Loading...
Larger font
Smaller font
Copy
Print
Contents

അന്ത്യകാല സംഭവങ്ങൾ

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    2 - ക്രിസ്തുവിന്റെ ആസന്ന വരവിന്റെ അടയാളങ്ങൾ

    നമ്മുടെ ദൈവത്തിന്റെ വലിയ പ്രവചനം

    ‘യെരുശലേം ദൈവാലയത്തിന്റെ നാശത്തെയും മനുഷ്യപുത്രന്റെ രണ്ടാം വരവിനുമുമ്പ് സംഭവിക്കേണ്ട അടയാളങ്ങളേയും പറ്റി അവൻ ശിഷ്യന്മാരോട് മുൻകൂട്ടി പറഞ്ഞു. മത്തായിയുടെ സുവിശേഷം 24 ആം അദ്ധ്യായം മുഴുവനും അവന്റെ വരവിനുമുമ്പ് സംഭവിക്കേണ്ട കാര്യങ്ങളാണ്. യെരുശലേമിന്റെ നാശത്തെ പരാമർശിച്ചുകൊണ്ട് അവസാനം ലോകത്തെ അഗ്നിയാൽ നശിപ്പിക്കന്ന ആ മഹാസംഹാരത്തെ ചൂണ്ടിക്കാണിച്ചു.’ Ms 77 (1899).LDEMal 13.1

    യേശുവിന്റെ രണ്ടാംവരവിനു മുമ്പ് സംഭവിക്കേണ്ടതായ ഭയാനകമായ ന്യായവിധികളെ സംബന്ധിച്ച് ഒലിവുമലയിൽവച്ച് അവൻ സംസാരിച്ചു; ‘നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ച് കേൾക്കും; ചഞ്ചലപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതുതന്നെ; എന്നാൽ അത് അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ (മത്തായി 24:6-8). യെരുശലേമിന്റെ നാശത്തോടുകൂടി ഈ പ്രവചനഭാഗത്തിന് ഭാഗികമായ ഒരു നിറവേറൽ ഉണ്ടായിയെങ്കിലും അവയ്ക്ക് കൂടുതൽ കാര്യാർത്ഥമുള്ളത് ഈ അന്ത്യകാലത്താണ്.-5T 753 (1899).LDEMal 13.2

    ആകാശത്തിലെ അടയാളങ്ങൾ

    യേശു ഇപ്രകാരം പറഞ്ഞു: ‘പാപ്പാത്വ പീഡനം അവസാനിക്കാറാകുമ്പോൾ, സൂര്യൻ ഇരുണ്ടുപോകുകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കുകയും ചെയ്യും. അതുകഴിഞ്ഞ് നക്ഷത്രങ്ങൾ ആകാശത്തുനിന്ന് വീഴും’. അവൻ ഇങ്ങനെ വീണ്ടും പറയുന്നു; ‘അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളയതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നെ ആയിരിക്കുന്നു എന്നു അറിഞ്ഞു കൊൾവിൻ’ മത്തായി 24:32,33. അവന്റെ വരവിന്റെ അടയാളങ്ങളെ സംബന്ധിച്ച് യേശു വിശദമായി പഠിപ്പിച്ചു. അങ്ങനെ നിങ്ങൾ ഇത് ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നെ ആയിരിക്കുന്നു എന്ന് അറിഞ്ഞുകൊൾവിൻ എന്ന് അവൻ പ്രഖ്യാപിച്ചിരിക്കുന്നു. ഈ അടയാളങ്ങളെ കാണുന്നവരെ സംബന്ധിച്ച് അവൻ ഇങ്ങനെ പറയുന്നു: ‘ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞു പോകയില്ല’ ഈ അടയാളങ്ങളൊക്കെ പ്രത്യക്ഷപ്പെട്ടു. (GC pp 306-308, 333,334 കാണുക) യേശുവിന്റെ വരവ് അടുത്തു എന്ന് ഇപ്പോൾ നമുക്ക് ഉറപ്പുണ്ട്. DA 632 (1898).LDEMal 13.3

    ഭൂമിയിലെ അടയാളങ്ങൾ

    യേശു ഇങ്ങനെ പ്രഖ്യാപിച്ചു: ‘സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും; കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്കും നിരാശയോടുകൂടിയ പരിഭ്രമം ഉണ്ടാകും’ (ലൂക്കൊസ് 21:25; മത്താ. 24:29; മാർക്കൊസ് 13:24-26; വെളി. 6:12-17). അവന്റെ വരവിന്റെ മുന്നോടിയായിട്ടുള്ള ഈ സംഭവങ്ങൾ കാണുന്നവർ അവൻ പടിവാതിൽക്കൽ എത്തിയിരിക്കുന്നു എന്ന് അറിഞ്ഞിരക്കേണ്ടതാണ് (മത്തായി 24:33) GC 37,38 (1911).LDEMal 14.1

    ലോകത്തിൽ സമാധാനം നഷ്ടപ്പെട്ടിരിക്കുന്നു. പരിഭ്രമത്തിന്റെ നാളുകൾ നമ്മുടെമേൽ വന്നിരിക്കുന്നു. ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിനു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ട് മനുഷ്യർ നിർജ്ജീവന്മാർ ആകും. എന്നാൽ ദൈവത്തിൽ വിശ്വസിക്കുന്നവർ ‘ഇത് ഞാൻ തന്നെയാണ്; ഭയപ്പെടരുത്’ എന്നു പറയുന്ന അവന്റെ ശബ്ദം കൊടുങ്കാറ്റിന്റെ മദ്ധ്യേ കേൾക്കും- ST Oct. 9 (1901).LDEMal 14.2

    അപരിചിതവും സംഭവബഹുലവുമായ ചരിത്രം സ്വർഗ്ഗത്തിലെ പുസ്തകങ്ങളിൽ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ദൈവത്തിന്റെ മഹാദിവസത്തിനു തൊട്ടുമുമ്പ് സംഭവിക്കേണ്ടവയാണത്. ലോകത്തിൽ ഇന്ന് സകലവും താറുമാറായിക്കൊണ്ടിരിക്കുന്നു. -3MR 313 (1908).LDEMal 14.3

