Go to full page →

63 - സഹസ്രാബ്ദം വീച 469

എന്‍റെ ശ്രദ്ധ വീണ്ടും ഭൂമിയിലേക്ക് തിരിച്ചുവിട്ടു. ദുഷ്ടന്മാർ നശിപ്പിക്കപ്പെടുകയും അവരുടെ ശരീരം ഭൂമിയുടെ ഉപരിതലത്തിൽ കിടക്കുകയും ചെയ്യുന്നു. അന്ത്യബാധ ഏഴിലൂടെ ദൈവകോപം ഭൂവാസികളുടെമേൽ ഉണ്ടാകയും വേദന അവരെ കാർന്നുതിന്നുകയും തന്മൂലം അവർ ദൈവത്തെ ശപിക്കയും ചെയ്തു. യഹോവയുടെ കോപത്തിന് പ്രധാനകാരണം വ്യാജ ഇടയന്മാരായിരുന്നു. അവർ വായടച്ച് തങ്ങളുടെ മാളത്തിൽ നോക്കിനിന്നു. ദൈവശബ്ദത്താൽ വിശുദ്ധന്മാർ വിടുവിക്കപ്പെട്ടശേഷം ദുഷ്ടന്മാരുടെ കൂട്ടം പരസ്പരം കോപിച്ചു. ഭൂമി മുഴുവൻ പ്രളയത്തിലാണെന്നു തോന്നി; ഒരറ്റം മുതൽ മറ്റേയറ്റം വരെ ശവങ്ങൾ കിടക്കുന്നു. വീച 469.1

ഭൂമി ഒരു വിജനപ്രദേശംപോലെ കാണപ്പെട്ടു. ഭൂമി കുലുക്കത്താൽ പട്ടണങ്ങളും ഗ്രാമങ്ങളുമെല്ലാം ഒരു കൂമ്പാരമായിക്കിടക്കുന്നു. പർവ്വതങ്ങൾ അവയുടെ സ്ഥാനങ്ങളിൽനിന്ന് മാറിപ്പോയിട്ട് വലിയ വിള്ളലുകൾ ശേഷിപ്പിച്ചു. പാറക്കല്ലുകൾ സമുദ്രത്തിൽനിന്നെറിയപ്പെട്ടതോ അഥവാ ഭൂമിയിൽ നിന്ന് പറിഞ്ഞുവന്നതോ ആയി ഉപരിതലത്തിൽ ചിതറിക്കിടക്കുന്നു. വൻവൃക്ഷങ്ങൾ വേരോടെ പിഴുതു ഭൂമിയിൽ ചിതറപ്പെട്ടു. ഇത് സാത്താനും അവന്‍റെ ദൂതന്മാരും ആയിരം വർഷത്തേക്കുള്ള ഭവന മായിത്തീരണം. ദൈവത്തിന്‍റെ ന്യായപ്രമാണത്തോട് അവൻ മത്സരി ച്ചതിന്‍റെ ഫലം കണ്ട് താറുമാറായി കിടക്കുന്ന ഭൂമിയുടെ ഉപരിതല ത്തിൽ അലഞ്ഞു നടക്കാനായി ഇവിടെത്തന്നെ അവന്‍റെ പരിധിയും നിർണ്ണയിച്ചുകഴിഞ്ഞു. ആയിരം വർഷത്തേക്കു അവൻ മുഖാന്തിരം ഉണ്ടായ ശാപത്തിന്‍റെ ഫലം അവൻ അനുഭവിക്കണം. വീച 469.2

അവന്‍റെ പരിധി ഈ ഭൂമിയിൽ മാത്രമാകയാൽ മറ്റു ലോകങ്ങളിൽ പോകാനോ പാപം ചെയ്തിട്ടില്ലാത്തവരെ പരീക്ഷിക്കയും അസഹ്യപ്പെടുത്തുകയും ചെയ്യാനോ അവന് സാദ്ധ്യമല്ല. ഈ സമയത്തു സാത്താൻ അത്യന്തം കഷ്ടപ്പെട്ടു. അവന്‍റെ വീഴ്ചയ്ക്കുശേഷം അവന്‍റെ ദുഷ്ടശക്തി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരുന്നു. എന്നാൽ ആ ശക്തി അവനിൽനിന്ന് എടുക്കപ്പെടുകയും അവന്‍റെ പതനത്തിനുശേഷം അവൻ പ്രവർത്തിച്ചുകൊണ്ടിരുന്നിടത്തു അത് പ്രതിഫലിപ്പിക്കുവാൻ അവന് സാദ്ധ്യമല്ലാതെവരുകയും ചെയ്തു. അവൻ ചെയ്തിട്ടുള്ള സകല ദുഷ്ടതയ്ക്കും മറ്റുള്ളവരെക്കൊണ്ട് ചെയ്യിച്ച സകല പാപങ്ങൾക്കും ശിക്ഷിക്കപ്പെടേണ്ടി വരുമെന്നതിനെക്കുറിച്ച് ഓർത്തും തന്‍റെ ഭയങ്കരമായ ഭാവിയെക്കുറിച്ച് ഭയത്തോടും വിറയലോടുംകൂടെ നോക്കിപ്പാർക്കുവാനുമുള്ള സമയമായിരുന്നു അത്. വീച 470.1

