Go to full page →

അനുസരണം വ്യക്തിപരമായ കർത്തവ്യം സആ 370

നമ്മുടെ ശരീരത്തിലെ സജീവ യന്ത്ര സംവിധാനം സജ്ജമാക്കിയിരിക്കു ന്നതു മനുഷ്യന്റെ സ്രഷ്ടാവാണ്. ഓരോ കർമ്മേന്ദ്രിയവും ബുദ്ധിപൂർവവും അതിശയകരവുമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു. മനുഷ്യൻ ദൈവത്തോടു സഹകരിച്ചു അവന്റെ നിയമങ്ങളെ പാലിച്ചാൽ ഈ മനുഷ്യയന്തത്തെ ആരോഗ്യകരമായി സൂക്ഷിക്കാമെന്നു ദൈവം വാഗ്ദത്തം ചെയ്തിട്ടുണ്ട്. മനുഷ്യയന്തത്തെ നിയന്ത്രിക്കാനുള്ള ഓരോ നിയമവും, സ്വഭാവത്തിലും പ്രാധാന്യതയിലും ദിവ്യാരംഭത്തിലും ദൈവവചനംപോലെ പരിഗണിക്ക ണം. മനുഷ്യശരീരത്തിലെ പ്രത്യേക നിയമങ്ങളെ അവഗണിച്ചു ചെയ്യുന്ന അശദ്ധവും സൂക്ഷമതയില്ലാത്തതുമായ ഓരോ പ്രവൃത്തിയും കർത്താവിന്റെ അത്ഭുതകരമായ ഈ യന്ത്രത്തിന്റെ ഏതെങ്കിലും ദുർവിനിയോഗവും ദൈവനിയമത്തോടുള്ള ലംഘനവുമത്രേ. പ്രകൃതിയിൽ വേലയുടെ മാഹാത്മ്യത്തെ നാം കാണുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. എന്നാൽ മനുഷ്യ ശരീരമോ ഏറ്റവും അത്ഭുതകരമായിട്ടുള്ളതാണ്. (CD 17) സആ 370.1

പ്രകൃതിനിയമങ്ങൾ ദൈവനിയമങ്ങളാകയാൽ സൂക്ഷ്മതയോടെ പഠിക്കുകയെന്നുള്ളത് നമ്മുടെ വ്യക്തമായ കടമയാണ്. സ്വന്ത ശരീരത്തിൽ അവയുടെ ആവശ്യം പഠിച്ചു അവയുമായി പൊരുത്തപ്പെടണം. ഈ കാര്യങ്ങളിലുള്ള അജ്ഞത പാപമാണ്. സആ 370.2

സത്രീപുരുഷന്മാർ യിസാർത്ഥമായി മാനസാന്തരപ്പെടുമ്പോൾ അവരിൽ ദൈവം നിക്ഷേപിച്ചിരിക്കുന്ന ജീവിത തത്വങ്ങളെ ശുദ്ധമനസോടെ പരിഗണിക്കയും ശാരീരികവും മാനസികവും അദ്ധ്യാത്മികവുമായ ബലഹീനതകളെ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യും. ഈ നിയമങ്ങളോടുള്ള അനുസ രണം വ്യക്തിപരമായ കർത്തവ്യമാക്കിത്തീർക്കണം, നിയമലംഘനത്തിന്റെ ദൂഷ്യങ്ങൾ നാംതന്നെ അനുഭവിക്കണം. നമ്മുടെ സ്വഭാവത്തിനും പരിചയ ത്തിനും നാം ദൈവത്തോടു ഉത്തരം പറയണം. അതിനാൽ “ലോകം എന്തു പറയും?” എന്നുള്ളതല്ല നമ്മുടെ ചോദ്യം. എന്നാൽ, “ക്രിസ്ത്യാനിയെന്നവകാശപ്പെട്ടു ദൈവദത്തമായ ഈ ശരീരത്തെ ഞാൻ എങ്ങനെ പരിചരിക്കണം? ശരീരത്തെ പരിശുദ്ധാത്മാവു വസിക്കുന്ന മന്ദിരമായി സൂക്ഷിച്ചു ബാഹ്യവും ആത്മികവുമായ അത്യുന്നതിൽ ഞാൻ പ്രവർത്തിക്കണമോ ലോകത്തിന്റെ ആദർശങ്ങൾക്കും പരിചയങ്ങൾക്കും എന്നെ ബലികഴിക്കണമോ ? (61 369, 370) സആ 370.3