    കള്ളപ്രവാചകന്മാർ

    ‘കള്ളപ്രവാചകൻമാർ പലരും വന്നു അനേകരെ തെറ്റിക്കും’ എന്ന് യേശു യെരുശലേമിന്റെ നാശത്തെ സംബന്ധിച്ചുള്ള അടയാളങ്ങളിൽ ഒരെണ്ണമെന്ന വണ്ണം പറയുകയുണ്ടായി (മത്തായി 24:11), കള്ളപ്രവാചകന്മാർ എഴുന്നേറ്റ് ജനത്തെ വഞ്ചിക്കുകയും വലിയൊരു കൂട്ടത്തെ മരുഭൂമിയിലേക്കു നയിക്കുകയും ചെയ്തു. മന്ത്രവാദികളും ആഭിചാരകന്മാരും അവർക്കു അത്ഭുതശക്തിയുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ജനത്തെ അവർക്കു പിന്നാലെ പർവ്വതങ്ങളുടെ ഏകാന്തതയിലേക്കു വലിച്ചുകൊണ്ടുപോയി. എന്നാൽ ഈ പ്രവചനം അന്ത്യകാലത്തേക്കും കൂടിയുള്ളതാണ്. ഈ അടയാളം തന്നിരിക്കുന്നത് യേശുവിന്റെ വീണ്ടും വരവിന്റെ അടയാളമായിട്ടാണ്. -DA 631 (1898).LDEMal 14.4

    വ്യാജ അവകാശങ്ങൾ നാം നേരിടേണ്ടിവരും. കള്ളപ്രവാചകന്മാർ എഴുന്നേൽക്കും. വ്യാജസ്വപ്‌നങ്ങളും വ്യാജ ദർശനങ്ങളും ഉണ്ടാകും. എന്നാൽ ദൈവവചനം പ്രസംഗിക്കുക. അവന്റെ വചനത്തിൽ നിന്നും ഒരിക്കലും അകന്നുപോകരുത്. -2 SM 49(1894).LDEMal 14.5

    ദൈവത്തിൽ നിന്നു ലഭിച്ചു എന്ന് പ്രത്യേകിച്ച് അവകാശപ്പെട്ടുകൊണ്ട്, ദൈവം ഒരിക്കലും സ്ഥാപിക്കാത്തതും തെറ്റിദ്ധരിക്കപ്പെട്ടതുമായ ആശയങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുകയും അവരെ നയിക്കുകയും ചെയ്യുന്ന അനേകരെ ദൈവം എനിക്കു കാണിച്ചുതന്നു. കുഴപ്പമാണ് അതിന്റെ അനന്തരഫലം. അവന്റെ ഹിതമെന്താണെന്ന് വ്യക്തിപരമായി മനസ്സിലാകത്തക്കവണ്ണം ഓരോരുത്തരും അവനിൽ നിന്ന് ആത്മാർത്ഥമായി പഠിക്കട്ടെ. -2 SM 72 (1893).LDEMal 15.1

    ഒരു വ്യാജ പ്രവാചകനുമായുള്ള ഒരനുഭവം

    ഞങ്ങൾക്കെല്ലാവർക്കും ഒരു പരിചിതനും, എന്നാൽ വിക്ടോറിയയിൽ (ആസ്‌ത്രേലിയ) നിന്നുമുള്ള ഒരു സഹോദരനാണെന്ന് അവകാശപ്പെടുകയും ചെയ്ത ഒരു യുവാവ് കഴിഞ്ഞ രാത്രിയിൽ ഞങ്ങളെ വിളിക്കുകയും സഹോദരി വൈറ്റിനെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് ഒരു വൈകുന്നേരമായിരുന്നു. ഞാൻ അവനെ കാണുവാൻ കൂട്ടാക്കിയില്ല. എങ്ങനെയായിരുന്നാലും, അവനോട് രാത്രിയിൽ ഞങ്ങളോടൊപ്പം താമസിച്ചിട്ട് രാവിലെ പ്രാതൽ കഴിക്കുവാൻ ഞങ്ങൾ ക്ഷണിച്ചു. പതിവുപോലെയുള്ള ഞങ്ങളുടെ പ്രഭാതധ്യാനത്തിനു ശേഷം, ഞങ്ങളുടെ വിവിധ വേലകളിലേക്കു പോകുവാനൊരുങ്ങിയപ്പോൾ അദ്ദേഹം എഴുന്നേറ്റ് ഒരു അജ്ഞാസ്വരത്തിൽ ഞങ്ങളോടിരിക്കുവാൻ ആവശ്യപ്പെട്ടു. നിങ്ങളുടെ കയ്യിൽ ഏതെങ്കിലും പാട്ടുപുസ്തകമുണ്ടോ? നമുക്കൊരു പാട്ടുപാടാം, അതിനു ശേഷം നിങ്ങൾക്കുതരുവാൻ എന്റെ പക്കൽ ഒരു ദൂതുണ്ട്:’ എന്ന് അദ്ദേഹം പറഞ്ഞു. ‘നിങ്ങൾക്കു ഒരു ദൂതുണ്ടെങ്കിൽ വൈകിക്കാതെ അതു തരുക, കാരണം ഞങ്ങൾ അമേരിക്കൻ മെയിലിൽ കയറുവാൻ ബദ്ധപ്പെട്ടൊരുങ്ങുകയാണ്. ഞങ്ങൾക്ക് നഷ്ടപ്പെടുത്തുവാൻ സമയമില്ല’ എന്ന് ഞാൻ പറഞ്ഞു. ന്യായവിധി ജീവനുള്ളവരുടെ മേൽ ഇപ്പോൾ ആരംഭിച്ചിരിക്കന്നു.... എന്ന് മറ്റുള്ളവയുടെ കൂടെ എഴുതിയിരുന്നത് അദ്ദേഹം വായിക്കുവാൻ ആരംഭിച്ചു.LDEMal 15.2

