Go to full page →

ചിത്തോദ്വേഗമായ കഥകൾ വായിക്കുന്നതിലുള്ള വിപത്ത് സആ 312

എന്താണ് നമ്മുടെ കുട്ടികൾ വായിക്കേണ്ടത്? ഇതു വളരെ ഗൗരവമേറിയ ഉത്തരം ആവശ്യപ്പെടുന്ന ഗൗരവമേറിയ ചോദ്യമാണ്. കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ നന്മയുടെ ധാരണകൾ അവശേഷിപ്പിക്കാത്ത തുടർക്കഥകൾ അടങ്ങിയ പ്രതങ്ങളും മാസികകളും ശബ്ബത്തനുസാരികളായ കുടുംബങ്ങളിൽ കാണുന്നതു എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. നോവലുകളിൽ അഭിരുചി എങ്ങനെയുണ്ടായി. അവർക്കു സത്യം കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നു; നമ്മുടെ വിശ്വാസ സത്യങ്ങളുമായി പരിചയപ്പെടുന്നതിനു സാധിച്ചു; എന്നാൽ പ്രായപൂർത്തിയിലേക്കു വളർന്നപ്പോൾ പ്രായോഗിക ഭക്തിയില്ലാത്തവരും സത്യരഹിതരുമായിത്തീർന്നു. സആ 312.1

നിസ്സാരവും ചിത്തോദ്വേഗവുമായ സങ്കല്പകഥകൾ വായിക്കുന്നവർ പ്രായോഗിക ജീവിത കർത്തവ്യങ്ങൾക്കു അയോഗ്യരായിത്തീരുന്നു. അവർ സങ്കല്പ്പ ലോകത്തിലാണു ജീവിക്കുന്നത്. അപ്രകാരമുള്ള കഥകൾ പതിവായി വായിക്കുന്ന കുട്ടികളെ ഞാൻ സൂക്ഷിച്ചിട്ടുണ്ട്. സ്വദേശത്തോ അന്യ നാട്ടിലോ അവർ അസ്വസ്ഥരും മനോരാജ്യക്കാരും, സാധാരണ വിഷയങ്ങളൊഴികെ മറ്റൊന്നിനെക്കുറിച്ചും സംസാരിപ്പാൻ അറിഞ്ഞുകൂടാത്തവരുമായി കാണപ്പെട്ടു. മതപരമായ ചിന്തകളും സംസാരങ്ങളും അവരുടെ മന സിന്നു തികച്ചും പരിചിതങ്ങളല്ല. വികാരപരമായ കഥ വായിക്കാനുള്ള അഭിരുചി ഉണ്ടാകുന്നതോടുകൂടി മാനസിക അഭിരുചിയും വികൃതമാകുന്നു. ഈ അസമീകൃതാഹാരം കൊണ്ടല്ലാതെ മനസ്സു തൃപ്തിപ്പെടുന്നില്ല. ഇപ്രകാരമുള്ള വായനയിൽ മുഴുകുന്നവർക്കു മാനസിക മദോന്മത്തന്മാർ എന്നല്ലാതെ അനുയോജ്യമായ മറ്റൊരു പേരും എനിക്കു ചിന്തിക്കാൻ കഴിയുന്നില്ല. അമിത ഭക്ഷണവും കുടിയും ശരീരത്തെ ബാധിക്കുന്നതുപോലെ അമിതവായന ശീലം തലച്ചോറിനെയും ബാധിക്കുന്നു. (T 132-125) സആ 312.2

ഏതല്ക്കാല സത്യം സ്വീകരിക്കുന്നതിനുമുമ്പു ചിലർ നോവൽ വായന ശീലിച്ചവരായിരുന്നു. സഭയോടു ചേർന്നതോടുകൂടി ഈ ശീലത്തെ കീഴടക്കാൻ പരിശ്രമിച്ചു. ഒരിക്കൽ ഉപേക്ഷിച്ച രീതിയിലുള്ളവ വായിക്കാൻ വീണ്ടും അവരുടെ മുന്നിൽ വെയ്ക്കുന്നതു കുടിയനു മദ്യം നല്കുന്നതിനു തുല്യമത്രേ. മുന്നിലുള്ള പരീക്ഷകൾക്കു തുടർച്ചയായി വിധേയമാകുമ്പോൾ നല്ല പുസ്തകങ്ങൾ വായിക്കാനുള്ള രസം പെട്ടെന്നു നഷ്ട്ടപ്പെടുകയും സാന്മാർഗ്ഗിക ശക്തി ബലഹീനമാകുകയും ചെയ്യുന്നു; പാപത്തോടുള്ള പ്രതിപത്തി വർദ്ധിച്ചുവരുന്നു. വർദ്ധിച്ചുവരുന്ന അവിശ്വസ്തതയും ജീവിതത്തിലെ പ്രായോഗിക കർത്തവ്യങ്ങളിലുള്ള വെറുപ്പും പ്രത്യക്ഷമായി വരുന്നു. മനസ്സു ദുഷിക്കുന്നതോടെ ഉത്തേജക സ്വഭാവമുള്ള എന്തും വായിക്കാൻ മനസ്സു സന്നദ്ധമാകുന്നു. ആത്മാവിനെ സാത്താന്റെ മുഴു ആധിപത്യത്തിൻ കീഴിൽ കൊണ്ടുവരാൻ ഇപ്രകാരം വഴി തുറക്കപ്പെടുന്നു. (7T203) സആ 312.3