Go to full page →

നവദമ്പതികൾക്കു ഉപദേശം സആ 253

പ്രിയ സഹോദരാ, സഹോദരീ; നിങ്ങൾ ആജീവനാന്ത ഉടമ്പടിയിൽ ബന്ധിതരായിരിക്കുന്നു. നിങ്ങളുടെ വിവാഹ ജീവിത വിദ്യാഭ്യാസം ആരംഭിച്ചിരിക്കുന്നു. ചെറിയ കുട്ടി സ്കൂളിൽ പാഠങ്ങൾ പഠിക്കുന്നതുപോലെ ഭാര്യാ ഭർത്താക്കന്മാർ വ്യത്യസ്ത വിശേഷപഠനം നടത്തുന്ന അനുഭവ വർഷമാണു വിവാഹ ജീവിതത്തിലെ ആദ്യവർഷം. നിങ്ങളുടെ വിവാഹ ജീവിതത്തിലെ പ്രഥമ വർഷത്തിൽ ഭാവി ജീവിതം സന്തോഷത്തെ ഹനിക്കുന്ന യാതൊരദ്ധ്യായവും ഇല്ലാതിരിക്കട്ടെ. സആ 253.2

വിവാഹബന്ധത്തെക്കുറിച്ചുള്ള ശരിയായ ജ്ഞാനം സിദ്ധിക്കുകയ ന്നതു ആജീവനാന്തവേലയാണ്. ഇഹലോക ജീവിതത്തിലൊരിക്കലും ബിരുദധാരിയാകാൻ കഴിയാത്ത സ്കൂളിലാണ് വിവാഹിതർ പ്രവേശിക്കുന്നത്. എന്റെ സഹോദരാ, നിന്റെ ഭാര്യയുടെ സമയവും ശക്തിയും സന്തോഷവും ഇപ്പോൾ നിന്നിൽ ഒന്നായിച്ചേർന്നിരിക്കുന്നു. അവളുടെ മേലുള്ള നിങ്ങളുടെ സ്വാധീനശക്തി ജീവിത സൌരഭ്യമോ മരണകരമോ ആയിരുന്നേക്കാം, അവളുടെ ജീവിതത്ത ചീത്തയാക്കാതിരിക്കാൻ സൂക്ഷിക്കുക. സആ 253.3

എന്റെ സഹോദരീ, വൈവാഹിക ജീവിതത്തിലെ ചുമതലകളെ സംബന്ധിച്ചിടത്തോളം, പ്രാഥമിക പ്രായോഗിക പാഠങ്ങൾ നീ ഇപ്പോൾ പഠിക്കേണ്ടതുണ്ട്.ദിനംപ്രതി വിശ്വസ്തതയോടെ ഈ പാഠങ്ങൾ പഠിക്കാൻ മറക്കരുത്. അസംതൃപ്തിക്കോ കോപത്തിനോ ഇടം കൊടുക്കരുത്. ലഘുവും ഉദാസീനവുമായ ജീവിതത്തിനായി കൊതിക്കരുത്. സ്വാർത്ഥതയ്ക്കടിമപ്പെടാതിരി ക്കാൻ സദാ കാത്തുകൊള്ളുക. - നിങ്ങളുടെ വിവാഹ ജീവിതത്തിൽ നിങ്ങളുടെ സ്നേഹം പരസ്പര സന്തോഷത്തിന്റെ പോഷകനദിയായിരിക്കട്ടെ. പര്സപര സന്തോഷത്തിനു ഓരോരുത്തരും ശുശ്രൂഷിക്കണം, ഇതാണു നിങ്ങളെക്കുറിച്ചുള്ള ദൈവേഷ്ടം. എന്നാൽ, നിങ്ങളിരുവരും ഏകമായിത്തീരുമ്പോൾ, നിങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെടുത്തരുത്. ദൈവത്തോടു നിങ്ങൾ ചോദിക്കുക: ശരി എന്താണ്? തെറ്റെന്താണ്? എന്റെ സൃഷ്ടിയുടെ ഉദ്ദേശത്തെ എത്ര മെച്ചമായി നിവർത്തിക്കാൻ കഴിയും? “ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറി യുന്നില്ലയോ? ആകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ.” (1 കൊരി. 6:19,20). നിങ്ങളുടെ മാനുഷിക സ്നേഹം ദൈവസ്നേഹത്തെക്കാൾ താണതാണ്. നിങ്ങൾക്കുവേണ്ടി ജീവൻ നല്കിയവനു നിങ്ങളുടെ സ്നേഹധനം ഒഴുക്കണം. ദൈവത്തിനായി ജീവിക്കുമ്പോൾ ആത്മാവു ദൈവത്തിനു അത്യുത്തമവും അത്യുന്നതവുമായ സ്നേഹം പുറപ്പെടുവിക്കുന്നു. നിനക്കുവേണ്ടി മരിച്ചവനിലേയ്ക്കാണോ നിന്റെ കൂടുതൽ സ്നേഹപ്രവാഹം? അങ്ങനെയെങ്കിൽ, നിങ്ങളുടെ പരസ്പരസ്നേഹം സ്വർഗ്ഗീയ വിധി പ്രകാരമായിരിക്കും. സആ 254.1

