Go to full page →

പുസ്തകങ്ങളുടെ പുസ്തകം സആ 312

ഒരാളിന്റെ മതപരമായ അനുഭവത്തിന്റെ സ്വഭാവം അയാൾ വിശ്രമ സമയം വായിക്കാൻ തെരഞ്ഞെടുക്കുന്ന പുസ്തകത്തിന്റെ സ്വഭാവത്തിൽ നിന്നും വ്യക്തമാണ്. നല്ല ആരോഗ്യകരമായ മനസ്സും മതപരമായ തത്വങ്ങളും ഉണ്ടായിരിക്കാൻ യുവാക്കൾ ദൈവവചനത്തിൽക്കൂടെ ദൈവവുമായി സംസർഗ്ഗത്തിൽ ജീവിക്കണം. ക്രിസ്തുവിൽക്കൂടെയുള്ള രക്ഷയുടെ വഴി കാണിച്ചു ഉന്നതവും നല്ലതുമായ ജീവിതത്തിനു ബൈബിൾ ഒരു വഴികാട്ടിയാണ്, ഇതുവരെ എഴുതപ്പെട്ടതിൽ ഏറ്റവും രസകരവും വിജ്ഞാനപ്രദവുമായ ചരിത്രം, ജീവചരിത്രം, എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. നോവൽ വായനയാൽ മനസ്സു ദുഷിക്കപ്പെട്ടിട്ടില്ലാത്തവർ ഏറ്റവും ഇഷ്ടപ്പെടുന്ന പുസ്തകം ബൈബിൾ ആയിരിക്കും. സആ 312.4

ബൈബിൾ ഒരു ഗ്രന്ഥസമാഹാരമാണ്. നിങ്ങൾ ദൈവവചനം ഇഷ്ടപ്പെടുന്നെങ്കിൽ സമയം കിട്ടുമ്പോഴൊക്കെ ശോധന ചെയ്തു അതിലെ നിധിയെ സ്വായത്തമാക്കി സകല സൽപ്രവൃത്തിക്കും ഒരുങ്ങുന്നുവെങ്കിൽ യേശു നിങ്ങളെ അവങ്കലേക്കു ചേർക്കുന്നുവെന്നു നിങ്ങൾക്കു തീർച്ചപ്പെടുത്താം. അവന്റെ ആവശ്യങ്ങളെ അനുസരിക്കുവാൻ തിരുവചനം അചിന്തിതമായി വായിച്ചു യേശുവിന്റെ പാഠങ്ങൾ മനസ്സിലാക്കാതെ പോയാൽ പോരാ, ദൈവ വചനത്തിൽ അമൂല്യനിധിയുണ്ടു. സത്യഖനിയുടെ ആഴത്തിലേക്കു കുഴിച്ചാലേ അതു കാണാൻ സാധിക്കു. ലൗകിക മനസ്സു സത്യം നിരസിക്കുന്നു; എന്നാൽ മാനസാന്തരപ്പെട്ട ആൾ അത്ഭുതകരമായ വ്യതിയാനത്തിലൂടെ കട ന്നുപോകുന്നു. സത്യം വെളിപ്പെടുത്തി പാപിക്കെതിരായി സാക്ഷ്യം വഹിച്ചതിനാൽ മുമ്പു അനാകർഷണീയമായിരുന്ന പുസ്തകം ഇപ്പോൾ ആത്മാവിനു ആഹാരവും ജീവിതത്തിനു സന്തോഷവും സമാധാനവുമായിത്തീരുന്നു. നീതിസൂര്യൻ വിശുദ്ധ പേജുകളെ പ്രകാശിപ്പിക്കയും അതിൽക്കൂടെ പരിശുദ്ധാത്മാവു ആത്മാവിനോടു സംസാരിക്കയും ചെയ്യുന്നു. സആ 313.1

ലളിതവും ഉല്ലാസപ്രദവുമായ വായനകൾ ശീലിച്ചവർ ഇപ്പോൾ സ്ഥിരമായ പ്രവാചകവാക്യത്തിലേക്കു ശ്രദ്ധ തിരിക്കട്ടെ. നിങ്ങളുടെ വേദപുസ്തക ങ്ങൾ കയ്യിലെടുത്തു പഴയതും പുതിയതുമായ നിയമങ്ങളെ പുതുതാല്പര്യത്തോടെ പഠിക്കുക. കൂടെക്കുടെയും കൂടുതൽ ജാഗ്രതയോടും നിങ്ങൾ ബൈബിൾ പഠിക്കുംതോറും കൂടുതൽ മനോഹരമായി നിങ്ങൾക്കു വെളിപ്പെടുകയും നിസ്സാരമായ വായനകളിൽ താല്പര്യം കുറയുകയും ചെയ്യും. ഈ വിലയേറിയ വാല്യം നിങ്ങളുടെ ഹൃദയത്തോടു തുന്നിക്കെട്ടുക. അതു നിങ്ങൾക്കൊരു സ്നേഹിതനും വഴികാട്ടിയുമായിരിക്കും. (MYP273, 274 ) സആ 313.2

*****