പാറയിൽനിന്നും വെള്ളം
സീൻ മരുഭൂമിയിൽനിന്ന് അവർ യാത്തിരിച്ച് തെഫീദീമിൽ പാളയമിറങ്ങി. അവിടെ ജനങ്ങൾക്കു കുടിപ്പാൻ വെള്ളം ഇല്ലായിരുന്നു. അതു കൊണ്ട് ജനം മോശെയോട് ഞങ്ങൾക്ക് കുടിപ്പാൻ വെള്ളം തരിക എന്നു കല്പിച്ചു പറഞ്ഞതിനു നിങ്ങൾ എന്നോട് കല്പിക്കുന്നത് എന്തിന്? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നന്തെന്ത് എന്നു പറഞ്ഞു. അവിടെ ജനത്തിന് നന്നായി ദാഹിച്ചതുകൊണ്ട് ജനം മോശെയുടെ നേരെ പിറുപിറുത്തു; ഞങ്ങളും ഞങ്ങളുടെ മക്കളും മൃഗങ്ങളും ദാഹംകൊണ്ട്ചാകേണ്ടതിനു നീ ഞങ്ങളെ മിസ്രയീമിൽനിന്നു കൊണ്ടുവന്നതെന്തിനെന്നു പറഞ്ഞു. മോശെ യഹോവയോടു നിലവിളിച്ചു. ഈ ജനത്തിനു ഞാൻ എന്തു ചെയ്യേണ്ടു? അവർ എന്നെ കല്ലെറിവാൻ പോകുന്നു എന്നുപറഞ്ഞു.വീച 141.4
“യഹോവ മോശെയോട്; യിസ്രായേൽ മൂപ്പന്മാരിൽ ചിലരെ കൂട്ടിക്കൊണ്ട് നീ നദിയെ അടിച്ച വടിയും കയ്യിലെടുത്ത് ജനത്തിന്‍റെ മുമ്പാകെ നടന്നുപോക. ഞാൻ ഹോരേബിൽ നിന്‍റെ മുമ്പാകെ പാറമേൽ നിൽക്കും. നീ പാറയെ അടിക്കേണം, ഉടനെ ജനത്തിനു കുടിപ്പാൻ അതിൽനിന്നു വെള്ളം പുറപ്പെടും എന്നു കല്പിച്ചു. യിസ്രായേൽ മൂപ്പന്മാരുടെ മുമ്പിൽവച്ചു മോശെ അങ്ങനെ ചെയ്തു. ആ സ്ഥലത്തിന് അവർ മസ്സാ എന്നും കലഹം നിമിത്തം മെരീബാ എന്നും പേരിട്ടു. യിസ്രായേൽ മക്കൾ യഹോവയെ പരീക്ഷിച്ചു യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ എന്നു ചോദിച്ചു.”വീച 142.1
വെള്ളമില്ലാത്ത സ്ഥലത്തേക്കവരെ നയിച്ചത് അവർ തന്നിലാശയിക്കുമോ അഥവാ മുമ്പിലത്തെപ്പോലെ പിറുപിറുക്കുമോ എന്നു പരിശോധിക്കാനായിരുന്നു. അവരുടെ അടിമത്വത്തിൽനിന്നു ദൈവം അത്ഭുതകരമായി മോചനം നല്കിയതിന്‍റെ വീക്ഷണത്തിൽ പ്രയാസങ്ങളെ അഭിമുഖീകരിക്കുമ്പോൾ അവർ ദൈവത്തിൽ വിശ്വസിക്കണമായിരുന്നു. അവർ ദാഹത്താൽ നശിച്ചുപോകാൻ അവൻ അനുവദിക്കയില്ലെന്നു അവർ ഗ്രഹിക്കണമായിരുന്നു. അവരെ സ്വന്തജനമായി അവൻ എടുക്കുമെന്നു വാഗ്ദത്തം ചെയ്തതും ഓർക്കണമായിരുന്നു. അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനു ആത്മാർത്ഥമായി പ്രാർത്ഥിക്കേണ്ടതിനുപകരം മോശെയ്ക്കെതിരായി പിറുപിറുക്കുകയും അവർക്കു വെള്ളം കൊടുക്കുവാൻ മോശെയോടു പറയുകയും ചെയ്തു.വീച 142.2
