Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    4 - പരീക്ഷയും പതനവും

    (ഉല്പത്തി 3)

    സാത്താൻ ഒരു സർപ്പത്തിന്‍റെ രൂപത്തിൽ ഏദെനിൽ പ്രവേശിക്കുന്നു. മനോഹര ചിറകുകളോടുകൂടിയ ഒരു ജീവിയായിരുന്നു സർപ്പം. അത് വായുവിൽ പറക്കുമ്പോൾ അതിന്‍റെ രൂപം തേച്ചുമിനുക്കിയ സ്വർണ്ണം പോലെ ശോഭയേറിയതായിരുന്നു. അവൻ നിലത്തുകൂടെയല്ല ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്കു വായുവിൽകൂടി പറന്നാണ് പൊയ്ക്കൊണ്ടിരുന്നത്. മനുഷ്യനെപ്പോലെ പഴങ്ങൾ ഭക്ഷിച്ചു. സാത്താൻ സർപ്പത്തിൽ പ്രവേശിച്ച് നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിൽ തന്‍റെ സ്ഥാനം പിടിച്ച് സാവകാശത്തിൽ അതിലെ പഴങ്ങൾ ഭക്ഷിക്കുവാൻ ആരംഭിച്ചു.വീച 31.1

    ഹൗവ്വ അവളുടെ വേലയ്ക്കായി ബോധപൂർവ്വം അല്ലെങ്കിലും ആദ്യമായി ആദാമിൽനിന്നും വേർപെട്ടു. അപകടം ഉണ്ടാകാം എന്നുള്ള വസ്തുത അറിഞ്ഞപ്പോൾ അവൾ വീണ്ടും ചിന്തിച്ചത് ഭർത്താവിനോടൊപ്പം നിന്നില്ലെങ്കിലും താൻ സുരക്ഷിതയാണെന്നത്രെ. സാത്താൻ വന്നാൽ അവനെ അറിയുന്നതിനും നേരിടുന്നതിനുമുള്ള ബുദ്ധിയും ശക്തിയും അവൾക്കുണ്ടായിരുന്നു. അങ്ങനെ ചെയ്യരുതെന്ന് ദൂതന്മാർ അവൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വിലക്കപ്പെട്ട വൃക്ഷഫലത്തിൽ അവൾ ജിജ്ഞാസയും അഭിനന്ദനവും കലർന്ന ചിന്തയോടെ നോക്കി. അത് സ്പർശിക്കുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്ന് ദൈവം എന്തുകൊണ്ട് വിലക്കി എന്ന് അവൾ ചിന്തിച്ചു. അപ്പോഴായിരുന്നു സാത്താന്‍റെ സന്ദർഭോ ചിതമായ സമയം. അവളുടെ ചിന്തയെ അറിഞ്ഞിട്ടെന്നവണ്ണം അവൻ അവളെ സംബോധന ചെയ്തു:“തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്‍റെയും ഫലം തിന്നരുതെന്ന് ദൈവം കല്പിച്ചിട്ടുണ്ടോ? സന്തുഷ്ടവും സംഗീതാത്മകവുമായ സ്വരത്തിൽ അത്ഭുതപ്പെടുന്ന ഹൗവ്വയോട് ഇപ്രകാരം സന്തുഷ്ടവും ഇമ്പകരവുമായ ശബ്ദത്തിൽ അവൻ ചോദിച്ചു. ഒരു സർപ്പം സംസാരിക്കുന്നതു കേട്ടപ്പോൾ അവൾ അത്ഭുപ്പെട്ടുപോയി. അവളുടെ സൗന്ദര്യത്തെ അതിയായി പുകഴ്ത്തിയത് ശ്രവിക്കുവാൻ അവൾക്കിഷ്ടമായിരുന്നു. സർപ്പത്തിന് സംസാരിക്കാനുള്ള ശക്തി കൊടുത്തിരുന്നില്ല എന്ന് അവൾ അറിഞ്ഞിരുന്നതിനാൽ അവൾ അതിശയിച്ചുപോയി.വീച 31.2

