ അംഗമല്ലായിരുന്നു. ഇതിലെ അംഗമായി പിന്നെ അവനെ തിരഞ്ഞെടുത്തത് സ്തേഫാനോസിന്‍റെ രക്തസാക്ഷി മരണത്തിനു നേതൃത്വം നൽകിയതു പരിഗണിച്ചായിരുന്നു. വീച 299.1