Go to full page →

സഭയുടെ വിശാലമായ വീക്ഷണം വീച 324

അപ്പോൾ പത്രൊസ് ഒന്നും മറെച്ചുവയ്ക്കാതെ എല്ലാം അവരുടെ മുമ്പിൽ അവതരിപ്പിച്ചു. അവനുണ്ടായ ദർശനത്തെക്കുറിച്ചുള്ള അനുഭവം അവൻ പറയുകയും പരിച്ചേരദനയെക്കുറിച്ചുള്ള വ്യത്യാസംവെച്ച് ജാതികളെ അശുദ്ധ ജനമെന്ന് പരിഗണിക്കരുതെന്ന് അവൻ അഭ്യർത്ഥിക്കുകയും ദൈവം മുഖപക്ഷമില്ലാത്തവനാണെന്നു പറകയും ചെയ്തു. ജാതികളുടെ അടുക്കൽ പോകാൻ ദൈവം കല്പിച്ചത് അനുസരിച്ച് കൈസര്യയിൽനിന്നു കൊർന്നല്യോസ് അയച്ച ദൂതന്മാരോടുകൂടെ താൻ പോകയും അവിടെ കൂടിയിരുന്നവരോടു കർത്താവിനെക്കുറിച്ചു സുവിശേഷിക്കുകയും ചെയ്തു ജാതിയുടെ ഭവനത്തിൽ പോകാൻ ദൈവം കല്പിച്ചെങ്കിലും ഒരു മുൻകരുതൽ എന്നവണ്ണം അപ്പോഴവിടെ ഉണ്ടായിരുന്ന ശിഷ്യന്മാരിൽ ആറുപേരെ തന്നോടുകൂടെ കൊണ്ടുപോയത് താൻ അവിടെ എന്തു പറയുന്നുവെന്നും എന്തു ചെയ്യുന്നുവെന്നും സാക്ഷ്യം വഹിപ്പാനായിരുന്നു. കൊർന്നല്യോസിനുണ്ടായ ദർശനത്തിൽ യോപ്പയിലേക്ക് ആളെ അയച്ച് പത്രൊസിനെ വരുത്തുവാനും അവൻ പറയുന്ന വചനങ്ങളാൽ കൊർന്നല്യോസും അവിടെ കൂടിയിരുന്നവരും രക്ഷപ്പെടാനിടയാകുമെന്നും അറിയിച്ചു. വീച 324.3

ജാതികളുടെ ഇടയിലെ ആദ്യത്തെ കൂടിവരവിനെക്കുറിച്ച് അവൻ വിവരിച്ചു പറഞ്ഞു: “ഞാൻ സംസാരിച്ചുതുടങ്ങിയപ്പോൾ പരിശുദ്ധാത്മാവ ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെമേലും വന്നു. അപ്പോൾ ഞാൻ യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ട്സ്നാനം ലഭിക്കും എന്നു കർത്താവ് പറഞ്ഞ വാക്ക് ഓർത്തു. ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ? വീച 325.1

ശിഷ്യന്മാർ ഈ വിവരണം കേട്ടപ്പോൾ മിണ്ടാതിരിക്കയും പത്രൊ സിന്‍റെ ഈ പ്രവർത്തനം ദൈവത്തിന്‍റെ പദ്ധതിയിലെ നേരിട്ടുള്ള നിവൃത്തി യായി അവർക്കു ബോദ്ധ്യമാകയും ചെയ്തു. അവരുടെ പഴയ മുൻവിധിയും വേർപെട്ടിരിക്കലും ക്രിസ്തുവിന്‍റെ സുവിശേഷത്താൽ പരിപൂർണ്ണമായി നശിപ്പിക്കപ്പെടേണ്ടതാണെന്നും അവർ ഗ്രഹിച്ചു. “അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്ന, അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവ പ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി” വീച 325.2