Go to full page →

പുത്രോചിതമായ ഒരു മാതൃക വീച 92

യിസഹാക്കിനെ ദൈവഭയത്തിൽ ആജീവനാന്തം അനുസരണമുള്ളവൻ ആയിരിപ്പാൻതക്ക ശിക്ഷണത്തിലാണ് വളർത്തിയത്. അവനു നാല്പതു വയസ്സ് പ്രായമായപ്പോൾ പിതാവിന്‍റെ പരിചയസമ്പന്നനും ദൈവഭയമുള്ളവനുമായ ദാസൻ തിരഞ്ഞെടുക്കുന്നത് സ്വീകരിപ്പാൻ സ്വയം അർപ്പിച്ചു. ഒരു ഭാര്യയെ കണ്ടുപിടിക്കുന്നതിൽ ദൈവം അവനെ നിയന്ത്രിക്കുമെന്നു വിശ്വസിച്ചു. വീച 92.3

ദൈവത്തെ ഭയപ്പെടുന്നു എന്ന് അഭിമാനിക്കുന്ന പിൻതലമുറകൾക്ക് ഒരുദാഹരണമായിട്ടാണ് യിസഹാക്കിന്‍റെ ചരിത്രം രേഖപ്പെടുത്തിയിരി ക്കുന്നത്. വീച 92.4

യിസഹാക്കിന്‍റെ വിദ്യാഭ്യാസത്തിൽ അബ്രഹാം സ്വീകരിച്ച നിലപാടുനിമിത്തം യിസഹാക്ക് പ്രകടമാക്കിയ ശ്രേഷ്ഠമായ അനുസരണം രേഖപ്പെടുത്തിയിരിക്കുന്നത് മാതാപിതാക്കന്മാരുടെ നന്മയ്ക്കും സ്വന്തം കുടുംബത്തെ നല്ല ശിക്ഷണത്തിൽ നയിക്കുന്നതിനുമത്രെ. അവരുടെ കുട്ടികൾ കീഴടങ്ങി അവരുടെ അധികാരത്തെ ബഹുമാനിക്കുന്നവർ ആയിരിക്കണം. തങ്ങളുടെ കുട്ടികളുടെ സ്നേഹബന്ധം നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം തങ്ങളിൽ നിക്ഷിപ്തമാണെന്നുള്ളത് മനസ്സിലാക്കി പുത്രന്മാർക്കും പുത്രിമാർക്കും യോഗ്യരായ ജീവിത പങ്കാളികളെ കണ്ടെത്താൻ മാതാപിതാക്കൾ ബുദ്ധിയോടുകൂടെ പ്രവർത്തിക്കേണ്ടതാണ്. വീച 93.1