ദൈവം തന്‍റെ ശക്തി നിരന്തരം അവരുടെ മേൽ പ്രകാശിപ്പിച്ചുകൊണ്ടിരുന്നു. സകല നന്മകളും അവർക്കു ലഭിച്ചതു അവങ്കൽ നിന്നാണെന്നും തന്‍റെ ഇഷ്ടപ്രകാരം അതു നീക്കം ചെയ്യുവാൻ തനിക്കു കഴിയുമെന്നും അവർ ഗ്രഹിക്കണമായിരുന്നു. ചിലപ്പോൾ അവർ അതു പൂർണ്ണമായി ഗ്രഹിച്ചിട്ടു ദൈവമുമ്പാകെ കൂടുതലായി വിനയപ്പെടുത്തുകയും ചെയ്യും; എന്നാൽ അവർക്കു വിശക്കുകയോ ദാഹിക്കുകയോ ചെയ്യുമ്പോൾ അതിനു കാരണക്കാരൻ മോശെയാണെന്നും മോശെയെ പ്രീതിപ്പെടുത്താനാണ് മിസ്രയീം വിട്ടതെന്നും അവന്‍റെ മേൽ കുറ്റം ചുമത്തും. അവരുടെ കഠിനമായ പിറുപിറുപ്പിൽ മോശെ സങ്കടമുള്ളവനായി ജനം തന്നെ കല്ലെറിയുവാൻ പോകുന്നതിനാൽ താൻ എന്തുചെയ്യേണം എന്നു ദൈവത്തോടു ചോദിച്ചു. ദൈവം കൊടുത്ത വടികൊണ്ട് പാറയെ അടിക്കുവാൻ ആവശ്യപ്പെട്ടു. “അവൻ മരുഭൂമിയിൽ പാറകളെ പിളർന്ന് ആഴികളാൽ എന്നപോലെ അവർക്കു ധാരാളം കുടിപ്പാൻ കൊടുത്തു. പാറയിൽനിന്നും അവൻ ഒഴുക്കുകളെ പുറപ്പെടുവിച്ചു വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി”.സങ്കീ. 78:15,16,വീച 143.1
മോശെ പാറയെ അടിച്ചു. എന്നാൽ അവനടുത്തുനിന്ന ക്രിസ്തു ആയിരുന്നു തീക്കല്ലിൽനിന്നു വെള്ളം പുറപ്പെടുവിച്ചത്. ജനങ്ങൾ അവരുടെ ദാഹത്തിൽ യഹോവയെ പരീക്ഷിച്ചുപറഞ്ഞു; ദൈവമാണു ഞങ്ങളെ കൊണ്ടുവന്നതെങ്കിൽ എന്തുകൊണ്ടു ഞങ്ങൾക്കു വെള്ളവും ആഹാരവും തരുന്നില്ല? ഇത്ര ക്രൂരമായ അവിശ്വാസം പ്രകടമാക്കിയാൽ ദൈവം അവരുടെ ദുഷ്ട പിറുപിറുപ്പിനു അവരെ ശിക്ഷിക്കുമെന്നു മോശെ ഭയപ്പെട്ടു. ദൈവം അവരുടെ വിശ്വാസത്തെ പരിശോധിച്ചിട്ടവർ ശോധന സഹിച്ചില്ല. അവർ ഭക്ഷണത്തിനും വെള്ളത്തിനും മോശെയ്ക്കക്കെതിരായി പിറുപിറുത്തു. അവരുടെ അവിശ്വാസംമൂലം ശത്രുക്കൾ അവരോടു യുദ്ധം ചെയ്യുവാൻ ദൈവം ഇടയാക്കി, അങ്ങനെ ശക്തി എവിടെ നിന്നുവരുന്നു എന്നു തന്‍റെ ജനത്തിനു കാട്ടിക്കൊടുക്കാൻ തീരുമാനിച്ചു.വീച 143.2