Go to full page →

12 - യാക്കോബും ഏശാവും വീച 94

(ഉല്പത്തി 25:19-34;27:1-32)

ദൈവം ആരംഭത്തിൽതന്നെ അവസാനവും അറിയുന്നു. ഏശാവിന്‍റെയും യാക്കോബിന്‍റെയും ജനനത്തിനുമുമ്പെ ദൈവം അവർ എങ്ങനെയുള്ള സ്വഭാവക്കാരായിത്തീരുമെന്ന് അറിഞ്ഞിരുന്നു. ദൈവത്തെ അനുസരിക്കുന്നതിനുള്ള ഒരു ഹൃദയം അല്ലായിരുന്നു ഏശാവിനുണ്ടായിരുന്നത്. റിബേക്കയുടെ ഹൃദയവിഷമത്തിന് ദൈവം ഉത്തരമരുളിയത് അവൾക്ക് രണ്ടു കുഞ്ഞുങ്ങൾ ഉണ്ടാകുമെന്നും മൂത്തവൻ ഇളയവനെ സേവിക്കുമെന്നുമത്രെ. രണ്ടു മക്കളുടേയും ഭാവിചരിത്രം ദൈവം അവളെ അറിയിച്ചു. രണ്ടുപേരും രണ്ടു ജാതിയായിത്തീരുമെന്നും ഒന്നു മറ്റേതിനെക്കാൾ വലിയതായിത്തീരുമെന്നും അറിയിച്ചു. മൂത്തവൻ ഇളയവനെ സേവിക്കും. ആദ്യ ജാതൻ മറ്റു കുടുംബാംഗങ്ങൾക്കില്ലാത്ത പ്രത്യേക അവകാശങ്ങളും പദവികളും ഉള്ളവൻ ആയിരുന്നു. വീച 94.1

യിസഹാക്ക് യാക്കോബിനേക്കാൾ ഏശാവിനെ കൂടുതൽ സ്നേഹിച്ചിരുന്നു. കാരണം അവന്‍റെ വേട്ടയിറച്ചി പിതാവിനെ കൂടുതൽ അവനിലേക്ക് ആകർഷിച്ചു. അവൻ വന്യമൃഗങ്ങളെ വേട്ടയാടുന്നതിൽ ധൈര്യമുള്ളവൻ ആയിരുന്നു. യാക്കോബ് അമ്മയുടെ പ്രിയപുത്രനായിരുന്നു. അവന്‍റെ ശാന്തസ്വഭാവം മാതാവിന് കൂടുതൽ ഇഷ്ടമായിരുന്നു. മൂത്തവൻ ഇളയവനെ സേവിക്കും എന്നുള്ളത് യാക്കോബ് മാതാവിൽനിന്ന് ഗ്രഹിച്ചിരുന്നു. ആദ്യ ജാതനുള്ള പദവി ഉള്ളിടത്തോളം ഈ വാഗ്ദത്തം നിവൃത്തിയാകയില്ലെന്നു യാക്കോബ് കരുതി. ഏശാവു വയലിൽനിന്നു വിശന്നു ക്ഷീണിച്ചുവന്നപ്പോൾ യാക്കോബ് ഏശാവിനു ഭക്ഷണം കൊടുത്ത് അവന്‍റെ ജ്യേഷ്ഠാവകാശം കരസ്ഥമാക്കാൻ ശ്രമിക്കയും അങ്ങനെ സാധിക്കയും ചെയ്തു. വീച 94.2