സ്നേഹം സ്ഫടികംപോലെ സുവ്യക്തവും, പരിശുദ്ധിയിൽ മനോഹര വുമായിരുന്നേക്കാം. എന്നാൽ പരീക്ഷിച്ചു ശോധന ചെയ്യാതിരിക്കുന്നതി നാൽ, അതു 31 മില്ലാത്തതായിരിക്കും, ക്രിസ്തുവിനെ എല്ലാറ്റിലും ആദിയും അന്തവും ശഷ്ഠവും ആക്കുക. നിരന്തരം അവനെ ദർശിക്കുക. പരിശോധനയ്ക്കു സമർപ്പിക്കപ്പെടുമ്പോൾ ദിവസേന അവനോടുള്ള സആ 254.2

സ്നേഹം അഗാധവും ശക്തിയേറിയതുമായിത്തീരും. അവനോടുള്ള സ്നേഹം വർദ്ധിക്കുമ്പോൾ നിങ്ങളുടെ പരസ്പരസ്നേഹം അഗാധവും ശക്തിയേറിയതുമായി വളരും. “മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പതിമയായി രൂപാന്തരപ്പെടുന്നു” (2 കൊരി. 3:18). കല്യാണത്തിനു മുമ്പു നിങ്ങൾക്കില്ലാതിരുന്ന പല ചുമതലകളും നിർവ്വഹിക്കാൻ ഇപ്പോൾ ഉണ്ട്. മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചു കൊൾക.” “ക്രിസ്തു നമ്മെ സ്നേഹിച്ചതുപോലെ സ്നേഹത്തിൽ നടപ്പിൻ.” താഴെക്കാണുന്ന ഉപദേശത്തെ സശ്രദ്ധം പഠിക്കുക. “ഭാര്യമാരേ, കർത്താവിനു എന്നപോലെ സ്വന്തം ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ. ക്രിസ്തു സഭക്കു തലയാകുന്നതുപോലെ ഭർത്താവും ഭാര്യക്കു തലയാകുന്നു.... എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിക്കണം. ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.” (കൊലൊ. 3:12;എ ഫെ . 5:2,22-25). സആ 254.3