    ്അദ്ദേഹം തുടർന്നു സംസാരിച്ചുകൊണ്ടിരുന്നതൊക്കെ ഞാൻ ശ്രദ്ധിച്ചതിനു ശേഷം ഇങ്ങനെ പറഞ്ഞു: ‘എന്റെ സഹോദരാ, നിങ്ങൾ കൃത്യമായി നിങ്ങളുടെ ശരിയായ മനസ്സിലല്ല. നിങ്ങളുടെ ദൂത് ഞങ്ങളെ എങ്ങനെ ബന്ധപ്പെടുത്തുന്നു എന്ന് കൃത്യമായി പറയുക. ദയവുചെയ്ത് ഉടൻതന്നെ അറിയിക്കുക. നിങ്ങളുടെ മനസ്സ് അമിതമായി ഞെരുക്കപ്പെടുകയും നിങ്ങളുടെ വേലയെ നിങ്ങൾ തെറ്റായി മനസ്സിലാക്കിയിരിക്കുകയുമാണ്. നിങ്ങൾ പറഞ്ഞതിലധികവും ബൈബിൾ പ്രകാരമാണ്. അതിൽ ഓരോ വാക്കും ഞങ്ങൾ വിശ്വസിക്കുന്നു. എന്നാൽ നിങ്ങൾ അമിതമായി ഇളകിയിരിക്കുകയാണ്. ദയവുചെയ്ത് ഞങ്ങൾക്ക് വേണ്ടി നിങ്ങളുടെ പക്കൽ എന്താണോ ഉള്ളത് അത് ഞങ്ങളെ അറിയിക്കുക.’LDEMal 15.3

    ഉടൻതന്നെ സംഗതികൾ ക്രമീകരിച്ച് ഞങ്ങൾക്കു ബാറ്റിൽ ക്രീക്കിലേക്കു പോകണം എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ കാരണം ചോദിച്ചപ്പോൾ, ‘ജീവിച്ചിരിക്കുന്നവരുടെ മേൽ ന്യായവിധി ആരംഭിച്ചു’ എന്ന സന്ദേശം കൊടുക്കുന്നതിന്’ എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ഉത്തരം പറഞ്ഞു, ‘ചെയ്യുവാൻ തക്കവണ്ണം ദൈവം ഞങ്ങളെ ഏല്പിച്ച വേല തീർന്നില്ല. വേല ഇവിടെ തീരുമ്പോൾ ഞങ്ങളുടെ ചുമതലയെ സംബന്ധിച്ച് നിങ്ങളെ പഠിപ്പിക്കുന്നതിനുപകരം ബാറ്റിൽ ക്രീക്കിലേക്കു നീങ്ങുന്നതിന് സമയമായി എന്ന് ദൈവം ഞങ്ങളെ അറിയിക്കും എന്നത് ഉറപ്പാണ്.’ കൂടുതൽ സംസാരിക്കുന്നതിന് അദ്ദേഹത്തെ സഹോദരൻ സ്റ്റാറിനെ ഏല്പിച്ചതിനു ശേഷം ഞാൻ എഴുതുവാൻ തുടങ്ങി.LDEMal 15.4

    സഹോദരി വൈറ്റ് വളരെ ദയയോടെ, എന്നാൽ അധികാരത്തോടെ തന്നെ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ അയാൾ ഒരു തെറ്റു ചെയ്തു എന്നും തന്നെ ഇത്രയും ബലവത്തായി നയിച്ച ആശയങ്ങൾ ഐകരൂപ്യമുള്ളതോ അഥവാ ന്യയമായതോ അല്ലായിരുന്നു എന്നും കണ്ടു എന്ന് സഹോദരൻ സ്റ്റാറിനോട് പറഞ്ഞു. നമ്മുടെ കുടുംബം പത്ത് അംഗങ്ങളടങ്ങുന്ന വലിയ കുടുംബമാണെങ്കിലും മൂന്നു സന്ദർശകരോടൊപ്പം ഈ യുവാവിനെയും ഒരു സമയത്തേക്കു താമസിപ്പിക്കുവാൻ ഞങ്ങൾ തീരുമാനിച്ചു. അവനോട് പരുഷമായി ഇടപെടുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ജനത്തോടൊപ്പം അവൻ പോകുകയോ അവന്റെ ‘വെളിപ്പാടുകൾ’ ആവർത്തിക്കുകയോ ചെയ്യുന്നത് ഞങ്ങൾക്ക് താല്പര്യമില്ലായിരുന്നു. ഞങ്ങൾക്കു അവനോടൊപ്പം സഹകരിക്കവാൻ കഴിയുന്നിടത്തും കഴിയുമെങ്കിൽ ഉറപ്പുള്ളതും സുരക്ഷിതവുമായ പാതയിൽ നയിക്കുവാനും വേണ്ടി അല്പസമയം ഞങ്ങളോടൊപ്പം ആയിരിക്കണമെന്ന് ആഗ്രഹിച്ചു-Letter 66 (1894).LDEMal 16.1

    തീറ്റിയും കുടിയും അജിതേന്ദ്രിയത്വവും

    നമ്മുടെ ലോകത്തിലെ വലിയ സാന്മാർഗ്ഗിക അധഃപതനത്തിന്റെ അടിസ്ഥാനം തീറ്റിയും കുടിയും അജിതേന്ദ്രിയവുമാണ്. ഇതിനെ സംബന്ധിച്ച് സാത്താൻ ബോധവാനും ആരോഗ്യത്തെ നശിപ്പിച്ചും ചിലപ്പോൾ ജീവനെത്തന്നെ ബലികഴിച്ചുകൊണ്ടും ഇതിന്റെ രുചിയിൽ മുഴുകുവാൻ സ്ത്രീ പുരുഷന്മാരെ അവൻ നിരന്തരം പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിൽ തീറ്റിയും കുടിയും വസ്ത്രധാരണവും ജീവിതലക്ഷ്യമായി മാറിയിരിക്കുകയാണ്. ഇപ്രകാരമുള്ള ഒരു സ്ഥിതിവിശേഷം ജലപ്രളയത്തിനുമുമ്പ് നിലവിലുണ്ടായിരുന്നു. അപകടകരമായ ഭോഗങ്ങളിൽ മുഴുകുന്ന അവസ്ഥ ഈ ലോകചരിത്രം എത്രയുംവേഗം അവസാനിക്കുമെന്നുള്ളതിന്റെ വ്യക്തമായ തെളിവാണ് -Letter 34 (1875).LDEMal 16.2

    ജലപ്രളയത്തിനു മുമ്പുണ്ടായിരുന്ന ലോകത്തെ സംബന്ധിച്ച് വചനം നൽകിയിരിക്കുന്ന ചിത്രം, ആധുനിക സമൂഹം തിടുക്കത്തിൽ എത്തിച്ചേർന്നുകൊണ്ടിരിക്കുന്ന അവസ്ഥയെയം കൂടി പ്രതിനിധീകരിക്കുന്നു. -PP 102 (1890).LDEMal 16.3

