Go to full page →

ആത്മനിയന്ത്രണത്തെ ക്ഷയിപ്പിക്കാൻ സാത്താൻ ശ്രമിക്കുന്നു. സആ 264

വിവാഹബന്ധത്തിൽ പ്രവേശിക്കുന്നവരുടെ സ്വയനിയന്ത്രണശക്തി ക്ഷയിപ്പിക്കുവാനും വിശുദ്ധിയുടെ തോതു കുറയ്ക്കാനും സാത്താൻ ശ്രമിക്കുന്നു. കാരണം നീചവികാരങ്ങൾ ഉയർന്നു വരുമ്പോൾ സദാചാരചിന്ത ക്രമേണ കുറയുകയും അങ്ങനെ ആയിക വളർച്ചയിൽ അവനു താല്പര്യം ഇല്ലാതാകയും ചെയ്യുമെന്നു സാത്താനറിയാം. കൂടാതെ ഇതിനെക്കാൾ ഭംഗിയായി തന്റെ കുത്സിതരൂപം അവരുടെ സന്താനങ്ങളിൽ മുദ്രണം ചെയ്യുവാൻ പറ്റിയ വേറൊരു മാർഗ്ഗവും ഇല്ലെന്നും സാത്താനറിയുന്നു. ഇപ്രകാരം മാതാപിതാക്കന്മാരുടേതിനെക്കാൾ കുട്ടികളുടെ സ്വഭാവം വാർത്തെടുക്കാൻ നിഷ്പ്രയാസം അവനു സാധിക്കും. സആ 264.2

സ്ത്രീപുരുഷന്മാരെ, ജഡമോഹം എന്തെന്നും അതിന്റെ സംതൃപ്തിയുടെ അനന്തരഫലം എന്താണെന്നും നിങ്ങൾ ഒരിക്കൽ ഗ്രഹിക്കും. വിവാഹ ബന്ധത്തിനു പുറമെയുള്ളതുപോലെതന്നെ വിവാഹബന്ധത്തിലും ഇതു പോലുള്ള അധമവികാരം കാണപ്പെടും. സആ 264.3

അധമവികാരങ്ങളുടെ കടിഞ്ഞാൺ അയച്ചുവിട്ടാലുള്ള ദോഷഫലം എന്ത്? ദൈവദൂതന്മാർ ആദ്ധ്യക്ഷം വഹിക്കേണ്ട ശയനമുറി അവിശുദ്ധ പരിചയങ്ങളാൽ മലിനപ്പെടുന്നു. നിന്ദ്യമായ മൃഗീയ വികാരചേഷ്ടകൾ കർതൃത്വം നടത്തുന്നതിനാൽ ശരീരങ്ങൾ മലിനപ്പെടുന്നതു കൂടാതെ ഈ നീചപരിചയങ്ങൾ നിന്ദ്യമായ രോഗങ്ങൾക്കു വഴിതെളിക്കയും ചെയ്യുന്നു. അനുഗ്രഹമായി ദൈവം നലകിയത് ശാപമാക്കിത്തീർക്കുന്നു. സആ 264.4

അമിതവേഗം ഭക്തിവിഷയങ്ങളിലുള്ള പ്രതിപത്തിയെ സാരമായി നശിപ്പിക്കുകയും തലച്ചോറിന്റെ പോഷണത്തിനു അവശ്യം വേണ്ടുന്ന പദാർത്ഥത്തെ എടുത്തുകളഞ്ഞു ധാതുപുഷ്ടിയെ കാര്യമായി ക്ഷീണിപ്പിക്കയും ചെയ്യുന്നു. ഈ ആത്മനാശ പ്രവർത്തനത്തിൽ ഒരു സ്ത്രീയും തന്റെ ഭർത്താവിനെ സഹായിക്കരുത്. വിജ്ഞാനവെളിച്ചം ലഭിച്ചവളും അവനോടു യഥാർത്ഥ സ്നേഹമുള്ളവളുമാണെങ്കിൽ അവൾ ഒരിക്കലും ഇതു ചെയ്കയില്ല. സആ 265.1

മൃഗീയ വികാരങ്ങളിൽ എത്രത്തോളം ആസക്തരാകുന്നുവോ അത മാത്രം കൂടുതൽ ഇതു ശക്തിപ്പെടും. ഭോഗാസക്തിക്കുള്ള നിലവിളിയുടെ ശക്തി കൂടുതൽ ശക്തമായിത്തീരുകയും ചെയ്യും. ദൈവഭയമുള്ള സ്ത്രീപുരുഷന്മാർ കർമ്മനിരതരായിരിക്കട്ടെ. ഈ മാർഗ്ഗത്തിലുള്ള അമിതത്വം മൂലം അനേക നാമധേയ ക്രിസ്ത്യാനികൾ തലച്ചോറിനും ഞരമ്പുകൾക്കും പക്ഷവാതം പിടിപെട്ടു കഷ്ടപ്പെടുന്നു. സആ 265.2