Go to full page →

വാഗ്ദത്തപുത്രന്‍ വീച 84

യിസഹാക്കിന്‍റെ ജനനത്തിനുശേഷം അബ്രഹാമും സാറായും വലിയ സന്തോഷം പ്രകടിപ്പിച്ചത് ഹാഗാറിൽ വലിയ അസൂയ ഉളവാക്കി. അബ്രഹാമിന്‍റെ മകൻ എന്ന് നിലയ്ക്ക് അബ്രഹാമിനു വാഗ്ദത്തം ചെയ്തിട്ടുള്ളതിനൊക്കെ അവൻ അവകാശി ആണെന്ന് ഹാഗാർ മകനോടു പറഞ്ഞു. യിസഹാക്കിന്‍റെ ജനനത്തിങ്കൽ പ്രകടിപ്പിച്ച സന്തോഷത്തിൽ ഹാഗാറിനെപ്പോലെ തന്നെ യിശ്മായേലും അസൂയാലുവായി. അവനെയാണു കൂടുതൽ ഇഷ്ടം എന്ന് അവനു തോന്നുകയാൽ യിസഹാക്കിനെ നിന്ദിച്ചു. തന്‍റെ മകൻ യിസഹാക്കിനോടുള്ള പെരുമാറ്റം കണ്ടിട്ടു സാറാ അബ്രഹാമിനോടു പറഞ്ഞത് തന്നോടും തന്‍റെ മകൻ യിസഹാക്കിനോടും ബഹുമാനമില്ലാതെ നിന്ദ്യമായിട്ടുള്ള പെരുമാറ്റംമൂലം ദാസിയായ ഹാഗാറിനേയും അവളുടെ മകനെയും പുറത്താക്കിക്കളയണമെന്നും അവൻ യിസഹാക്കിനോടുകൂടി അവകാശി ആകരുതെന്നുമത്രെ. വീച 84.3

അബ്രഹാം അതീവദുഃഖിതനായി. യിശ്മായേൽ താൻ സ്നേഹിച്ച സ്വന്തപുത്രനായിരുന്നു. അവനെ എങ്ങനെ പുറത്താക്കിക്കളയും.? അവൻ എന്തു ചെയ്യണമെന്ന് അറിയാതെ ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവം തന്‍റെ ദൂതൻ മുഖാന്തിരം അവനെ അറിയിച്ചത്, സാറായുടെ വാക്കു കേൾക്കുകയും ഹാഗാറിനോടും അവളുടെ പുത്രനോടുമുള്ള സ്നേഹം നിമിത്തം സാറായുടെ വാക്ക് അനുസരിക്കാതിരിക്കരുത് എന്നുമത്രെ. തന്‍റെ ഭവനത്തിൽ സന്തോഷവും ഐക്യതയും പുനഃസ്ഥാപിക്കാനുള്ള ഏക മാർഗ്ഗം അതാണെന്നു അവൻ ഗ്രഹിച്ചു. ദൂതനിൽനിന്ന് ആശ്വാസവാഗ്ദത്തവചനങ്ങൾ അബ്രഹാമിനു ലഭിച്ചത് യിശ്മായേൽ പിതാവിന്‍റെ ഭവനത്തിൽനിന്നു വേർപെടുന്നു എങ്കിലും മരിക്കയോ ദൈവത്താൽ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല എന്നത്രെ, അവൻ അബ്രഹാമിന്‍റെ പുത്രൻ ആയിരുന്നു. അവനെയും ഒരു വലിയ ജാതിയാക്കും എന്നു ദൈവം വാഗ്ദത്തം ചെയ്തു. വീച 85.1

സോദോമിലെ ജനത്തിനുവേണ്ടി ദൈവത്തോട് അഭയയാചന നടത്തുന്നതിൽ അബ്രഹാം മഹാനുഭാവനും കൃപാലുവും ആയിരുന്നു. അവന്‍റെ ശക്തമായ ആത്മാവു വളരെ കഷ്ടം സഹിച്ചു. ഹാഗാറിനെയും തന്‍റെ മകൻ യിശ്മായേലിനേയും അപരിചിതമായ സ്ഥലത്ത് അലയാൻ വിട്ടതിൽ അവന്‍റെ പിതാവ് എന്ന് നിലയിലുള്ള സങ്കടത്താൽ അവൻ വളരെയധികം വ്യാകുലപ്പെട്ടു. വീച 85.2

ദൈവം ബഹുഭാര്യാത്വം അനുവദിച്ചിരുന്നെങ്കിൽ ഹാഗാറിനെയും തന്‍റെ പുത്രൻ യിശ്മായേലിനെയും വിട്ടുകളയാൻ അനുവദിക്കുകയില്ലായിരുന്നു. ഇതിൽനിന്നും ദൈവം എല്ലാവരെയും ഒരു പാഠം പഠിപ്പിക്കുന്നു. വിവാഹബന്ധത്തിന്‍റെ സന്തോഷങ്ങളും അവകാശങ്ങളും എന്നും ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നത് വലിയ ത്യാഗത്തി ലൂടെ ആയിരിക്കും. അബ്രഹാമിന്‍റെ ആദ്യഭാര്യയും യഥാർത്ഥ ഭാര്യയും സാറാ ആയിരുന്നു. ഭാര്യ എന്നുള്ള നിലയിൽ ഭാര്യയുടെ അവകാശം കുടുംബത്തിൽ മറ്റാർക്കും എടുക്കാൻ കഴിയില്ല. അവൾ ഭർത്താവിനെ ബഹുമാനിക്കുകയും യജമാനൻ എന്നു വിളിക്കുകയും ചെയ്തു. എന്നാൽ അവന്‍റെ സ്നേഹം ഹാഗാറുമായി പങ്കിട്ടു എന്നുള്ളതിൽ അവൾ അസൂയാലുവായി. അവൾ തിരഞ്ഞെടുത്ത മാർഗ്ഗത്തിന് ദൈവം അവളെ കുറ്റപ്പെടുത്തിയില്ല. ദൈവശക്തിയെ അവിശ്വസിച്ചതിന് ദൈവദൂതൻ അബ്രഹാമിനെ ശാസിച്ചു. ഹാഗാറിനെ ഭാര്യയായി സ്വീകരിച്ചതും അവളിൽക്കൂടെ വാഗ്ദത്തം നിവൃത്തിയാകുമെന്ന് അവൻ ചിന്തിച്ചതും അവിശ്വാസം ആയിരുന്നു. വീച 86.1