    കർത്താവ് വേഗം വരുന്നു എന്ന് നമുക്കറിയാം. ലോകം നോഹയുടെ കാലത്ത് ആയിരുന്നതുപോലെ ആയിക്കൊണ്ടിരിക്കുകയാണ്. ഇത്‌ സ്വാർത്ഥത നിറഞ്ഞ ഭോഗങ്ങളിൽ മുഴുകിക്കൊണ്ടിരിക്കുന്നു. അമിതമായ തീറ്റിയിലേക്കും കുടിയിലേക്കും നീങ്ങിക്കഴിഞ്ഞു. മനുഷ്യനെ ഭ്രാന്തുപിടിപ്പിക്കന്ന വിഷം നിറഞ്ഞ മദ്യമാണ് മനുഷ്യൻ കുടിക്കുന്നത്. -Letter 308 (1907).LDEMal 17.1

    അക്രമ പ്രവൃത്തികൾ

    നോഹയുടെ കാലത്ത് പ്രബലമായ ഭൂരിപക്ഷം സത്യത്തെ എതിർക്കുകയും വ്യാജമായവയിൽ ആകൃഷ്ടരാകുകയും ചെയ്തിരുന്നു. ദേശം അക്രമംകൊണ്ട് നിറഞ്ഞിരുന്നു. യുദ്ധം, കുറ്റകൃത്യം, കൊല എന്നിവ ദിവസത്തിന്റെ ആജ്ഞയായിരുന്നു. അതുപോലെയാണ് യേശുവിന്റെ വരവിനു തൊട്ടുമുമ്പുള്ള കാലവും. -1BC 1090 (1891).LDEMal 17.2

    തൊഴിൽസംഘടനകളുടെ അവകാശങ്ങൾക്ക് ചെവികൊടുത്തില്ലെങ്കിൽ അവർ പെട്ടെന്ന് ക്ഷുഭിതരായി അക്രമത്തിലേക്ക് നീങ്ങുന്നു. ഭൂലോകവാസികൾക്കു ദൈവവുമായുള്ള ചേർച്ചയില്ലായ്മ കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നു. തിന്മ പ്രവർത്തിക്കുന്നവർ സാത്താന്റെ നേതൃത്വത്തിലുള്ള ദുഷ്പ്രവൃത്തിക്കാരുടെ മുന്നേറ്റം വിശദീകരിക്കുന്നതിനെ വിശദമാക്കുവാൻ ഒരു ശാസ്ത്രീയ സിദ്ധാന്തത്തിനും കഴിയുകയില്ല. കൂട്ടം കൂടുന്ന ഓരോ സ്ഥലത്തും അക്രമപ്രവൃത്തികൾ നടത്തുവാൻ മനുഷ്യരെ ഇളക്കിവിടുന്നതിന് ദുഷ്ടദൂതന്മാർ കർമ്മനിരതരാണ്...LDEMal 17.3

    ദൈവംതന്നെ അവന്റെ തേജസ്സിൽ വെളിപ്പടത്തക്കവിധം മനുഷ്യന്റെ വിവരക്കേടും ക്രൂരതയും അത്ര അധികമായിത്തീരും. നോഹയുടെ കാലത്തെന്ന പോലെ, എത്രയും പെട്ടെന്ന് ലോകത്തിന്റെ ദൃഷ്ടത അതിന്റെ അത്യുച്ചകോടിയിലെത്തുകയും ദൈവം അവന്റെ ന്യായവിദി അയയ്ക്കുകയും ചെയ്യും. -UL334 (1903).LDEMal 17.4

    നാം കേൾക്കുന്ന കൊള്ള, കൊല, തീവണ്ടി അപകടങ്ങൾ, അക്രമപ്രവൃത്തികൾ എന്നു തുടങ്ങി സകലതിന്റെയും അവസാനം അടുത്തിരിക്കുന്നു എന്ന് വിളിച്ചറിയിക്കുന്നു. ഇപ്പോൾ, ഇപ്പോൾ തന്നെ, കർത്താവിന്റെ രണ്ടാംവരവിനു വേണ്ടി ഒരുങ്ങേണ്ടിയിരിക്കുന്നു.- Letter 308 (1907).LDEMal 17.5

    യുദ്ധവും വിപത്തുകളും

    കൊടുങ്കാറ്റു വരുന്നു. ദൈവമുമ്പാകെ അനുതാപഹൃദയത്തോടും കർത്താവിലുള്ള വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ടും അതിന്റെ കോപത്തെ എതിരിടുവാൻ നാം ഒരുങ്ങിയിരിക്കണം. ഈ ഭൂമിയെ അതിഭയങ്കരമായി പിടിച്ചുലയ്ക്കുവാൻ ദൈവം എഴുന്നേൽക്കും. നമുക്കു ചുറ്റുപാടും നാം വിഷമതകൾ കാണും. ആയിരക്കണക്കിനു കപ്പലുകൾ സമുദ്രത്തിന്റെ ആഴങ്ങളിൽ മുങ്ങിപ്പോകും. നാവിക സേനകൾ വെള്ളത്തിൽ താണുപോകും. ലക്ഷക്കണക്കിനു മനുഷ്യജീവിതങ്ങൾ പട്ടുപോകും. അപ്രതീക്ഷിതമായി അഗ്നി പൊട്ടിപ്പുറപ്പെടും. മനുഷ്യന് അവയെ ശമിപ്പിക്കുവാൻ കഴിയുകയില്ല. ഭൂമിയിലെ കൊട്ടാരങ്ങൾ അഗ്നിയാൽ എരിഞ്ഞുപോകും. തീവണ്ടി അപകടങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കും. യാത്രാമദ്ധ്യേ ഒരു മുന്നറിയിപ്പും കൂടാതെ കുഴപ്പങ്ങളും ഏറ്റുമുട്ടലുകളും മരണവും സംഭവിക്കും. അവസാനം അടുത്തിരിക്കുന്നു. കൃപയുടെ വാതിൽ അടയുവാൻ സമയമായി. അതേ, അവൻ സമീപസ്ഥനായിരിക്കുമ്പോൾ അവനെ അന്വേഷിക്കുവിൻ! MYP 89,90 (1890).LDEMal 17.6

