Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    പുതിയ യെരുശലേം

    “ദൈവത്തിന്‍റെ മഹത്വമുള്ള” പുതിയ യെരുശലേം അവിടെ ഉണ്ട്. “അതിന്‍റെ ജ്യോതിസ്സ് ഏറ്റം വിലയേറിയ രത്നത്തിനു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തംപോലെ ആയിരുന്നു.” വെളി. 21:11. കർത്താവ് പറയുന്നു: “ഞാൻ യെരുശലേമിനെക്കുറിച്ച് സന്തോഷിക്കയും എന്‍റെ ജനത്തെക്കുറിച്ച് ആനന്ദിക്കുകയും ചെയ്യും.” യെശ. 65:19.വീച 487.2

    ദൈവത്തിന്‍റെ പട്ടണത്തിൽ “അവിടെ രാത്രി ഉണ്ടായിരിക്കയില്ല.” അവിടെ ആരും വിശ്രമം ആഗ്രഹിക്കയില്ല. ദൈവത്തിന്‍റെ ഇഷ്ടം അവൻ ചെയ്യുകയും അവന്‍റെ നാമത്തിന് സ്തുതി അർപ്പിക്കുകയും ചെയ്യുന്നു. നാം എപ്പോഴും പ്രഭാതത്തിന്‍റെ ഉന്മേഷം ഉള്ളവരായിരിക്കും. “ഇനി രാത്രി ഉണ്ടാകയില്ല. ദൈവമായ കർത്താവ് അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ട് വിളക്കിന്‍റെ വെളിച്ചമോ സൂര്യന്‍റെ വെളിച്ചമോ അവർക്ക് ആവശ്യമില്ല.” വെളി. 22:5. സൂര്യന്‍റെ വെളിച്ചത്തെ അതിക്രമിക്കുന്ന ഒരു പ്രകാശം വേദനപ്രദമല്ലാതെ പ്രസരിക്കുന്നു. എങ്കിലും അതു നമ്മുടെ മദ്ധ്യാഹ്ന സൂര്യന്‍റെ പ്രഭയെ വെല്ലുന്നതും അളവറ്റതുമാണ്. ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും മഹത്വം വിശുദ്ധപട്ടണത്തെ മങ്ങാത്ത വെളിച്ചത്താൽ ആവരണം ചെയ്യുന്നു. വീണ്ടെടുക്കപ്പെട്ടവർ സൂര്യരഹിതമായ ശാശ്വത ദിനത്തിന്‍റെ മഹത്വത്തിൽ നടക്കുന്നു.വീച 488.1

    “മന്ദിരം അവിടെ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്‍റെ മന്ദിരമാകുന്നു.” വെളി. 21:22. ദൈവജനത്തിനു പിതാവും പുത്രനുമായി സമ്പർക്കപ്പെടുവാനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നു. ഇപ്പോൾ നാം “കണ്ണാടിയിൽ കടമൊഴിയായി കാണുന്നു.” 1 കൊരി. 13:12. ഒരു കണ്ണാടിയിൽ എന്നവണ്ണം ദൈവത്തിന്‍റെ രൂപം പ്രതിഫലിക്കുന്നതു നാം കാണുന്നു; അത് പ്രകൃതിയിലൂടെയും മനുഷ്യരോടുള്ള ഇടപാടുകളിലൂടെയുമാണ്. എന്നാൽ അപ്പോൾ നാം അവനെ മുഖാമുഖമായി, ഇടയിൽ മറയൊന്നുമില്ലാതെ കാണുന്നു. നാം അവന്‍റെ സാന്നിദ്ധ്യത്തിൽ നില്ക്കുകയും അവന്‍റെ മുഖത്തെ മഹത്വം കാണുകയും ചെയ്യും.വീച 488.2

