Go to full page →

ജാതികള്‍ക്ക് പരിശുദ്ധാത്മാവ് ലഭിക്കുന്നു വീച 323

ശ്രദ്ധാലുക്കളായ സമൂഹത്തോടു പോസ് യേശുക്രിസ്തുവിനെക്കുറിച്ച് പ്രസംഗിച്ചു. യേശുവിന്‍റെ ജീവിതം, ശുശ്രൂഷ, അത്ഭുതങ്ങൾ, തള്ളിപ്പറയൽ, ക്രൂശീകരണം, ഉയിർപ്പ്, സ്വർഗ്ഗാരോഹണം, മനുഷ്യന്‍റെ പ്രതിനിധിയും വക്കീലുമായി പാപിക്കുവേണ്ടി വാദിക്കുന്ന തന്‍റെ സ്വർഗ്ഗത്തിലെ വേല ഇതൊക്കെയാണ് അവൻ സംസാരിച്ചത്. അപ്പൊസ്തലൻ സംസാരിച്ചപ്പോൾ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ച സത്യത്താൽ അവരുടെ ഹൃദയം പ്രകാശിച്ചു. കേൾവിക്കാർ അവന്‍റെ ഉപദേശം കേട്ട് തങ്ങളുടെ ഹൃദയം സത്യം സ്വീകരിപ്പാൻ ഒരുക്കി. പെന്തെക്കൊസ്തു നാളിലെപ്പോലെ പരിശുദ്ധാത്മാവിന്‍റെ വരവാൽ പ്രസംഗം തടസപ്പെട്ടു, “ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾതന്നെ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു. അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ പത്രൊസിനോടുകൂടെ വന്ന് പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവ് എന്ന ദാനം ജാതികളുടെ മേലും പകർന്നതു കണ്ട് വിസ്മയിച്ചു. നമ്മെപ്പോലെ പരിശുദ്ധാത്മാവ് ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതെവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു. പത്രൊസ് അവരെ യേശുക്രിസ്തുവിന്‍റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസങ്ങൾ അവിടെ താമസിക്കേണം എന്ന് അവർ അപേക്ഷിച്ചു.” വീച 323.1

ജാതികളുടെമേൽ പരിശുദ്ധാത്മാവ് വന്നത് സ്നാനത്തിനു പകരമല്ലായിരുന്നു. വിശ്വാസം, ഏറ്റുപറച്ചിൽ, സ്നാനം എന്നിവ എല്ലാവരിലുമുണ്ടായിരിക്കേണ്ട മാനസാന്തരത്തിനാവശ്യമായ പടികളാണ്. അങ്ങനെ സത്യക്രിസ്ത്യാനികൾ സഭയിൽ ഏക്കർത്താവും ഏകവിശ്വാസവും ഏക സ്നാനവും ഉള്ളവരായി ഐകമത്യപ്പെട്ടിരിക്കണം. പെട്ടെന്നു ക്ഷോഭിക്കുന്ന വിവിധ സ്വഭാവങ്ങളെല്ലാം വിശുദ്ധീകരിക്കപ്പെടുന്ന കൃപയാൽ മാറ്റി എടുക്കുകയും ഈ പ്രത്യേക തത്വങ്ങൾ എല്ലാവരുടെയും ജീവിതങ്ങളെ ക്രമീകരിക്കയും ചെയ്യണം. ജാതികളിൽനിന്നു വിശ്വസിച്ചവരുടെ അഭ്യർത്ഥന അനുസരിച്ച് പത്രൊസ് അവരോടുകൂടെ കുറെനാൾ താമസിച്ച് അവിടെയുള്ള ജാതികളോടു യേശുവിനെ പ്രസംഗിക്കയും ചെയ്തു. വീച 324.1

പത്രൊസ് ജാതികളോട് പ്രസംഗിക്കുകയും അവരുടെ ഭവനത്തിൽ പോകയും അവരോടൊത്തു ഭക്ഷണം കഴിക്കയും ചെയ്തുവെന്ന യെഹൂദ്യയിലെ സഹോദരന്മാർ കേട്ട് അതിശയിക്കയും പത്രൊസിന്‍റെ ഈ പെരുമാറ്റത്തിൽ അമർഷപ്പെടുകയും ചെയ്തു. അപ്രകാരമുള്ള പ്രവർത്തനം അതിക്രമം ആണെന്ന് അവർ ഭയപ്പെട്ടു. അത് അവന്‍റെ പ്രസംഗത്തിന് വിരുദ്ധമായി അവർ വീക്ഷിച്ചു. പത്രൊസ് മടങ്ങിവന്നപ്പോൾ അവരെല്ലാം അടുക്കൽ വന്നു കോപത്തോടെ പറഞ്ഞു: “നീ അഗ്രചർമ്മികളുടെ അടുക്കൽ ചെന്നു അവരോടുകൂടെ ഭക്ഷണം കഴിച്ചു.” വീച 324.2