സ്വർഗ്ഗീയ ദൂതന്മാരിൽനിന്നും വീണ്ടെടുക്കപ്പെട്ട വിശുദ്ധന്മാ രിൽനിന്നും വിജയാഹ്ലാദം ഞാൻ കേട്ടു. അത് പതിനായിരം സംഗീതോപകരണങ്ങളിൽ നിന്നുള്ളതുപോലെ ആയിരുന്നു. കാരണം സാത്താൻ ഇനി അവരെ അസഹ്യപ്പെടുത്തുകയോ പരീക്ഷിക്കയോ ഇല്ല. മറ്റു ലോകങ്ങളിലുള്ളവരെയും അവന്‍റെ സാന്നിദ്ധ്യത്തിൽനിന്നും പരീക്ഷകളിൽനിന്നും വിടുവിച്ചുകഴിഞ്ഞിരിക്കുന്നു. വീച 470.2

അനന്തരം ഞാൻ സിംഹാസനങ്ങൾ കണ്ടു, യേശുവും വീണ്ടെടു ക്കപ്പെട്ട വിശുദ്ധന്മാരും അതിൽ ഇരുന്നു. വിശുദ്ധന്മാർ ദൈവത്തിന് രാജാക്കന്മാരും പുരോഹിതന്മാരുമായി വാണു. ക്രിസ്തുവും തന്‍റെ ജനങ്ങളും ചേർന്ന് മരിച്ചുപോയ ദുഷ്ടന്മാരെ ന്യായം വിധിച്ചു. അവരുടെ പ്രവർത്തനങ്ങൾ തിരുവചനപ്രകാരമാണോ എന്നു താരതമ്യപ്പെടുത്തുന്നു. ഓരോരുത്തരുടേയും കാര്യം തീരുമാനിക്കുന്നത് അവനവൻ ശരീരത്തിലിരിക്കുമ്പോൾ ചെയ്ത പ്രവൃത്തികളെ അടിസ്ഥാനപ്പെടുത്തിയാണ്. അതിനുശേഷം മരിച്ചു പോയ ദുഷ്ടന്മാരുടെ ന്യായവിധിയും നടന്നു; അത് അവർ എത്ര കഷ്ടത അനുഭവിക്കണമെന്നു മരണത്തിന്‍റെ പുസ്തകത്തിൽ എഴുതിയിരുന്നതിന് അനുസരിച്ചായിരുന്നു. സാത്താനേയും അവന്‍റെ ദൂതന്മാരെയും വിധിക്കുന്നത് യേശുവും വിശുദ്ധന്മാരും ചേർന്നാണ്. സാത്താന്‍റെ ശിക്ഷ അവനാൽ വഞ്ചിക്കപ്പെട്ടവരുടേതിനെക്കാൾ വളരെകൂടുതലാണ്. അവന്‍റെ കഷ്ടതകൾ വളരെ അധികമാകയാൽ അതിനെ മറ്റാരുടേതുമായി താരതമ്യപ്പെടുത്താവതല്ല. അവനാൽ വഞ്ചിക്കപ്പെട്ടവരെല്ലാം നശിച്ചു. സാത്താൻ കൂടുതൽ നാൾ ജീവിച്ചു കൂടുതൽ സമയം കഷ്ടത അനുഭവിക്കണം. വീച 470.3

ദുഷ്ടന്മാരുടെ ന്യായവിധി കഴിഞ്ഞിട്ട് ആയിരം വർഷങ്ങൾക്കുശേഷം യേശു പട്ടണം വിട്ടു; വിശുദ്ധന്മാരും സ്വർഗ്ഗീയ സൈന്യവും തന്നെ അനുഗമിച്ചു. യേശു ഒരു വലിയ മലയിൽ ഇറങ്ങി, തന്‍റെ കാൽ അതിൽ സ്പർശിച്ചപ്പോൾ അത് വേർപെട്ട് ഒരു വലിയ പരന്ന സമഭൂമിയായി. അപ്പോൾ ഞങ്ങൾ മേല്പോട്ടു നോക്കുകയും പന്ത്രണ്ടു അടിസ്ഥാനങ്ങളും ഓരോ വശത്തും മൂന്നു വാതിലുകളും, അങ്ങനെ ആകെ പന്ത്രണ്ടു വാതിലുകളും, ഓരോന്നിലും ഓരോ ദൂതനുമായി ഞങ്ങൾ മനോഹരമായ വലിയ പട്ടണം കാണുകയുണ്ടായി. ഞങ്ങൾ ആർത്തു, “സ്വർഗ്ഗത്തിൽനിന്നു ദൈവസന്നിധിയിൽ നിന്നു ഇറങ്ങി വരുന്ന പട്ടണം!” അതിന്‍റെ തേജസ്സോടും കണ്ണഞ്ചിക്കുന്ന പ്രഭയോടുംകൂടെ യേശു ഒരുക്കിയ സമതലത്തിൽ അത് വന്നുനിന്നു. വീച 471.1