Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    സ്ത്രീകള്‍ കല്ലറയ്ക്കല്‍

    ആഴ്ചവട്ടത്തിന്‍റെ ഒന്നാംനാൾ അതിരാവിലെ പ്രകാശമാകുന്നതിനു മുമ്പെ വിശുദ്ധ സ്ത്രീകൾ യേശുവിന്‍റെ ശരീരത്തിൽ പൂശുവാൻ സുഗന്ധ വർഗ്ഗവുമായി വന്നു. കല്ലറയുടെ വാതില്ക്കൽ വച്ചിരുന്ന ഭാരമേറിയ കല്ല ഉരുട്ടിമാറ്റിയിരിക്കുന്നതും കല്ലറയിൽ യേശുവിന്‍റെ ശരീരം ഇല്ലാതിരിക്കുന്നതും കണ്ടു. അവന്‍റെ ശത്രുക്കൾ അവനെ എടുത്തുകൊണ്ടുപോയിരിക്കുമെന്ന് അവർ വളരെ ഭയപ്പെട്ട് “നിരാശരായി.” പെട്ടെന്നു ശോഭയേറിയ മുഖത്തോടുകൂടിയ രണ്ടു ദൈവദൂതന്മാരെ വെള്ളവസ്ത്രധാരികളായി അവർ കണ്ടു സ്ത്രീകൾ എന്തിനാണു വന്നതെന്നറിഞ്ഞ യേശു ഇവിടെയില്ല എന്നുപറഞ്ഞു. അവൻ ഉയിർത്തു. എന്നാൽ അവർക്ക് അവനെ വച്ചിരുന്ന സ്ഥലം കാണാം എന്നുപറഞ്ഞു. ശിഷ്യന്മാർ ഗലീലയ്ക്കു പോകുന്ന തിനു മുമ്പായി യേശു പോകുമെന്നു അവരെ അറിയിപ്പാൻ സ്ത്രീകളോടാവശ്യപ്പെട്ടു. ഭയത്തോടും വലിയ സന്തോഷത്തോടുംകൂടി സ്ത്രീകൾ സങ്കടത്തിലിരുന്ന ശിഷ്യന്മാരുടെ അടുക്കൽ ചെന്നു അവർ കണ്ടതും കേട്ടതുമായ കാര്യങ്ങൾ ഒക്കെയും അറിയിച്ചു.വീച 260.1

    ശിഷ്യന്മാർക്കു ക്രിസ്തു ഉയിർത്തു എന്നു വിശ്വസിപ്പാൻ കഴിഞ്ഞില്ല. എന്നാൽ സ്ത്രീകൾ നല്കിയ വാർത്ത അനുസരിച്ച കല്ലറയ്ക്കലേക്ക് അതിവേഗം ഓടി. യേശു അവിടെ ഇല്ലായിരുന്നു; യേശുവിനെ പൊതിഞ്ഞിരുന്ന തുണികൾ അവർ അവിടെ കണ്ടു, എന്നാൽ അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റ സദ്വർത്തമാനം അവർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. അവർ കല്ലറയിൽ കണ്ടതും സ്ത്രീകളിൽനിന്ന് കേട്ടതുമായ വാർത്തകൾ കേട്ടു അതിശയത്തോടെ വീട്ടിലേക്കു മടങ്ങി.വീച 260.2

    എന്നാൽ മറിയ കല്ലറയ്ക്കൽ അല്പനേരംകൂടി നില്ക്കാൻ തീരുമാനിച്ചു. അവൾ കണ്ടതിനെക്കുറിച്ച് ചിന്തിച്ചും താൻ വഞ്ചിക്കപ്പെട്ടിരിക്കുന്നുവോ എന്നുള്ള തീവ്രവേദനയോടുംകൂടെ നിന്നു. പുതിയ പരീക്ഷകൾ അവളെ കാത്തിരിക്കുന്നു എന്ന് അവൾ കരുതി. അവളുടെ സങ്കടം വർദ്ധിച്ചിട്ടു അവൾ കയ്പ്പോടെ കരഞ്ഞു. അവൾ കുനിഞ്ഞു കല്ലറയ്ക്കലേക്കു വീണ്ടും നോക്കി. രണ്ടു മാലാഖമാർ വെള്ളവസ്ത്രധാരികളായി അതിനുള്ളിൽ കാണപ്പെട്ടു. യേശുവിനെ കിടത്തിയിരുന്നിടത്തു ഒരാൾ തലയ്ക്കലും മറ്റെ മാലാഖ കാല്ക്കലും ആയിരുന്നു. എന്തിനാണ് കരയുന്നതെന്ന് അവർ ദയയോടുകൂടി അവളോടു ചോദിച്ചു. അവൾ മറുപടി പറഞ്ഞു. “എന്‍റെ കർത്താവിനെ എടുത്തുകൊണ്ടുപോയി; അവർ എവിടെവച്ചു എന്ന് ഞാൻ അറിയുന്നില്ല.” യോഹ. 20:13.വീച 261.1

    Larger font
    Smaller font
    Copy
    Print
    Contents