    ലോകത്തിന്റെ അന്ത്യനാളുകളിൽ യുദ്ധം കൊടുമ്പിരിക്കൊള്ളും. മഹാമാരിയും ബാധയും ക്ഷാമവും അവിടവിടെ ഉണ്ടാകും. ആഴിയിലെ ജലം അതിന്റെ അതിരു കവിഞ്ഞൊഴുകും. അഗ്നിയാലും വെള്ളത്താലും വസ്തുവകകളും ജീവനും നശിച്ചുപോകും. ക്രിസ്തുവിനെ സ്‌നേഹിക്കുന്നവർക്കു വേണ്ടി അവൻ ഒരുക്കുവാൻ പോയിരിക്കുന്ന വാസസ്ഥലം അവകാശമാക്കുവാൻ നാം ഒരുങ്ങിയിരിക്കണം. -Mar 174 (1897).LDEMal 18.1

    വലിയ അഗ്നിഗോളങ്ങൾ

    കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ, ഞാൻ എഴുന്നേൽക്കുന്നതിനു മുമ്പ്, മനസ്സിൽ തട്ടുന്ന ഒരു ദൃശ്യം എന്റെ മുമ്പിലൂടെ കടന്നുപോയി. ഞാൻ ഉറക്കത്തിൽ നിന്നു ഉണരുന്നതുപോലെ എനിക്കു തോന്നി. എന്നാൽ ഞാൻ എന്റെ ഭവനത്തിലല്ലായിരുന്നു. ജനാലയിലൂടെ ഒരു ഭയാനകമായ അഗ്നിബാധ ഞാൻ കണ്ടു. വലിയ അഗ്നിഗോളങ്ങൾ വീടുകളുടെ മേൽ വീഴുകയായിരുന്നു. ഈ അഗ്നിഗോളങ്ങളിൽ നിന്നും തീയമ്പുകൾ എല്ലാ ദിക്കിലേക്കും പറന്നു. അഗ്നി ശമിപ്പിക്കുക അസാദ്ധ്യമായിരുന്നു. അനേക സ്ഥലങ്ങൾ നശിച്ചു. ജനത്തിന്റെ ഭീതി അവർണ്ണനീയമായിരുന്നു. അല്പസമയത്തിനു ശേഷം ഉണരുകയും ഞാൻ എന്റെ ഭവനത്തിലാണെന്ന് കാണുകയും ചെയ്തു. -Ev. 29 (1906).LDEMal 18.2

    വലിയ അഗ്നിഗോളങ്ങൾ ചില മനോഹരമായ കൊട്ടാരങ്ങളുടെമേൽ പതിച്ച് അവയുടെ നാശത്തിനു കാരണമാകുന്നത് ഞാൻ കണ്ടു. ചിലർ ഇങ്ങനെ പറയുന്നതു കേട്ടു: ‘ദൈവത്തിന്റെ ന്യായവിധി ഭൂമിമേൽ വരുന്നു എന്ന് ഞങ്ങൾക്കറിയാം, എന്നാൽ ഇവ ഇത്ര പെട്ടെന്നു വരുമെന്നുള്ളത് അറിഞ്ഞുകൂടായിരുന്നു’. നിങ്ങൾ അറിഞ്ഞു! നിങ്ങൾ എന്തുകൊണ്ട് ഞങ്ങളോട് പറഞ്ഞില്ല? ഞങ്ങൾ ഇതറിഞ്ഞില്ലല്ലോ’ എന്ന് മറ്റുചിലർ അതി ദുഃഖത്തോടെ പറയുന്നത് കേട്ടു. -9T 28 (1909).LDEMal 18.3

    ഭൂമികുലുക്കവും വെള്ളപ്പൊക്കവും

    ശത്രു പ്രവർത്തിച്ചു, ഇപ്പോഴും പ്രവർത്തിക്കന്നു. മഹാശക്തിയോടെ അവൻ താഴേക്കു വന്നിരിക്കുന്നു. നാം പെൻസിൽവാനിയയെ നോക്കേണ്ടിയിരിക്കുന്നു. ഒരു അണക്കെട്ട് തകർന്നതിന്റെ ഫലമായി ആ പട്ടണം തുടച്ചുമാറ്റപ്പെട്ടു. അതിൽനിന്നും സാത്താനെ അവൻ തടഞ്ഞില്ല. ((On May 31,1889, an estimated 2,200 people lost their lives in the Johnstown flood when a dam broke after many days of heavy rain). ലോകത്തിന്റെ അന്ത്യംവരെ ഇവ വർദ്ധിച്ചുകൊണ്ടിരിക്കും. 1SAT 109 (1889).LDEMal 18.4

    ഭൂമിയുടെ അന്തർഭാഗത്ത് ഒളിപ്പിച്ചിരിക്കുന്ന മൂലകങ്ങൾ പൊട്ടിത്തെറിച്ച് ഭൂമി പൊട്ടിപ്പിളരും. ഈ മൂലകങ്ങൾ ഒരിക്കൽ പൊട്ടിത്തെറിച്ചാൽ മനുഷ്യർ സ്വരൂപിച്ചുവച്ചിരിക്കുന്ന സമ്പത്തുകളെല്ലാം തുടച്ചുമാറ്റപ്പെടും. സകലതിന്റെയും അന്ത്യം വന്നിരിക്കകൊണ്ട് മതപരമായ ലോകത്തും ഭയങ്കര കുലുക്കം സംഭവിക്കും. -3MR 208 (1891).LDEMal 19.1

    ഒരു നിമിഷം നാം ഉറച്ച തറയിൽ നിൽക്കുകയും അടുത്ത നിമിഷം നമ്മുടെ പാദത്തിനടിയിൽ ഭൂമി വീർപ്പിടുകയും ചെയ്യുന്ന നിമിഷം എത്തിയിരിക്കുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ഭൂമികുലുക്കങ്ങൾ ഉണ്ടാകും. -TM 421 (1896).LDEMal 19.2

    ‘ദൈവത്തിന്റെ ആത്മാവ് സദാകാലവും മനുഷ്യനോട് സംവാദിക്കുകയില്ല’ എന്ന മുന്നറിയിപ്പ് അഗ്നി, വെള്ളപ്പൊക്കം, ഭൂമികുലുക്കം, സമുദ്രത്തിലും കരയിലുമുണ്ടാകുന്ന ദുരന്തങ്ങൾ എന്നിവയിലൂടെ കൊടുത്തുകൊണ്ടിരിക്കുകയാണ്. -3MR 315 (1897).LDEMal 19.3

