Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ഭാവിയുടെ ഒരു വീക്ഷണം

    ആദാമിനെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കിയതിനുശേഷമുള്ള ഭാവിയിലെ പ്രധാന സംഭവങ്ങൾ ജലപ്രളയം വരെയുള്ളതും അതിനുശേഷം ക്രിസ്തുവിന്‍റെ ഭൂമിയിലേക്കുള്ള ഒന്നാം വരവുവരെയുമുള്ളതും ആദാമിനു വെളിപ്പെടുത്തി. ദൈവത്തിന് ആദാമിനോടും അവന്‍റെ പിൻഗാമികളോടുമുള്ള സ്നേഹം നിമിത്തം ദൈവപുത്രൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി മനുഷ്യപ്രകൃതി എടുത്ത് തന്‍റെ സ്വന്തം താഴ്മയിൽ തന്നിൽ വിശ്വസിക്കുന്നവരെ ഉയർത്തുമെന്നും അറിയിച്ചു. അങ്ങനെയുള്ള ഒരു ത്യാഗം മുഴുലോകത്തേയും രക്ഷിപ്പാൻ വിലപ്പെട്ടതായിരുന്നു. എന്നാൽ അപ്രകാരമുള്ള അത്ഭുതകരമായ ത്യാഗത്താലുള്ള രക്ഷ കുറച്ചുപേർ മാത്രമെ പ്രയോജനപ്പെടുത്തുകയുള്ളൂ. തന്‍റെ വലിയ രക്ഷയുടെ വ്യവസ്ഥയ്ക്കു അനേകരും വഴിപ്പെടുകയില്ല. ക്രിസ്തുവിന്‍റെ ത്യാഗത്തിന്‍റെ മേന്മയിൽ ആശ്രയിക്കുന്നതിനെക്കാളും മാനസാന്തരത്തിലും അനുസരണത്തിലും ജീവിക്കുന്നതിനെക്കാളും അധികം അവർ ദൈവകല്പനകൾ ലംഘിക്കുന്നതും പാപത്തിൽ ജീവിക്കുന്നതും തിരഞ്ഞെടുത്തു. ഈ യാഗം അളവറ്റ മൂല്യം ഉള്ളതാകയാൽ മനുഷ്യൻ അതിനെ തങ്കത്തേക്കാളും വിലയേറിയ മുത്തുകളെക്കാളും മെച്ചപ്പെട്ടതായി സ്വന്തമാക്കേണ്ടതാണ്.വീച 50.2

    ദൈവത്തിന്‍റെ വിശുദ്ധ കല്പന ലംഘിക്കാനുള്ള മനുഷ്യന്‍റെ സ്വാഭാവികവും ശക്തവുമായ പ്രവണതയ്ക്ക് കീഴടങ്ങുന്നതിനാൽ ലോകത്തിൽ പിൻതലമുറകളിൽ വർദ്ധിക്കുന്ന പാപകർമ്മങ്ങളും ദോഷങ്ങളും കാണ്മാന്‍ ആദാമിനെ അനുവദിച്ചു. മനുഷ്യന്‍റെ തുടർച്ചയായുള്ള ലംഘനത്താൽ ദൈവശാപം കൂടുതൽ മനുഷ്യവർഗ്ഗത്തിന്മേലും മൃഗങ്ങളിന്മേലും ഭൂമിയിലും സ്ഥിതിചെയ്യുന്നതായി ആദാമിനു കാട്ടിക്കൊടുത്തു. കുറ്റകൃത്യങ്ങളും അക്രമങ്ങളും സ്ഥിരമായി വർദ്ധിക്കുന്നെങ്കിലും മനുഷ്യരുടെ കഷ്ടതയുടെയും യാതനയുടേയും വർദ്ധനയിൽ നിലനിൽക്കുന്ന സാന്മാർഗ്ഗിക അധഃപതനത്തിൽ മലിനപ്പെടാതെ എപ്പോഴും ദൈവപരിജ്ഞാനം കാത്തുസൂക്ഷിക്കുന്ന ചുരുക്കം ചിലരുണ്ടെന്ന് കാണിച്ചുകൊടുത്തു. കല്പനാലംഘനം എന്താണെന്ന് ആദാമിന് മനസ്സിലാക്കിക്കൊടുത്തു. കല്പനാലംഘനംമൂലം സാന്മാർഗ്ഗികവും മാനസികവും, ലോകം മുഴുവനും സകലവിധ കഷ്ടതകളാലും നിറയുന്നതുവരെ ശാരീരികവുമായ അധഃപതനം മനുഷ്യവർഗ്ഗത്തിനുണ്ടാകും എന്ന് കാണിച്ചുകൊടുത്തു.വീച 51.1

    മനുഷ്യന്‍റെ ആയുസ്സ് കുറഞ്ഞത് അവൻ ദൈവത്തിന്‍റെ നീതിയുള്ള കല്പനകൾ ലംഘിച്ച് പാപജീവിതം തിരഞ്ഞെടുത്തതിനാലാണ്. മനുഷ്യവർഗ്ഗം അന്ത്യത്തിൽ വളരെയധികം മൂല്യശോഷണം ഭവിച്ച് തരം താണ് മിക്കവാറും വിലയില്ലാത്തവരായി കാണപ്പെട്ടു. വിഷയാസക്തിയിൽ മുഴുകിയ മനസ്സുമായി അവർക്കു രക്ഷാപദ്ധതിയെയും പാപപരിഹാരമെന്ന ശ്രേഷ്ഠവും ഉന്നതവുമായ വസ്തുതയെയും കാൽവറിയുടെ രഹസ്യത്തെയും അഭിനന്ദിക്കുവാൻ കഴിഞ്ഞില്ല. ബലഹീനമാക്കപ്പെട്ട മാനസികവും സാന്മാർഗ്ഗികവും, ശാരീരികവുമായ ശക്തികളുമായി പ്രലോഭനത്തെ ചെറുക്കുവാൻ മനുഷ്യനു കഴിവില്ലാതിരുന്നിട്ടും ക്രിസ്തു സ്വർഗ്ഗം വെടിഞ്ഞതിന്‍റെ യഥാർത്ഥ ഉദ്ദേശ്യത്തിലേക്കു തുടർന്നു. ദുർബ്ബലവും മൂല്യശോഷണം ഭവിച്ചതും ദുഷിച്ചതുമായ മനുഷ്യരെ അവരുടെ ബലഹീനതയും വലിയ കുറവുകളും തന്നിൽ മറച്ചുകൊള്ളാൻ ക്രിസ്തു ക്ഷണിക്കുന്നു. അവങ്കലേക്കു വന്നാൽ അവരുടെ ആവശ്യങ്ങളെല്ലാം അവൻ നിറവേറ്റും.വീച 51.2

    Larger font
    Smaller font
    Copy
    Print
    Contents