Go to full page →

അദ്ധ്യായം 59 - കപടശാസ്ത്രം- സാത്താന്റെ ആധുനിക വിജ്ഞാന നിലയങ്കി സആ 437

സ്വർഗ്ഗീയ സദസിൽ ഉപയോഗിച്ച ഒരു കാര്യം കപടശാസ്ത്രമായിരുന്നു. അതവൻ ഇന്നും ഉപയോഗിക്കുന്നു. മറ്റു ദൂതന്മാരോടു അവൻ ചെയ്തത തെറ്റായ പ്രതിജ്ഞകൾ, കൗശലമേറിയ ശാസ്തീയ സിദ്ധാന്തങ്ങൾ, തുടങ്ങിയവ അനേകരെ വശീകരിച്ചു. സആ 437.1

സ്വർഗ്ഗീയ സ്ഥാനം നഷ്ടമാക്കി സാത്താൻ തന്റെ പരീക്ഷകളെ നമ്മുടെ ആദ്യ മാതാപിതാക്കളുടെ മുമ്പിൽ കാഴ്ചവെച്ചു. ആദാമും ഹവ്വയും ശത്രുവിന്നു കീഴ്പ്പെടുകയും അവരുടെ അനുസരണക്കേടിനാൽ മനുഷ്യവർഗ്ഗംദൈവത്തിൽ നിന്നന്യപ്പെടുകയും ഭൂമി സ്വർഗ്ഗത്തിൽ നിന്നു വേർപെടുകയും ചെയ്തു. സആ 437.2

ആദാമും ഹൗവ്വയും വിലക്കപ്പെട്ട വൃക്ഷഫലം ഒരിക്കലും സ്പർശിക്കാതിരുന്നെങ്കിൽ ദൈവം അവർക്കു പാപശാപമില്ലാത്തതും നിത്യസന്തോഷം വരുത്തുന്നതുമായ പരിജ്ഞാനം നല്കുമായിരുന്നു. അനുസരണക്കേടിനാൽ അവർ ആകെ സമ്പാദിച്ചതു പാപപരിചയവും അതിന്റെ ഫലങ്ങളും. സആ 437.3

സാത്താൻ നമ്മുടെ ആദ്യ മാതാപിതാക്കന്മാരെ നയിച്ച അതേ രംഗത്തിലേക്കാണു ഇന്നും അവൻ മനുഷ്യരെ നയിക്കുന്നത്. രസാവഹമായ കെട്ടുകഥകളാൽ അവൻ ഇന്നും ലോകത്തെ നിറയ്ക്കുന്നു. അവന്റെ കഴിവിൽപെട്ട എല്ലാ തന്ത്രങ്ങളും ഉപയോഗിച്ചു മനുഷ്യർക്കു രക്ഷാകരമായ ദൈവപരിജ്ഞാനം ലഭിക്കാതിരിക്കാൻ ശ്രമിക്കുന്നു. (8T 290) സആ 437.4