Go to full page →

ആർക്കും രണ്ടു യജമാനന്മാരെ സേവിപ്പാൻ സാദ്ധ്യമല്ല. സആ 435

ദൈവവും ലോകവും എന്ന രണ്ടു യജമാനന്മാരെ ക്രിസ്തു നമ്മുടെ മുമ്പാകെ കൊണ്ടുവന്നിട്ടുണ്ട്. ഈ രണ്ടുപേരെയും സേവിക്കുവാൻ നമുക്കു അസാദ്ധ്യമെന്ന പരമാർത്ഥം അദ്ദേഹം വ്യക്തമാക്കി. നമ്മുടെ താല്പര്യവും സ്നേഹവും മുഖ്യമായും ലോകത്തിലും ലോകത്തിനുവേണ്ടിയും ആണെങ്കിൽ നമ്മുടെ സവിശേഷ ശ്രദ്ധയ്ക്കു വിഷയീഭവിക്കേണ്ടുന്നവയെ നാം അഭിനന്ദിക്കുകയില്ല. ലോകനേഹം ദൈവസ്നേഹത്തെ തള്ളുകയും നമ്മുടെ ശേഷം താല്പര്യങ്ങളെ ലൗകിക പരിഗണനകൾക്കു കീഴ്പെടു ത്തുകയും ചെയ്യും. ഇങ്ങനെ നമ്മുടെ പ്രീതിവാത്സല്യങ്ങളിലും ഉപാസനകളിലും ലൗകിക സംഗതികൾക്കു നല്കുന്നത്ര ഉന്നതസ്ഥാനം ദൈവത്തിനു നല്കുന്നില്ല. സആ 435.3

പരീക്ഷാമരുഭൂമിയിൽ സാത്താൻ കിസ്തുവിനോടു ഇടപെട്ടതിനെക്കാൾ കൂടുതൽ കരുതലോടെ മനുഷ്യരോടു ഇടപെടുന്നു. കാരണം, അവിടെ അവൻ പരാജിതനായതിനാൽ തന്നെ, ആക്രമിക്കപ്പെട്ട ശ്രതുവാണവൻ. നേരിട്ടുവന്നു മനുഷ്യന്റെ പരസ്യാരാധന ആവശ്യപ്പെടുന്നില്ല. മനുഷ്യനോടു ആവശ്യപ്പെടുന്നത് ലോകത്തിലെ നല്ല വസ്തുക്കളെ സ്നേഹിക്കുവാനാണ്. മനസ്സിനെയും സ്നേഹത്തെയും വ്യപൃതമാക്കുന്ന കാര്യത്തിൽ വിജ യിക്കുകയാണെങ്കിൽ സ്വർഗ്ഗീയ ആകർഷണങ്ങൾ തമോവൃതമാക്കപ്പെടുന്നു. മനുഷ്യനെക്കുറിച്ചുള്ള അവന്റെ വാഞ്ഛ, ലോകസ്ഥാനമാനാദികളെ സ്നേഹിക്കുവാൻ പരീക്ഷയുടെ വഞ്ചനാശക്തിയിൽ വീഴ്ത്തി ഭൗമിക നിക്ഷേപങ്ങളിൽ ആശ വെയ്പിക്കുക എന്നു മാത്രം. അവൻ ഇതു പ്രാപിക്കു ന്നുവെങ്കിൽ സാത്താൻ ക്രിസ്തുവിനോടു ചോദിച്ചതു മുഴുവൻ നേടുകയത്രെ ചെയ്യുന്നത്. (3T478, 480) സആ 436.1

*****