Go to full page →

എളിയവരെ സഹായിക്കേണ്ടതെങ്ങനെ? സആ 174

എളിയവരെ സഹായിപ്പാനുള്ള മാർഗ്ഗങ്ങൾ സൂക്ഷ്മമായും പ്രാർത്ഥനാ പൂർവ്വവും ചിന്തിക്കണം നാം ജ്ഞാനത്തിനായി ദൈവത്തെ സമീപിക്കണം, കാരണം ഹ്യസ്വദൃഷടികളായ മർത്യരെക്കാൾ ദൈവത്തിനു മാത്രമേ അവൻ ഉണ്ടാക്കിയ സൃഷ്ടികളെ പരിപാലിക്കേണ്ടതെങ്ങനെയെന്നു അറിവാൻ പാടുള്ളു. ചിലർ യാതൊരു വിവേചനവും കൂടാതെ തങ്ങളുടെ സഹായം അർഹിക്കുന്ന എല്ലാവരെയും സഹായിക്കുന്നുണ്ട്. ഇതിൽ അവർ തെറ്റു ചെയ്യുന്നു. എളിയവരെ സഹായിപ്പാനുള്ള ശ്രമത്തിൽ നാം ശരിയായ വിധ ത്തിൽ സഹായം ചെയ്വാൻ സൂക്ഷിക്കണം. സഹായിക്കുമ്പോൾ തുടർച്ച യായ സഹായത്തിന്നർഹതയുള്ളവരെന്ന ഭാവിക്കുന്ന ചിലരുണ്ട്. അവർ, ആശയിപ്പാൻ എന്തെങ്കിലും ഉണ്ടായിരിക്കുന്ന കാലത്തോളം അതിൽതന്ന ആശ്രയിക്കും. അവർക്കുവേണ്ടി അനർഹമായ സമയവും ശ്രദ്ധയും ചെലവിടുന്നതിനാൽ നാം അലസത, നിസ്സഹായാവസ്ഥ, ദുർവ്യയം, അജിതേന്ദ്രിയത്വം ആദിയായവയെ പ്രോത്സാഹിപ്പിക്കയാണു ചെയ്യുന്നത്. സആ 174.1

ദരിദ്രർക്കു കൊടുക്കുമ്പോൾ നാം “ഞാൻ ദുർവ്യയം പ്രോത്സാഹിപ്പിക്കയാണോ ചെയ്യുന്നത്. ഞാൻ സഹായിക്കുന്നോ അതോ ഹിംസിക്കുന്നോ” എന്നു ചിന്തിക്കണം. തന്റെ സ്വന്തം ഉപജീവനം നേടിക്കൊൾവാൻ കഴിവുള്ള യായൊരുത്തനും മറ്റുള്ളവരിൽ ആശ്രയിപ്പാൻ പാടില്ല. സആ 174.2

ദൈവത്തിന്റെ ജനങ്ങളിൽ വിവേചനാശക്തിയും ബുദ്ധിവൈഭവവുമുള്ള സ്ത്രീപുരുഷന്മാരെ ആദ്യം വിശ്വാസ കുടുംബത്തിലെ സാധുക്കളും ദരിദ ന്മാരുമായവരെ സംരക്ഷിപ്പാൻ ഏർപ്പെടുത്തണം. ഇവർ സഭയ്ക്കു വിവരങ്ങൾ സമർപ്പിക്കയും എന്തു ചെയ്യണമെന്ന ആലോചന പറഞ്ഞുകൊടുക്കയും വേണം. സആ 174.3

