Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    23 - വാഗ്ദത്തനാട്ടിൽ പ്രവേശിക്കുന്നു

    (യോശുവ 1;3-6:23,24)

    മോശെയുടെ മരണശേഷം യിസ്രായേൽ മക്കളെ വാഗ്ദത്തനാട്ടിലേക്ക് നയിക്കുവാനുള്ള നേതാവു യോശുവ ആയിരുന്നു. യിസലയേൽ മക്കൾ മരുഭൂമിയിൽ അലഞ്ഞ സമയത്തിൽ അധികവും യേശുവ മോശെയുടെ പ്രധാനമന്ത്രി ആയിരുന്നു. മോശെയിൽകൂടെ ദൈവം നട ത്തിയ അത്ഭുത പ്രവൃത്തികൾ ഒക്കെയും അവൻ കാണുകയും ജനത്തിന്‍റെ പ്രതികരണം അവൻ നല്ലവണ്ണം ഗ്രഹിക്കുകയും ചെയ്തിരുന്നു. വാഗ്ദത്ത നാടു പരിശോധിപ്പാൻ പ്രന്തണ്ടു ഒറ്റുകാരെ അയച്ചവരുടെ കൂട്ടത്തിലുള്ള ഒരാളായിരുന്നു യേശുവ, സ്ഥലത്തിന്‍റെ ഫലപുഷ്ടിയെക്കുറിച്ച് വിശ്വസ്തമായ വിവരണം നൽകിയ രണ്ടുപേരിൽ ഒരാളായിരുന്നു അവൻ. ദൈവശക്തിയോടെ പോയി ആ നാടു കൈവശമാക്കാൻ അവൻ ജനത്തെ പ്രേരിപ്പിച്ചു. ഈ പ്രധാന സ്ഥാനത്തേക്ക് അവൻ യോഗ്യനായിരുന്നു. ദൈവം മോശെയോടുകൂടെ ഇരുന്നതുപോലെ യോശുവയോടുംകൂടെ ഇരിക്കുമെന്ന് വാഗ്ദത്തം ചെയ്തു. ദൈവത്തിന്‍റെ കല്പനകളെല്ലാം വിശ്വ സ്തതയോടെ അനുസരിക്കുമെങ്കിൽ കനാൻനാടു നിഷ്പ്രയാസം യുദ്ധം ചെയ്ത് കീഴടക്കാം എന്നു ദൈവം കല്പിച്ചു. ഈ പ്രോത്സാഹനം അവൻ എങ്ങനെ ജനത്തെ നയിക്കണമെന്നുള്ള ഭയമെല്ലാം ദൂരീകരിച്ചു.വീച 191.1

    യിസ്രായേൽ ജനമെല്ലാം മൂന്നു ദിവസത്തെ യാത്രയ്ക്ക് ഒരുങ്ങുവാനും പുരുഷന്മാർ യുദ്ധത്തിന് പോകുവാനും യോശുവ കല്പിച്ചു. “അവൻ യോശുവയോടു; നീ ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യും, ഞങ്ങളെ അയയ്ക്കുന്നിടത്തൊക്കെയും ഞങ്ങൾ പോകും. ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്‍റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി. ആരെങ്കിലും നിന്‍റെ കല്പന മറക്കുകയും നീ കല്പിക്കുന്ന യാതൊന്നിലും നിന്‍റെ വാക്ക് അനുസരിക്കാതിരിക്കുകയും ചെയ്താൽ അവൻ മരിക്കേണം. ഉറപ്പും ധൈര്യവുമുള്ളവനായി മാത്രം ഇരുന്നാലും എന്ന് ഉത്തരം പറഞ്ഞു.”വീച 191.2

    Larger font
    Smaller font
    Copy
    Print
    Contents