    ഹൗവ്വയുടെ ജിജ്ഞാസ വർദ്ധിച്ചു. ആ സ്ഥലത്തുനിന്ന് ഓടിപ്പോകേണ്ടതിനുപകരം അവൾ പാമ്പിന്‍റെ സംസാരം ശ്രദ്ധിച്ചു. നിപതിച്ച ശത്രു പാമ്പിന്‍റെ വേഷത്തിൽ വന്നതാണെന്ന ചിന്ത അവളുടെ മനസ്സിൽ ഉണ്ടായില്ല. പാമ്പല്ല, സാത്താൻ ആയിരുന്നു സംസാരിച്ചത്. ഹൗവ്വ വശീകരിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്തു. ഒരു ദൈവദൂതന്‍റെ വേഷത്തിൽ ആജ്ഞാശക്തിയോടെ അവൻ വന്നിരുന്നെങ്കിൽ അവൾ ഉറച്ചു നിൽക്കുമായിരുന്നു. എന്നാൽ അപ്രകാരമുള്ള അപരിചിത ശബ്ദം അവളെ ഭർത്താവിന്‍റെ സവിധത്തിലേയ്ക്ക് നയിക്കേണ്ടതായിരുന്നു. അത് അവളെ എന്തുകൊണ്ടു സ്വതന്ത്രമായി സംബോധനചെയ്തു എന്ന് അന്വേഷിക്കുന്നതിനു പകരം അവൾ സർപ്പവുമായി വാദ്രപതിവാദത്തിൽ ഏർപ്പെട്ടു. അവൾ പാമ്പിനോട്: “തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം; എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിനു തോട്ടത്തിന്‍റെ നടുവിലുള്ള വ്യക്ഷത്തിലെ ഫലം തിന്നരുത്, തൊടുകയും അരുത് എന്നു ദൈവം കല്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞു.” പാമ്പ് സ്ത്രീയോട്: “നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണ് തുറക്കുകയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നുഎന്നു പറഞ്ഞു.”വീച 32.1

    വിലക്കപ്പെട്ട വൃക്ഷഫലം ഭക്ഷിച്ചാൽ അവൾ ഇതുവരെ നേടിയതിനേക്കാൾ ശ്രേഷ്ഠമായ ജ്ഞാനം ലഭിക്കുമെന്നുള്ള ആശയം സാത്താൻ നൽകി. വീഴ്ചയ്ക്കുശേഷം അവന്‍റെ വിജയകരമായ പ്രത്യേക ജോലി മനുഷ്യൻ ദൈവത്തിന്‍റെ രഹസ്യങ്ങളിലേക്ക് ഒളിഞ്ഞു നോക്കുന്നതിനും ദൈവം വെളിപ്പെടുത്തിക്കൊടുത്തതിൽ അതൃപ്തനായിരിക്കാനും ദൈവകല്പന അനുസരിക്കുന്നതിൽ അശ്രദ്ധാലുക്കൾ ആയിരിക്കാനും നയിക്കുന്നതാണ്. അവൻ അവരെ ദൈവകല്പന അനുസരിക്കാതിരിപ്പാൻ പ്രേരിപ്പിക്കുകയും എന്നിട്ട അവർ ഒരു അത്ഭുതകരമായ മേഖലയിലേക്ക് പ്രവേശിക്കുന്നു എന്ന് അവരെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ഇത് വെറും സങ്കല്പവും ദുരിത പൂർണ്ണവുമായ വഞ്ചനയുമാണ്. ദൈവം വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നത് എന്തെന്ന് ഗ്രഹിപ്പാൻ അവർ പരാജയപ്പെടുകയും ദൈവത്തിന്‍റെ സ്പഷ്ടമായ കല്പനകൾ അവഗണിച്ച ദൈവത്തെക്കൂടാതെയുള്ള പരിജ്ഞാനം അഭിലക്ഷിക്കുകയും മനുഷ്യനിൽനിന്ന് മറച്ചു വെയ്ക്കാൻ ദൈവം ഇഷ്ടപ്പെടുന്നവ ഗ്രഹിപ്പാൻ ശ്രമിക്കുകയും ചെയ്യുന്നു. തങ്ങളുടെ ആശയ പുരോഗമനത്തിൽ ആഹ്ലാദഭരിതരാവുകയും വ്യർത്ഥമായ തങ്ങളുടെ സ്വന്തം തത്വശാസ്ത്രത്തിൽ ആകൃഷ്ടരാവുകയും ചെയ്യുന്നു. എന്നാൽ യഥാർത്ഥ ജ്ഞാനവുമായി താരതമ്യപ്പെടുത്തുമ്പോൾ അർത്ഥരാത്രിയുടെ കൂരിരുട്ടിൽ തപ്പിത്തടഞ്ഞ് നടക്കുകയാണ്. അവർ സദാ പഠിച്ചുകൊണ്ടിരിക്കുകയും ഒരിക്കലും സത്യത്തിന്‍റെ പരിജ്ഞാനത്തിൽ എത്തുകയുമില്ല.വീച 33.1

    പാപമില്ലാത്ത ഇണകൾക്കു തിന്മയെക്കുറിച്ചുള്ള പരിജ്ഞാനം ആവശ്യമില്ലെന്നുള്ളതായിരുന്നു ദൈവേഷ്ടം. അവർക്കു ദൈവം നന്മ സുലഭമായി നൽകി. എന്നാൽ തിന്മ നൽകാതിരിക്കയും ചെയ്തു. സർപ്പത്തിന്‍റെ വാക്കുകൾ വിവേകപൂർവ്വം ഉള്ളതാണെന്നു ഹൗവ്വ ചിന്തിക്കുകയും അവൾ സാത്താന്‍റെ ഉറപ്പ് അംഗീകരിക്കുകയും ചെയ്തു. “നിങ്ങൾ മരിക്കയില്ല നിശ്ചയം. അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണ് തുറക്കുകയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു”- ദൈവം പറഞ്ഞതു കള്ളമാണെന്ന് അവൻ പറഞ്ഞു. സാത്താൻ ധൈര്യമായി നുഴഞ്ഞു കയറി ദുഃസൂചന നൽകി, പരിജ്ഞാനത്തിൽ ദൈവത്തിന് സമം ആകാതിരിപ്പാൻ ദൈവം അവരെ വഞ്ചിച്ചു എന്നു പറഞ്ഞു. ദൈവം പറഞ്ഞു: “നിങ്ങൾ തിന്നാൽ കണിശമായും മരിക്കും” സാത്താൻ പറഞ്ഞു: നിങ്ങൾ തിന്നാൽ, “മരിക്കയില്ല നിശ്ചയം.”വീച 33.2

