Go to full page →

അദ്ധ്യായം 30 - സന്തോഷകരവും വിജയകരവുമായ പങ്കാളിത്തം സആ 257

വിവാഹബന്ധത്തിൽ പ്രവേശിക്കുന്നവർക്കു തമ്മിൽ പരിപൂർണ്ണസ്നേഹവും യോജിപ്പും ഉണ്ടായിരിക്കണമെന്നു ദൈവം നിശ്ചയിച്ചു. ദൈവനിശ്ചയ പ്രകാരം വധൂവരന്മാർ സ്വർഗ്ഗത്തിലെ സകല സൃഷ്ടിയുടെയും മുമ്പിൽ പര സ്പരം സ്നേഹിക്കാൻ പ്രതിജ്ഞയെടുക്കട്ടെ. ഭാര്യ ഭർത്താവിനെ ബഹുമാനിക്കയും സ്നേഹക്കയും, ഭർത്താവു ഭാര്യയെ സ്നേഹിക്കയും ലാളിക്കയും ചെയ്യണം. സആ 257.1

സ്ത്രീപുരുഷന്മാർ വിവാഹ ജീവിതത്തിന്റെ പ്രാരംഭത്തിൽതന്നെ ദൈവത്തിനു പുനഃപ്രതിഷ്ഠ ചെയ്യണം. സആ 257.2

ദമ്പതികൾ വിവാഹത്തിൽ എത്രതന്നെ ബുദ്ധിയോടും സൂക്ഷ്മതയോടുംകൂടി പ്രവേശിച്ചാലും, വളരെ ചുരുക്കം പേർ മാത്രമേ വിവാഹ ശുശൂഷ നടക്കുമ്പോൾ പരിപൂർണ്ണമായി ബന്ധിക്കപ്പെടുന്നുള്ളു. ഇരുവരു ടെയും വിവാഹബന്ധത്തിലെ യഥാർത്ഥ ചേർച്ച അനന്തര സംവത്സരങ്ങളിലെ വേലയാണ്. സആ 257.3

ജീവിതം, അതിന്റെ വിഷമത്തോടും ഭാരത്തോടുംകൂടി നവദമ്പതികളെ അഭിമുഖീകരിക്കുമ്പോൾ വിവാഹ ജീവിതത്തിൽ ഉണ്ടാകുമെന്നു ആശിച്ച മോഹനസങ്കല്പങ്ങൾ അപ്രത്യക്ഷപ്പെടുന്നു. പൂർവ്വസംസർഗ്ഗത്തിൽ അസാദ്ധ്യമായിരുന്ന പരസ്പര സ്വഭാവ പാനം ഭാര്യാഭർത്താക്കന്മാർ നടത്തുന്നു. ഇതു അവരുടെ അനുഭവത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടമാണ്. ഭാവിജീവിതത്തിലെ സന്തോഷവും പ്രയോജനവും, അവർ ഇപ്പോൾ എടുക്കുന്ന ശരിയായ മാർഗ്ഗത്തെ ആശ്രയിച്ചിരിക്കുന്നു. പലപ്പോഴും പരസ്പരം സംശയിക്കാത്ത ബലഹീനതകളും കുറവുകളും കാണുന്നു. എന്നാൽ, സ്നേഹം സംയോജിപ്പിച്ച ഹൃദയങ്ങൾ മുമ്പറിഞ്ഞിട്ടില്ലാത്ത ശ്രേഷ്ഠതകൾ തിരിച്ചറിയുന്നു. എല്ലാവരും കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കുന്നതിനുപകരം മഹൽഗുണങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കട്ടെ. പലപ്പോഴും നമ്മുടെ മനോഭാവം അഥവാ നമ്മെ വലയം ചെയ്തിരിക്കുന്ന അന്തരീക്ഷമാണു മറ്റൊരുവനിൽ നാം എന്തു കാണുമെന്നു നിശ്ചയിക്കുന്നത്. സആ 257.4

സ്നേഹപ്രകടനത്തെ പലരും ബലഹീനതയായി കരുതുകയും മറ്റുള്ള വരെ തള്ളി നീക്കുന്ന നിയന്ത്രണം പാലിക്കുകയും ചെയ്യുന്നു. ഈ മനോഭാവം സഹതാപ ഒഴുക്കിനെ തടയുന്നു. സാമൂഹ്യവും ഉദാരവുമായ വികാരങ്ങളെ തടയുമ്പോൾ അവ കൊഴിഞ്ഞും ഹൃദയം തണുത്തും പോകുന്നു. ഈ തെറ്റു നാം സൂക്ഷിക്കണം. പ്രകടനം കൂടാതെ സ്നേഹത്തിനധികനാൾ നില നിൽക്കാൻ സാദ്ധ്യമല്ല. നിങ്ങളുമായി ബന്ധിച്ച ആളുടെ ഹൃദയം സ്നേഹത്തിന്റെയും ദയയുടെയും അഭാവത്താൽ ദരിദ്രമായിരിക്കരുത്. ഓരോരുത്തരും സ്നേഹം നിർബന്ധിച്ചു ആവശ്യപ്പെടാതെ, പകർന്നുകൊടുക്കട്ടെ. നിങ്ങളിലുള്ള ശ്രേഷ്ഠ സ്വഭാവങ്ങൾ വളർത്തുകയും മറ്റുള്ളവരിലുള്ള സൽഗുണങ്ങളെ വേഗം പരസ്പരം മനസ്സിലാക്കുകയും ചെയ്യുക. അഭിനന്ദന ബോധം, അത്ഭുത പാത്സാഹനവും സംതൃപ്തിയുമാണ്. ശ്രേഷ്ഠതയ്ക്കു വേണ്ടി നടത്തുന്ന പ്രയത്നത്തെ അനുഭാവവും ആദരവും പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, സ്നേഹം തന്നെയും ഉൽകൃഷ്ട ലക്ഷ്യത്തിലേക്കു പ്രേരിപ്പിക്കുമ്പോൾ വർദ്ധിച്ചുവരുന്നു. സആ 258.1