Go to full page →

അബദ്ധം വിജ്ഞാനമായി പ്രത്യക്ഷപ്പെടുമ്പോൾ സആ 437

വലിയ വിജ്ഞാനയുഗത്തിലാണു നാം ജീവിക്കുന്നത്. പക്ഷെ വിജ്ഞാനമെന്നു വിളിക്കപ്പെടുന്നതു അധികവും സാത്താന്റെ കൗശലത്തിനും വൈദഗ്ദ്ധ്യത്തിനും വഴി തുറക്കുന്നവയാണ്. യഥാർത്ഥമെന്നു തോന്നിക്കുന്ന പലതുമുണ്ട്. എന്നിരിക്കിലും, വളരെ പ്രാർത്ഥനയോടെ അവയെ ശ്രദ്ധാപൂർവ്വം പരിഗണിക്കണം. കാരണം, അവ ശത്രുവിന്റെ പകിട്ടാർന്ന തന്ത്രങ്ങളായിരു ന്നേക്കാം. തെറ്റിന്റെ മാർഗ്ഗം പലപ്പോഴും ശരിയായ പാതയോടു വളരെ അടുത്തു കിടക്കുന്നതായി തോന്നും. വിശുദ്ധിയിലേക്കും സ്വർഗ്ഗത്തിലേക്കും നയിക്കുന്ന പാതയുമായി അതു തിരിച്ചറിയാൻ വളരെ വിഷമമാണ്. എന്നാൽ പരിശുദ്ധാത്മാവിനാൽ പ്രകാശിതമായ മനസ്സ്, ആ മാർഗ്ഗം ശരിയായിട്ടുള്ളതിൽ നിന്നു വ്യതിചലിച്ചതാണെന്നു മനസ്സിലാക്കുന്നു. പിന്നീടു അതു രണ്ടും വളരെ വേർപെട്ടതായി കാണപ്പെടുന്നു. സആ 437.5

പ്രകൃതി മുഴുവനും വ്യാപിച്ചിരിക്കുന്ന സാരാംശമാണു ദൈവം എന്ന സിദ്ധാന്തം. അത് സാത്താന്റെ കൗശലമേറിയ തന്ത്രമാണ്. അതു ദൈവത്തെ തെറ്റായി പ്രതിനിധീകരിക്കുന്നു. അവന്റെ ശക്തിക്കും മഹത്വത്തിനും അപമാനകരവുമാണ്. സആ 438.1

വിശ്വദേവതാവാദസിദ്ധാന്തങ്ങൾ (Pantheistic Theories) അഥവാ എല്ലാ ചരാചരവസ്തുക്കളിലും ഈശ്വര ചൈതന്യം ഉണ്ടെന്നും അവ ദൈവങ്ങളാണെന്നുമുള്ള വിശ്വാസം ദൈവവചനം പിന്താങ്ങുന്നില്ല. ഈ സിദ്ധാന്തങ്ങ ളെല്ലാം ആത്മനാശം വരുത്തുന്നവയാണെന്നു സത്യവെളിച്ചം കാണിക്കുന്നു. അവയുടെ ധാതു (element) അന്ധകാരവും മണ്ഡലം (sphere) വിഷയാസ ക്തിയുമാണ്. പ്രാകൃതഹൃദയത്തെ അവ തൃപ്തിപ്പെടുത്തുകയും അഭിലാഷ ങ്ങൾക്കനുമതി നല്കുകയും ചെയ്യുന്നു. അവയെ സ്വീകരിക്കുന്നതിന്റെ ഫലം ദൈവത്തിൽ നിന്നുള്ള വേർപാടാണ്. സആ 438.2

