Go to full page →

അമാലേക്യരില്‍നിന്നുള്ള മോചനം വീച 144

രെഫീദീമിൽവച്ചു അമാലേക്കു വന്ന് യിസ്രായേലിനോടു യുദ്ധം ചെയ്തു. അപ്പോൾ മോശെ യോശുവയോട് : “നീ ആളുകളെ തിരഞ്ഞെടുത്തു പുറപ്പെട്ടു അമാലേക്കിനോടു യുദ്ധം ചെയ്യുക, ഞാൻ നാളെ കുന്നിൻ മുകളിൽ ദൈവത്തിന്‍റെ വടി കയ്യിൽ പിടച്ചുകൊണ്ടു നിൽക്കും എന്നു പറഞ്ഞു. മോശെ തന്നോടു പറഞ്ഞതുപോലെ യോശുവ ചെയ്തു. അമാലേക്കിനോടു പൊരുതു; എന്നാൽ മോശെയും അഹരോനും ഹുരും കുന്നിൻമുകളിൽ കയറി. മോശെ കൈ ഉയർത്തിയിരിക്കുമ്പോൾ യിസ്രായേൽ മക്കൾ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോൾ അമാലേക്കു ജയിക്കും. മോശെയുടെ കൈക്കു ഭാരം തോന്നിയപ്പോൾ അവർ കല്ലെടുത്തുവച്ച് അവൻ അതിന്മേൽ ഇരുന്നു. അഹരോന്നും ഹുരും ഒരുത്തൻ അപ്പുറത്തും ഒരുത്തൻ ഇപ്പുറത്തും നിന്ന് അവന്‍റെ കൈ താങ്ങി; അങ്ങനെ അവന്‍റെ കൈ സൂര്യൻ അസ്തമിക്കുംവരെ ഉറച്ചുനിന്നു.” വീച 144.1

മോശെ തന്‍റെ വലതു കയ്യിൽ ദൈവത്തിന്‍റെ വടിയുമായി സ്വർഗ്ഗത്തിലേക്ക് ഉയർത്തി സഹായത്തിനപേക്ഷിച്ചു. അപ്പോൾ യിസ്രായേൽ ജയിച്ചു ശത്രുക്കളെ തോല്പിച്ച് ഓടിക്കുകയും ചെയ്തു. മോശെ തന്‍റെ കരങ്ങളെ തഴ്ത്തിയപ്പോൾ ശത്രുക്കൾ മടങ്ങിവന്ന് യിസ്രായേലിനെ തോല്പിച്ചു. വീണ്ടും മേശെ തന്‍റെ കരങ്ങൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തുകയും യിസ്രായേൽ ജയിക്കുകയും ശത്രുക്കളെ പുറംതള്ളുകയും ചെയ്തു. വീച 144.2

മോശെയുടെ ഈ പ്രവൃത്തി, തന്‍റെ കരങ്ങൾ ദൈവത്തിങ്കലേക്കു ഉയർത്തുന്നതു യിസ്രായേലിനെ ഒരു പാഠം പഠിപ്പിക്കുന്നതിനായിരുന്നു. അവൻ ദൈവത്തിൽ ആശ്രയിക്കുകയും ദൈവസിംഹാസനത്തെ ഉയർത്തുകയും ചെയ്യുമ്പോൾ ദൈവം അവർക്കുവേണ്ടി യുദ്ധം ചെയ്യുകയും ശത്രുക്കളെ കീഴടക്കുകയും ചെയ്യും. എന്നാൽ അവർ ദൈവശക്തിയിൽ ആശ്രയിക്കാതെ സ്വയശക്തിയിൽ ആശ്രയിക്കുമ്പോൾ അവർ തങ്ങളുടെ ശത്രുക്കളെക്കാൾ ബലഹീനരാവുകയും ശത്രുക്കൾ അവരെ കീഴടക്കുകയും ചെയ്യും. “അപ്പോൾ യോശുവ അമാലേക്കിനെയും അവന്‍റെ ജനത്തെയും വാളിന്‍റെ വായ്തത്തലയാൽ തോല്പിച്ചു.” വീച 144.3

“യഹോവ മോശെയോടു; നീ ഇതു ഓർയ്തമ്മക്കായിട്ടു ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്ക; ഞാൻ അമാലേക്കിന്‍റെ ഓർമ്മ ആകാശത്തിൻകീഴിൽ നിന്നും അശേഷം മായിച്ചു കളയുമെന്നു കല്പിച്ചു. പിന്നെ മോശെ ഒരു യാഗപീഠം പണിതു. അതിനു യഹോവ നിസി (യഹോവ എന്‍റെ കൊടി) എന്നു പേരിട്ടു. യഹോവയുടെ സിംഹാസനത്താണ് യഹോവയ്ക്കു അമാലേക്കിനോടു തലമുറ തലമുറയായി യുദ്ധം ഉണ്ടെന്നു അവൻ പറഞ്ഞു.” വീച 145.1