Go to full page →

66 - രണ്ടാം മരണം വീച 482

ക്രിസ്തുവിന്‍റെ മഹത്വവും പ്രതാപവും കണ്ടപ്പോൾ സാത്താൻ സ്തംഭിച്ചതുപോലെ തോന്നി. അവൻ ഒരിക്കൽ മറെയ്ക്കുന്ന കെരൂബായിരുന്നു. എപ്പോഴാണ് അവൻ വീണുപോയതെന്നു താൻ ഓർമ്മിക്കുന്നു. ഒരു “പ്രകാശിക്കുന്ന സാറാഫ്, പ്രഭാത പുത്രൻ;” എങ്ങനെ വ്യതിയാനപ്പെട്ടു, എങ്ങനെ തരം താഴ്ത്തപ്പെട്ടു! വീച 482.1

സാത്താന്‍റെ സ്വമേധയാലെയുള്ള മത്സരത്താൽ അവനെ സ്വർഗ്ഗത്തിന് യോഗ്യനല്ലാതാക്കി. അവന്‍റെ ശക്തികളെ ദൈവത്തോട് പൊരുതുവാൻ അവൻ പരിശീലിപ്പിച്ചു; സ്വർഗ്ഗത്തിലെ ഐക്യത, സമാധാനം, നിർമ്മലത ഇവയെല്ലാം അവന് കഠിന യാതനയായി. ദൈവത്തിന്‍റെ കരുണയോടും നീതിയോടുമുള്ള അവന്‍റെ പരാതികളെല്ലാം ഇപ്പോൾ നിന്നുപോയി. അവൻ യഹോവയെ കുറ്റം പറവാൻ ശ്രമിച്ചതൊക്കെ അവന്‍റെമേലായി. ഇപ്പോൾ സാത്താൻ അവന്‍റെ വിധിയുടെ നീതിക്കു മുമ്പിൽ കുനിയുകയും ഏറ്റുപറകയും ചെയ്യുന്നു. വീച 482.2

ദീർഘനാൾ നീണ്ടുനിന്ന വൻപോരാട്ടത്തിൽ തെറ്റിനെയും ശരി യെയുംകുറിച്ചുള്ള ഓരോ ചോദ്യവും വ്യക്തമാക്കപ്പെടുന്നു. ദൈവ ത്തിന്‍റെ നീതി പരിപൂർണ്ണമായി വാദിച്ചുറപ്പിച്ചു. മുഴുലോകത്തിന്‍റെയും മുമ്പിൽ മനുഷ്യനുവേണ്ടിയുള്ള പിതാവിന്‍റെയും പുത്രന്‍റെയും വലിയ ത്യാഗം വ്യക്തമായി അവതരിപ്പിക്കപ്പെടുന്നു. ക്രിസ്തു തന്‍റെ ശരിയായ സ്ഥാനം എടുക്കാനുള്ള സമയം വരികയും എല്ലാ വാഴ്ചകൾക്കും അധികാരങ്ങൾക്കും നല്കപ്പെട്ട ഓരോ നാമത്തിനും മേലായി മഹത്വീകരിക്കപ്പെടുകയും ചെയ്യുന്നു. വീച 482.3

എങ്കിലും ദൈവത്തിന്‍റെ നീതിയുടെയും ക്രിസ്തുവിന്‍റെ പരമാധികാ രത്തിന്‍റെയും മുമ്പിൽ വഴങ്ങുവാൻ സാത്താൻ ഒരുക്കമല്ലായിരുന്നു. അവന്‍റെ സ്വഭാവത്തിൽ മാറ്റമൊന്നും ഉണ്ടായില്ല. മത്സരത്തിന്‍റെ ആത്മാവ് ശക്തിയേറിയ വെള്ളച്ചാട്ടംപോലെ വീണ്ടും പൊട്ടിപ്പുറപ്പെട്ടു. ചിത്തക്ഷോഭത്താൽ അവൻ പോരാട്ടത്തിന് കീഴടങ്ങുകയില്ലെന്നു തീരുമാനിക്കുന്നു. സ്വർഗ്ഗീയ രാജാവിനെതിരായിട്ടുള്ള അവസാന ആശയറ്റ പോരാട്ടത്തിനുള്ള സമയമായി. അവന്‍റെ പ്രജകളുടെ ഇടയിൽ പെട്ടെന്നു ചുറ്റിനടന്നു യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്തു. എന്നാൽ മത്സരത്തിനു പ്രേരിപ്പിച്ച അസംഖ്യമായ ജനങ്ങളുടെ കൂട്ടത്തിൽ ആരുംതന്നെ അവന്‍റെ ആധിപത്യത്തെ അംഗീകരിക്കുന്നില്ല. അവന്‍റെ ശക്തിക്ക് ഒരന്തം വന്നു. സാത്താൻ പ്രേരിപ്പിച്ചിട്ട് ദൈവത്തോടു മത്സരിച്ച ദുഷ്ടന്മാരെല്ലാം തങ്ങളുടെ കാര്യം പ്രത്യാശയില്ലാത്തതാണെന്നും യഹോവയോട് മത്സരിച്ച് ജയിക്കാൻ സാദ്ധ്യമല്ലെന്നും മനസ്സിലാക്കുന്നു. മനുഷ്യരെ വഞ്ചിക്കാൻ അവന്‍റെ സഹായികളായിരുന്നവരെല്ലാം അവനോടു കോപിഷ്ടരായി. സാത്താന്‍റെ കോപം അവരോടായി. സാർവ്വലൗകിക കലാപം അവിടെ ഉണ്ടാകുന്നു. വീച 483.1