ആജീവനാന്ത ബന്ധമായ വിവാഹം, ക്രിസ്തുവിനും തന്റെ സഭയ്ക്കും തമ്മിലുള്ള ബന്ധത്തിന്റെ അടയാളമാണ്. സഭയോടു ക്രിസ്തു വെളിപ്പെടുത്തുന്ന അതേ മനോഭാവമാണ് ഭാര്യാഭർത്താക്കന്മാർ തമ്മിലും പ്രദർശിപ്പിക്കേണ്ടത്. - ഭാര്യയോ ഭർത്താവോ ഭരണത്തിനുവേണ്ടി സംവാദിക്കരുത്. ഇക്കാര്യത്തിൽ മാർഗ്ഗനിർദ്ദേശം ചെയ്യാൻ കർത്താവു നിയമം നല്കിയിരിക്കുന്നു. ക്രിസ്തു സഭയെ സ്നേഹിക്കുന്നതുപോലെ ഭർത്താവു ഭാര്യയെ സ്നേഹിക്കണം. ഭാര്യയും ഭർത്താവിനെ ബഹുമാനിക്കയും സ്നേഹിക്കയും വേണം. പരസ്പരം ദുഃഖിപ്പിക്കയോ ക്ഷതപ്പെടുത്തുകയോ ചെയ്യുകയില്ല എന്ന തീരു മാനത്തോടെ ഇരുവരും ദയയുടെ മനോഭാവം വളർത്തണം. സആ 255.1

എന്റെ സഹോദരാ, സഹോദരീ, നിങ്ങൾക്കു രണ്ടുപേർക്കും നല്ല മനഃശക്തിയുണ്ട്. ഈ ശക്തിയെ നിങ്ങൾക്കും നിങ്ങൾ ഇടപെടുന്നവർക്കും വൻ അനുഗ്രഹമോ വൻ ശാപമോ നിങ്ങൾ ആക്കിത്തീർത്തേക്കാം. നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ ചെയ്യാൻ പരസ്പരം നിർബന്ധിക്കരുത്. ഇതു ചെയ്തതു പരസ്പര സ്നേഹം നിലനിർത്താൻ നിനക്കു സാദ്ധ്യമല്ല. സേഛയുടെ പ്രകടനങ്ങൾ ഭവനസന്തോഷത്തെയും സമാധാനത്തെയും ഭജിക്കു ന്നു. നിങ്ങളുടെ വൈവാഹിക ജീവിതം വാഗ്വാദത്തിന്റേതായിരിക്കരുത്. ഇതു ചെയ്യുമെങ്കിൽ നിങ്ങളിരുവരും അസുന്തഷ്ടരായിത്തീരും. സ്വാഭിലാഷങ്ങളെ വെടിഞ്ഞു സംസാരത്തിൽ കരുണയും, പ്രവൃത്തിയിൽ പ്രശാന്തരുമായിരിപ്പിൻ. നിങ്ങളുടെ വാക്കുകളെ സൂക്ഷിക്കുക. കാരണം അവയ്ക്കു നന്മയി ലേയ്ക്കോ തിന്മയിലേയ്ക്കോ ശക്തിയായ പ്രേരണാശക്തിയുണ്ട്. നിങ്ങളുടെ ശബദം കൂരമായിരിക്കരുത്, വിവാഹ ജീവിതത്തിൽ ക്രിസ്തു സദൃശമായ തുമണം കൊണ്ടുവരിക. സആ 255.2

വിവാഹബന്ധംപോലെ ഒരു ഉറ ബന്ധത്തിൽ ഒരാൾ പവേശിക്കുന്നതിനു മുമ്പു ആത്മസംയമനവും മറ്റുള്ളവരോടുള്ള പെരുമാറ്റവും പഠിക്കണം. സആ 255.3

സഹോദരാ, ദയയും സഹിഷ്ണുതയും ദീർഘക്ഷമയും ഉള്ളവനായിരിക്ക. ഭാര്യ നിങ്ങളെ ഭർത്താവായി സ്വീകരിച്ചതു അവളെ ഭരിക്കാനല്ല സഹായിക്കാൻ. ഒരിക്കലും ധിക്കാരിയോ ഏകാധിപതിയോ ആയിരിക്കരുത്. നിന്റെ ഇഷ്ടാനുസരണം പ്രവർത്തിപ്പാൻ നിർബ്ബന്ധിക്കുന്നതിനു ഭാര്യയുടെ മേൽ നിന്റെ ശക്തിയേറിയ ഇച്ഛാശക്തി ഉപയോഗിക്കരുത്. അവൾക്കൊരു ഇച്ഛാശക്തിയുണ്ടെന്നും, ഇഷ്ടംപോലെ പ്രവർത്തിക്കാൻ നീ ആഗ്രഹിക്കുന്നതുപോലെ, അവൾക്കും പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും ഓർക്കുക. വിപുലമായ അനുഭവത്തിന്റെ ഗുണം നിനക്കുണ്ടെന്നുകൂടെ സ്മരിക്കുക. കരുണാർദനും വിനീതനുമായിരിക്ക. “ഉയരത്തിൽ നിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.” (യാക്കോബ് 3:17). സആ 255.4

