Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    മോശെ അക്ഷമനായി

    “മോശെയും അഹരോന്നും പാറയുടെ അടുക്കൽ സഭയെ വിളിച്ചു കൂട്ടി അവരോട്; മത്സരികളേ കേൾപ്പിൻ ഈ പാറയിൽനിന്നു ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ എന്നു പറഞ്ഞു. മോശെ കൈ ഉയർത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു. വളരെ വെള്ളം പുറപ്പെട്ടു. ജനവും അവരുടെ കന്നുകാലികളും കുടിച്ചു. പിന്നെ യഹോവ മോശെയോടും അഹരോനോടും നിങ്ങൾ യിസ്രായേൽ മക്കൾ കാൺകെ എന്നെ ശുദ്ധീകരിപ്പാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ട് നിങ്ങൾ ഈ സഭയെ ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്ന് അരുളിച്ചെയ്തു.”വീച 180.2

    ഇവിടെ മോശെ പാപം ചെയ്തു. തനിക്കെതിരായി ജനങ്ങളുടെ തുടർച്ചയായുള്ള പിറുപിറുപ്പുമൂലം ദൈവകല്പനപ്രകാരം അവൻ വടി എടുത്തു പാറയോടു കല്പിക്കുന്നതിനുപകരം, “ഈ പാറയിൽനിന്നു ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ? എന്നു പറഞ്ഞ വടികൊണ്ട്രണ്ടു പ്രാവശ്യം പാറയെ അടിച്ചു. തീക്കല്ലിൽനിന്നു വീണ്ടും അവർക്കു വെള്ളം കൊടുത്ത് ദൈവത്തിന് ശക്തിയും മഹത്വവും നലകി, എന്നാൽ ജനങ്ങളുടെ മുമ്പാകെ ദൈവത്തെ സ്തുതിച്ചില്ല. മോശെയുടെ ഈ പരാജയം യിസ്രായേൽ ജനത്തെ വാഗ്ദത്ത നാട്ടിലേക്കു നയിപ്പാൻ അവനെ അനുവദിച്ചില്ല.വീച 180.3

    ദൈവത്തിന്‍റെ ശക്തി വെളിപ്പെടുത്തൽ ആവശ്യമായിരുന്ന ആ സന്ദർഭം ഏറ്റം ഭയഭക്തി ഉളവാക്കുന്ന സമയമായി മോശെയും അഹരോനും ജനങ്ങളിൽ വലിയ മതിപ്പ് ഉളവാക്കാൻ ഉപയോഗിക്കേണ്ടിയിരുന്നു. എന്നാൽ മോശെയുടെ മനസ്സിൽ ജനങ്ങളുടെ പിറുപിറുപ്പ് മൂലം കോപവും അസഹിഷ്ണതയും ഉണ്ടായിട്ടു പറഞ്ഞു: “മത്സരികളേ, ഇവിടെ ഞങ്ങൾ പാറ യിൽനിന്നു വെള്ളം പുറപ്പെടുവിക്കുമോ? അപ്രകാരം സംസാരിച്ചതിൽ മോശെ വാസ്തവത്തിൽ ജനത്തിന്‍റെ പിറുപിറുപ്പിനെ ന്യായീകരിക്കയാണ് ചെയ്ത്തത്. ദൈവം ജനത്തിന്‍റെ ഇതിലും വലിയ ലംഘനങ്ങളെ ക്ഷമിച്ചുകൊടുത്തിട്ടുണ്ട്; എന്നാൽ ജനത്തിന്‍റെ നേതാവിൽ ഒരു പാപം ദൈവത്തിന് പരിഗണിക്കാൻ കഴിഞ്ഞില്ല. ദൈവം മോശെയുടെ പാപം ക്ഷമിച്ച് അവന് വാഗ്ദത്തനാട്ടിൽ പ്രവേശിപ്പാൻ അനുവാദം നല്കിയില്ല.വീച 181.1

    ദൈവം തന്‍റെ ജനത്തിന് മിസ്രയീമ്യ അടിമത്വത്തിൽനിന്നും അത്ഭുതകരമായ വിടുതൽ നല്കിയതു മോശെയല്ല, ഒരു ശക്തിയേറിയ ദൂതനാ ണ്ടെന്നു അനിഷേധ്യമായ തെളിവുകൾ സഹിതം പറഞ്ഞു: “ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്‍റെ മുമ്പിൽ അയയ്ക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്‍റെ വാക്കുകൾ കേൾക്കേണം; അവനോടു വിഘടിക്കരുത്; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്‍റെ നാമം അവനിൽ ഉണ്ട്:“പുറ. 23:20,21.വീച 181.2

    ദൈവത്തിന്‍റെ മഹത്വം മോശെ സ്വയം എടുക്കുന്നതിനാൽ അവന്‍റെ കാര്യത്തിൽ മത്സരികളായ യിസ്രായേലിനെ നിത്യമായി തൃപ്തിപ്പെടുത്തുവാൻ അവരെ മിസ്രയീമിൽനിന്നു നയിച്ചത് മോശെയല്ല, പ്രത്യുത, ദൈവം തന്നെയാണ് എന്നു വെളിപ്പെടുത്തേണ്ടതിന് മോശെയെക്കുറിച്ചു എടുത്ത തീരുമാനം പ്രാധാന്യമർഹിക്കുന്നു. തന്‍റെ ജനത്തെ നയിക്കുവാനുള്ള ഭാരം മോശെയെ ഏല്പിക്കുകയും അവരുടെ യാത്രയിലെല്ലാം അവർക്കു വഴി കാട്ടിയായി ഒരു ദൂതനെ അയയ്ക്കുകയും ചെയ്തു. ദൈവം തന്‍റെ ദൂതനാൽ അവരെ നയിച്ചത് അവർ പെട്ടെന്നു മറന്നുകളകയാൽ ദൈവശക്തി മാത്രം അംഗീകരിക്കപ്പെടണമായിരുന്നു. അവർ ദൈവത്തെ അനുസരിക്കുമോ എന്നു പരീക്ഷിക്കയും തെളിയിക്കയും ചെയ്തു. ഓരോ പരിശോധനയിലും അവർ പരാജയപ്പെട്ടു. അവരുടെ പാതയിൽ ചിതറിക്കിടക്കുന്ന ദൈവ ശക്തിയുടെയും സ്നേഹത്തിന്‍റെയും കരുതലിന്‍റെയും തെളിവുകൾ അവർ അവിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിനുപകരം ദൈവത്തെ അവർ അവിശ്വസിക്കുകയും മിസ്രയീം വിട്ടതിനും അവരുടെ സകല കഷ്ടതയ്ക്കും കാരണം മോശെയാണെന്നു പറയുകയും ചെയ്തു. അവരുടെ പിടിവാശി മോശെ ക്ഷമയോടെ സഹിച്ചു. ഒരിക്കൽ അവനെ കല്ലെറിയുമെന്ന് അവർ ഭീക്ഷണിപ്പെടുത്തി.വീച 181.3

    Larger font
    Smaller font
    Copy
    Print
    Contents