Go to full page →

സഭയിലെ സാധുക്കളോടുള്ള നമ്മുടെ കടമ സആ 173

നമ്മുടെ അതിർത്തിക്കകത്തു എല്ലായ്പ്പോഴും രണ്ടു തരത്തിലുള്ള സാധുക്കളുണ്ടായിരിക്കും. അവരിൽ ഒരു തരക്കാർ താന്തോന്നിത്വമായി ജീവിതം നയിച്ചിട്ടു ദരിദ്രരായിത്തീർന്നവരും അതേ ജീവിത നില തുടരുന്നവരും, മറ്റേ കൂട്ടർ സത്യം നിമിത്തം ദാരിദ്ര്യം അനുഭവിക്കുന്നവരുമാണ്. നാം നമ്മുടെ കൂട്ടുകാരെ നമ്മെപ്പോലെ സ്നേഹിക്കേണ്ടതാണ്. ആ സ്ഥിതിക്കു മേൽ പ്രസ്താവിച്ച രണ്ടു തരക്കാർക്കും നമ്മുടെ സുബുദ്ധിയുടെ ആലോചനയും മാർഗ്ഗദർശനവും മുഖേന ന്യായമായതു ചെയ്തുകൊടുക്കണം. കർത്താവിന്റെ ദരിദ്രന്മാരെക്കുറിച്ചു ചോദ്യമില്ല. തങ്ങളുടെ പ്രയോജനത്തിനായി എല്ലാ കാര്യങ്ങളിലും അവരെ സഹായിക്കണം, സആ 173.1

തന്റെ ജനം നശിച്ചുപോകുവാൻ വിടപ്പെട്ടിട്ടില്ല എന്നു പാപപൂർണ്ണമായ ലോകത്തിന്നു തന്റെ ജനം വെളിപ്പെടുത്തി കൊടുക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. സത്യം നിമിത്തം തങ്ങളുടെ വീട്ടിൽ നിന്നു പുറംതള്ളപ്പെട്ടും മറ്റും കഷ്ടപ്പെടുവാൻ നിർബ്ബന്ധിതരായിത്തീർന്നവരെ സഹായിക്കുവാൻ പ്രത്യേകം ശമം ചെയ്യണം, സ്വയം വർജ്ജിച്ചിട്ടു ദൈവം സ്നേഹിക്കുന്നവ രുടെ കാര്യങ്ങൾ കയ്യിലെടുക്കുന്നവരുടെ വിശാലവും ഔദാര്യശീലമുള്ളതു മായ ഹൃദയങ്ങളെക്കൊണ്ടു അധികമധികം ആവശ്യമുണ്ട്. ദൈവജന ത്തിന്റെ ഇടയിലുള്ള സാധുക്കളെ അവരുടെ ബുദ്ധിമുട്ടുകൾക്കു വേണ്ട കരു തൽ കൂടാതെ വിട്ടേയ്ക്കരുത്. അവർക്കു ഒരു ഉപജീവനമാർഗ്ഗം കണ്ടുപിടിക്കുവാൻ വല്ല വഴിയും കണ്ടുപിടിക്കണം. ചിലരെ വേല ചെയ്വാൻ പഠിപ്പിക്കണം. കഠിനമായി അദ്ധ്വാനിക്കുന്നവരും തങ്ങളുടെ കഴിവിന്റെ പരമാവധി പ്രയോഗിച്ചാലും തങ്ങളുടെ കുടുംബത്തെ സംരക്ഷിപ്പാൻ കഴിവില്ലാത്തവരുമായവർ ചില പ്രത്യേക സഹായം ആവശ്യപ്പെട്ടേക്കാം. ഇങ്ങനെയുള്ള കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ച് എന്തെങ്കിലും ജോലി കരസ്ഥമാക്കുവാൻ നാം അവരെ സഹായിക്കണം. ദൈവത്തെ സ്നേഹിച്ച് അവന്റെ കല്പനകളെ പ്രമാണിക്കുന്ന അർഹതയുള്ളവരും പാവപ്പെട്ടവരുമായ ഈ കുടുംബങ്ങളെ സഹായിപ്പാൻ ഒരു ധനശേഖരം നടത്തണം. സആ 173.2

പരിതസ്ഥിതികൾ നിമിത്തം ദൈവത്തെ സ്നേഹിച്ചനുസരിക്കുന്ന ചിലർ ദരിദ്രന്മാരായിത്തീർന്നേക്കാം, ചിലർ സൂക്ഷ്മതയുള്ളവരല്ല. അവർക്ക് നിർവ്വഹണ ശേഷിയില്ല. മറ്റുള്ളവർ സുഖക്കേടും മറ്റു നിർഭാഗ്യാവസ്ഥകളും നിമിത്തം ദരിദ്രരായിത്തീർന്നേക്കാം. കാരണം എന്തുതന്നെ ആയാലും അവർ ബുദ്ധിമുട്ടു അനുഭവിക്കുകയാണ്. അവരെ സഹായിക്കുന്നതു മിഷനറി വേലയുടെ പ്രധാന ഭാഗമത്രേ. സആ 173.3

എവിടെയെല്ലാം ഒരു സഭ സ്ഥാപിക്കപ്പെടുന്നുവോ അവിടെയൊക്കെ അതിന്റെ അംഗങ്ങൾക്കും അവരുടെയിടയിലുള്ള പാവപ്പെട്ട വിശ്വാസികൾക്കുംവേണ്ടി ഒരു വിശ്വസ്ത ശുശ്രൂഷ ചെയ്യേണ്ടതുണ്ട്. എന്നാൽ പ്രവർത്തനം മതിയാക്കരുത്, അവർ വിശ്വാസനില നോക്കാതെ മറ്റുള്ളവരെയും സഹായിക്കണം. അതിന്റെ ഫലമായി അവരിൽ ചിലർ ഈ കാലത്തക്കുള്ള പ്രത്യേക ദൂതു സ്വീകരിക്കാനിടയാകും. (T 269-271) സആ 173.4