    മനുഷ്യപുത്രൻ ആകാശമേഘങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് പ്രകൃതിയിലുള്ള സകലവും പ്രകമ്പനം കൊള്ളും. ആകാശത്തുനിന്നുമുള്ള മിന്നൽ ഭൂമിയിലുള്ള അഗ്നിയുമായി ചേർന്ന് പർവ്വതങ്ങൾ തീച്ചൂളപോലെ എരിയുവാൻ ഇടയാക്കുകയും അവയുടെ ലാവ പെരുവെള്ളംപോലെ ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഒഴുകുകയും ചെയ്യും. ഭൂമിക്കടിയിൽ ഒളിപ്പിച്ചിരിക്കുന്ന മൂലകങ്ങളുടെ ഉയർച്ച കാരണം ഉരുകിയ പാറയുടെ കൂമ്പാരം വെള്ളത്തിൽ വീണ് വെള്ളം തിളയ്ക്കും. അതിഭയങ്കരമായ ഭൂമികുലുക്കങ്ങൾ ഉണ്ടാകുകയും മനുഷ്യ ജീവിതങ്ങളുടെ വൻ നാശം സംഭവിക്കുകയും ചെയ്യും. 7BC 946 (1907).LDEMal 19.4

    കുറ്റകൃത്യം, ക്ഷാമം, മഹാമാരി

    സാത്താൻ അന്തരീക്ഷത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു; അവൻ അന്തരീക്ഷത്തെ വിഷമയമാക്കിക്കൊണ്ടിരിക്കുന്നു. ഇവിടെ നാം നമ്മുടെ ഇപ്പോഴുള്ളതും നിത്യവുമായ ജീവനുവേണ്ടി ദൈവത്തെ ആശ്രയിക്കുന്നു. ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയിൽ നിന്നു നാം സ്തംഭിച്ചുപോയതു പോലെ ഇരിക്കുന്നു. സ്വർഗ്ഗത്തിലെ ദൈവം നമ്മെ ഉണർത്തുന്നു. -2SM 52 (1890).LDEMal 19.5

    മാരകവും അനാരോഗ്യകരവൂമായ എന്തെങ്കിലുമൊക്കെക്കൊണ്ട് ജീവന്റെയും പോഷകാഹാരത്തിന്റെയും ഉറവിടങ്ങളിൽ ഒരെണ്ണമായ വായുവിനെ വിഷമയമാക്കുന്ന വേലയിൽ നിന്നും അന്ധകാരശക്തികളെ ദൈവം വിലക്കിയിട്ടില്ല. മഹാമാരിയിലൂടെ കായ്കറി മാത്രമല്ല മനുഷ്യനും കഷ്ടത അനുഭവിക്കുന്നു... ഈ വകയെല്ലാം ദൈവകോപത്തിന്റെ പാത്രത്തിൽ നിന്നും ഭൂമിമേൽ ചൊരിയുന്ന ക്രോധമദ്യത്തിന്റെ അനന്തരഫലങ്ങളും ഭാവിയിൽ എന്തായിരിക്കും എന്നതിന്റെ മങ്ങിയ പ്രതിനിധാനങ്ങളും മാത്രമാണ്. -3SM. 391 (1891). ദൈവം അനുവദിക്കുകയോ തടയാത്തതോ ആയവയിൽ അവൻ ഉത്തരവാദിത്വമെടുക്കുന്നു. (കാണുക: പുറപ്പാട് 7:3; 8:32; 1 ദിനവൃത്താന്തം 10:4, 13, 14).LDEMal 19.6

    ക്ഷാമം വർദ്ധിക്കും. മഹാമാരി ആയിരങ്ങളെ തുടച്ചുനീക്കും. പുറത്തുനിന്നും സാത്താന്റെ അകമെയുള്ള പ്രവർത്തനങ്ങളിൽ നിന്നും ചുറ്റുപാടും അപകടങ്ങളുണ്ട്, എന്നാൽ ദൈവത്തിന്റെ നിയന്ത്രണശക്തി ഇപ്പോൾ കർമ്മനിരതമാണ്. -19MR 382 (1897)LDEMal 20.1

    ഈ ഭൂമിയിൽ നിന്നും ദൈവം തന്റെ പരിശുദ്ധാത്മാവിനെ പിൻവലിച്ചുകൊണ്ടിരിക്കന്നു എന്ന് എനിക്കു കാണിച്ചുതന്നു. ദൈവത്തിന്റെ കല്പനകളെ തുടർച്ചയായി തള്ളിക്കളയുന്നവർ ദൈവത്തിന്റെ സംരക്ഷണശക്തിയെ പെട്ടെന്ന് തള്ളിക്കളയും. കൃത്രിമ ഇടപാടുകൾ, കൊലപാതകങ്ങൾ, എല്ലാ വിധത്തിലുമുള്ള കുറ്റകൃത്യങ്ങൾ എന്നിവ ദിനന്തോറും നമ്മുടെ മുമ്പിൽ എത്തിക്കൊണ്ടിരിക്കുന്നു. ഇവ നമ്മുടെ ഇന്ദ്രിയങ്ങളെ ഒരിക്കൽ ആഘാതമേല്പിച്ചതു പോലെ ഇനി ഒരിക്കലും ചെയ്യാതവണ്ണം അധർമ്മം നിത്യസംഭവങ്ങളായിരിക്കുന്നു. Letter 258 (1907).LDEMal 20.2

    ദുരന്തങ്ങളിലെ ദൈവോദ്ദേശ്യം

    സമുദ്രത്തിലെ ഭായനകമായ ദുരന്തങ്ങൾ അർത്ഥമാക്കുന്നത് എന്താണ്? ഒരു മുന്നറിയിപ്പും കൂടാതെ കപ്പലുകൾ നിത്യതയിലേക്കു ചുഴറ്റി എറിയപ്പെടുന്നു. കരയിലെ അപകടങ്ങൾ അർത്ഥമാക്കുന്നതെന്താണ്? മനുഷ്യർ സ്വരൂപിച്ച ധനം അഗ്നിക്കിരയാകുന്നു. അവയിലധികവും സാധുക്കളെ പിഴിഞ്ഞുണ്ടാക്കിയതുമാണ്. ദൈവത്തിന്റെ കല്പനയും ഉടമ്പടിയും ലംഘിക്കുകയും വിശുദ്ധ ശബ്ബത്തിന്റെ സ്ഥാനത്ത് ഒരു വ്യാജ വിശ്രമദിവസത്തെ സ്വീകരിച്ചുകൊണ്ട് ശബ്ബത്തിനെ ചവിട്ടിമെതിക്കുകയും ചെയ്യുന്നവരുടെ വസ്തുവകകളെ സംരക്ഷിക്കുന്ന കാര്യത്തിൽ അവൻ ഇടപെടുകയില്ല.LDEMal 20.3