ഏശാവ് വിഗ്രഹാരാധികളായ രണ്ടു ഭാര്യമാരെ സ്വീകരിച്ചത് യിസഹാക്കിനും റിബേക്കയ്ക്കും അനിഷ്ടമായി. എങ്കിലും യിസഹാക്ക് യാക്കോബിനെക്കാൾ ഏശാവിനെ സ്നേഹിച്ചു. യിസഹാക്കിനു മരിക്കാറായി എന്നു തോന്നിയപ്പോൾ ഏശാവിനോടു പറഞ്ഞത് താൻ മരിക്കുംമുമ്പ് മാംസഭക്ഷണം ഒരുക്കിക്കൊണ്ടുവന്ന് കൊടുക്കുവാനും ഭക്ഷിച്ചിട്ട് അവനെ അനുഗ്രഹിപ്പാനും ആയിരുന്നു. ഏശാവു തന്‍റെ ജ്യേഷ്ഠാവകാശം യാക്കോബിനു വിറ്റ വിവരവും ഒരു സത്യത്താൽ ഉറപ്പാക്കിയ വിവരവും യിസഹാക്കിനെ അറിയിച്ചിരുന്നില്ല. യിസഹാക്കിന്‍റെ വാക്കുകൾ റിബേക്ക കേട്ടിട്ട് “മൂത്തവൻ ഇളയവനെ സേവിക്കും”എന്നുള്ള ദൈവവചനം ഓർത്തു. അവൻ തന്‍റെ ജ്യോഷ്ഠാവകാശം അലക്ഷ്യമാക്കിക്കളഞ്ഞതും അവൾ ഓർത്തു. യിസഹാക്കിൽനിന്നും ഏശാവിന് ലഭിക്കാനുള്ള അനുഗ്രഹം പിതാവിനെ വഞ്ചിച്ച് കരസ്ഥമാക്കാൻ മാതാവ് അവനെ ഉപദേശിച്ചു. യാക്കോബിന് അത് സമ്മതമല്ലായിരുന്നു. എങ്കിലും അമ്മയുടെ നിർബ്ബന്ധപ്രകാരം അവൻ അതിനു മുതിർന്നു. വീച 95.1

യിസഹാക്കിന് ഏശാവിനോടുള്ള പ്രത്യേകത റിബേക്കയ്ക്ക് അറിയാമായിരുന്നു. ന്യായവാദങ്ങളോ തർക്കമോകൊണ്ട് അവന്‍റെ തീരുമാനത്തിൽനിന്നു മാറ്റുവാനും കഴിയുമായിരുന്നില്ല. സംഭവങ്ങളെ ഒഴിവാക്കുന്ന ദൈവത്തിൽ ആശ്രയിക്കാതെ ദൈവത്തിലുള്ള അവിശ്വാസത്താൽ പിതാവിനെ വഞ്ചിക്കുവാൻ മാതാവു മകനെ പ്രേരിപ്പിച്ചു. യാക്കോബിന്‍റെ ഈ പ്രവർത്തനത്തിന് ദൈവത്തിന്‍റെ അംഗീകാരം ഇല്ലായിരുന്നു. റിബേക്കയും യാക്കോബും ദൈവോദ്ദേശ്യം നിറവേറ്റുന്നതിനു ദൈവത്തിന്‍റെ ഇഷ്ടപ്രകാരം കാത്തിരിക്കണമായിരുന്നു. ദൈവം മുൻകൂട്ടി പ്രസ്താവിച്ചതു സംഭവിക്കാൻ ചതിവു കാട്ടരുതായിരുന്നു. വീച 95.2

ഏശാവിനു തന്‍റെ പിതാവിന്‍റെ അനുഗ്രഹം ആദ്യജാതൻ എന്നനിലയിൽ കിട്ടാനുള്ളതും അവന്‍റെ പിൻഗാമികൾക്കു ലഭിക്കുന്നതും ദൈവത്തിൽ നിന്നാണ്. സ്വന്തം തിരഞ്ഞെടുപ്പിനനുസരിച്ച് സമ്പത്തോ ദാരിദ്ര്യമോ അവരുടെമേൽ ഉണ്ടാകുന്നു. നീതിമാനായ ഹാബേലിനെപ്പോലെ അവൻ ദൈവത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നെങ്കിൽ അനുഗ്രഹം ലഭിക്കുമായിരുന്നു. ദുഷ്ടനായ കയീനെപ്പോലെ ദൈവത്തെയോ ദൈവകല്പനയെയോ ബഹുമാനിക്കാതെ സ്വന്തം ഇഷ്ടത്തിനു നടക്കുകയും ആദ്യജാതനു ലഭിക്കേണ്ട അനുഗ്രഹങ്ങൾ ലഭിക്കാതിരിക്കുകയും ചെയ്യാം. സാധാരണയായി ആദ്യജാതനു ലഭിക്കേണ്ടതായ അനുഗ്രഹങ്ങളും അവസരങ്ങളും യാക്കോബിന്‍റെമേൽ വന്നില്ലായെങ്കിലും അവൻ നന്മയെ പിൻതുടരുകയും ദൈവത്തെ ഭയപ്പെടുകയും ചെയ്താൽ ദൈവാനുഗ്രഹം അവന്‍റെമേൽ വരികയും ദൈവത്തിന്‍റെ അനുഗ്രഹകരം അവന്‍റെമേൽ ഇരിക്കുകയും ചെയ്യുമായിരുന്നു. വീച 96.1