    പരീക്ഷകൻ ഹൗവ്വയ്ക്ക് ഉറപ്പ് നൽകിയത് അവൾ പഴം തിന്നാൽ ഉടനെ അവൾക്ക് ഒരു പുതിയതും ശ്രേഷ്ഠവുമായ ജ്ഞാനം ഉണ്ടാവുകയും അത് അവളെ ദൈവത്തിന് സമത്വമുള്ളവൾ ആക്കുമെന്നുമാണ്. അവളുടെ ശ്രദ്ധ തന്നിലേക്കു തിരിക്കുവാൻ അവൻ ആവശ്യപ്പെട്ടു. അവൻ ആ വൃക്ഷഫലം സുലഭമായി ഭക്ഷിക്കുകയും അതു പരിപൂർണ്ണമായി നിരുപദ്രവി ആണെന്നു മാത്രമല്ല രുചികരവും ഉന്മേഷദായകവും ആണെന്നും പറഞ്ഞു. അതിന്‍റെ അത്ഭുതകരമായ ഗുണംകൊണ്ടു ജ്ഞാനവും ശക്തിയും ലഭിക്കുമെന്നുള്ളതിനാലാണ് അതു ഭക്ഷിക്കരുത്, സ്പർശിക്കപോലും അരുത് എന്ന് ദൈവം നിരോധിച്ചിരിക്കുന്നത്, കാരണം ദൈവത്തിന് ഇതിന്‍റെ അത്ഭുതകരമായ ഗുണങ്ങൾ അറിയാം. വിലക്കപ്പെട്ട വൃക്ഷഫലം തിന്നിട്ടാണ് സംസാരശക്തി ലഭിച്ചതെന്ന് അവൻ പറഞ്ഞു. ദൈവം തന്‍റെ വാക്കുപോലെ ചെയ്കയില്ലെന്ന് അവൻ സൂചിപ്പിച്ചു. അത് വലിയ നന്മയിൽനിന്ന് അവരെ തടുക്കാനുള്ള ഒരു ഭീക്ഷണി ആയിരുന്നു. കൂടാതെ അവർക്കു മരിപ്പാൻ കഴിയുകയുമില്ല. നിത്യതയെ നിലനിർത്തുന്ന ജീവവൃക്ഷത്തിന്‍റെ ഫലം അവർ തിന്നിട്ടില്ലെ? കൂടുതൽ ശ്രേഷ്ഠമായ സന്തോഷവും ഉന്നത സംതൃപ്തിയുടെ അവസ്ഥയും ലഭിക്കാതിരിപ്പാൻ ദൈവം അവരെ വഞ്ചിക്കുകയായിരുന്നു എന്ന് അവൻ പറഞ്ഞു. പരീക്ഷകൻ പഴം പറിച്ച് ഹൗവ്വയ്ക്ക് നല്കി. അവൾ അത് കയ്യിൽ എടുത്തു. നിങ്ങൾ മരിക്കാതിരിപ്പാൻ അത് സ്പർശിക്കുന്നതിൽ നിന്നുപോലും നിങ്ങളെ വിലക്കിയിരിക്കുന്നു എന്ന് പരീക്ഷകൻ പറഞ്ഞു. പഴം സ്പർശിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുമ്പോഴുള്ളതിനേക്കാൾ കൂടുതൽ ദോഷമൊന്നും അത് ഭക്ഷിച്ചാൽ ഉണ്ടാകയില്ലെന്ന് അവൻ പറഞ്ഞു. പെട്ടെന്ന് ദൈവത്തിന്‍റെ അസന്തുഷ്ടിയൊന്നും അവൾക്ക് അനുഭവിപ്പാൻ കഴിയായ്കയാൽ അവൾ ധൈര്യപ്പെട്ടു. പരീക്ഷകന്‍റെ വാക്കുകളെല്ലാം ശരിയും ബുദ്ധിയുള്ളതുമായി അവൾ ചിന്തിച്ചു. അവൾ പഴം തിന്നു. അതിൽ അവൾ സന്തുഷ്ടയും ആയിരുന്നു. അവളുടെ രുചിക്ക് അത് രസകരമായി തോന്നി, ആ പഴത്തിന്‍റെ അത്ഭുതകരമായ ശക്തി അവളിൽ അനുഭവപ്പെടുന്നത് അവൾ വിഭാവന ചെയ്തു.വീച 34.1