Go to full page →

37 - ശൗലിന്‍റെ മാനസാന്തരം വീച 300

(അപ്പൊ. പ്രവൃത്തികൾ 9:1-22)

സ്തേഫാനോസിന്‍റെ വിജയകരമായ മരണം ശൗലിന്‍റെ മനസ്സിനെ ഉണർത്തി. അവന്‍റെ എതിരഭിപ്രായത്തിന് ഇളക്കം തട്ടി; എന്നാൽ പുരോഹിതന്മാരുടെയും അധികാരികളുടെയും അഭിപ്രായങ്ങളും ന്യായവാദങ്ങളും മൂലം സ്തേഫാനോസ് ഒരു ദൈവദൂഷകനാണെന്ന് അവനെ വിശ്വസിപ്പിച്ചു. അവൻ പ്രസംഗിച്ച യേശു ഒരു കപടവേഷക്കാരനാണെന്നും വിശുദ്ധസ്ഥ ലത്ത് ശുശ്രൂഷിക്കുന്നവർ പറയുന്നത് ശരിയായിരിക്കുമെന്നും ശൗൽ വിശ്വസിച്ചു. നിശ്ചയദാർഢ്യവും ശക്തമായ ലക്ഷ്യവും ഉള്ളവൻ എന്ന നിലയിൽ പുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും വീക്ഷണം ശരി യാണെന്നു അവന്‍റെ മനസ്സിൽ പതിഞ്ഞതോടെ അവൻ ക്രിസ്തുമതത്തോട് വലിയ എതിർപ്പുള്ളവനായിത്തീർന്നു. അവന്‍റെ അഭിനിവേശം സ്വമേധയാ വിശ്വാസികളെ പീഡിപ്പിക്കുന്നതിലേക്ക് നയിച്ചു വിശുദ്ധന്മാരെ വലിച്ചിഴച്ച ന്യായാധിപസംഘത്തിനു മുമ്പിൽ കൊണ്ടുവരികയും ജയിലിൽ അടയ്ക്കു കയും യേശുവിലുള്ള വിശ്വാസമൊഴികെ മറ്റു കുറ്റങ്ങളുടെ തെളിവുകൾ ഒന്നുമില്ലാതെ കൊല്ലുവാൻ വിധിക്കുകയും ചെയ്യുവാൻ അവൻ കാരണ മായl. തങ്ങളുടെ ഗുരുവിനെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്ത വരുടെ മേൽ സ്വർഗ്ഗത്തിൽനിന്നും അഗ്നിയിറക്കി നശിപ്പിക്കുവാൻ തക്ക വൈരാഗ്യമുള്ളവരായിരുന്നു യാക്കോബും യോഹന്നാനും. വീച 300.1

സ്വന്തം ആവശ്യത്തിനായി ശൗൽ ദമസ്തേക്കു പോകാൻ ഒരു ങ്ങുകയായിരുന്നു എന്നാൽ അവൻ പോകുന്നിടത്തൊക്കെയും ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ തിരഞ്ഞുപിടിക്കുക എന്നൊരു ലക്ഷ്യവും അവനുണ്ടായിരുന്നു. അതിലേക്കു യേശുവിൽ വിശ്വസിക്കുന്നവരെന്നു സംശയിക്കുന്നവരെ പിടിച്ചു യെരുശലേമിലേക്ക് അയയ്ക്കുകയും അവിടെ അവരെ വിസ്തരിച്ച് ശിക്ഷിക്കുകയും ചെയ്യുന്നതിനുള്ളതും യഹൂദാപള്ളികളിൽ വായിക്കുന്നതിനുള്ളതുമായ അധികാര പ്രതം മഹാപുരോഹിതനിൽനിന്ന് വാങ്ങിച്ചത് അവന്‍റെ പക്കൽ ഉണ്ടായിരുന്നു. ഒരു തെറ്റായ ആവേശത്തോടും ശക്തിയോടുംകൂടെ അവൻ യാത്ര പുറപ്പെട്ടു. വീച 300.2

യാത്രചെയ്തു ക്ഷീണിതരായ യാത്രക്കാർ ദമസ്ക്കൊസിനോടു സമീപിച്ചപ്പോൾ ശൗലിന്‍റെ നേത്രങ്ങൾ അവിടുത്തെ ഫലപുഷ്ടിയുള്ള സ്ഥലങ്ങളിലും പൂന്തോട്ടങ്ങളിലും ഫലസമൃദ്ധങ്ങളായ വൃക്ഷങ്ങളിലും കുറ്റിക്കാടുകളിലൂടെ മർമ്മര ശബ്ദത്തോടെ ഗമിക്കുന്ന നീരൊഴുക്കുള്ള തണുത്ത അന്തരീക്ഷത്തിലും വ്യാപരിച്ചു. നിർജ്ജനവും പാഴുമായ സ്ഥലങ്ങളിലൂടെ ദീർഘയാത്ര ചെയ്ത് ക്ഷീണിതരായ അവർക്കു ഈ ദൃശ്യം വളരെ ആനന്ദപ്രദമായിരുന്നു. ശൗൽ തന്‍റെ കൂട്ടുകാരുമൊത്ത് ഈ ദൃശ്യം വീക്ഷിച്ച് ആനന്ദിക്കുമ്പോൾ സൂര്യപ്രഭയെക്കാൾ വലിയൊരു പ്രകാശം അവനുചുറ്റും വിളങ്ങി, ‘അവൻ നിലത്തുവീണു, ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നതെന്തിന്? എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു. നീ ആരാകുന്നു, കർത്താവേ, എന്ന് അവൻ ചോദിച്ചതിനു; നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ, മുള്ളിനു നേരെ ഉതെക്കുന്നതു നിനക്കു പ്രയാസമാണ്’ വീച 301.1