    സ്വർഗ്ഗത്തിൽനിന്നുള്ള അഗ്നിയുടെ ഒരു ശ്വാസംകൊണ്ടെന്നവണ്ണം ഏറ്റവും വിലയേറിയ കെട്ടിടങ്ങൾ തുടച്ചുമാറ്റപ്പെടുന്നതിലൂടെ ദൈവത്തിന്റെ ബാധകൾ ഭൂമിയിൽ വീണുതുടങ്ങിയിരിക്കുന്നു. ക്രിസ്ത്യാനികളെന്നഭിമാനിക്കുന്നവർ ചിന്തിക്കുവാൻ ഈ ന്യായവിധികൾ സഹായിക്കുന്നില്ലയോ? ലോകം ചെവികൊടുക്കുന്നതിനും പാപികൾ അവന്റെ മുമ്പിൽ ഭയന്നു വിറയ്ക്കുന്നതിനുമാണ് ഈവക ദുരന്തങ്ങൾ ഭൂമിമേൽ വരുന്നതിന് ദൈവം അനുവദിക്കുന്നത്. -3MR 311 (1902).LDEMal 20.4

    ഈ ദുരന്തങ്ങൾ വരുവാൻ അനുവദിക്കുന്നതിൽ ദൈവത്തിന് ഒരുദ്ദേശ്യമുണ്ട്. ഇത് സ്ത്രീപുരുഷന്മാരെ അവരുടെ ബുദ്ധിയിലേക്കു കൊണ്ടുവരുന്നതിനുള്ള അവന്റെ വഴികളിലൊരെണ്ണമാണ്. ദൈവത്തിന്റെ വചനത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നവയെ സംബന്ധിച്ച് സംശയിക്കുന്ന സ്വഭാവമുള്ള മനുഷ്യഹൃദയങ്ങളോടു പ്രകൃതിയിലെ അസാധാരണമായ പ്രതിഭാസങ്ങൡലൂടെ ദൈവം സംസാരിക്കുകയാണ്. -19 MR 279 (1902).LDEMal 20.5

    ഭൂമികുലുക്കവും ചുഴലിക്കാറ്റും കാരണം അഗ്നിയാലും വെള്ളത്താലും വസ്തുവകകളും ജീവനും അതിഭയങ്കരമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് അടിക്കടി നാം കേൾക്കുന്നില്ലയോ? ഈ ദുരന്തങ്ങൾ പൂർണ്ണമായും മനുഷ്യന്റെ നിയന്ത്രണത്തിനപ്പുറത്തുള്ള പ്രകൃതിയുടെ ക്രമീകൃതമല്ലാത്തതും അനിയന്ത്രിതവുമായ ശക്തികളുടെ അസ്ഥിരമായ പൊട്ടിപ്പുറപ്പെടലാണ്. എന്നാൽ അവയിലെല്ലാം നമുക്കു ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ വായിക്കുവാൻ കഴിയും. നമ്മുടെ മുമ്പിൽ പതിയിരിക്കുന്ന അപകടങ്ങളെ സംബന്ധിച്ച് നമ്മെ ബോധമുള്ളവരാക്കിത്തീർക്കുവാനുള്ള മാധ്യമങ്ങളാണ് ഇവ. -PK 277 (c 1914).LDEMal 21.1

    വരുവാൻ പോകുന്ന സംഭവങ്ങൾ ദൈവത്തിന്റെ കരങ്ങളിലാണ്

    ഒരു ഭരണകർത്താവ് ഇല്ലാതെയല്ല ഈ ലോകം മുന്നോട്ട് പോകുന്നത്. വരുവാൻ പോകുന്ന സംഭവങ്ങളെല്ലാം ദൈവത്തിന്റെ കരങ്ങളിലാണ്. സ്വർഗ്ഗത്തിന്റെ മഹത്വമായവന് രാഷ്ട്രങ്ങളുടെ മേലും സഭയുടെമേലും ഒരു ഉദ്ദേശ്യമുണ്ട്. -5T 753 (1889)LDEMal 21.2

    പ്രതീകാത്മകമായ ഈ സൂചനകൾ (മരുഭൂമിയിലെ അഗ്നിസർപ്പങ്ങൾ) രണ്ടുമടങ്ങ് ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നു. അതിൽ നിന്നും ദൈവജനം പഠിക്കുന്നത് ഭൗമികമായ ശക്തികൾ മാത്രമല്ല, ലോകത്തിലുള്ള മതപരമായ ഓരോ പ്രസ്ഥാനവും അവന്റെ നിയന്ത്രണത്തിൻ കീഴിലാണ് എന്ന വസ്തുതയാണ്. പ്രത്യേകിച്ച് ഞായറാഴ്ചാചാരത്തെ അടിച്ചേൽപ്പിക്കുന്നതിനെ സംബന്ധിച്ചിടത്തോളം ഇത് സത്യമാണ്. -19 MR 281 (1902).LDEMal 21.3

    നമുക്കെങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയുവാൻ കഴിയാത്ത പരിഭ്രമങ്ങൾ അവസാനവേളയിൽ നേരിടേണ്ടിവരും, എന്നാൽ സ്വർഗ്ഗത്തിലെ മൂന്നു വൻശക്തികൾ പ്രവർത്തിക്കുന്നു എന്നും ഒരു ദിവ്യകരം ചക്രത്തിൻമേൽ ഉണ്ടെന്നും ദൈവം തന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുവാൻ ഇടയാക്കുമെന്നുമുള്ള വസ്തുതകൾ മറക്കരുത്. -Ev 65 (1902).LDEMal 21.4

    ചക്രത്തെപ്പോലെ പ്രത്യക്ഷപ്പെടുന്ന സങ്കീർണ്ണമായവ കെരൂബുകളുടെ ചിറകിൻ കീഴിലുള്ള കരത്തിന്റെ നടത്തിപ്പിൽ ആയിരുന്നതുപോലെ മനുഷ്യജീവിതത്തിലെ സംഭവങ്ങളുടെ സങ്കീർണ്ണമായ നാടകങ്ങൾ ദിവ്യനിയന്ത്രണത്തിൻ കീഴിലാണ്. കുഴപ്പങ്ങളുടേയും കോലാഹലങ്ങളുടേയുമിടയിൽ കെരൂബുകളുടെ മദ്ധ്യേ വസിക്കുന്നവൻ ഇപ്പോഴും ഭൂമിയിലെ സംഭവവികാസങ്ങളെ നടത്തുന്നു.-Ed 178 (1903). (കാണുക: യെഹെ 1:4, 26; 10:8; ദാനീ. 4:17,25,32).LDEMal 21.5