പാപത്താൽ നമ്മുടെ അവസ്ഥ വിലക്ഷണമായിത്തീർന്നരിക്കുന്നു. നമ്മെ വീണ്ടെടുക്കുന്ന ശക്തി അമാനുഷമായിരിക്കണം, അല്ലെങ്കിൽ പ്രയോജനമില്ല. മനുഷ്യഹൃദയത്തിൽ നിന്നും തിന്മയുടെ പിടി വിടുവിക്കാനുള്ള കഴിവു ഒരു ശക്തിക്കുമാത്രം. അതാണ് യേശുക്രിസ്തുവിലുള്ള ദൈവശക്തി. ക്രൂശിക്കപ്പെട്ടവന്റെ രക്തത്തിൽക്കൂടെ മാത്രമേ പാപശുദ്ധീകരണം ഉണ്ടാകും . നമ്മുടെ നിപതിച്ച സ്വഭാവത്തെ എതിർത്തു കീഴടക്കുവാൻ പ്രാപ്തരാക്കുന്നതു അവന്റെ കൃപ ഒന്നു മാത്രമാണ്. ഈ ശക്തി ദൈവത്തെക്കുറിച്ചുള്ള പതാത്മവാദ സിദ്ധാന്തങ്ങളെ നിഷ്പ്രയോജനമാക്കുന്നു. ദൈവം സർവവ്യാപിയായ സാരാംശമാണെങ്കിൽ എല്ലാ മനുഷ്യരിലും വസിക്കുന്നു; മനുഷ്യനു വിശുദ്ധി പ്രാപിക്കാൻ അവനിലുള്ള ശക്തിയെ വികസിപ്പിച്ചാൽ മാത്രം മതി, സആ 438.3

നിഗമനത്തോടുകൂടിയ ഈ സിദ്ധാന്തങ്ങൾ ക്രിസ്തുമത പ്രവർത്തനത്തെ ഒന്നായി തുത്തുമാറ്റുവാൻ പര്യാപ്തമാണ്. ഇവ പാപപരിഹാര ആവശ്യകതയെ ഇല്ലാതാക്കി മനുഷ്യനെ സ്വന്തരക്ഷിതാവാക്കുന്നു. ദൈവത്തക്കുറിച്ചുള്ള ഈ തത്ത്വങ്ങൾ ദൈവവചനത്തെ നിഷ്പ്രയോജനമാക്കുകയും അവയെ സ്വീകരിക്കുന്നവനെ ഒടുവിൽ ബൈബിളിനെ വെറുമൊരു കെട്ടുകഥയായി വീക്ഷിക്കുവാൻ ഇടയാക്കുകയും ചെയ്യും. അവർ നന്മയെ തിന്മയെക്കാൾ നല്ലതായി കരുതിയേക്കാം; എന്നാൽ ദൈവത്തെ ഭരണാധികാര സ്ഥാനത്തു നിന്നും മാറ്റി തങ്ങളുടെ ആശയം മനുഷ്യശക്തിയിലാക്കുന്നു. അതു ദൈവത്തെക്കൂടാതെ പ്രയോജനരഹിതവുമാണ്, സഹായം ലഭിക്കാത്ത മനഃശ്ശക്തിക്കു നന്മയെ എതിരിട്ടു ജയിക്കാൻ കഴിവില്ല. ആത്മാവിന്റെ പ്രതിരോധം തകർക്കപ്പെടുന്നു. പാപത്തിനെതിരായി മനുഷ്യനു അതിർക്കോട്ടകളില്ല. പരിശുദ്ധാത്മാവിന്റെയും ദൈവവചനത്തിന്റെയും നിയ ന്തണത്തെ തിരസ്ക്കരിച്ചാൽ എത്രമാതം അഗാധതയിൽ നാം താഴുമെന്നറിഞ്ഞുകൂടാ. സആ 438.4

ഈ പരേതാത്മവാദങ്ങൾ മുറുകെ പിടിച്ചുകൊള്ളുന്നവർ കണിശമായും ക്രിസ്തീയ അനുഭവം പാഴാക്കുകയും ദൈവിക ബന്ധം വേർപെടുത്തുകയും നിത്യജീവൻ നഷ്ടമാക്കുകയും ചെയ്യും. (8T 290-292) സആ 439.1