Go to full page →

“നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല” സആ 369

ക്രിസ്തു വേഗം വരുന്നുവെന്നു നാം നിസ്സംശയം വിശ്വസിക്കുന്നു. ഇതു നമുക്കൊരു കെട്ടുകഥയല്ല. അതൊരു പരമാർത്ഥം മാതം, അവൻ വരുമ്പോൾ പാപത്തിൽനിന്നും നമ്മെ ശുദ്ധീകരിക്കയോ നമ്മുടെ സ്വഭാവത്തി ലുള്ള കുറവുകളെ പരിഹരിക്കയാ, നമ്മുടെ നടപ്പിലും സ്വഭാവത്തിലും കാണുന്ന വൈകല്യങ്ങളെ പരിഹരിക്കയോ ചെയ്കയില്ല. ഇതൊക്കെ ആ സമയത്തിനു മുമ്പേ സാധിച്ചെങ്കിലേ നമൂക്കു ഗുണമുള്ളു. സആ 369.1

കർത്താവു വരുമ്പോൾ വിശുദ്ധരായിട്ടുള്ളവർ വിശുദ്ധരായി കാണപ്പെടും, ശരീരങ്ങളെയും ആത്മാവിനെയും വിശുദ്ധിയിലും മാന്യതയിലും സൂക്ഷിച്ചവർ അമർത്യത എന്ന അവസാന മഹത്വം സ്വീകരിക്കും, എന്നാൽ അനീതിയും അശുദ്ധിയും നിറഞ്ഞവൻ എന്നേക്കും അങ്ങനെതന്നെയായിരിക്കും. അവരുടെ കുറവുകൾ പരിഹരിച്ചു വിശുദ്ധ സ്വഭാവം നല്കാൻ അപ്പോൾ സാദ്ധ്യമല്ല. ഇതെല്ലാം കൃപയുടെ കാലത്തു ചെയ്യേണ്ടതാണ്. ഇതു ചെയ്യാനുള്ള നമ്മുടെ സമയമിതാണ്, സആ 369.2

സ്വഭാവ നിർമ്മലതയ്ക്കും കൃപയിലെ വളർച്ചയ്ക്കും നീതീകരണത്തിനും എതിരായുള്ള ലോകത്തിലാണു നാം ജീവിക്കുന്നത്. എവിടെ നോക്കിയാലും അവിടെല്ലാം അഴിമതിയും അശുദ്ധിയും വൈരൂപ്യവും പാപവും കാണാൻ കഴിയും. അമർത്യത സ്വീകരിക്കുന്നതിനുമുമ്പു നാം ഇവിടെ ചെയ്യേണ്ട വേല എന്താണ്? സആ 369.3

ഈ അവസാനനാളിൽ നമ്മുടെ ചുറ്റും വർദ്ധിച്ചുകൊണ്ടിരിക്കുന്ന മാലിന്യങ്ങളിൽ പെട്ടുപോകാതെ നമ്മുടെ ശരീരത്തെ വിശുദ്ധിയിലും ആത്മാവിനെ നിർമമലതയിലും കാത്തു സൂക്ഷിക്കേണ്ടതാണ്. സആ 369.4

“ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നു നിങ്ങളെ വിലയ്ക്ക് വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? ആകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ” 1 കൊരി, 6: 19, 20, സആ 369.5

നാം നമ്മുടെ സ്വന്തമല്ല. ദൈവപുത്രന്റെ കഷ്ടപ്പാടുകളും മരണവും ആകുന്ന അമൂല്യ വിലക്കു നാം വാങ്ങപ്പെട്ടവരാണ്, നാം ഇതു മനസ്സിലാക്കി പൂർണ്ണമായ അനുഭവബോദ്ധ്യം വരുത്തുമെങ്കിൽ ദൈവത്തിനു പരിപൂർണ്ണ സേവനം അനുഷ്ഠിക്കാൻ ശരീരത്തെ നല്ല ആരോഗ്യസ്ഥിതിയിൽ സൂക്ഷിക്കാനുള്ള കടമയെക്കുറിച്ചു ചിന്തിക്കും. എന്നാൽ നമ്മുടെ ശക്തിയെ ക്ഷയിപ്പിക്കയോ ബുദ്ധിയെ മന്ദീഭവിപ്പിക്കയോ ചെയ്യുന്ന ഏതുമാർഗ്ഗം നാം സ്വീകരിച്ചാലും അതു ദൈവത്തിനെതിരായി ചെയ്യുന്ന പാപമാണ്. അങ്ങനെ ചെയ്യുന്നതു കാരണം ദൈവത്തിന്റെ വകയായ ശരീരത്തിലും ആത്മാവിലും നാം അവനെ മഹത്വപ്പെടുത്താതെ അവന്റെ മുമ്പിൽ വലിയ തെറ്റു ചെയ്യുന്നു. (21354-356). സആ 369.6