ഈ ദൂതു സ്വീകരിക്കുന്ന എല്ലാ പാവപ്പെട്ട കുടുംബങ്ങളുടെയും ചുമതല നമ്മുടെ സഹോദരന്മാർ ഏറ്റെടുക്കണമെന്നും ദൈവം ആവശ്യപ്പെടുന്നില്ല. അവർ ഇതു ചെയ്യണമെങ്കിൽ പാസ്റ്റർമാർ പുതിയ രംഗങ്ങളിൽ പ്രവേശനം മതിയാക്കേണ്ടിവരും. കാരണം പണം തീർന്നുപോകും. അനേകരും ദരിദ്രരായിത്തീരുന്നതു അവരുടെ ഉത്സാഹമില്ലായ്മയും മിതവ്യയ ശേഷിക്കുറവും നിമിത്തമാണ്. അവർക്ക് പണം ശരിയായ രീതിയിൽ ഉപയോഗിക്കാൻ അറിഞ്ഞുകൂടാ. അവരെ സഹായിക്കുക എന്നതു ഫലത്തിൽ അവരെ ഉപദ്രവിക്കുകയായിരിക്കും. ചിലർ എല്ലായ്പ്പോഴും ദരിദരായിരിക്കും. അവർക്കു ഏറ്റവും നല്ല സൗകര്യങ്ങൾ ഉണ്ടായിരുന്നാലും അവരുടെ അവസ്ഥ നന്നാവുകയില്ല. അവർക്കു ശരിയായ കണക്കുനോട്ടമില്ല. അതുകൊണ്ടു അവർക്കു കിട്ടുന്ന തെല്ലാം അധികമായാലും അൽപ്പമായാലും അവർ ചെലവാക്കും. സആ 174.4

അങ്ങനെയുള്ളവർ ദൂതു സ്വീകരിക്കുമ്പോൾ അവർ തങ്ങളെക്കാൾ ധനശേഷിയുള്ള സഹോദരന്മാരിൽ നിന്നു സഹായം പ്രാപിപ്പാൻ അവർക്കു അവകാശവുമുണ്ടെന്നു പ്രതീക്ഷിക്കുന്നു. പ്രതീക്ഷ ഫലിക്കാതെ വരുമ്പോൾ അവർ സഭയെക്കുറിച്ചു പരാതി പറകയും വിശ്വാസാനുസരണം ജീവിക്കുന്നില്ലെന്നു സഭയെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഈ കാര്യത്തിൽ കഷ്ടപ്പെടു ന്നതാരാണ്? ഈ വലിയ കുടുംബങ്ങളെ സംരക്ഷിപ്പാനായി ദൈവവേലയെ തുരങ്കം വയ്ക്കുകയും വിവിധ സ്ഥലങ്ങളിലുള്ള ഭണ്ഡാരങ്ങളെ ശുഷ്കമാക്കുകയും ചെയ്യണമോ? ഇല്ല. കഷ്ടപ്പെടേണ്ടതു മാതാപിതാക്കന്മാർതന്നെ ആയിരിക്കണം. അവർ പൊതുവായി സത്യം സ്വീകരിച്ചശേഷം അതിനു മുമ്പുണ്ടായിരുന്നതിനെക്കാൾ അധികം സാമ്പത്തികക്കുറവു അനുഭവിക്കേണ്ടി വരികയില്ല. (1T272,273) സആ 174.5

എല്ലാ സഭകളുടെയും പരിധിക്കുള്ളിൽ തന്റെ പാവപ്പെട്ടവർ ഉണ്ടായിരിപ്പാൻ ദൈവം അനുവദിച്ചിട്ടുണ്ട്. അവർ എല്ലായ്പ്പോഴും നമ്മുടെയിടയിൽ ഉണ്ടായിരിക്കയും കർത്താവ് എല്ലാ സഭകളിലുമുള്ള അംഗങ്ങളുടെ മേൽ അവരെ സംരക്ഷിപ്പാനുള്ള ചുമതല വഹിക്കുകയും ചെയ്തിരിക്കുന്നു. നാം നമ്മുടെ ചുമതലയെ മറ്റൊരുത്തന്റെ മേൽ ഇടാൻ പാടില്ല. നമ്മുടെ സ്വന്ത അതിർത്തിക്കകത്തുള്ളവരെക്കുറിച്ചു ക്രിസ്തു നമ്മുടെ സ്ഥാനത്തു ആയിരുന്നെങ്കിൽ അവൻ എത്ര സ്നേഹവും മനസ്സലിവും അവരോടു കാണിക്കുമായിരുന്നുവോ അത്രയും സ്നേഹവും മനസ്സലിവും നാമും കാണിക്കണം. അങ്ങനെ നാം ക്രിസ്തുവിന്റെ വഴികളിൽ പ്രവർത്തിക്കുവാൻ ഒരുക്കപ്പെടത്ത ക്കവണ്ണം അച്ചടക്കമുറയിൽ പരിശീലിപ്പിക്കപ്പെടണം. (6T 272) സആ 175.1