Go to full page →

ഭർത്താവു ശ്രദ്ധയുള്ളവനായിരിക്കണം സആ 265

ഭർത്താവു സൂക്ഷമതയുള്ളവനും ശ്രദ്ധാലുവും സ്ഥിരമാനസനും സത്യസന്ധനും ദയാലുവും ആയിരിക്കണം, അവർ ക്രിസ്തുവിന്റെ വചനങ്ങൾ നിവർത്തിച്ചാൽ, സ്വന്തശരീരങ്ങളെ നശിപ്പിക്കുന്നതും ഭാര്യമാർക്കു ധാതു ക്ഷയവും രോഗവും വരുത്തിവെക്കുന്ന പ്രകാരത്തിലുള്ള ലൗകികവും വിഷയപരവുമായ സ്നേഹമായിരിക്കയില്ല അവരുടേത്. സകലത്തിലും ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിക്കണമെന്ന വാക്കുകൾ ഭാര്യമാരുടെ ചെവികളിൽ മുഴങ്ങിക്കൊണ്ടിരിക്കുമ്പോൾ നീചകാമസംതൃപ്തിയിൽ അവർ നിമഗ്നരാകുകയില്ല. എല്ലാ ക്രിസ്ത്യാനികൾക്കും ഉണ്ടായിരിക്കേണ്ട സ്വഭാവ വൈശിഷ്ട്യവും ഹൃദയനൈർമ്മല്യവും ഉന്നതമനോഭാവവും ഉണ്ടാകുമ്പോൾ, അതു വിവാഹബന്ധത്തിൽ വെളിപ്പെടുത്തും. ക്രിസ്തുവിന്റെ ഭാവമുണ്ടെങ്കിൽ, അവൻ സ്വന്ത ശരീരത്തെ നശിപ്പിക്കയില്ല. ക്രിസ്തുവിൽ ഏറ്റവും ഉന്നതമാനദണ്ഡം പ്രാപിക്കാൻ പരിശ്രമിച്ചു സ്നേഹാർദപൂർണ്ണനായിരിക്കും. സആ 265.3

ദീർഘക്ഷമയോടെ ഭാര്യ അടിമയായി തന്റെ അധമവികാരങ്ങൾക്കു ശുശ്രൂഷ ചെയ്യുമ്പോൾ ആർക്കും ഭാര്യയെ സ്നേഹിക്കാൻ സാദ്ധ്യമല്ല. എതിർപ്പു പ്രകടിപ്പിക്കാത്ത കീഴടങ്ങലിൽ അവൾക്കു അവന്റെ കൺമുമ്പിൽ ഒരിക്കൽ ലഭിച്ച നിലയും വിലയും അവൾ നഷ്ടപ്പെടുത്തുന്നു. ഉന്നതതല ത്തിലുള്ള എല്ലാറ്റിൽ നിന്നും താണതലത്തിലേക്ക് താൻ വലിച്ചിഴയ്ക്കപ്പെടുന്നതായി അവൾ കാണുകയും, തനിക്കു വിധേയമായതുപോലെ തരം താഴ്ത്തുവാൻ ഇവൾ ശാന്തമായി മറ്റൊരുവനു വശപ്പെടുമെന്നു തൽക്ഷണം അവൻ സംശയിക്കയും ചെയ്യുന്നു. അവളുടെ സ്ഥിരതയും നിർമ്മലതയും അവളെ നഷ്ടപ്പെടുത്തുന്നുവെന്നു സംശയിച്ചു അവന്റെ നാരകീയ കാമവികാരങ്ങളെ തട്ടിയുണർത്തി ശക്തിപ്പെടുത്താൻ പുതിയ ആളുകളെ കണ്ടുപിടിക്കാൻ ശ്രമിക്കുന്നു. ദൈവകല്പനയെ ആദരിക്കുന്നില്ല. ഈ പുരുഷന്മാർ മൃഗങ്ങളെക്കാൾ മോശമാണ്. മനുഷ്യക്കോലത്തിലെ പിശാചുക്കാളാണവർ. സത്യവും നിർമ്മലവുമായ സ്നേഹത്തിന്റെ ഉൽകൃഷ്ടവും മഹനീയവുമായ തത്വങ്ങളോടു സുപരിചിതരല്ല. സആ 265.4

ഭാര്യയും ഭർത്താവിനോടു അസൂയപ്പെടുന്നു. സൗകര്യം കിട്ടിയാൽ തന്നോടു ആ മന്ത്രണം ചെയ്യുന്നതുപോലെ മറ്റൊരുത്തിയോടും ചെയ്യുമെന്ന് വരെ സംശയിക്കുന്നു. അവൻ ദൈവഭയത്താലോ മനസ്സാക്ഷിയാലോ നിയന്ത്രിതനല്ലെന്നവൾ കാണുന്നു. ഈ വിശുദ്ധീകൃത തടസ്സങ്ങളെല്ലാം കാമവികാരങ്ങൾ തകർത്തു തരിപ്പണമാക്കുന്നു. ഭർത്താവിലെ ദൈവസാദൃശം മുഴുവനും നീചവും മൃഗീയവുമായ കാമത്തിന്റെ ദാസനായിത്തീരുന്നു. സആ 266.1