Go to full page →

ഹാഗാരിന്‍റെ ധിക്കാരം വീച 83

ഹാഗാർ അഹങ്കാരത്തോടും ആത്മപ്രശംസയോടും ഗർവ്വത്തോടും സാറായുടെ മുമ്പിൽ നടന്നു. അബ്രഹാമിൽനിന്നും ഒരു വലിയ ജാതിയെ ഉളവാക്കുമെന്നു പറഞ്ഞതു തന്നിൽകൂടെ ആണെന്നു അവൾ സ്വയം പുകഴ്ത്തി. ഹാഗാറിന്‍റെ പെരുമാറ്റത്തെ സംബന്ധിച്ചുള്ള പരാതി കേൾപ്പാൻ അബ്രഹാം നിർബന്ധിതനായി. അതിനു അബ്രഹാമാണ് ഉത്തരവാദി എന്ന് അവൾ പറഞ്ഞു. ഹാഗാർ അവളുടെ ദാസിയാകയാൽ സാറായ്ക്ക് അവളിൽ നിയന്ത്രണം ഉണ്ടായിരിക്കുമെന്നും അബ്രഹാം സങ്കട സമന്വിതം സാറായോടു പറഞ്ഞു; എന്നാൽ വാഗ്ദത്തം നിവർത്തിക്കപ്പെടുവാനുള്ള തന്‍റെ കുട്ടിയുടെ മാതാവാണെന്ന് അവൻ ചിന്തിക്കയാൽ അവളെ അവിടെനിന്നും അയയ്ക്കുവാൻ അബ്രഹാം തുനിഞ്ഞില്ല. അവളുടെ പ്രത്യേക അപേക്ഷ ഇല്ലായിരുന്നു എങ്കിൽ ഹാഗാറിനെ തന്‍റെ ഭാര്യയായി എടുക്കുകയില്ലായിരുന്നു എന്ന് അവൻ സാറായോടു പറഞ്ഞു. വീച 83.1

സാറായിൽനിന്നുള്ള ശകാരത്തെപ്പറ്റിയും മറ്റും ഹാഗാറിനുണ്ടായിരുന്ന പരാതി ശ്രദ്ധിക്കുവാൻ അബ്രഹാം നിർബ്ബന്ധിതനായി. അബ്രഹാം ഉൽകണ്ഠാകുലനായി. ഹാഗാറിന്‍റെ തെറ്റുകളെ തിരുത്തുവാൻ ശ്രമിച്ചാൽ അവൻ ആദ്യം സ്നേഹിച്ച പ്രഥമ ഭാര്യയുടെ അസൂയയും അസന്തുഷ്ടിയും വർദ്ധിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ. സാറായുടെ മുമ്പിൽനിന്നും ഹാഗാർ ഓടിപ്പോയി. ദൈവത്തിന്‍റെ ഒരു ദൂതൻ അവൾക്കു പ്രത്യക്ഷപ്പെടുകയും അവളെ ആശ്വസിപ്പിക്കുകയും അവളുടെ ധിക്കാരത്തിന് അവളെ ശാസിക്കുകയും അവളുടെ യജമാനത്തിയുടെ അടുക്കലേക്ക് മടങ്ങിപ്പോയി കീഴടങ്ങി പാർക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. വീച 83.2

യിശ്മായേലിന്‍റെ ജനനാനന്തരം ദൈവം വീണ്ടും അബ്രഹാമിനു പ്രത്യക്ഷനായി അവനോടു പറഞ്ഞു “ഞാൻ നീയുമായും നിന്‍റെശേഷം നിന്‍റെ സന്തതിയുമായും അവരുടെ തലമുറകളിലും ഒരു നിത്യനിയമം സ്ഥാപിക്കും” സാറായ്ക്ക് ഒരു മകൻ ഉണ്ടാകുമെന്നും അവൾ ബഹുജാതികൾക്കു മാതാവാകുമെന്നും വീണ്ടും ഒരു മാലാഖ അവനോടു പറഞ്ഞു. ദൈവത്തിന്‍റെ വാഗ്ദത്തം ഇപ്പോഴും അബ്രഹാമിനു മനസ്സിലായില്ല. അവന്‍റെ ശ്രദ്ധ യിശ്മായേലിലേക്കാണ് തിരിഞ്ഞത്, അവനിൽകൂടെയും അനേകജാതികൾ ഉണ്ടാകുമെന്നുള്ള വാഗ്ദത്തവും ഉണ്ട്; തന്‍റെ പുത്രനോടുള്ള വാത്സല്യത്താൽ അവൻ ആശ്ചര്യപൂർവ്വം പറഞ്ഞു “യിശ്മായേൽ നിന്‍റെ മുമ്പിൽ ജീവിച്ചാൽ മതി.” വീച 84.1

വീണ്ടും അബ്രഹാമിനോടുള്ള വാഗ്ദത്തം കൂടുതൽ സുനിശ്ചിതമായി ആവർത്തിക്കപ്പെട്ടു. “നിന്‍റെ ഭാര്യ സാറാ നിനക്ക് ഒരു മകനെ പ്രസവിക്കും, നീ അവന് ഇസഹാക്ക് എന്ന് പേർ ഇടേണം. ഞാൻ അവനുമായി ഒരു നിയമം സ്ഥാപിക്കും, അവനുശേഷം അവന്‍റെ സന്തതിക്കും അത് ഒരു നിത്യനിയമം ആയിരിക്കും.” ദൂതന്മാരെ വീണ്ടും അബ്രഹാമിന്‍റെ അടുക്കൽ അയച്ചത് അവർ സോദോം നശിപ്പിക്കാൻ പോകുന്ന വഴിയിൽ ആയിരുന്നു. അപ്പോൾ അവർ വീണ്ടും കൂടുതൽ സുനിശ്ചിതമായി സാറായ്ക്ക് ഒരു മകൻ ജനിക്കുമെന്നുള്ള വാഗ്ദത്തം ആവർത്തിച്ചു. വീച 84.2