Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    വൈകിപ്പോയി! വൈകിപ്പോയി!

    തൽസമയം യേശു തന്‍റെ പൗരോഹിത്യ വസ്ത്രം മാറ്റിയിട്ട് രാജകീയ വസ്ത്രം ധരിക്കുന്നത് ഞാൻ കണ്ടു. അവന്‍റെ തലയിൽ ഒന്നിനകത്ത് മറ്റൊന്നായി അനേക കിരീടങ്ങൾ ഉണ്ടായിരുന്നു. ചുറ്റും സ്വർഗ്ഗീയ സൈന്യങ്ങളോടുകൂടി അവൻ സ്വർഗ്ഗം വിട്ടു. ഭൂവാസികളുടെമേൽ ബാധകൾ ഒഴിക്കപ്പെട്ടു. ചിലർ ദൈവത്തെ നിന്ദിക്കുകയും ശപിക്കുകയും ചെയ്തു. മറ്റുള്ളവർ ദൈവജനത്തിന്‍റെ അടുക്കലേക്കു ധൃതിയിൽ പോയി ദൈവത്തിന്‍റെ ന്യായവിധിയിൽനിന്നു രക്ഷപെടാൻ എന്തുചെയ്യണമെന്ന് അവരോട് കേണപേക്ഷിച്ചു. എന്നാൽ വിശുദ്ധന്മാർക്ക് ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല. പാപികൾക്കുവേണ്ടിയുള്ള അവസാന കണ്ണുനീർ പൊഴിച്ചുകഴിഞ്ഞു; ഹൃദയ നുറുക്കത്തോടുള്ള പ്രാർത്ഥനയും നടത്തി, അവസാനത്തെ ഭാരം വഹിച്ചു, അവസാന മുന്നറിയിപ്പും നല്കി. കരുണയുടെ മധുരസ്വരം ഒരിക്കലും ഇനി ക്ഷണിക്കയില്ല. വിശുദ്ധന്മാരും സ്വർഗ്ഗം മുഴുവനും അവരുടെ രക്ഷയിൽ തല്പരരായിരുന്നു, അവർക്ക് അതിൽ താല്പര്യമില്ലായിരുന്നു. ജീവനും മരണവും അവരുടെ മുമ്പിൽ വച്ചിരുന്നു. അനേകരും ജീവിപ്പാൻ ആഗ്രഹിച്ചു, എന്നാൽ അതു പ്രാപിപ്പാൻ അവർ ഒന്നും ചെയ്തില്ല. അവർ ജീവൻ തിരഞ്ഞെടുത്തില്ല. ഇപ്പോൾ പാപികളെ ശുദ്ധീകരിക്കുന്ന പാപപരിഹാരരക്തം അവിടെ ഇല്ല; ദയവാനായ രക്ഷകൻ അവർക്കുവേണ്ടി “അല്പംകൂടി സമയം നീട്ടിക്കൊടുക്ക” എന്നഭ്യർത്ഥിക്കാനും അവിടെ ഇല്ല. “അതു കഴിഞ്ഞു,” “അതു പൂർത്തിയായി” ഈ ഭയങ്കര വാക്കുകൾ കേട്ടപ്പോൾ സ്വർഗ്ഗം മുഴുവനും യേശുവിനോടു ചേർന്നു. രക്ഷാപദ്ധതി പൂർത്തിയാക്കപ്പെട്ടു, എന്നാൽ അതു സ്വീകരിപ്പാൻ കുറേപ്പേരേ ഉണ്ടായിരുന്നുള്ളൂ. കരുണയുടെ മധുരശബ്ദം ഇല്ലാതെ ആയപ്പോൾ ഭയവും ഭീതിയും ദുഷ്ടന്മാരെ പിടിച്ചു. അവർ വളരെ വ്യക്തമായി കേട്ടു “വൈകിപ്പോയി! വൈകിപ്പോയി!”വീച 456.1

