Go to full page →

62 - വിശുദ്ധന്മാരുടെ പ്രതിഫലം വീച 467

ഓരോ വിശുദ്ധനും കൊടുക്കേണ്ടതിന് അവനവന്‍റെ പേരെഴുതിയി ട്ടുള്ള മഹത്വക്കിരീടങ്ങളുമായി വളരെയധികം ദൂതന്മാർ പട്ടണത്തിൽനിന്നും വരുന്നത് ഞാൻ കണ്ടു. യേശു കിരീടങ്ങൾ ആവശ്യപ്പെട്ടപ്പോൾ ദൂതന്മാർ അവയെ കൊടുക്കുകയും തന്‍റെ വലതുകരംകൊണ്ട് സ്നേഹവാനായ യേശു വിശുദ്ധന്മാരുടെ ശിരസ്സിൽ അവ വെയ്ക്കുകയും ചെയ്തു. അതുപോലെ ദൂതന്മാർ വീണകൾ കൊണ്ടുവരികയും യേശു വിശുദ്ധന്മാർക്കു അത് നൽകുകയും ചെയ്തു നേതൃത്വം വഹിക്കുന്ന ദൂതന്മാർ ആദ്യം സ്വരം മീട്ടുകയും അപ്പോൾ ഓരോ ശബ്ദവും നന്ദിയുള്ള സന്തുഷ്ട സ്തുതിയോടുകൂടെ ഉയരുകയും ചെയ്തു. ഓരോ കരവും ബുദ്ധിപൂർവ്വം വീണയുടെ കമ്പികളിൽ ചലിപ്പിച്ചു മധുരഗാനം പൂർണ്ണയോജിപ്പിൽ എല്ലാവരും ചേർന്നു പാടി. വീച 467.1

അനന്തരം വീണ്ടെടുക്കപ്പെട്ടവരെ യേശു പട്ടണ കവാടത്തിലേക്കു നയിക്കുന്നതു ഞാൻ കണ്ടു. തിളങ്ങുന്ന വിജാഗിരി പിടിപ്പിച്ചിരുന്ന ഗേറ്റിൽ പിടിച്ചു പുറകോട്ടു തുറന്നുകൊണ്ട് സത്യം അനുസരിച്ചവരെല്ലാം അകത്തേക്കു പ്രവേശിക്കുവാൻ യേശു ക്ഷണിച്ചു. പട്ടണത്തിന് അകമേയുള്ളതെല്ലാം നയനാന്ദകരമായിരുന്നു. എല്ലായിടത്തും ധന്യമായ മഹത്വം അവർ കണ്ടു. അപ്പോൾ വീണ്ടെടുക്കപ്പെട്ടവരുടെ മുഖത്ത് മഹത്വം പ്രത്യാശിക്കുന്നു ണ്ടായിരുന്നു; യേശു തന്‍റെ സ്നേഹമുള്ള നേത്രങ്ങൾ അവരിൽ പതി പ്പിച്ചപ്പോൾ, അവൻ ധന്യമായ സംഗീതസ്വരത്തിൽ പറഞ്ഞു: “എന്‍റെ ആത്മാവിന്‍റെ അതിവേദന ഞാൻ കാണുകയും തൃപ്തനാകയും ചെയ്തു. ഈ ധന്യമായ മഹത്വം നിത്യത മുഴുവൻ നിങ്ങൾക്കുള്ളതാണ്. നിങ്ങളുടെ സങ്കടം അവസാനിച്ചു. അവിടെ ഇനി മരണമില്ല, സങ്കടമോ കരച്ചിലോ ഇല്ല, വേദനയും ഇല്ല.” വീണ്ടെടുക്കപ്പെട്ടവർ തല കുനിക്കുകയും അവരുടെ കിരീടങ്ങൾ യേശുവിന്‍റെ കാൽക്കൽ ഇടുകയും യേശുവിന്‍റെ മനോഹരകരങ്ങൾ അവരെ എഴുന്നേല്പിക്കയും അവർ തങ്ങളുടെ സ്വർണ്ണവീണകൾ സ്പർശിക്കയും സ്വർഗ്ഗം മുഴുവനും കുഞ്ഞാടിന്‍റെ പാട്ടുകളാൽ നിറയുകയും ചെയ്തു. വീച 467.2

അനന്തരം ഞാൻ കണ്ടത് യേശു തന്‍റെ ജനത്തെ ജീവവൃക്ഷത്തിങ്ക ലേക്ക് നയിക്കുന്നതാണ്. വീണ്ടും മനുഷ്യ കർണ്ണങ്ങളിൽ കേട്ടിട്ടുള്ള ഏതു തരം സംഗീതത്തെക്കാളും ഏറ്റം മനോഹരശബ്ദം പറയുന്നത് കേട്ടു. “ഈ വൃക്ഷത്തിന്‍റെ ഇലകൾ ജാതികളുടെ രോഗോപശാന്തിക്ക് ഉതകുന്നതാണ്. നിങ്ങളെല്ലാം ഇത് ഭക്ഷിപ്പിൻ. “ജീവവൃക്ഷത്തിൽ വളരെ മനോഹരഫലങ്ങൾ ഉണ്ടായിരുന്നു, അതിൽനിന്നു വിശുദ്ധന്മാർക്ക് യഥേഷ്ടം ഭക്ഷിക്കാം; പട്ടണത്തിൽ ഒരു മഹത്തായ സിംഹാസനം ഉണ്ടായിരുന്നു. അതിൽനിന്നും ജീവജലനദി പുറപ്പെട്ടു. അത് നിർമ്മല പളുങ്കുപോലെ ഉള്ളതായിരുന്നു. നദിയുടെ ഇരുകരകളിലും ജീവവൃക്ഷവും നദീതീരങ്ങളിൽ ഭക്ഷ്യയോഗ്യമായ ഫലങ്ങളുള്ള മറ്റു വൃക്ഷങ്ങളും ഉണ്ടായിരുന്നു. വീച 468.1

സ്വർഗ്ഗത്തെക്കുറിച്ച് വിവരിപ്പാൻ ഏതു ഭാഷയും ബലഹീനമത്രെ. എന്‍റെ മുമ്പിൽ ഉയർന്ന ദൃശ്യങ്ങളാൽ ഞാൻ അത്ഭുത സ്തബ്ധനായി. പ്രതീക്ഷയ്ക്കപ്പുറമായ ശോഭയും ശ്രേഷ്ഠമഹത്വവും എന്നെ ആവേശാഭരിതനാക്കി. പേന താഴെവച്ച് ഞാൻ ഉച്ചത്തിൽ ആർത്തു, “എന്തു സ്നേഹം! എന്തത്ഭുത സ്നേഹം!” ഏറ്റം ശ്രേഷ്ഠ ഭാഷപോലും സ്വർഗ്ഗത്തിന്‍റെ മഹത്വമോ അഥവാ രക്ഷകന്‍റെ തുല്യമില്ലാത്ത സ്നേഹത്തിന്‍റെ ആഴമോ വിവരിപ്പാൻ പരാജയപ്പെടുന്നു. വീച 468.2