Go to full page →

അദ്ധ്യായം 43 - വസ്ത്രത്തെക്കുറിച്ചുള്ള ഉപദേശം സആ 324

മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ വസ്ത്രത്തിലും സ്രഷ്ടാവിനെ ബഹുമാനിക്കയെന്ന ഭാഗ്യം നമുക്കുള്ളതാണ്. നമ്മുടെ വസ്ത്രം വ്യത്തിയുള്ളതും ആവശാഗ്യകരവുമായിരിക്കണമെന്നു മാത്രമല്ല ഉചിതവും യോഗ്യവുമായിരിക്കണമെന്നുകൂടി ദൈവം ആഗ്രഹിക്കുന്നു. സആ 324.1

നാം ഏറ്റവും ഭംഗിയായി കാണപ്പെടാൻ ശ്രമിക്കണം. കൂടാര ശുശ്രൂഷ യിൽ ദൈവമുമ്പാകെ ശുശ്രൂഷ ചെയ്തവരുടെ വസ്ത്രത്തിന്റെ വിശദാംശങ്ങൾ ദൈവം വ്യക്തമാക്കി. അവനെ സേവിക്കുന്നവരുടെ വസ്ത്രത്തെക്കുറിച്ചു അവൻ പരിഗണിക്കുന്നുവെന്നു ഇങ്ങനെ നമ്മെ പഠിപ്പിച്ചു. അഹരോന്റെ വസ്ത്രങ്ങൾ സാദൃശപ്രകാരമുള്ളതാകയാൽ അതിനു വ്യക്തമായി നിർദ്ദേശങ്ങൾ നല്കപ്പെട്ടിരുന്നു. അതുപോലെ ക്രിസ്തുവിന്റെ അനുയായികളുടെ വസ്ത്രവും സാദൃശ്യമുള്ളതായിരിക്കണം. എല്ലാ കാര്യങ്ങളിലും നാം അവനെ പ്രതിനിധീകരിക്കണം. നമ്മുടെ രൂപം ഏതു രീതിയിലും വൃത്തിയും മര്യാദയും നിർമ്മലതയുംകൊണ്ടു വിശിഷ്ടമാക്കണം. സആ 324.2

ലഘുത്വാ പരിശുദ്ധി. ചേർച്ച എന്നിങ്ങനെ സ്വർഗ്ഗം വിലമതിക്കുന്ന സൗന്ദ ര്യത്തെ പ്രകൃതിയിലെ വസ്തുക്കളാൽ (പുഷ്പങ്ങൾ, താമര) ഉദാഹരിക്കു ന്നു. പ്രസ്തുത സൗന്ദര്യം നമ്മുടെ വേഷത്തെ ക്രിസ്തുവിനു പ്രീതിയുള്ളതാക്കിത്തീർക്കും. (CG413) സആ 324.3