    ദൈവവചനം വിലമതിക്കാഞ്ഞവർ അങ്ങോട്ടും ഇങ്ങോട്ടും സമുദ്രം മുതൽ സമുദ്രം വരെയും വടക്കുനിന്ന് കിഴക്കുവരെയും കർത്താവിന്‍റെ വചനം അന്വേഷിപ്പാൻ ഓടിനടന്നു. ദൂതൻ പറഞ്ഞു: “അവർ കണ്ടെത്തു കയില്ല. ദേശത്തു ഒരു ക്ഷാമം ഉണ്ട്; അപ്പത്തിനായുള്ള ക്ഷാമമല്ല, വെള്ള ത്തിനായുള്ള ദാഹവുമല്ല, പ്രത്യുത കർത്താവിന്‍റെ വചനം കേൾപ്പാനുള്ള വാഞ്ഛതന്നെ, അവർക്ക് ദൈവത്തിന്‍റെ അംഗീകാരത്തിന്‍റെ ഒരു വാക്കു ലഭിക്കയില്ല: എന്നാൽ അവർ വിശക്കുകയും ദാഹിക്കുകയും വേണം. ദിനംപ്രതി അവർ രക്ഷയെ അലക്ഷ്യമാക്കി ലൗകിക ധനത്തെയും സുഖസൗകര്യങ്ങളെയും സ്വർഗ്ഗീയമായതിനേക്കാൾ വിലമതിച്ചു. യേശുവിനെ നിരസിക്കുകയും വിശുദ്ധന്മാരെ നിന്ദിക്കുകയും ചെയ്തു. അഴുക്കുള്ളവർ എന്നേക്കും അങ്ങനെ തന്നെ ആയിരിക്കും.”വീച 457.1

    ബാധകളുടെ ശക്തിയാൽ കഷ്ടപ്പെടേണ്ടിവരുന്നവരിൽ അധികം പേരും അമിതകുപിതരായി. അത് ഭയാനകമായ വ്യഥയുടെ ഒരു ദൃശ്യമാ യിരുന്നു. മാതാപിതാക്കന്മാർ തങ്ങളുടെ മക്കളെയും മക്കൾ മാതാപിതാ ക്കന്മാരെയും, സഹോദരന്മാർ സഹോദരിമാരെയും പരുഷമായി കുറ്റം ചുമത്തി; ഉച്ചത്തിലുള്ള വിലാപം എല്ലായിടത്തും കേൾക്കാമായിരുന്നു; “ഈ ഭയങ്കര സമയത്തിൽനിന്നു ഞങ്ങളെ രക്ഷിക്കാമായിരുന്ന സത്യം നിങ്ങളാണ് ഞങ്ങളെ അറിയിക്കാതിരുന്നത്” എന്നുപറഞ്ഞു. ജനം അവരുടെ സഭാശുശ്രൂഷകരെ വെറുക്കുകയും കുറ്റം ചുമത്തുകയും ചെയ്തുകൊണ്ട്, “നിങ്ങൾ ഞങ്ങൾക്കു മുന്നറിയിപ്പ് തന്നില്ല. നിങ്ങൾ: “ലോകം മുഴുവൻ മാനസാന്തരപ്പെടുമെന്നും ഉയർന്ന ഭയത്തെ ശാന്തമാക്കാൻ സമാധാനം, സമാധാനം, എന്നു വിളിച്ചുപറയുകയും ചെയ്തു. ഈ സമയത്തെക്കുറിച്ചു ഞങ്ങളോടു പറഞ്ഞവരൊക്കെ മതഭ്രാന്തന്മാരാണെന്നും അവർ ദുഷ്ടമനുഷ്യരുമാണെന്നും അവർ ഞങ്ങളെ നശിപ്പിക്കുമെന്നും നിങ്ങൾ പറഞ്ഞു.” എന്നാൽ ശുശ്രൂഷകന്മാരും ദൈവകോപത്തിൽനിന്നു ഒഴിഞ്ഞുപോകയില്ലെന്നു ഞാൻ കണ്ടു. അവരുടെ യാതനകൾ അവരുടെ ജനങ്ങളുടേതിനേക്കാൾ പത്തിരട്ടി ആയിരിക്കും.വീച 457.2

    Larger font
    Smaller font
    Copy
    Print
    Contents