    മാനവചരിത്രത്തിന്റെ താളുകളിൽ, രാഷ്ട്രങ്ങളുടെ വളർച്ചയും സാമ്രാജ്യങ്ങളുടെ ഉയർച്ചയും താഴ്ചയം മനുഷ്യന്റെ വീരപരാക്രമങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്ന് തോന്നുന്നു. സംഭവങ്ങളുടെ രൂപകല്പന ഒരു വലിയ അളവുവരെ അവന്റെ ശക്തിയെയും ആഗ്രഹങ്ങളെയും അഥവാ മനസ്സിന്റെ ചാഞ്ചല്യത്തെയും ആശ്രയിച്ചാണെന്നു തോന്നുന്നു. എന്നാൽ ദൈവവചനത്തിൽ തിരശ്ശീല നീക്കപ്പെട്ടിരിക്കുകയും മുകളിലും പിന്നിലും മനുഷ്യന്റെ താല്പര്യങ്ങളുടെയും അധികാരങ്ങളുടെയും ഇംഗിതങ്ങളുടെയും അനുകൂലവും വിരുദ്ധവുമായ പ്രവർത്തനങ്ങളെയം സർവ്വ നന്മകളുടെയും ഉടയവന്റെ പ്രതിനിധികൾ നിശ്ശബ്ദമായും ക്ഷമയോടും അവന്റെ സ്വന്ത ഇഷ്ടമനുസരിച്ച് നടത്തിക്കൊണ്ടിരിക്കുന്നു എന്ന് നമുക്ക് കാണുവാൻ കഴിയുന്നു. -PK 499, 500 (c 1914)LDEMal 21.6

    ഭൗമിക കാര്യങ്ങളിലുള്ള ദൈവത്തിന്റെ താല്പര്യം

    ആദ്യ കൊലപാതകനെ ദൈവം നശിപ്പിക്കാതിരുന്നതിലൂടെ വൻപോരാട്ടത്തിന്മേലുള്ള ഒരു പാഠത്തെ സർവ്വലോകത്തിനും മുമ്പിൽ അവതരിപ്പക്കുകയാണ് അവൻ ചെയ്തിരിക്കുന്നത്... മത്സരത്തെ ഇല്ലായ്മ ചെയ്യുക മാത്രമല്ല, പിന്നെയോ സർവ്വലോകത്തിനും മുമ്പിൽ മത്സരത്തിന്റെ സ്വഭാവം വെളിപ്പെടുത്തുക കൂടിയാണ് അവൻ ഉദ്ദേശിച്ചത്... ഭൂമിയിൽ നടന്നിരുന്ന സംഭവങ്ങളെ മറ്റു ലോകങ്ങളിലെ പരിശുദ്ധ നിവാസികൾ അതീവ താല്പര്യത്തോടെ നോക്കിപ്പാർക്കുകയായിരുന്നു... അവന്റെ വൻപദ്ധതിയുടെ പടിപ്പടിയായുള്ള പൂർണ്ണ നിറവേറലിന്മേലുള്ള സർവ്വ ലോകത്തിന്റെയും അംഗീകാരവും അഭിപ്രായൈക്യവും ദൈവം തന്നോടൊപ്പം വഹിക്കുന്നു. -PP 78, 79 (1890).LDEMal 22.1

    മാനവകുലത്തിനുവേണ്ടിയുള്ള ക്രിസ്തുവിന്റെ ക്രൂശുമരണം സ്വർഗ്ഗത്തെ മനുഷ്യനു പ്രാപ്യമാക്കുകയെന്നതു മാത്രമല്ല; എന്നാൽ സാത്താന്റെ മത്സരത്തെ കൈകാര്യം ചെയ്തതിലുള്ള ദൈവത്തിന്റെയും അവന്റെ പുത്രന്റെയും നീതി വെളിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. -PP 68, 69 (1890)LDEMal 22.2

    നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിന്റെ അന്ത്യ ദൃശ്യങ്ങളെ പറഞ്ഞറിയിക്കുവാൻ കഴിയാത്ത താല്പര്യത്തോടെ അഖിലാണ്ഡം മുഴുവനും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. -PK 148 (c. 1914).LDEMal 22.3

    നമ്മുടെ ഈ ചെറുലോകം അഖിലാണ്ഡത്തിനു മുമ്പിൽ ഒരു പാഠപുസ്തകമാണ്. -DA 19 (1898).LDEMal 22.4

    ക്രിസ്തുവിന്റെ ഗത്‌ശെമനയിലെ ബദ്ധപ്പാടിനെ അതീവ ഗൗരവത്തോടെ വീഴ്ച ഭവിക്കാത്ത ലോകങ്ങളും സ്വർഗ്ഗീയ മാലാഖകളും വീക്ഷിച്ചു എന്ന് എലൻ വൈറ്റ് പ്രസ്താവിക്കുന്നു. ക്രിസ്തുവുമായുള്ള സാത്താന്റെ നാലായിരം വർഷത്തെ പോരാട്ടത്തെയും അവന്റെ കാൽവരിയിലെ അന്തിമവിജയത്തെയും സംബന്ധിച്ച് സംസാരിക്കുമ്പോൾ അവർ താഴെ കാണും വിധമുള്ള പ്രസ്താവനകൾ ഉണ്ടാക്കുന്നു: ‘സ്വർഗ്ഗീയ അഖിലാണ്ഡം നിരീക്ഷിച്ചു’, ‘സ്വർഗ്ഗം മുഴുവനും വീഴ്ചഭവിക്കാത്ത ലോകങ്ങളും സാക്ഷികളായിരുന്നു, ‘അവർ കേട്ടു’, ‘അവർ കണ്ടു’, ‘സ്വർഗ്ഗം വീക്ഷിച്ചു’, ‘സ്വർഗ്ഗീയ അഖിലാണ്ഡത്തിന് എന്തൊരു കാഴ്ചയായിരുന്നു!’ Desire of Ages, pp 693, 759, 760 കാണുക.LDEMal 22.5