സഹോദരാ, സഹോദരീ, വിവാഹ പ്രതിജ്ഞയെടുത്തപോലെ ദൈവം സ്നേഹമെന്നും, അവന്റെ കൃപയാൽ നിങ്ങൾക്കു പരസ്പരം വിജയിക്കാമെന്നും ഓർക്കുക. ചില വക ജീവിതത്തെ ദൈവത്തിൽ നേരെയാക്കി സഹായിക്കാൻ രക്ഷിതാവിന്റെ ശക്തിയിൽ നിനക്കു ബുദ്ധിശക്തിയോടെ പ്രവർത്തിക്കുന്നതിനു സാധിക്കും. ക്രിസ്തുവിനു കഴിയാത്തതെന്താണുള്ളത്? അവൻ ജ്ഞാനത്തിലും നീതിയിലും സ്നേഹത്തിലും പരിപൂർണ്ണവാൻ, സ്നേഹം പരസ്പരം ചൊരിഞ്ഞു സംതൃപ്തരായി മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടരുത്. സ്നേഹം ചുറ്റുമുള്ളവർക്കും പകർന്നു അവരുടെ സന്തോഷത്തിനു സംഭാവനകൾ ചെയ്വാൻ ഓരോ സന്ദർഭത്തെയും വിനിയോഗിക്ക. ദാഹാർത്തനായ ഒരാൾക്കു ഒരു കപ്പു വെള്ളമെന്നപോലെയാണ്, കഷ്ടപ്പെടുന്നവർക്കും നിസ്സഹായർക്കും, കരുണാർദവാക്കുകളും, സഹതാപകടാക്ഷവും, അഭിനന്ദനവാക്കുകളും. ക്ഷീണിച്ച ചുമലിലിരിക്കുന്ന ഭാരത്തെ ലഘൂകരിക്കാൻ പര്യാപ്തമാണു ഒരു ആശ്വാസവാക്കും, ദയാപ്രവൃത്തിയും. യഥാർത്ഥ സന്തോഷം കാണപ്പെടുന്നതു നിസ്വാർത്ഥ സേവനത്തി ലാണ്. അങ്ങനെയുള്ള സേവനത്തിലെ ഓരോ വാക്കും പ്രവൃത്തിയും ക്രിസ്തുവിനു ചെയ്തതായി സ്വർഗ്ഗത്തിൽ രേഖപ്പെടുത്തുന്നു. “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തനു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു.” (മത്താ . 25:40). രക്ഷകന്റെ സ്നേഹത്തിന്റെ സൂര്യപ്രകാശത്തിൽ വസിക്കുക. അപ്പോൾ നിങ്ങളുടെ പ്രേരണാശക്തി ലോകത്തെ അനുഗ്രഹിക്കും. ക്രിസതുവിന്റെ ആത്മാവു നിങ്ങളെ നിയന്ത്രിക്കട്ടെ. ദയയുടെ കല്പന എപ്പോഴും നിങ്ങളുടെ അധരപുടങ്ങളിൽ ഉണ്ടായിരിക്കട്ടെ. ക്രിസ്തുവിൽ പുതുജീവിതം നയിക്കുവാൻ വീണ്ടും ജനിച്ചവരുടെ വാക്കുകളും പ്രവൃത്തികളും ദീർഘക്ഷമയാലും നിസ്വാർത്ഥതയാലും മുദ്രകുത്തപ്പെടുന്നു.” (7T45-50) സആ 256.1

*****