Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    നിന്‍റെ പിതാവ് നിന്നെ വിളിക്കുന്നു

    തന്‍റെ ശബ്ദത്താൽ ഭൂമിയെ കുലുക്കിയ സ്വർഗ്ഗത്തിൽ നിന്നുള്ള ദൂതൻ വിളിച്ചു പറഞ്ഞു. “ദൈവത്തിന്‍റെ പുത്രാ നിന്‍റെ പിതാവു നിന്നെ വിളിക്കുന്നു, പുറത്തവരിക.” മരണത്തിന് അവന്‍റെമേൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഒരു ജയാളിയായി യേശു മരിച്ചവരിൽനിന്നും എഴുന്നേറ്റു. സ്വർഗ്ഗീയ സൈന്യം വിശുദ്ധ ഭയഭക്തിയോടെ ഈ ദൃശ്യം വീക്ഷിച്ചു. യേശു കല്ലറയിൽനിന്ന് പുറത്തുവന്നു. ശോഭയുള്ള ദൂതന്മാർ സാഷ്ടാംഗം വീണ് അവനെ നമസ്ക്കരിച്ചു വിജയഗീതത്തോടെ അവനെ വാഴ്ചത്തിപ്പാടി.വീച 256.2

    സാത്താന്‍റെ ദൂതന്മാർ സ്വർഗ്ഗത്തിൽനിന്നുള്ള ശോഭയേറിയ ദൂതന്മാരുടെ പ്രകാശത്തിൽനിന്ന് ഓടിപ്പോകാൻ നിർബന്ധിതരായി. അവർ വളരെ കൈപ്പോടെ തങ്ങളുടെ രാജാവായ സാത്താനോട് പറഞ്ഞ പരാതി തങ്ങൾ ഏറ്റം വെറുത്തിരുന്ന തങ്ങളുടെ ശത്രുവിനെ ഉയിർപ്പിച്ചു എന്നായിരുന്നു. സാത്താനും അവന്‍റെ സൈന്യവും പാപത്തിൽ വീണുപോയ മനുഷ്യന്‍റെ മേൽ തങ്ങളുടെ അധികാരം ഉറപ്പിച്ചിരുന്നതുകൊണ്ട് മനുഷ്യജീവന്‍റെ ഉടയവനായ കർത്താവിനെ കല്ലറയിൽ വെയ്ക്കുവാൻ ഇടയായി. എന്നാൽ അവരുടെ പൈശാചിക വിജയം അല്പസമയത്തേക്കേ ഉണ്ടായിരുന്നുള്ളൂ. യേശു തന്നെ തടവറയിൽനിന്നു രാജോചിതമായ വിജയാളിയായി പുറത്തുവന്നപ്പോൾ അല്പകാലത്തിനുള്ളിൽ താൻ മരിക്കണമെന്നും തന്‍റെ രാജത്വം യേശുവിന്‍റേതാകയാൽ മടക്കിക്കൊടുക്കണമെന്നും സാത്താന് മനസ്സിലായി. തന്‍റെ പരിശ്രമങ്ങൾ ഒന്നും ഫലപ്രദമാകാത്തതിൽ അവൻ കോപാകുലനാകുകയും വിലപിക്കുകയും ചെയ്തു; യേശു മനുഷ്യനു വേണ്ടി രക്ഷയുടെ മാർഗ്ഗം തുറന്നുകൊടുക്കുക മാത്രമാണ് ചെയ്തത്; അതിൽ നടക്കുന്നവൻ രക്ഷിക്കപ്പെടും; അല്ലാതെ ആർക്കും രക്ഷ നേടിക്കൊടുത്തില്ല.വീച 256.3

    ഇനി എങ്ങനെയാണ് ദൈവത്തിന്‍റെ ഭരണകൂടത്തോടു എതിർക്കുന്നതെന്ന് ദുഷ്ടദൂതന്മാരും സാത്താനും കൂടിയാലോചിച്ചു. സാത്താൻ അവന്‍റെ ദൂതന്മാരെ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുത്ത് പോകാൻ ക്ഷണിച്ചു. അവൻ പറഞ്ഞു, “അവരെ വഞ്ചിക്കുന്നതിൽ നമ്മൾ വിജയിച്ചു. അവരുടെ കണ്ണുകളെ യേശുവിനെതിരായി കുരുടാക്കുകയും ഹൃദയങ്ങളെ കഠിനപ്പെടുത്തുകയും ചെയ്തു. അവൻ കപടവേഷക്കാരനാണെന്നു അവരെ വിശ്വസിപ്പിച്ചു. റോമാ കാവൽക്കാർ യേശു ഉയിർത്തു എന്നുള്ള വെറുപ്പിക്കുന്ന വാർത്ത പ്രചരിപ്പിക്കും. നാം പുരോഹിതന്മാരെയും മൂപ്പന്മാരെയും യേശുവിനെ വെറുക്കുന്നതിലേക്കും അവനെ കൊല ചെയ്യുന്നതിലേക്കും നയിച്ചു. യേശു ഉയിർത്തു എന്നു ജനം അറിഞ്ഞാൽ ഒരു നീതിമാനെ കൊലപ്പെടുത്തിയതിനു ജനം അവരെ കല്ലെറിയുമെന്നുള്ള തവരുടെ മുമ്പിൽ വയ്ക്കുക.”വീച 257.1

    Larger font
    Smaller font
    Copy
    Print
    Contents