Go to full page →

67 - പുതിയ ഭൂമി വീച 486

“ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി.” വെളി. 21:1. ദുഷ്ടൻമാരെ ദഹിപ്പിച്ച് കളയുന്ന അഗ്നിതന്നെ ഭൂമിയെ ശുദ്ധീകരിക്കുന്നു. പാപത്തിന്‍റെ ഓരോ രേഖയും നീക്കപ്പെടുന്നു. പാപത്തിന്‍റെ ഭയങ്കരമായ ഫലം വീണ്ടെടുക്കപ്പെട്ടവരുടെ മുമ്പിൽ നിത്യമായി ദഹിപ്പിക്കുന്ന അഗ്നിയായി സൂക്ഷിക്കപ്പെടുന്നില്ല. ഓർമ്മിപ്പിക്കുന്ന ഒന്നുമാത്രം അവശേഷിക്കുന്നു; നമ്മുടെ വീണ്ടെടുപ്പുകാരൻ തന്‍റെ ക്രൂശീകരണത്തിന്‍റെ അടയാളം എന്നേക്കും വഹിക്കും. മുറിവേറ്റ അവന്‍റെ ശിരസിലും കൈകാലുകളിലും പാപം വരുത്തിവച്ച ക്രൂരതയുടെ അടയാളം മാത്രമുണ്ട്. വീച 486.1

“നീയോ, ഏദേർ ഗോപുരമേ, സീയോൻപുതിയുടെ ഗിരിയേ, നിനക്കു വരും; പൂർവ്വാധിപത്യം, യെരുശലേംപുത്രിയുടെ രാജത്വംതന്നെ നിനക്കു വരും.” മീഖാ. 4:8. പാപത്താൽ നഷ്ടപ്പെട്ട രാജത്വം ക്രിസ്തു വീണ്ടെടുക്കുകയും വീണ്ടെടുക്കപ്പെട്ടവർ ക്രിസ്തുവിനോടുകൂടെ അത് കൈവശമാക്കുകയും ചെയ്യുന്നു. “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” സങ്കീ. 37:29. വിശുദ്ധന്മാരുടെ അവകാശത്തെ ഭൗതി കമാക്കുന്നു എന്നുള്ള ഭയം അനേകരേയും സത്യത്തെ ആത്മീയമാക്കുന്ന തിലേക്കു നയിക്കുന്നതുപോലെ കാണുന്നു. പുതിയ ഭൂമിയാണ് നമ്മുടെ ഭവനമായി നോക്കുവാൻ ആവശ്യപ്പെടുന്നത്. ക്രിസ്തു തന്‍റെ ശിഷ്യന്മാർക്ക് ഉറപ്പ് നല്കിയത് താൻ അവർക്ക് കൊട്ടാരങ്ങൾ നിർമ്മിക്കുവാൻ പോകുന്നു എന്നാണ്. ദൈവവചനത്തിലെ ഉപദേശം വിശ്വസിക്കുന്നവർ സ്വർഗ്ഗീയ ഭവനത്തെക്കുറിച്ച് മുഴുവനായി അജ്ഞാരായിരിക്കയില്ല. എങ്കിലും അപ്പൊസ്തലനായ പൗലൊസ് പ്രസ്താവിച്ചിരിക്കുന്നു: “ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കിയിട്ടുള്ളത് കണ്ണുകണ്ടിട്ടില്ല, ചെവികേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.” 1 കൊരി.2:1. നീതിമാന്മാരുടെ പ്രതിഫലം വിവരിപ്പാൻ മനുഷ്യഭാഷകൾ അപര്യാപ്തമാണ്. അതു കാണുന്നവർക്ക് മാത്രമെ അറിയാൻ കഴികയുള്ളൂ. ദൈവത്തിന്‍റെ പറുദീസയുടെ മഹത്വം പരിമിത മനസ്സുകൾക്ക് ഗ്രഹിപ്പാൻ കഴികയില്ല. വീച 486.2

രക്ഷിക്കപ്പെട്ടവരുടെ അവകാശത്തെക്കുറിച്ച് ബൈബിളിൽ പറഞ്ഞി രിക്കുന്നത് ഒരു രാജ്യമെന്നാണ്. എബ്രാ. 11:14-16. അവിടെ വലിയ ഇടയൻ തന്‍റെ ആടുകളെ ജീവനുള്ള വെള്ളത്തിങ്കലേക്കു നയിക്കുന്നു. ജീവവൃക്ഷം ഓരോ മാസവും ഫലം പുറപ്പെടുവിക്കുന്നു; അതിന്‍റെ ഇലകൾ ജനങ്ങളുടെ സേവനത്തിന് ഉപകരിക്കുന്നു. പളുങ്കുപോലെ ശുഭ്രമായ വെള്ളം എപ്പോഴും ഒഴുകുന്ന നദിയും അതിന്‍റെ തീരത്ത് വൃക്ഷലതാദികളുടെ നിഴലും കർത്താവിനാൽ വീണ്ടെടുക്കപ്പെട്ടവർ നടക്കാനുള്ള പാതയിൽ ഉണ്ടായിരുന്നു. മനോഹര കുന്നുകളും വിശാലമായ മൈതാനവും ദൈവത്തിന്‍റെ പർവ്വതത്തിൽ ഉയർന്ന കൊടുമുടികളും ഉണ്ടായിരുന്നു. ഭൂമിയിൽ ദീർഘനാൾ പരദേശികളും അലഞ്ഞു നടന്നവരുമായ ദൈവജനം ഈ ശാന്തമായ സമതലത്തിൽ ജീവജല നദീതീരത്ത് തങ്ങൾക്കായി ഒരുക്കിയിരിക്കുന്ന ഒരു വീട് കാണും. വീച 487.1