Go to full page →

സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അഗ്നി വീച 483

അനന്തരം പ്രവാചകന്‍റെ വാക്കുകൾ നിവൃത്തിയായി; “യഹോവയ്ക്കു സകല ജാതികളോടും കോപവും അവരുടെ സർവ്വ സൈന്യത്തോടും ക്രോധവും ഉണ്ട്. അവൻ അവരെ ശാപഥാർപ്പിതമായി കൊലയ്ക്കു ഏല്പിച്ചിരിക്കുന്നു.” യെശ. 34:2. “ദുഷ്ടന്മാരുടെ മേൽ അവൻ കണികളെ വർഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരി ആയിരിക്കും.” സങ്കീ. 11:6. തീ ദൈവത്തിൽനിന്ന്, സ്വർഗ്ഗത്തിൽനിന്നു വരുന്നതാണ്. ഭൂമി തകർന്നു. അതിന്‍റെ ആഴത്തിൽ മറച്ചിരുന്ന ആയുധങ്ങൾ പുറത്തുവന്നു. നശിപ്പിക്കുന്ന അഗ്നിജ്വാല ഭൂമിയുടെ ഓരോ പിളർപ്പിൽനിന്നും ഉയരുന്നു. പാറകൾതന്നെ അഗ്നിയിലാണ്. “ചൂളപോലെ കത്തുന്ന ഒരു ദിവസം” (മലാ. 4:1) വന്നു. മൂലപദാർത്ഥങ്ങൾ കത്തി അഴിയുകയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. 2പത്രൊ. 3:10. പണ്ടുതന്നെ ഒരു ദഹനസ്ഥലം ഒരുക്കീട്ടുണ്ടല്ലോ. അതു രാജാവിനായിട്ടും ഒരുക്കിയിരിക്കുന്നു; അവൻ അതിനെ ആഴവും വിശാലവും ആക്കിയിരിക്കുന്നു; അതിന്‍റെ ചിതയിൽ വളരെ തീയും വിറകും ഉണ്ട്; “യഹോവയുടെ ശ്വാസം ഒരു ഗന്ധക നദിപോലെ അതിനെ കത്തിക്കും.” യെശ. 30:33. ഭൂമിയുടെ ഉപരിതലം വിശാലമായ ഒരു തീപ്പൊയ്കപോലെ തോന്നുന്നു. അതു ന്യായവിധിയുടെയും പാപികളുടെ നിത്യനാശത്തിന്‍റെയും സമയമാണ്- “അതു യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്‍റെ വ്യവഹാരത്തിൽ പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു.” യെശ.34:8. വീച 483.2

ദുഷ്ടന്മാർക്ക് പ്രതിഫലം ഭൂമിയിൽതന്നെ ലഭിക്കുന്നു. “ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും.” മലാ. 4:1. ചിലർ ഒരു നിമിഷംകൊണ്ടും മറ്റു ചിലർ അനേക ദിവസംകൊണ്ടും നശിപ്പിക്കപ്പെടുന്നു. എല്ലാവരും അവരുടെ പ്രവൃത്തികൾക്കനുസരണമായി ശിക്ഷിക്കപ്പെടുന്നു. നീതിമാന്മാരുടെ പാപങ്ങൾ സാത്താന്‍റെമേൽ ചുമത്തുന്നു, പാപത്തിന്‍റെ കാരണക്കാരൻ അവനാണല്ലോ. അവൻ അതിന് ശിക്ഷിക്കപ്പെടണം. അങ്ങനെ അവൻ സ്വന്തം മത്സരത്തിന് മാത്രമല്ല മറ്റുള്ളവരെ പാപം ചെയ്യാൻ പ്രേരിപ്പിച്ചതിനുള്ള ശിക്ഷയും വഹിക്കണം. അവനാൽ വഞ്ചിതരായവരെക്കാൾ വളരെ കൂടുതൽ ശിക്ഷക്കവൻ അർഹനാണ്. അവനാൽ വഞ്ചിക്കപ്പെട്ടവരെല്ലാം നശിച്ചശേഷവും അവൻ ജീവിച്ചിരുന്നു യാതന അനുഭവിക്കണം. അങ്ങനെ അഗ്നിജ്വാലയാൽ ദുഷ്ടന്മാർ അവസാനം നശിപ്പിക്കപ്പെടുന്നു; വേരും കൊമ്പും - സാത്താൻ വേരും അവന്‍റെ അനുയായികൾ കൊമ്പുകളുമാകുന്നു. ദൈവത്തിന്‍റെ നീതി സമ്പൂർണ്ണമായി തൃപ്തിപ്പെടുന്നു. വിശുദ്ധന്മാരും ദൂതസൈന്യവും ഉച്ചസ്വരത്തിൽ പറയുന്നു, “ആമേൻ.” വീച 484.1

ദൈവത്തിന്‍റെ പ്രതികാരാഗ്നികൊണ്ടു ഭൂമി പൊതിഞ്ഞിരിക്കുമ്പോൾ നീതിമാന്മാർ സുരക്ഷിതമായി വിശുദ്ധ പട്ടണത്തിൽ ആയിരിക്കും. ഒന്നാം പുനരുത്ഥാനത്തിൽ പങ്കുണ്ടായിരുന്നവരിൽ രണ്ടാം മരണത്തിനു അധികാരമില്ല. വെളി. 20:6. ദുഷ്ടന്മാർക്ക് അവൻ ദഹിപ്പിക്കുന്ന അഗ്നിയായിരിക്കുമ്പോൾ “യഹോവയായ ദൈവം അവർക്ക് സൂര്യനും പരിചയും ആകുന്നു.” സങ്കീ. 84:11. വീച 485.1