    അവിടെ മർത്യതയില്ലാത്ത മനസ്സുകൾ, വീണ്ടെടുപ്പിൻ സ്നേഹത്തിന്‍റെ മർമ്മം, സൃഷ്ടിപ്പിൻ ശക്തിയിലെ അത്ഭുതങ്ങൾ എന്നിവ ശാശ്വത സന്തോഷത്തോടെ പഠിക്കും. അവിടെ ക്രൂരനും വഞ്ചകനുമായ ശത്രു ദൈവത്തെ മറക്കുവാൻ പരീക്ഷിക്കുവാനില്ല. ഓരോ കഴിവും പുരോഗമിപ്പിക്കപ്പെടുകയും ഉൾക്കൊള്ളാനുള്ള ത്രാണി വർദ്ധിക്കുകയും ചെയ്യും. ജ്ഞാനം സമ്പാദിക്കുന്നത് മനസ്സിനെ ക്ഷീണിപ്പിക്കയോ ശക്തിയെ ഹനിക്കയോ ചെയ്കയില്ല. അവിടെ ഏറ്റം ശ്രേഷ്ടമായ സംരംഭം മുമ്പോട്ടു കൊണ്ടുപോകാനുണ്ടായിരിക്കും; ഉയർന്ന അഭിലാഷം നേടണം; ഉയർന്ന ആഗ്രഹങ്ങൾ സ്വായത്തമാക്കണം; വീണ്ടും പുതിയ ഉയരങ്ങൾ കയറാനുണ്ടാവും; പുതിയ അത്ഭുതങ്ങൾ അഭിനന്ദിക്കണം; പുതിയ സത്യങ്ങൾ ഗ്രഹിക്കണം. മനസ്സിന്‍റെയും ആത്മാവിന്‍റെയും ശരീരത്തിന്‍റെയും ശക്തികളെ ആവശ്യപ്പെടുന്ന പുതിയ വസ്തുക്കൾ ഉണ്ടാവും.വീച 488.3

    നിത്യതയുടെ വർഷങ്ങൾ കടന്നുപോകുമ്പോൾ ദൈവത്തിന്‍റെയും ക്രിസ്തുവിന്‍റെയും കൂടുതൽ ധന്യവും മഹത്വകരവുമായ വെളിപ്പാടുകൾ നാം പ്രാപിക്കും. പരിജ്ഞാനം പുരോഗമിക്കുന്നതുപോലെ സ്നേഹവും ബഹുമാനവും സന്തോഷവും പുരോഗമിക്കുന്നു. മനുഷ്യൻ ദൈവത്തെക്കുറിച്ച് കൂടുതൽ പഠിക്കുമ്പോൾ ദൈവസ്വഭാവത്തെക്കുറിച്ചുള്ള അവരുടെ അഭിനന്ദനങ്ങൾ വർദ്ധിക്കും. യേശു അവരുടെ മുമ്പിൽ വീണ്ടെടുപ്പിന്‍റെ ശ്രേഷ്ഠത തുറന്നുകാട്ടുകയും സാത്താനുമായുള്ള വൻപോരാട്ടത്തിലെ അത്ഭുതകരമായ വിജയം അവർ ദർശിക്കുകയും ചെയ്യുമ്പോൾ വീണ്ടെടുക്കപ്പെട്ടവരുടെ ഹൃദയങ്ങൾ ശ്രേഷ്ടഭക്തിയോടുകൂടെ സ്പന്ദിക്കുകയും അവർ സ്വർണ്ണവീണകൾ കരങ്ങളിൽ ഉറപ്പോടെ പിടിച്ചുകൊണ്ട് പതിനായിരവും ആയിരം ആയിരവുമായ ശബ്ദങ്ങളാൽ ഒന്നായി ഗംഭീര സ്തുതിഗീതം ഇപ്രകാരം ഉയർത്തും:വീച 489.1

    “സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലുമുള്ള സകല സൃഷ്ടിയും അവയിലുള്ളതൊക്കെയും സിംഹാസനത്തിലിരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കുമുണ്ടാകട്ടെ എന്നു പറയുന്നതു ഞാൻ കേട്ടു.” വെളി. 5:13.വീച 489.2

    പാപവും പാപികളും ഇനി ഇല്ല. ദൈവത്തിന്‍റെ പ്രപഞ്ചം മുഴുവനും ശുചിയായി, വൻ പോരാട്ടം എന്നെന്നേക്കുമായി അവസാനിച്ചു.വീച 489.3

    Larger font
    Smaller font
    Copy
    Print
    Contents