Go to full page →

വസ്ത്രധാരണത്തിൽ പാലിക്കേണ്ട തത്വം സആ 324

ഒരാളുടെ വസ്ത്രവും അതിന്റെ ക്രമീകരണവും ഒരു പുരുഷന്റെയോ സ്ത്രീയുടെയോ അനുക്രമണികയായിട്ടാണു സാധാരണ കണ്ടുവരാറുള്ളത്. ഒരാളിന്റെ വസ്ത്രധാരണരീതിയാൽ അയാളുടെ സ്വഭാവത്തെപ്പറ്റി നാം വിധി പ്രസ്താവിക്കുന്നു. വിനയവും ദൈവഭക്തിയുമുള്ള സ്ത്രീ അതിനനുസരണമായ വസ്ത്രം ധരിക്കുന്നു. ലളിതവും യോഗ്യവുമായ വേഷം തെരഞ്ഞെടുക്കുന്നതിൽ സംസ്കാര വാസനയും പ്രബുദ്ധ മനസ്സും വെളിവാക്കപ്പെടും. യഥാർത്ഥ സ്ത്രീ തന്റെ സാന്മാർഗ്ഗിക മൂല്യങ്ങളിലാണു വിശേഷിപ്പിക്കപ്പെടുന്നതെന്നുള്ള വസ്തുത, വസ്ത്രധാരണത്തിൽ ഉന്നതഭാവം കാണിക്കാതെ ലളിത ജീവിതം നയിക്കുന്നവൾ ഗ്രഹിക്കുന്നുവെന്നു കാണിക്കുന്നു. വസ്ത്രധാരണത്തിലെ ലാളിത്യം എത കൗതുകമായും മനോഹരമായും ഇരിക്കുന്നു. സൗന്ദര്യത്തിൽ ഇതിനെ വയലിലെ പുഷ്പങ്ങളോടു താരതമ്യപ്പെടുത്താം സആ 324.4

നമ്മുടെ ആളുകൾ ദൈവമുമ്പാകെ സൂക്ഷ്മതയോടും ജാഗ്രതയോടും കൂടെ നടക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ആരോഗ്യതത്വങ്ങൾ അനുകൂലമാകുന്നിടത്തോളം വസ്ത്രധാരണാചാരമുറകൾ അനുഷ്ഠിക്കുക, നമ്മുടെ സഹോദരികളും മറ്റുപലരെയുംപോലെ ലളിതമായി വസ്ത്രധാരണം ചെയ്യട്ടെ. നല്ലതും ഈടു നില്ക്കുന്നതും കാലാനുയോജ്യവുമായ വസ്ത്രം ധരിക്കട്ടെ. വസ്ത്രധാരണപഠനം കൊണ്ടു മനസ്സു നിറയ്ക്കാതിരിക്കുക. നമ്മുടെ സഹോദരികൾ ലളിതമായി വസ്ത്രം ധരിക്കട്ടെ. അവർ നിർമ്മദരും ലജ്ജാഭാവമുള്ളവരുമായി വിനയത്തിന്റെ വസ്ത്രം ധരിക്കണം, ദൈവകൃപയുടെ അകമേയുള്ള അലങ്കാരത്തിന്റെ ജീവിക്കുന്ന ഉദാഹരണം കാട്ടിക്കൊടുക്കട്ടെ. സആ 325.1

വിനീതവും സൗകര്യപ്രദവും ആരോഗ്യകരവുമായ വസ്ത്രം ലോകം നല്കുകയും അതു വേദാനുസൃതമായിരിക്കുകയുമാണെങ്കിൽ ആ രീതിയിലുള്ള വസ്ത്രധാരണം സ്വീകരിക്കുകമൂലം നമ്മുടെ ദൈവവുമായുള്ള ബന്ധമോ ലോകവുമായുള്ള ബന്ധമോ വ്യതിചലിക്കപ്പെടുന്നില്ല. ക്രിസ്ത്യാനികൾ ക്രിസ്തുവിനെ അനുഗമിക്കയും അവരുടെ വസ്ത്രം തിരുവചനാനുസൃതമാക്കയും വേണം. അതിർകടക്കൽ ഉപേക്ഷിക്കണം. നിന്ദയോ അവഹേളനമോ വകവെയ്ക്കാതെ വിനയമായി നേരായ മാർഗ്ഗം സ്വീകരിക്കുകയും ശരിയായതിൽ നില നില്ക്കുകയും വേണം. സആ 325.2

വസ്ത്രധാരണത്തിലെ എല്ലാ മൂഢത്തരമായ ഫാഷനുകളും അനുകരിക്കാൻ ശ്രമിച്ചു സമയം പാഴാക്കരുത്. ഭംഗിയായും ഉചിതമായും വസ്ത്രം ധരിക്കുക. എന്നാൽ അമിത വസതധാരണംകൊണ്ടോ മോശമായ വസ്ത്രധാരണം കൊണ്ടോ നാം വിമർശനത്തിനു വിധേയമാകരുത്. സ്വർഗ്ഗീയദൃഷ്ടി വീക്ഷിക്കുന്നുവെന്നു നിങ്ങൾക്കറിയാമെന്ന രീതിയിൽ പ്രവർത്തിക്കുക. നിങ്ങൾ ദൈവത്തിന്റെ അംഗീകരണത്തിന്റെയും നിരാകരണത്തിന്റെയും കീഴിലാണു ജീവിക്കുന്നത്. സആ 325.3